തൃശൂര്‍: തൃശൂരിലെ വ്യാജ വോട്ടർ അഴിമതി രാഷ്ട്രീയ രംഗത്ത് പുതിയ ആരോപണങ്ങളും പ്രത്യാക്രമണങ്ങളും ജുഡീഷ്യൽ അന്വേഷണത്തിനുള്ള ആവശ്യങ്ങളും ഉയർത്തിക്കൊണ്ട് രാഷ്ട്രീയ രംഗം ചൂടുപിടിച്ചിരിക്കുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി അയോഗ്യമായതോ ഇരട്ടിയോ വോട്ടുകൾ പട്ടികയിൽ ചേർത്തിട്ടുണ്ടെന്ന അവകാശവാദത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ വലിയ വിവാദത്തിലാക്കി. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും സഹോദരഭാര്യ റാണിക്കും രണ്ട് വോട്ടർ ഐഡി കാർഡുകൾ ഉണ്ടെന്ന് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര ബുധനാഴ്ച ആരോപിച്ചു – ഒന്ന് കൊല്ലത്തെ ഇരവിപുരം മണ്ഡലത്തിലും മറ്റൊന്ന് തൃശൂരിലും രജിസ്റ്റർ ചെയ്തതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ, കൊല്ലം കോർപ്പറേഷനിലെയും തിരുവനന്തപുരം കോർപ്പറേഷനിലെയും വോട്ടർ പട്ടികയിൽ ദമ്പതികളുടെ പേരുകൾ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അനില്‍ അക്കര ആരോപിച്ചു. “ഈ വിശദാംശങ്ങൾ അവർ തൃശ്ശൂരിലെ സ്ഥിര…
Category: KERALA
സര്‍ക്കാര്‍ ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാരെ നിലയ്ക്ക് നിര്‍ത്തണം: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകളിലും ജില്ലാ-ജനറല്‍ ആശുപത്രികളിലും, ഏതാനും സെക്യൂരിറ്റി ജിവനക്കാര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നത് സര്‍ക്കാര്‍ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു. പല സര്‍ക്കാര്‍ ആശുപത്രികളിലും, സര്‍ക്കാര്‍ ജീവനക്കാരോടൊപ്പം കരാര്‍ ജീവനക്കാരും സെക്യൂരിറ്റി ജോലി നിര്‍വ്വഹിക്കുന്നുണ്ട്. കരാര്‍ ജീവനക്കാരെക്കുറിച്ചാണ് കൂടുതലും പരാതികള്‍ ഉയരുന്നത്. രോഗികളോടും കൂട്ടിരിപ്പുകാരോടും സന്ദര്‍ശകരോടും അപമരായാദയായി പെരുമാറുന്നതും ആക്രമണം നടത്തുന്നതും പതിവായിരിക്കുന്നു. സ്വാധീനമുള്ള പലരുടേയും സംരക്ഷണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് പലപ്പോഴും ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. ആശുപത്രിയില്‍ എത്തുന്നവരോട് മര്യാദയോടെ സംസാരിക്കാനും, സംയമനത്തോടെ പെരുമാറാനും തയാറാകാത്ത സെക്യൂരിറ്റി ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശ്ശന നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കണം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ പൊതുജന സേവകരാണെന്ന ബോദ്ധ്യമില്ലാത്തവരെ മാറ്റി നിര്‍ത്തി, സര്‍ക്കാര്‍ ആശുപത്രികള്‍ പൊതുജന സൗഹൃദമാക്കുന്നതിന്…
വിഖ്യാത മാന്ത്രികന് പി.സി സര്‍ക്കാരിന്റെ പ്രതിമയ്ക്കു മുമ്പില്‍ വിതുമ്പി പി.സി സര്‍ക്കാര്‍ ജൂനിയര്‍
തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലൊരുക്കിയ പി.സി സര്‍ക്കാരിന്റെ വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് പ്രതിമയ്ക്കുമുമ്പില്‍ വികാരാധീനനമായി പി.സി സര്‍ക്കാര്‍ ജൂനിയര്‍. അച്ഛന്റെ പ്രതിമ കണ്ടയുടന്‍ തന്നെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുകയായിരുന്നു. അച്ഛന്റെ പ്രതിമ ഇന്ത്യയിലൊരിടത്തും സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നല്കാന് കഴിയുന്ന ഏറ്റവും വലിയ ആദരം അതിന്റെ എല്ലാ അര്‍ത്ഥത്തിലും നല്കുവാന് ശ്രമിച്ച മാജിക് പ്ലാനറ്റിനും മുതുകാടിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിമ നിലകൊള്ളുവാന്‍ ഏറ്റവും ഉചിതമായ ഇടം മാജിക്കിന്റെ വിസ്മയലോകമായ മാജിക് പ്ലാനറ്റ് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അച്ഛന്റെ പ്രതിമയെ തൊട്ടുവണങ്ങിയ ശേഷം അതേ ജാലവിദ്യ സര്‍ക്കാര്‍ കുടുംബത്തിലെ എട്ടാം തലമുറക്കാരന് കൂടിയായ അദ്ദേഹം കാണികള്‍ക്കായി പുനരവതരിപ്പിച്ചു. പി.സി സര്‍ക്കാര്‍ ജൂനിയറിന്റെ മകള്‍ മനേകാ സര്‍ക്കാറും വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് അവതരിപ്പിച്ചത് കാണികള്‍ക്ക് ഇരട്ടിമധുരമായി. ഒഴിഞ്ഞ കുടത്തില്‍ നിന്നും…
ഗസ്സയിലെ വംശഹത്യ നീതീകരിക്കാനാവാത്തത്: ഗ്രാൻഡ് മുഫ്തി
കോഴിക്കോട്: യുദ്ധക്കെടുതിയിലും പട്ടിണിയിലും പൊറുതിമുട്ടുന്ന ഗസ്സയിലെ മനുഷ്യരുടെ രക്ഷക്കും സമാധാനത്തിനും വേണ്ടി മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് നടത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകിയ സദസ്സിൽ പണ്ഡിതരും സാദാത്തുക്കളും വിദ്യാർഥികളുമുൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു. ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഇസ്രായേൽ നടത്തുന്നതെന്നും പിറന്ന മണ്ണിൽ അഭയാർഥികളായി അരവയറുപോലും നിറക്കാൻ നിവൃത്തിയില്ലാത്ത ഗസ്സയിലെ മനുഷ്യരുടെ വിഷയത്തിൽ മാനവ സമൂഹം ഐക്യപ്പെടേണ്ടതുണ്ടെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സി പി ഉബൈദുല്ല സഖാഫി, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, അബ്ദുസ്സത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ഹനീഫ്…
ഹോം ഗാർഡ് നാഗരാജനെ ആദരിച്ച് മർകസ് ബോയ്സ് സ്കൂൾ
കാരന്തൂർ: മർകസ് സ്കൂൾ സ്റ്റോപ്പിൽ വിദ്യാർഥികളെ കയറ്റാതെ ആളപായമുണ്ടാക്കും വിധം വാഹനമോടിച്ച ബസ്സിനെതിരെ അതിസാഹസികമായി പ്രതിഷേധിക്കുകയും വിഷയം ശ്രദ്ധേയമാക്കുകയും ചെയ്ത കോഴിക്കോട് ട്രാഫിക് യൂണിറ്റിലെ ഹോം ഗാർഡ് നാഗരാജനെ മർകസ് ബോയ്സ് സ്കൂൾ ആദരിച്ചു. വേറിട്ട ഇടപെടലിലൂടെ വിദ്യാർഥികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിലും അപകടങ്ങൾ കുറക്കുന്നതിലും നാഗരാജൻ കാണിച്ച ജാഗ്രത ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂൾ മാനേജ്മെന്റും പി.ടി.എയും വിദ്യാർഥികളും ചേർന്ന് അദ്ദേഹത്തെ ആദരിച്ചത്. ചടങ്ങ് മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി സഖാഫി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ കെ ഷമീം അധ്യക്ഷത വഹിച്ചു. അക്കാദമിക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് അനുമോദന പ്രസംഗം നടത്തി. സ്കൂൾ മാനേജ്മെന്റിന്റെ അനുമോദനത്തിൽ നാഗരാജൻ സന്തോഷം അറിയിച്ചു. വിദ്യാർഥികൾ ആരും ഈ പ്രവർത്തി അനുകരിക്കരുതെന്നും പ്രകോപനപരമായി ആരോടും പെരുമാറരുതെന്നും യാത്രാദുരിതം പരിഹരിക്കാൻ പോലീസ്…
മുന്നണി മര്യാദകൾ പാലിക്കുന്നില്ല; എംഎസ്എഫിനെതിരെ കെഎസ്യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി
കാസർകോട്: കാസർകോട് ജില്ലയിലെ എം.എസ്.എഫിന്റെ പ്രവർത്തന രീതികളെക്കുറിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. മുന്നണിയുടെ മര്യാദകൾ പാലിക്കുന്നില്ലെന്നും സ്വേച്ഛാധിപത്യ നിലപാടുകളോടെയാണ് എം.എസ്.എഫിനെതിരെ കെ.എസ്.യു ഉന്നയിക്കുന്ന പ്രധാന ആരോപണം. കണ്ണൂർ സർവകലാശാലാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് കെ.എസ്.യുവുമായി ഒരു ചർച്ചയും നടന്നിട്ടില്ല എന്നതാണ് പ്രശ്നത്തിന്റെ മൂലകാരണം. മുന്നണിയുടെ മര്യാദകൾ ലംഘിച്ച് എം.എസ്.എഫ് സോഷ്യൽ മീഡിയയിലൂടെ കെ.എസ്.യുവിനെതിരെ പ്രചാരണം നടത്തുന്നുണ്ടെന്നും കെ.എസ്.യു ആരോപിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ മുന്നണിയുടെ ഐക്യത്തെയും സഹകരണത്തെയും ബാധിക്കുമെന്ന് കെ.എസ്.യു നേതാക്കൾ മുന്നറിയിപ്പ് നൽകി. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും കെ.എസ്.യു നേതാക്കൾ ചൂണ്ടിക്കാട്ടി. എംഎസ്എഫ് നേതൃത്വത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് കെഎസ്യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂര്‍ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനും മുസ്ലിം ലീഗ് ദേശീയ നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും അടക്കം പരാതിയുടെ…
ബിജെപിയുടെ വോട്ടർ പട്ടിക അട്ടിമറി; തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം അന്വേഷിക്കണം: റസാഖ് പാലേരി
പാലക്കാട്: ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും ബി ജെ പി തകർത്തെറിഞ്ഞതിന്റെ തെളിവുകളാണ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്തു വിട്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഒത്തുകളിക്കുന്ന ഏജന്റായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയതിന്റെ അനന്തരഫലമാണ് രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ജനാധിപത്യത്തെയാണ് അട്ടിമറിച്ചിരിക്കുന്നത്. ബി ജെ പിക്ക് അനുകൂലമായി പുറത്തുവന്ന കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ തീർത്തും അവിശ്വാസനീയമാണെന്ന് അന്ന് തന്നെ പല രാഷ്ട്രീയസംഘടനകളും നേതാക്കളും വിളിച്ചു പറഞ്ഞിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സുതാര്യതയും വിശ്വാസ്യതയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ശക്തമാണ്. ഇതിനിടയിലാണ് വോട്ടർ…
തീരദേശ യുവജന സംഗമം ശ്രദ്ധേയമായി
താനൂർ : പതിറ്റാണ്ടുകളായി ഭരണകൂട വിവേചനങ്ങൾക്ക് വിധേയമാകുന്ന തീരപ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് സർക്കാർ പ്രത്യേക പാക്കേജുകൾ നടപ്പിലാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി താനൂരിൽ സംഘടിപ്പിച്ച തീരദേശ യുവസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. പി. എം അസ്ലം നന്ദിയും പറഞ്ഞു. ആഷിഫലി ഖിറാഅത്ത് നടത്തി.
ദാറുൽ ഹുദക്കെതിരായ സമരം; മതസ്ഥാപനങ്ങളെ തകർക്കാനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കം ചെറുക്കും: വെൽഫെയർ പാർട്ടി
മലപ്പുറം: തിരൂരങ്ങാടി മാനിപ്പാടത്ത് സ്ഥിതി ചെയ്യുന്ന ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കെതിരെ പരിസ്ഥിതി വിഷയവും മലിനീകരണവും ആരോപിച്ച് കഴിഞ്ഞ ദിവസം സി പി ഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് മതസ്ഥാപനങ്ങളെ തകർക്കാനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ഇതിനെ ജനാധിപത്യപരമായി ചെറുക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ദാറുൽ ഹുദാ ക്യാമ്പസിലേക്ക് നടത്തിയ മാർച്ചിൽ വൈസ് ചാൻസലർ ഡോ. ബഹാവുദ്ധീൻ നദ്വിയെ അധിക്ഷേപിക്കുകയും, രാജ്യത്ത് മദ്രസകൾക്കെതിരെ ആർ എസ് എസ് ഉയർത്തുന്ന വിദ്വേഷ പരാമർശങ്ങൾ അതേപടി സി പി എം നേതാക്കൾ പ്രസംഗങ്ങളിൽ ഉദ്ധരിക്കുകയും ചെയ്തത് സി പി എമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ വി സഫീർ ഷാ പറഞ്ഞു. സംസ്ഥാനത്തുടനീളം ഭൂമി കയ്യേറ്റങ്ങൾക്ക് കുടപിടിക്കുന്നവർ ദാറുൽ ഹുദയെ തിരഞ്ഞുപിടിക്കുന്നത് രാഷ്ട്രീയ…
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ദേശീയപാത 966 ൽ സ്വകാര്യ ബസ് കത്തിനശിച്ചു
മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് ദേശീയപാത 966 ൽ ഇന്ന് (ഓഗസ്റ്റ് 10 ഞായറാഴ്ച) രാവിലെ പാലക്കാട് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂർണ്ണമായും കത്തി നശിച്ചെങ്കിലും യാത്രക്കാരെല്ലാം സമയബന്ധിതമായി പുറത്തേക്കിറങ്ങിയതുകൊണ്ട് ആര്‍ക്കും ആളപായമില്ല. കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കൊളത്തൂരിനും തുറക്കലിനും ഇടയിൽ രാവിലെ 9 മണിയോടെയാണ് സംഭവം. സന എന്ന പേരുള്ള ബസിന് സാങ്കേതിക തകരാർ കണ്ടതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എഞ്ചിനിൽ നിന്ന് പുക ഉയരാൻ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ടെത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ബസ് ഡ്രൈവർ അബ്ദുൾ ഖാദർ പറഞ്ഞു. പൂട്ടിയ ഓട്ടോമാറ്റിക് വാതിലുകൾ തകർത്താണ് യാത്രക്കാരെ പുറത്തിറക്കിയത്. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ തീജ്വാലകൾ കാരണം ബസിനടുത്തേക്ക് എത്താൻ അവർക്ക് ബുദ്ധിമുട്ടായി. മലപ്പുറം, മഞ്ചേരി, ഫറോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുകൾ…
