കണ്ണൂർ: താൻ ആരുടെയും വഴി മുടക്കുകയോ ഇഷ്ടാനുസൃത വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “സഞ്ചാര സ്വാതന്ത്ര്യം നേടിയെടുത്ത നാട്ടിൽ ഒരുകൂട്ടം ആളുകൾ വഴിതടയുന്നുവെന്ന് പറഞ്ഞ് കൊടുമ്പിരി കൊള്ളുന്നു. ആരുടെയും വഴി അടഞ്ഞിട്ടില്ല. അങ്ങനെ ചില ശക്തികൾ ആഗ്രഹിച്ചേക്കാം. എന്നാൽ, പ്രബുദ്ധ കേരളം അനുവദിക്കില്ല,” മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ലൈബ്രറി കൗൺസിൽ പരിപാടി കണ്ണൂരിൽ നിന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “വ്യത്യസ്തമായ വസ്ത്രധാരണ രീതിയാണ് കേരളീയര്‍ക്കുള്ളത്. ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കരുതെന്നാണ് കുറച്ചു നാളുകളായി ഉയരുന്ന പ്രചാരണം. മാസ്കും വസ്ത്രവും കറുപ്പ് നിറത്തിൽ ധരിക്കാൻ പാടില്ലെന്നാണ് പ്രചാരണം. കേരളത്തിൽ എല്ലാവർക്കും ഇഷ്ടമുള്ള നിറത്തിൽ വസ്ത്രം ധരിക്കാൻ അവകാശമുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വലിയ പ്രക്ഷോഭം നടന്ന നാടാണിത്. മുട്ടിനു താഴെ വസ്ത്രം ധരിക്കാനും മാറു മറയ്ക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടിയ…
Category: KERALA
തങ്ങളെ ആക്രമിച്ചാല്‍ എങ്ങനെ തിരിച്ചടിക്കണമെന്ന് കോണ്‍ഗ്രസ്സിന് അറിയാമെന്ന് കെ സുധാകരന്
തിരുവനന്തപുരം: കോണ്‍ഗ്രസിനെ ആക്രമിച്ച് കീഴ്പ്പെടുത്താനാണ് സിപിഎമ്മിന്റെ ശ്രമമെങ്കില്‍ അതിനെ ഏതു രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് കോണ്‍ഗ്രസിന് അറിയാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അക്കാര്യത്തിൽ കോൺഗ്രസ് ഒട്ടും പിശുക്ക് കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഓഫീസ് തല്ലിത്തകര്‍ത്താല്‍ എല്ലാം തീരും എന്നാണ് വിചാരിച്ചിട്ടുള്ളതെങ്കില്‍ സിപിഎമ്മിന്റെ ഓഫീസും തകര്‍ക്കാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും, എന്നാല്‍ അത് മര്യാദ കേടാണെന്നും ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തുടനീളം നിരവധി സി.പി.എം ഓഫീസുകളുണ്ട്. അവയെല്ലാം തല്ലിത്തകര്‍ക്കാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷെ കോൺഗ്രസ് അത് ചെയ്യുന്നില്ല. കാരണം, ജനങ്ങൾ എല്ലാം വിലയിരുത്തട്ടെ. വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് ജയരാജന് മറുപടി പറയേണ്ടി വരും. ആരോപണ വിധേയനായ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസിന് അവകാശമില്ലേ? അഴിമതി മാത്രം ലക്ഷ്യമിട്ട് ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ കോണ്‍ഗ്രസിന് പ്രതിഷേധിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. ഇന്ദിരാഭവന് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കരിദിനം ആചരിക്കും. പ്രവര്‍ത്തകര്‍…
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കയറി യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഇത് ഭീകര പ്രവർത്തനമാണെന്ന് സി.പി.എം
കണ്ണൂര്‍: തിങ്കളാഴ്ച കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നേരിടേണ്ടി വന്നു. മുഖ്യമന്ത്രി രാജിവെയ്ക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ഇന്ന് (തിങ്കളാഴ്ച ഉച്ചയ്ക്ക് 3:30നാണ് സംഭവം. അവരിൽ ഒരാൾ കറുത്ത ഷർട്ട് ധരിച്ച് അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇത് ഭീകര പ്രവര്‍ത്തനമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വിശേഷിപ്പിച്ചു. പ്രകടനക്കാരെ തള്ളിമാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ നവീൻ കുമാർ അടക്കം മൂന്ന് പേരാണ് പ്രതിഷേധിച്ചത്. ഇവരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജൻ തട്ടിമാറ്റുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യത്തിൽ വ്യക്തമാണ്. ഇ.പി ജയരാജന് പ്രതിഷേധക്കാരെ കൈയേറ്റം ചെയ്തായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കറുത്ത വസ്ത്രം…
കോൺഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തലസ്ഥാന നഗരിയെ കലാപഭൂമിയാക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ആക്രമിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ അക്രമം അരങ്ങേറി. മിക്കയിടത്തും കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്തു. ഇതോടെ പലയിടത്തും കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമാസക്തരായി. സംസ്ഥാനത്തുടനീളം സംഘർഷാവസ്ഥ തുടരുകയാണ്. കൊല്ലം ചവറയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റു. സി പി മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂരിലും കാസര്‍കോടും കണ്ണൂര്‍ ഇരിട്ടിയിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഭാര്യാവീട് ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. കെ.പി.സി.സി ഓഫിസ് ആക്രമണത്തിനു പിന്നാലെ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
വൈദിക സമര്‍പ്പിത സമൂഹത്തിലൂടെ ദൈവരാജ്യം പ്രകാശിക്കണം: മാര്‍ ജേക്കബ് മുരിക്കന്‍
പൊടിമറ്റം: വൈദിക സന്യസ്ത സമര്‍പ്പിത സമൂഹത്തിലൂടെ പൊതുസമൂഹത്തില്‍ ദൈവരാജ്യം പ്രകാശിക്കണമെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്ണജൂബിലിയാഘോഷങ്ങളോടനുബന്ധിച്ചുള്ള ‘സമര്‍പ്പിത സംഗമം 2022’ ന് ആരംഭം കുറിച്ചുള്ള സമൂഹബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍ മുരിക്കന്‍. പത്രോസിന്റെ നിഴലിനുവേണ്ടി പോലും ആദിമ സഭാമക്കള്‍ കാത്തിരുന്നതുപോലെ സഭാമക്കളിലും പൊതുസമൂഹത്തിലും പ്രതീക്ഷകളേകുവാനും നന്മകള് വര്‍ഷിക്കാനും സമര്പ്പിതര്ക്കാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇടവകയുടെ സുവർണ്ണജൂബിലിയാഘോഷ സ്മാരകമായി സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ മാര്‍ ജേക്കബ് മുരിക്കന്‍ വൃക്ഷത്തൈ നട്ടു. സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമര്‍പ്പിത സമ്മേളനവും മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്യുന്ന ഇടവകാംഗങ്ങളായ വൈദികരെയും സന്യാസിനിമാരെയും സഭയുടെയും സമൂഹത്തിന്റെയും വിവിധതലങ്ങളില്‍ സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സന്യസ്തരെയും പൗരോഹിത്യ സമര്‍പ്പിത ജൂബിലി…
ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു
കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് തകർത്ത ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റയിൽവേ സ്റ്റേഷൻ ഉപരോധിചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ഉപരോധം ഉദ്ഘാടനം ചെയ്തു. പ്രവാചക നിന്ദക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇതിനെ ബുൾഡൊസർ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് സംഘപരിവാർ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഫ്രീൻ ഫാത്തിമയുടെ കുടുംബത്തിനു നേരെ ഉണ്ടായിട്ടുള്ള അതിക്രമം.. ഇതിനെതിരെ തെരുവിൽ പ്രക്ഷോഭം തീർക്കാൻ ആണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് തീരുമാനിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ദേശീയ സെക്രട്ടറി വസീം ആർ. എസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ലത്തീഫ് പി. എച്…
ഉക്രെയിന് വിട്ട ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യൻ സർവകലാശാലകൾ സ്വീകരിക്കും: നയതന്ത്രജ്ഞൻ
തിരുവനന്തപുരം: റഷ്യ-ഉക്രെയ്ൻ സംഘർഷത്തെ തുടർന്ന് പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ മുൻ അദ്ദ്യയന വർഷം നഷ്ടപ്പെടാതെ റഷ്യൻ സർവകലാശാലകളിൽ പ്രവേശനം നൽകുമെന്ന് ന്യൂഡൽഹിയിലെ റഷ്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് റഷ്യൻ സർവ്വകലാശാലകളിൽ പ്രവേശനം നൽകുമെന്നും, അവിടെ അവർക്ക് അവരുടെ മുൻവർഷങ്ങളിലെ പഠനം നഷ്ടപ്പെടാതെ അവർ നിർത്തിയ കോഴ്സുകളിൽ തുടരാമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനെത്തുടർന്ന് അവിടെ നിന്ന് പലായനം ചെയ്ത 20,000-ത്തിലധികം വിദ്യാർത്ഥികളുടെ ഗതിയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രസ്താവന. വിദ്യാർത്ഥികൾ സ്കോളർഷിപ്പ് ലഭ്യമായിരിക്കുന്ന സാഹചര്യത്തിൽ റഷ്യൻ സർവ്വകലാശാലകളിലും അത് സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് റഷ്യൻ ഫെഡറേഷന്റെ ഓണററി കോൺസലും തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി നായർ പറഞ്ഞു. എന്നാല്‍, ഉക്രെയ്നിൽ അടച്ചിരുന്ന ഫീസ് റഷ്യയിൽ…
കെഎസ്ആര്‍ടിസി പ്രതിസന്ധി: സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കാനുള്ള 145.17 കോടി അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം നൽകാൻ 30 കോടി അനുവദിച്ചതിന് പിന്നാലെ കെഎസ്ആർടിസിക്ക് ധനവകുപ്പ് വീണ്ടും ധനസഹായം അനുവദിച്ചു. റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പെൻഷൻ നല്കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നല്‍കേണ്ട 145.17 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അതേസമയം, കെഎസ്ആർടിസി ഇന്നു മുതല്‍ എല്ലാ ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും അധിക സർവീസുകൾ നടത്തും. ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സർവീസ് നടത്തുക. ആൾത്തിരക്ക് അനുസരിച്ച് 20 ശതമാനം വരെ അധിക സർവീസുകൾ നടത്താനാണ് തീരുമാനം. എന്നാൽ, ശമ്പളവിതരണ പ്രതിസന്ധിയെ തുടർന്ന് മാനേജ്മെന്റിനെതിരെ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. നാളെ മുതൽ ടിഡിഎഫിന്റെ അനിശ്ചിതകാല രാപ്പകൽ സമരം റിലേ നിരാഹര സമരമായി മാറും.
കന്യാസ്ത്രീ പീഡനക്കേസ്: കുറ്റവിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ചുമതലകളില്‍ പ്രവേശിക്കാമെന്ന് കോടതി
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് രൂപതയിലേക്ക് മടങ്ങി ചുമതലകളില്‍ പ്രവേശിക്കാന്‍ അനുമതി. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് വത്തിക്കാൻ അംഗീകരിച്ചതായി രൂപതാ വൃത്തങ്ങൾ അറിയിച്ചു. 2018 സെപ്റ്റംബറിൽ, കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തതിന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളിൽ നിന്ന് താൽക്കാലികമായി നീക്കിയിരുന്നു. കോടതി വിധി അംഗീകരിച്ച് വത്തിക്കാന്‍: ശനിയാഴ്ച ജലന്ധർ രൂപത സന്ദർശിച്ച ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെല്ലിയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാങ്കോ കുറ്റവിമുക്തനാക്കിയ കോടതിയുടെ തീരുമാനം വത്തിക്കാൻ അംഗീകരിച്ചതായി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെല്ലി ഉത്തരേന്ത്യൻ രൂപതയിലെ വൈദികരെ അറിയിച്ചതായാണ് വിവരം. കുറ്റവിമുക്തനാക്കി നാല് മാസങ്ങള്‍ക്ക് ശേഷമാണ് കോടതി ഉത്തരവ് വത്തിക്കാന്‍ അംഗീകരിക്കുന്നത്. കുറുവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് ആശ്രമത്തിൽ…
മലപ്പുറത്ത് ഫ്രറ്റേണിറ്റിയുടെ സമരത്തിന് നേരെ പോലീസിന്റെ അതിക്രമം
മലപ്പുറം: യു.പി യിൽ പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് യോഗി പോലീസ് തകർത്തിൽ പ്രതിഷേധിച്ച് ബുൾഡോസർ രാജിലൂടെ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്താൻ അനുവദിക്കില്ല എന്ന മുദ്രവാക്യം ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ പാത ഉപരോധത്തിന് നേരെ പോലീസിന്റെ അതിക്രമം. പോലീസ് ലാത്തിച്ചാർജിൽ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ആയിഷ റെന്ന, മലപ്പുറം ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ, വൈസ് പ്രസിഡന്റ് ഹാദി ഹസൻ, മാഹിർ എന്നിവർക്ക് പരിക്ക് പറ്റി. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പുറമേ ഫ്രറ്റേണിറ്റി നേതാക്കളായ ബാസിത് താനൂർ,മിസ്അബ് കോട്ടക്കൽ, റബീഹ്, മുഅ്മിൻ,ശുഹൈബ്, ഹസനുൽ ബന്ന, അബ്ദുൽ സലാം,സഹൽ ഉമ്മത്തൂർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രറ്റേണിറ്റിയുടെ സമരത്തിന് നേരെയുള്ള പോലീസ് നരനായാട്ടിലും 12 നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് ജില്ലയുടെ…
