വരാനിരിക്കുന്ന മലയാളം ചിത്രം ബർമുഡയുടെ നിർമ്മാതാക്കൾ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, ചിത്രം ജൂലൈ 29 ന് റിലീസ് ചെയ്യും. ഇൻസ്റ്റാഗ്രാമില്‍ ഈ വാർത്ത പങ്കുവെച്ചുകൊണ്ട്, ഷെയ്ൻ നിഗം ചിത്രത്തിന്റെ ഒരു മോഷൻ വീഡിയോയും പോസ്റ്റു ചെയ്തു. ചില കാരണങ്ങളാൽ ബാങ്ക് ജോലി രാജിവച്ച ഇന്ദുഗോപൻ എന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് ഷെയ്ൻ നിഗം അഭിനയിക്കുന്നത്. പോലീസ് ഇൻസ്പെക്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു വിചിത്രമായ പോലീസ് പരാതി ഫയൽ ചെയ്യുന്ന ഷെയ്ൻ നിഗത്തിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ കാതൽ. അതേസമയം, വിനയ് ഫോർട്ട് ചിത്രത്തിൽ ജോഷു ജോസഫ് എന്ന സബ് ഇൻസ്പെക്ടർ കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ഒരു കടുത്ത ഫുട്ബോൾ ഗെയിം ആരാധകനും കൂടിയാണ് ഈ ഇന്‍സ്പെക്ടര്‍. നവാഗതനായ കൃഷ്ണദാസ് പങ്കിയുടെ തിരക്കഥയിൽ ജസ്റ്റിസ് രാമചന്ദ്രൻ പട്ടാഴി എന്ന ഒരു പ്രധാന കഥാപാത്രത്തെ…
Category: KERALA
കുമ്പളങ്ങി നൈറ്റ്സ് നടി അംബികാ റാവു അന്തരിച്ചു
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മലയാള നടിയും സഹ സംവിധായികയുമായ അംബികാ റാവു അന്തരിച്ചു. റിപ്പോർട്ട് അനുസരിച്ച്, നടി കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ആരോഗ്യനില വഷളാവുകയും 58 കാരിയായ നടി എറണാകുളത്തെ ആശുപത്രിയിൽ രാത്രി 10:30 ഓടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. രാഹുലും സോഹനും മക്കളാണ്. 2002-ൽ അസിസ്റ്റന്റ് ഡയറക്ടറായാണ് അംബികാ റാവു മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. ചലച്ചിത്ര നിർമ്മാതാവായ ബാലചന്ദ്രമേനോന്റെ ‘കൃഷ്ണ ഗോപാലകൃഷ്ണ’യ്ക്കൊപ്പം അവർ പ്രവർത്തിച്ചു. അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ്, ‘രാജമാണിക്യം’, ‘തൊമ്മനും മക്കളും’, ‘വെള്ളിനക്ഷത്രം’ തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകളിൽ നടി സഹസംവിധായകയായി പ്രവർത്തിച്ചിട്ടുണ്ട്. ‘വൈറസ്’, ‘മീശ മാധവൻ’, ‘അനുരാഗ കരിക്കിൻ വെള്ളം’, ‘സാൾട്ട് ആൻഡ് പെപ്പർ’, ‘മീശ മാധവൻ’, ‘തമാശ’, ‘വെള്ളം’ തുടങ്ങി നിരവധി മലയാള സിനിമകളിൽ അംബിക ശ്രദ്ധേയമായ വേഷങ്ങൾ…
സംസ്ഥാനത്ത് കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നു; പൊതുസ്ഥലങ്ങളിൽ മാസ്ക് നിര്‍ബ്ബന്ധമാക്കി; പരിശോധന കർശനമാക്കാന്‍ പോലീസിന് നിര്‍ദ്ദേശം
തിരുവനന്തപുരം: കോവിഡ്-19 കേസുകൾ വർദ്ധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് മാസ്ക് പരിശോധന കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിര്‍ദ്ദേശവും നല്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഏപ്രിൽ 27ന് പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലവിലുണ്ടെന്ന് സർക്കാർ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോവിഡ് കണക്കുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ഏപ്രിലില്‍ മാസ്ക് നിര്‍ബന്ധമാക്കി ദുരന്ത നിവാരണ വിഭാഗം സര്‍ക്കുലര്‍ നല്‍കിയിരുന്നു. പക്ഷേ പരിശോധന കര്‍ശനമാക്കിയിരുന്നില്ല. മാസ്ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന നടപടിയാണ് ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇന്നു മുതല്‍ ഈ നടപടി പുനരാരംഭിച്ചേക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 2500ന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ്…
ഫ്രറ്റേണിറ്റി സ്കൂള്‍ അംഗത്വ പ്രചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടത്തി
ചെർപ്പുളശേരി: “അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന സ്കൂൾ അംഗത്വ പ്രചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ചെർപ്പുളശേരി ജി.വി.എച്ച്.എസ്.എസിൽ നടന്നു. വിദ്യാർത്ഥികളായ അൽത്താഫ്, റിഹാന എന്നിവർക്ക് അംഗത്വ കാർഡ് കൈമാറി സംസ്ഥാന കാമ്പസ് അസി. സെക്രട്ടറി ആബിദ് വല്ലപ്പുഴയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഷൊർണൂർ മണ്ഡലം കൺവീനർ അമീന, ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റംഗം അമാന, സ്കൂൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. സ്കൂൾ യൂണിറ്റിന്റെ ഈ അദ്ധ്യയന വർഷത്തേക്കുള്ള പ്രസിഡന്റായി അനീഖും സെക്രട്ടറിയായി റിഹാനയും തെരഞ്ഞെടുക്കപ്പെട്ടു.
മുൻ മന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ ശിവദാസ മേനോൻ അന്തരിച്ചു
കോഴിക്കോട് : മുൻ മന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ ടി. ശിവദാസ മേനോൻ (90) ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ന്യൂമോണിയ ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പാലക്കാട് ജില്ലാ സെക്രട്ടറിയുമായിരുന്നു. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളിൽ 1987 മുതൽ 1991 വരെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയും 1996 മുതൽ 2001 വരെ ധനകാര്യ മന്ത്രിയുമായിരുന്നു. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു. 2001-ല്‍ ചീഫ് വിപ്പുമായിരുന്നു. പിയേഴ്സ്ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരന്‍കുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോന് ജനിച്ചത്.…
സ്വാശ്രയ ബി എഡ് – കോടതി ഉത്തരവിന്റെ മറവിൽ വിദ്യാർത്ഥികളിൽ നിന്ന് അധിക ഫീസ് പിരിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ല: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
മലപ്പുറം: സംസ്ഥാനത്തെ സ്വാശ്രയ ബിഎഡ് കോളേജുകളിൽ ഫീസ് വർധന നടപ്പിലാക്കാനുള്ള ഹൈ കോടതി ഉത്തരവിന്റെ മറവിൽ വിദ്യാർത്ഥികളിൽ നിന്ന് കൊള്ളലാഭം പിഴിഞ്ഞെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. എട്ടു വർഷത്തെ കാലാവധിയും അധിക സാമ്പത്തിക ബാധ്യതയുടെയുമെല്ലാം ന്യായങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കഴിഞ്ഞ വർഷം സെൽഫ് ഫൈനൻസിങ് ടീച്ചേഴ്സ് എജുക്കേഷൻ ഹൈ കോടതി ഉത്തരവിലൂടെ 29000 രൂപ വരെ വാർഷിക ഫീസ് വരുന്നിടത്ത് 60,000 രൂപ വരെ വരുന്ന 100 ശതമാനം ഫീസ് വർധനവ് നടപ്പിലാക്കുന്നത്. 2021-2023 ബി എഡ് ബാച്ചുകളിലേക്ക് അഡ്മിഷൻ നടന്നത് അതാതു യൂണിവേഴ്സിറ്റികൾ പ്രസ്തുത സമയത്തു പുറത്തിറക്കുന്ന പ്രോസ്പെക്ട്സ് പ്രകാരമാണ്. 2021 സെപ്റ്റംബറിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയും കണ്ണൂർ യൂണിവേഴ്സിറ്റിയും പുറത്തിറക്കിയ പ്രോസ്പെക്ട്സ് പ്രട്യൂഷൻ ഫീ ഈടാക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. 2021 സെപ്റ്റംബർ മാസം കേരള യൂണിവേഴ്സിറ്റി ഇഷ്യൂ ചെയ്ത പ്രോസ്പെക്ട്സിലും 29000 രൂപയാണ് ഇതേ വിഭാഗത്തിൽ വരുന്നത്.…
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: സ്വപ്ന സുരേഷിനെ ഏകദേശം 6 മണിക്കൂർ ഇഡി ചോദ്യം ചെയ്തു
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ജൂൺ 27 തിങ്കളാഴ്ച വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായി. ആറു മണിക്കൂറോളം ചോദ്യം ചെയ്ത ഇഡി ജൂൺ 28 ന് വീണ്ടും ഹാജരാകാന്‍ സമൻസ് അയച്ചു. കെ ടി ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലും, സരിത എസ് നായരെപ്പോലുള്ള മാന്യ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് ക്രൈംബ്രാഞ്ച് ഇന്ന് എന്നെ വിളിപ്പിച്ചതെന്നും, എന്നാൽ ഇഡി ചോദ്യം ചെയ്യുന്നതിനാൽ ഇന്ന് പോകാൻ കഴിയില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. “ഇന്നും ഞാൻ ഇഡിയിലേക്ക് പോകുകയാണ്. അവരുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഞാൻ ക്രൈംബ്രാഞ്ചിലേക്ക് പോകും. ഞാൻ ഇതിനകം പോലീസ് സൂപ്രണ്ടിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിട്ടുണ്ട്,” സ്വപ്ന സുരേഷ് പറഞ്ഞു. കഴിഞ്ഞ ആഴ്ച (ജൂൺ 22, 23) ഇഡി സ്വപ്ന സുരേഷിനെ വിളിച്ചുവരുത്തി രണ്ട് ദിവസങ്ങളിലും അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്തു. എംഎൽഎയും…
പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റു ചെയ്തു. തായിനേരി സ്വദേശി ടി. അമല്‍, മുരിക്കൂവല്‍ സ്വദേശി എം.വി. അഖില്‍ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു. അക്രമം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ രണ്ടാഴ്ചയായിട്ടും ഒരാളെപ്പോലും പിടികൂടാനാകാത്ത കേരള പോലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍, ഗാന്ധി പ്രതിമ തകര്‍ത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ദൃക്സാക്ഷികള്‍ നല്‍കിയിട്ടും അറസ്റ്റിലേക്ക് പോലീസ് നീങ്ങിയിരുന്നില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന വിശദീകരണമായിരുന്നു പയ്യന്നൂര്‍ പോലീസ് നല്‍കിയിരുന്നത്. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍…
അമ്മ ഒരു ക്ലബ്ബല്ല; പീഡന ആരോപണം നേരിടുന്ന വിജയ് ബാബു രാജിവെയ്ക്കണെമെന്ന് ഗണേഷ്കുമാര്
തിരുവനന്തപുരം: ദിലീപ് ചെയ്തതുപോലെ പീഡന ആരോപണം നേരിടുന്ന നറ്റന്‍ വിജയ് ബാബുവും രാജിവെക്കണമെന്ന് മുൻ മന്ത്രിയും സിനിമാ നടനുമായ ഗണേഷ് കുമാർ പറഞ്ഞു. ‘സാധാരണ ക്ലബ്ബുകളിലേതുപോലെ ബാര്‍ സൗകര്യവും ചീട്ടുകളി സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടില്ല. അമ്മ ഒരു ലാഭരഹിത ജീവകാരുണ്യ, നോൺ-ക്ലബ് ആയിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റിയാണ്. ഇതിൽ എന്തെങ്കിലും മാറ്റമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അമ്മ പ്രസിഡന്റ് മോഹൻലാല്‍ വ്യക്തമാക്കണം. ഇടവെള ബാബുവിന്റെ പ്രസ്താവന വേദനാജനകമായി തോന്നി. അമ്മയിലെ അംഗങ്ങൾ വാർദ്ധക്യത്തിൽ കഷ്ടപ്പെടാതിരിക്കാൻ താങ്ങും തണലുമാകുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ സൊസൈറ്റി രൂപീകരിച്ചതെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി. ക്ലബ്ബാണെന്ന് ഇടേവള ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റിന് തിരുത്താമായിരുന്നുവെന്നും ക്ലബ്ബ് ആയി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍, ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതു സമൂഹത്തോടും മാപ്പുപറയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയനായ ദിലീപ് രാജിവെച്ചതു പോലെ, വിജയ് ബാബുവും രാജിവെക്കണമെന്നും ഗണേഷ്…
രണ്ട് കോടി രൂപയ്ക്ക് 5% പലിശ: വ്യവസായ മേഖലയിൽ പിണറായി സർക്കാരിന്റെ പുതിയ ചുവടു വെയ്പ്
തിരുവനന്തപുരം: സംരംഭക മേഖലയിൽ പുതിയ ചുവടുവയ്പ്പുമായി എല്‍ഡിഎഫ് സർക്കാർ. സംസ്ഥാനത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ മേഖലകളിലെ സംരംഭങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുതിയ തീരുമാനത്തിന് അനുമതി നൽകി. സംരംഭങ്ങൾക്ക് 5 ശതമാനം പലിശ നിരക്കിൽ 2 കോടി രൂപ വരെ വായ്പ നൽകുന്നതാണ് പദ്ധതി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ പരമാവധി വായ്പാ പരിധി 2 കോടി രൂപയായി ഉയർത്തി. 2022-23 സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. സംസ്ഥാന സർക്കാരിന്റെ മൂന്ന് ശതമാനവും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ 2 ശതമാനവും ഉൾപ്പടെ സബ്സിഡി വഴിയാണ് 5 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നത്. ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾക്ക് വായ്പ നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോർപ്പറേഷൻ പ്രതിവർഷം 500 കോടി രൂപ നീക്കിവയ്ക്കും.…
