സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി മൗനം ദീക്ഷിക്കുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്ന് കുമ്മനം രാജശേഖരന്‍

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റം ഏറ്റെടുക്കുന്നതിന് തുല്യമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലും ജനങ്ങൾക്ക് നൽകാത്ത ഫാസിസ്റ്റ് നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കേസിൽ അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും പൊലീസ് അനങ്ങുന്നില്ലെന്നും, സ്വപ്നയുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയുന്നതിനെതിരെ അക്രമം അഴിച്ചുവിടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സോണിയ ഗാന്ധിയെ ഒഴിവാക്കിക്കിട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. തെറ്റ് ചെയ്തതുകൊണ്ടാണ് ചോദ്യം ചെയ്യലിനെ ഭയപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കലാപം…

അഗ്നിപതിനെതിരെ സമരം ചെയ്യുന്നവര്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ അന്ധമായ എതിരാളികള്‍: കെ സുരേന്ദ്രന്‍

അഗ്നിപഥിനെതിരായി സമരം ചെയ്യുന്നവര്‍ അവരുടെ സ്ഥിരം പരിപാടിയാണെന്നും, നരേന്ദ്രമോദി സർക്കാരിനെ അന്ധമായി എതിർക്കുന്നവരാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ് അഗ്നിപഥ് പദ്ധതി. ഇടതുപക്ഷ-ജിഹാദി-അർബൻ നക്സൽ സംഘമാണ് ഇപ്പോൾ സമരം നയിക്കുന്നത്. ബ്രേക്ക് ഇന്ത്യ ബ്രിഗേഡ് ടീമാണ് അവരെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിടുക്കപ്പെട്ടാണ് അഗ്നിപഥ് നടപ്പാക്കിയതെന്ന പ്രചരണം ശരിയല്ല. കഴിഞ്ഞ രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. സമരക്കാരോട് കേന്ദ്ര സർക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്. സംസ്ഥാന ഫോഴ്സുകളിലും അർദ്ധ സൈനിക ഫോഴ്സുകളിലും അഗ്നിവീരൻമാർക്ക് സംവരണം ലഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആർമി റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തുന്ന ചില വിരലിലെണ്ണാവുന്നവർക്ക് മാത്രമേ അഗ്നിപഥിൽ പ്രശ്‌നമുണ്ടാകൂ. കഴിഞ്ഞ രണ്ട് ലോക കേരള സഭകളും ചാപിള്ളകളായിരുന്നു എന്ന് സുരേന്ദ്രന്‍ പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി കേരളത്തിൽ…

ബഫര്‍സോണിനെതിരെ കര്‍ഷക സംഘടനകളുടെ സെക്രട്ടറിയേറ്റ് ഉപവാസം ജൂണ്‍ 18-ന്

തിരുവനന്തപുരം: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കര്‍ഷകഭൂമി കൈയേറി വന്യജീവി സങ്കേതങ്ങള്‍ക്ക് ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വിവിധ കര്‍ഷകസംഘടനകളുടെ സംയുക്ത സംസ്ഥാനതല പ്രക്ഷോഭ പ്രഖ്യാപനവും ഉപവാസസമരവും ജൂണ്‍ 18-ന് സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കും. കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ 4 വരെയാണ് സെക്രട്ടറിയേറ്റ് ഉപവാസം. കര്‍ഷകഉപവാസം രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദക്ഷിണേന്ത്യന്‍ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും. ഫാ. മാത്തുക്കുട്ടി മൂന്നാറ്റിന്‍മുഖം മുഖ്യപ്രഭാഷണവും ജനറല്‍ കണ്‍വീനര്‍ ഡോ.ജോസുകുട്ടി ഒഴുകയില്‍ വിഷയാവതരണവും നടത്തും. ഉപവാസ സമാപന സമ്മേളനം ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു ഉദ്ഘാടനം ചെയ്യും. വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ സംസാരിക്കും. രാജ്യത്തെ വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്ന…

വനം പരിസ്ഥിതി വകുപ്പിന്റെ രാജ്യാന്തര സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: സംസ്ഥാന വനം പരിസ്ഥിതി വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും രാജ്യാന്തര പരിസ്ഥിതി സാമ്പത്തിക ഏജന്‍സികളുമായുള്ള ബന്ധങ്ങളും പരിസ്ഥിതി വനം സംരക്ഷണത്തിന്റെയും വ്യാപനത്തിന്റെയും മറവിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. വനവല്‍ക്കരണത്തിന്റെ പേരിലുള്ള സൗജന്യ വൃക്ഷത്തൈ വിതരണത്തിന്റെ പിന്നിലും രാജ്യാന്തര ഏജന്‍സികളില്‍ നിന്നു ലഭിച്ച കാര്‍ബണ്‍ ഫണ്ടാണെന്നുള്ള ആക്ഷേപം നിലനില്‍ക്കുന്നു. വനസംരക്ഷണത്തിന്റെ പേരില്‍ കേരളത്തിലെ പല പരിസ്ഥിതി മൗലികവാദ സംഘടനകളും വന്‍ വിദേശ സാമ്പത്തിക സഹായത്തിന്റെ വീതം പറ്റുന്നുണ്ടെന്നുള്ളതിന്റെ തെളിവുകള്‍ വിവിധ രാജ്യാന്തര ഏജന്‍സികളുടെ വെബ്‌സൈറ്റുകളില്‍ നിന്ന് ലഭ്യമാണ്. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുംവരെ പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാനും ഗവേഷണത്തിനുമായി ലക്ഷക്കണക്കിന് വിദേശപണം സ്വീകരിക്കുന്നതും അന്വേഷണവിധേയമാക്കേണ്ടതുണ്ട്. യുഎസ് എയ്ഡ് എന്ന അമേരിക്കന്‍ പ്രസ്ഥാനത്തിന്റെ വെബ്‌സൈറ്റില്‍ വിവിധ പദ്ധതികളിലൂടെ ഇന്ത്യയിലേയ്ക്കും കേരളത്തിനും നല്‍കുന്ന കാര്‍ബണ്‍ ഫണ്ടിന്റെ സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്.…

അനധികൃതമായി സൂക്ഷിച്ചിരുന്ന 56 ചാക്ക് റേഷനരി ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു

വാളയാർ: അനധികൃത വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 56 ചാക്ക് റേഷനരി ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്ന് പോലീസും സിവില്‍ സപ്ലൈസ് വകുപ്പും പിടികൂടി. വാളയാർ സ്വദേശി റസാഖിന്റെ വീടിന് സമീപത്തെ ഷെഡിലാണ് തമിഴ്‌നാട് റേഷൻ കാർഡ് സൂക്ഷിച്ചിരുന്നത്. വാളയാർ ഡാം റോഡ് സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ വാളയാർ മുൻ മേഖലാ പ്രസിഡന്റുമായ എ.ഷെമീറിന്റെ ഉടമസ്ഥതയിലുള്ള ഷെഡിലാണ് അരി സൂക്ഷിച്ചിരുന്നത്. വാളയാർ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസും സിവിൽ സപ്ലൈസ് വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജെ.എസ്. ഗോകുൽദാസ് പറഞ്ഞു. ഇയാള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കാനും പിടിച്ചെടുത്ത അരി കണ്ടുകെട്ടാനും സിവില്‍ സപ്ലൈസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത വില്‍പന നടത്താനാണ് അരി എത്തിച്ചത്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന…

രണ്ടു മാസം മുമ്പ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ തട്ട് തകര്‍ന്നു വീണു

കൊല്ലം: രണ്ടുമാസം മുമ്പ് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ തട്ട് തകർന്നുവീണു. തലവൂർ ആയുർവേദ ആശുപത്രിയുടെ തട്ടുകളാണ് തകര്‍ന്നു വീണത്. ഇന്നലെ രാത്രി 10 മണിയോടെ പത്തനാപുരത്താണ് സംഭവം. കെ.ബി.ഗണേഷ് കുമാർ എം.എൽ.എ.യുടെ വികസന ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ചത്. നേരത്തെ കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ ചൊല്ലി എം.എൽ.എ ഡോക്ടർമാരുമായി തർക്കമുണ്ടായിരുന്നു.

ഇടുക്കി തങ്കമണിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീടിപ്പിച്ചതായി പരാതി

ഇടുക്കി: ഇടുക്കിയിലെ തങ്കമണിക്ക് സമീപമുള്ള സ്‌കൂളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചതായി പരാതി. സ്കൂളില്‍ വെച്ചാണ് വൈദികന്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പീഡനം നടന്നതായി വ്യക്തമായാൽ വൈദികനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തങ്കമണി പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഒരു വര്‍ഷം മുമ്പാണ് സംഭവം. വൈദികന്‍ തന്നെ സ്‌കൂളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ പീഡനം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.  

തടസ്സമില്ലാതെ ബിസിനസ് ചെയ്യാന്‍ പറ്റിയ സംസ്ഥാനം കേരളമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്

എറണാകുളം: തടസ്സമില്ലാതെ ബിസിനസ് ചെയ്യാന്‍ പറ്റിയ സംസ്ഥാനമായി കേരളം മാറിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കൊച്ചിയിൽ ട്രേഡ്-2022 വ്യാപാരമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാക്കനാട് പെർമനന്റ് എക്സിബിഷൻ കൺവൻഷൻ സെന്റർ സ്ഥാപിതമായതോടെ സർക്കാർ ആരംഭിച്ച ബിസിനസ് ടു ബിസിനസ് മീറ്റ് രണ്ട് വർഷം കൂടുമ്പോൾ നടക്കും. കേരളത്തിൽ മൂന്നു വർഷം വരെ ലൈസൻസില്ലാതെ ആർക്കും 50 കോടി രൂപ വരെ ബിസിനസ് തുടങ്ങാം. 50 കോടിക്ക് മുകളിലുള്ള വ്യവസായങ്ങൾക്ക് ഏഴ് ദിവസത്തിനകം ലൈസൻസ് നൽകാനുള്ള സം‌വിധാനവുമുണ്ട്. ഈ വർഷം സംരംഭകത്വ വർഷമായി ആചരിക്കുന്നു. ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മികച്ച പ്രതികരണമാണ് സംരംഭകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ടി.സി.എസ് കമ്പനി 32 എക്കറിലെ കാമ്പസ് കാക്കനാട് ആരംഭിക്കുകയാണെന്നും ഐ.ബി.എം കമ്പനിയുടെ ഓപ്പറേഷൻ സെന്‍റർ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. മികച്ച വ്യവസായ അന്തരീക്ഷം രൂപപ്പെട്ടു വരുന്നതിന്‍റെ സൂചനകളാണിതെല്ലാം.…

തനിക്കെതിരെ സിപിഎം വധഭീഷണി മുഴക്കുന്നു; ഉമ്മാക്കി കാട്ടി തന്നെ വിരട്ടാന്‍ നോക്കേണ്ടെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: തനിക്കെതിരെ സിപിഎം പരസ്യമായി വധഭീഷണി മുഴക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരിൽ അധികം താമസിയാതെ ഒരു ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് സിപി‌എം പറയുന്നത്. അതിന്റെ അര്‍ത്ഥമെന്താണ്? തിരുവനന്തപുരത്ത് കാലുകുത്താൻ അനുവദിക്കില്ലെന്നാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭീഷണി. എറണാകുളത്ത് ഇറങ്ങാൻ അനുവദിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വെല്ലുവിളിക്കുന്നു. കേരളത്തിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം നേതാക്കളും പരസ്യമായി വെല്ലുവിളിക്കുന്നു. അതായത്, സിപി‌എം നേതാക്കൾ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്നു. ഇതൊന്നും കണ്ട് പിന്തിരിഞ്ഞോടുന്ന ആളല്ല താന്‍. കേരളത്തില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചിട്ട് പൊലീസ് കേസെടുക്കുന്നില്ല. പിടികൂടുന്ന അക്രമികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വീണ്ടും വീണ്ടും ഇവരെ കലാപത്തിന് ഇറക്കിവിടുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. തീരുവനന്തപുരം പൂന്തുറയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരു എസ്.ഐയെ പിന്നില്‍ നിന്ന് പട്ടിക ഉപയോഗിച്ച് തലയ്‌ക്കടിച്ചു പരിക്കേല്‍പ്പിച്ചിട്ടും കേസെടുക്കാന്‍…

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റു ചെയ്തു

എറണാകുളം: സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ക്രൈം നന്ദകുമാറിനെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി പീഡന നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നന്ദകുമാറിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന പരാതിക്കാരി ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മാനസികമായ പീഡനവും അശ്ലീല സംഭാഷണവും ഭീക്ഷണിയും ഇയാളിൽ നിന്ന് നേരിട്ടു. മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുകയും നന്ദകുമാറിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ ശരീരത്തെ ലൈഗികവൽകരിച്ചു സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം. കള്ള കഥകൾ ഉണ്ടാക്കാനും, തെളിവുകൾ ഉണ്ടാക്കാനും കൂട്ടുനിൽക്കണം എന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്‌ച തന്നെ പൊലീസ് നന്ദകുമാറിനെതിരെ കേസെടുത്തിരുന്നു