കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ കെ സ്വിഫ്റ്റ് ബസ് വീണ്ടും കുടുങ്ങി. ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട്-ബാംഗ്ലൂർ ബസാണ് കുടുങ്ങിയത്. തൂണുകളിൽ ഉരഞ്ഞ് ബസിന്റെ ചില്ല് തകർന്നു. തുടർന്ന് ബസ് നടക്കാവിലെ കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പിലേക്ക് മാറ്റി. തുടര്‍ച്ചയായി രണ്ടാം തവണയാണ് കെ സ്വിഫ്റ്റ് ടെര്‍മിനലില്‍ കുടുങ്ങുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ബസ് കുടുങ്ങിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവില്‍ തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്ക് എടുത്തത്. രണ്ട് തൂണുകള്‍ക്കിടയില്‍ കുടുങ്ങി മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലായിരുന്നു ബസ്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിര്‍മാണത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്.
Category: KERALA
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച ആണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു
ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. പള്ളുരുത്തിയിലെ വീട്ടിലെത്തി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവാദമായ മുദ്രാവാക്യം വിളിയെ തുടര്‍ന്ന് വീട്ടില്‍ നിന്നും മാറിയിരുന്ന കുടുംബം ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്. ഇവര്‍ വീട്ടിലെത്തിയ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പള്ളുരുത്തി പൊലീസാണ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലെ അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി മാറി.
കോടതിയിൽ ഹാജരാക്കിയ മോഷണക്കേസിലെ പ്രതികളുടെ കൈയ്യിൽ കഞ്ചാവ്
തിരുവനന്തപുരം: കോടതിയിൽ ഹാജരാക്കിയ മോഷണക്കേസിലെ പ്രതികളുടെ കൈയ്യിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം പോലീസിന് തലവേദനയായി. പ്രതികളെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുപോകുന്ന സമയത്ത് അക്രമാസക്തരാകുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ചാണ് പ്രതികള്‍ പരാക്രമം കാട്ടിയത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുവന്ന മോഷണ കേസ് പ്രതികളാണ് അക്രമാസക്തരായത്. ഇവരുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികള്‍ അക്രമാസക്തരായത്. പ്രതികള്‍ ഒപ്പമുണ്ടായിരുന്ന പോലീസുകാരെയും ബസിലെ യാത്രക്കാരെയും മർദിച്ചു. തുടര്‍ന്ന് പ്രതികളെ കീഴ്‌പ്പെടുത്തി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍, ഇവര്‍ ഇവിടെയും ആക്രമണം നടത്തി.പൊലീസ് സ്റ്റേഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കം തകര്‍ത്തു. ഏറെ പണിപ്പെട്ടാണ് ഇവരെ കീഴടക്കിയത്. മോഷണക്കേസ് പ്രതികളായ കടയ്ക്കല്‍ സ്വദേശി മുഹമ്മദ് ഷാന്‍, കഴക്കൂട്ടം സ്വദേശി അനന്തന്‍, നേമം സ്വദേശി ഷിഫാന്‍ എന്നിവരാണ് അതിക്രമം കാണിച്ചത്. ഇവര്‍ക്ക് കഞ്ചാവ്…
ഹൈക്കോടതി ജാമ്യം അനുവദിച്ചു; പി.സി ജോര്‍ജിന് ജയില്‍ മോചനം
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കേരള ജനപക്ഷം (സെക്കുലർ) നേതാവും മുൻ നിയമസഭാംഗവുമായ പി.സി. ജോര്‍ജ് (72) ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. ജയിലിനു പുറത്തിറങ്ങിയ ജോര്‍ജിനെ ബിജെപി പ്രവർത്തകരുടെ വന്‍ സംഘം തന്നെ ഗേറ്റിന് പുറത്ത് അഭിവാദ്യമര്‍പ്പിച്ച് എത്തിയിരുന്നു. ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷിന്‍റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജോര്‍ജിനെ ഷോളണിയിച്ച് സ്വീകരിച്ചു. അഭിപ്രായങ്ങൾക്കായി മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം നല്‍കിയതുകൊണ്ട് ജോര്‍ജ് മൗനം പാലിച്ചു. നിയമം അനുസരിക്കുകയും രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നും ജോർജ് പറഞ്ഞു. തന്നെ ജയിലിലടച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കളിയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. തന്നെക്കുറിച്ച് പിണറായി വിജയന്‍ തൃക്കാക്കരയിലാണ് അഭിപ്രായപ്രകടനം നടത്തിയത്. പിണറായിക്ക് മറുപടി ഞായറാഴ്‌ച (മെയ് 29) തൃക്കാക്കരയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.…
കേരള ഫിലിം അവാർഡ് 2021: രേവതിക്ക് മികച്ച നടിക്കുള്ള അവാർഡ്; ജോജു ജോർജ്, ബിജു മേനോന്‍ മികച്ച അഭിനേതാക്കള്‍
തിരുവനന്തപുരം: വെള്ളിയാഴ്ച ഇവിടെ പ്രഖ്യാപിച്ച 2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജോജു ജോർജ്ജും ബിജു മേനോനും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം നേടി. “മധുരം”, “നായാട്ട്” എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജുവും “ആർക്കറിയം” എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും പുരസ്‌കാരം നേടി. രേവതി മികച്ച നടിക്കുള്ള പുരസ്കാരം (ഭൂതകാലം) നേടി. ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ (ചിത്രം: ജോജി). ആവാസവ്യൂഹമാണ് മികച്ച സിനിമ. ആവാസവ്യൂഹത്തിന് തിരക്കഥയൊരുക്കിയ സംവിധായകൻ കൃഷാന്ദ് ആർ കെ മികച്ച തിരക്കഥാകൃത്തായി. നായാട്ട് സിനിമയുടെ കഥ എഴുതിയ ഷാഹി കബീർ ആണ് മികച്ച കഥാകൃത്ത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ‘ഹൃദയം’ മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയ്‌ക്കുളള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ജോജിക്ക് തിരക്കഥയൊരുക്കിയ ശ്യാം പുഷ്‌കരനാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള…
ഷ്രെഡ് ശ്രീധറിന്റെ ‘റീന കി കഹാനി’ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022-ൽ പ്രദർശിപ്പിക്കും
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഒരു യഥാർത്ഥ ജീവിതത്തെ ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം. ആനിമേഷൻ ഫിലിം വിഭാഗത്തിൽ ദേശീയ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മെയ് 30 ന് വൈകുന്നേരം 4 മണിക്ക് പ്രദർശിപ്പിക്കും. തിരുവനന്തപുരം: മലയാളിയായ ചലച്ചിത്ര സംവിധായകൻ ഷ്രെഡ് ശ്രീധർ സംവിധാനവും നിർമ്മാണവും നിർവഹിച്ച് അന്താരാഷ്‌ട്ര തലത്തിൽ വരെ ഏറെ ശ്രദ്ധ നേടിയ ചിത്രമായ ‘റീന കി കഹാനി’ മെയ് 29 മുതൽ ജൂൺ 4 വരെ നടക്കുന്ന “മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022” ൽ പ്രദർശിപ്പിക്കും. മനുഷ്യക്കടത്തിന്റെ ഭീകര വശങ്ങളെ അതിന്റെ യാഥാർത്ഥ്യ ബോധത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം അനിമേഷൻ ഫിലിം വിഭാഗത്തിന് കീഴിലുള്ള ദേശീയ മത്സര വിഭാഗത്തിലേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മെയ് 30 ന് വൈകുന്നേരം 4 മണിക്ക് ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ ചിത്രം പ്രദർശിപ്പിക്കും. ഒമ്പതര മിനിറ്റ് ദൈർഘ്യമുള്ള ഈ…
പ്രകോപനപരമായ മുദ്രാവാക്യം: പിഎഫ്‌ഐ റാലിയിൽ പങ്കെടുത്ത കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ പരിശീലിപ്പിച്ചതായി റിമാന്റ് റിപ്പോര്‍ട്ട്
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ആൺകുട്ടിയുടെ വീഡിയോ ക്ലിപ്പ് പുറത്തുവന്ന് നാല് ദിവസത്തിന് ശേഷം, കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം പോലീസിന് കുട്ടിയെ പ്രതിയായി ഹാജരാക്കാൻ കഴിയില്ലെങ്കിലും, അത്തരം മുദ്രാവാക്യങ്ങൾ ഉയർത്തുകയും പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ ഉപദേഷ്ടാക്കൾക്കെതിരെ കേസെടുക്കാം. വ്യക്തമായും, സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളും ഉൾപ്പെടാൻ സാധ്യതയുണ്ട്. കുട്ടി എവിടെയാണ് എന്നതുപോലുള്ള കാര്യങ്ങളും, പിഎഫ്‌ഐയുടെ ഏതെങ്കിലും കുട്ടികളുടെ സംഘടനയിൽ അംഗമാണോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് ജില്ലാ പോലീസ് മേധാവി (കൊച്ചി സിറ്റി) സി.എച്ച്. നാഗരാജു പറഞ്ഞു. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്നാണ് പ്രാഥമിക റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടു എന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ…
ഗുരുവായൂർ ദേവസ്വത്തിന്റെ CMDRF സംഭാവന: സർക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് ദേവസ്വം ഫണ്ടിൽ നിന്നുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ അധികാരമില്ലെന്ന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വ്യാഴാഴ്ച തള്ളി. ഗുരുവായൂർ ദേവസ്വം നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ദേവസ്വം നിധിയിൽ നിന്നുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ (സിഎംഡിആർഎഫ്) മറ്റേതെങ്കിലും സർക്കാർ ഏജൻസികളിലേക്കോ സംഭാവന ചെയ്യാൻ ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ല. ദേവസ്വം ബോര്‍ഡ് പണം നല്‍കിയത് നിയമവിരുദ്ധമാണ്. ദേവസ്വം ആക്‌ട് പ്രകാരം ദേവസ്വത്തിന്‍റെ പണം മറ്റ് ആവശ്യങ്ങള്‍ക്കായി അനുവദിക്കാനാവില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പന്‍ ആണ്. ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുകള്‍ പരിപാലിക്കാലാണ് ദേവസ്വം ബോര്‍ഡിന്‍റെ ചുമതല. ദേവസ്വം നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ ബോര്‍ഡിന് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന…
കൊടിയേരി മുസ്‍ലിം വിരുദ്ധത വോട്ട് ബാങ്കാക്കുന്നു : സോളിഡാരിറ്റി
സോളിഡാരിറ്റിക്കെതിരെ തീവ്രവാദ ആരോപണമുന്നയിക്കുന്ന സി.പി.എം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ മുസ്‍ലിം വിരുദ്ധതയുടെ പ്രചാരകനാകുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. സംസ്ഥാനത്തുടനീളം സംഘ് പരിവാർ വിദ്വേഷ പ്രചരണങ്ങൾ നടത്തുമ്പോൾ അതിലൊന്നും പ്രതികരിക്കാതെ മുസ്‍ലിം സംഘടനകൾക്ക് മേൽ തീവ്രവാദ മുദ്ര പതിപ്പിക്കുകയാണ് സി.പി.എം സെക്രട്ടറി. ചില വിഭാഗങ്ങളെ മുൻനിർത്തി മുസ്‍ലിംകൾക്കെതിരെ ഇടക്കിടെ സംസാരിച്ച് കേരള പൊതുബോധത്തിൽ നിർമിച്ചെടുത്ത ഇസ്‍ലാം പേടിയെ ഉപയോഗപ്പെടുത്തി ഭുരിപക്ഷ പൊതുബോധത്തെ തൃപ്തിപ്പെടുത്താനും അതുവഴി രാഷട്രീയ നേട്ടങ്ങളുണ്ടാക്കാനുമാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ധ്രുവീകരണത്തിലൂടെ നേട്ടുണ്ടാക്കിയത് തൃക്കാക്കരയിലും ആവർത്തിക്കാനാണ് ഇത്തരം സമവാക്യങ്ങൾ പടച്ച് വിടുന്നത് . സർക്കാർ-പൊലീസ് സംവിധാനങ്ങളെ വരെ ഉപയോഗിച്ച്, ഇസ്‍ലാം-മുസ്‍ലിം പേടിയെ അടിസ്ഥാനമാക്കിയുള്ള സംഘ് പ്രചാരണങ്ങൾക്കും ഭാഷ്യങ്ങൾക്കും മേലൊപ്പ് ചാർത്തുകയാണ് ഇടതുപക്ഷം. താൽകാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി കേരള സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കുന്ന പ്രചരണങ്ങൾ നടത്തരുതെന്നും ഇടതുപക്ഷം ഇസ്‌ലാമോഫോബിയയുടെ പ്രചാരകരാകരുതെന്നും നഹാസ് മാള കൂട്ടിച്ചേർത്തു.
ടി.ജെ. ജോണ്‍ (ബാബു-68) നിര്യാതനായി
പുല്ലാട്: പുല്ലാട് തെള്ളിയൂര്‍ തെക്കേല്‍ കുടുംബാംഗം ശ്രീ.ടി.ജെ.ജോണ്‍(ബാബു-68) നിര്യാതനായി. സംസ്‌ക്കാരം മെയ് -27 -ാം തീയതി വെള്ളിയാഴ്ച വള്ളിക്കാല ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ നടക്കും. വള്ളിക്കാല ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ സജീവാംഗമായിരുന്നു പരേതന്‍. ഇടയാറന്‍മുള കുന്നത്തുപറമ്പില്‍ പരേതയായ അന്നമ്മയാണ് ഭാര്യ. മക്കള്‍ ടെസ്സല്‍ ജോണ്‍, ടെസ്സി തോമസ്(ഡാലസ്). ടീന ടെസ്സന്‍(കുവൈറ്ര്), എബി തോമസ്(ഡാലസ്,യു.എസ്.എ.) എന്നിവര്‍ മരുമക്കളും ജോവല്‍, ജാസ്മിന്‍, ജോഹന്‍, ജെഹോന എന്നിവര്‍ കൊച്ചു മക്കളുമാണ്. മെയ് 27-ാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തില്‍ വെച്ചുള്ള ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ചര്‍ച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍ സംസ്‌ക്കാരം. ഫിന്നി കോര, ഡാളസ്
