രണ്ടു മാസം മുമ്പ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ തട്ട് തകര്‍ന്നു വീണു

കൊല്ലം: രണ്ടുമാസം മുമ്പ് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ തട്ട് തകർന്നുവീണു. തലവൂർ ആയുർവേദ ആശുപത്രിയുടെ തട്ടുകളാണ് തകര്‍ന്നു വീണത്.

ഇന്നലെ രാത്രി 10 മണിയോടെ പത്തനാപുരത്താണ് സംഭവം. കെ.ബി.ഗണേഷ് കുമാർ എം.എൽ.എ.യുടെ വികസന ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ചത്.

നേരത്തെ കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ ചൊല്ലി എം.എൽ.എ ഡോക്ടർമാരുമായി തർക്കമുണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News