ബളാല്‍: കാസര്‍ഗോഡ് മലയോര മേഖലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ബളാല്‍ പഞ്ചായത്തിലാണ് വ്യാപക നാശനഷ്ടമുണ്ടായിരിക്കുന്നത്. കാറ്റില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഹോട്ടല്‍ തകര്‍ന്നു. വിവിധ ഇടങ്ങളില്‍ വൈദ്യുതിബന്ധം താറുമാറായിരിക്കുകയാണ്.
Category: KERALA
പാലക്കാട് ശ്രീനിവാസന് വധക്കേസ്: ആയുധങ്ങള്‍ എത്തിച്ചത് ചുവന്ന സ്വിഫ്റ്റ് കാറില്‍, ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: മേലാമുറിയിലെ ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകത്തില്‍ കൊലയാളിസംഘത്തിന് ആയുധങ്ങള്‍ എത്തിച്ച കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കെഎല്‍ 55 ഡി-4700 എന്ന രജിസ്ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ബിജെപി ഓഫീസിനു മുന്നിലൂടെ മൂന്നു ബൈക്കുകള്‍ക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പട്ടാന്പി സ്വദേശി കെ.വി. നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ചുവന്ന കാര്‍. സംഭവദിവസം ഉച്ചയ്ക്ക് 12.37നാണ് കാറും ബൈക്കുകളും ബിജെപി ഓഫീസിനു മുന്നിലൂടെ പോയത്. ഇവിടെനിന്ന് ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് അക്രമിസംഘം മേലാമുറിയില്‍ എത്തിയതെന്നാണ് പോലീസ് നിഗമനം. മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമിസംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നു നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഇവര്‍ക്കു പുറമേ മറ്റൊരു സംഘം കൂടി സമീപത്തു തന്പടിച്ചിരുന്നതായും ഇവരാണ് കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ക്കു സഹായം നല്‍കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ സംഘത്തില്‍പ്പെട്ടവരാണ് കാറിലുണ്ടായിരുന്നതെന്നാണ് നിഗമനം.
മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്ട്സ്ആപ്പ് വഴി പണം തട്ടാന്‍ ശ്രമം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്ട്സ്ആപ്പ് വഴി പണം തട്ടാന്‍ ശ്രമം. കോയമ്പത്തൂര്‍ സ്വദേശിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബര്‍ പോലീസില്‍ പരാതി നല്കി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിയെ ചോദ്യം ചെയ്തു. പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ സ്പീക്കറുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു. നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പിന്നീട് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രവീണ്‍ ബാലചന്ദ്രന് എന്നയാളാണ് പിടിയിലായത്.
മണല്‍ മാഫിയ ബന്ധം: തിരുവനന്തപുരം റൂറലില്‍ 15 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: മണല്‍ മാഫിയയുമായി ബന്ധമുള്ള 15 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം റൂറലിലെ സ്റ്റേഷനുകളില്‍നിന്നാണ് ഇത്രയധികം പോലീസുകാരെ സ്ഥലംമാറ്റിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജില്ലയിലെ കായലോര മേഖലകളില്‍നിന്ന് അധികൃതരുടെ ഒത്താശയോടെ മണല്‍ മാഫിയ സംഘം വന്‍തോതില്‍ മണല്‍ കടത്തുന്നതായി വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രളയത്തിലും കാലവര്‍ഷത്തിലും വന്നടിഞ്ഞ വന്‍ മണല്‍ത്തിട്ടകള്‍ ഇടിച്ചും പുഴകളുടെ അടിത്തട്ടില്‍ നിന്നും നൂറു കണക്കിന് ലോഡ് മണലാണ് കടത്തുന്നത്.
TRENDS, India’s largest fashion destination opens 6 stores in Kerala
Thiruvananthauram: India’s largest and fastest growing apparel and accessories specialty chain of Reliance Retail, TRENDS, announced the launch of six new stores in Kerala. The new Trends stores have come up at Kottiyam in Kollam; Nooranad in Alappuzha; Beypore in Kozhikode; and Kuttipuram, Ponnani and Edavannapara in Malappuram district. Trends is truly democratizing fashion in India, by strengthening its reach & connect with consumers in India – right from Metros, mini metros, to Tier 1, 2 towns and beyond & is India’s favorite fashion shopping destination. The new Trends stores…
ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ ഡെസ്റ്റിനേഷനായ ട്രെൻഡ്സ് കേരളത്തിൽ 6 സ്റ്റോറുകൾ തുറന്നു
തിരുവനന്തപുരം: റിലയൻസ് റീട്ടെയിലിന്റെ ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വസ്ത്രങ്ങളുടെ സ്പെഷ്യാലിറ്റി ശൃംഖലയായ ട്രെൻഡ്സ് കേരളത്തിൽ ആറ് പുതിയ സ്റ്റോറുകൾ ആരംഭിച്ചു. കൊല്ലത്തെ കൊട്ടിയം, ആലപ്പുഴയിലെ നൂറനാട്, കോഴിക്കോട്ടെ ബേപ്പൂർ, മലപ്പുറത്തെ കുറ്റിപ്പുറം, പൊന്നാനി, എടവണ്ണപ്പാറ എന്നിവിടങ്ങളിലുമാണ് പുതിയ ട്രെൻഡ് സ്റ്റോറുകൾ തുറന്നിട്ടുള്ളത്. മെട്രോകൾ, മിനി മെട്രോകൾ, ചെറു നഗരങ്ങൾ തുടങ്ങി അതിനുമപ്പുറവുമാണ് ഇന്ത്യയുടേ പ്രിയപ്പെട്ട ഫാഷൻ ഷോപ്പിംഗ് ഡെസ്റ്റിനേഷനായ ട്രെൻഡ്സിന്റെ വളർച്ച. ഇത്തരത്തിൽ വ്യാപ്തി ശക്തിപ്പെടുത്തി ഉപഭോക്താക്കളുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിലുടെ ട്രെൻഡ്സ് ഇന്ത്യയിലെ ഫാഷൻ മേഖലയെ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്നു. ഏറെ ഗുണനിലവാരമുള്ള പുത്തൻ ഫാഷൻ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കൾക്ക് മികച്ച മൂല്യത്തിൽ ട്രെൻഡ്സിന്റെ പുതിയ സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നു. ഇതുവഴി തനതും സവിശേഷവും അതിമനോഹരവുമായ ഒരു ഷോപ്പിങ് അനുഭവം ട്രെൻഡ്സിന്റെ പുതിയ സ്റ്റോറുകൾ ഉപഭോക്താക്കൾക്ക് നൽകുന്നു. കൂടാതെ സ്ത്രീകളുടെ ട്രെൻഡി വസ്ത്രങ്ങൾ, പുരുഷന്മാരുടെ വസ്ത്രങ്ങൾ,…
രാജ്യാന്തര തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ സമ്പൂര്‍ണ്ണ മാറ്റമുണ്ടാകും: ഡോ. എം.എസ്. രാജശ്രീ
തിരുവനന്തപുരം: ആധുനിക കാലഘട്ടത്തിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ ഉള്‍ക്കൊണ്ടും രാജ്യാന്തര തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ചും എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് കേരളം പ്രതിജ്ഞാബദ്ധമാണെന്ന് എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാല വൈസ്ചാന്സിലര് ഡോ. എം. എസ്. രാജശ്രീ പറഞ്ഞു. കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് സാങ്കേതിക വിദ്യാഭ്യാസം-സാധ്യതകള്‍ പ്രതിസന്ധികള്‍ ഭാവിപ്രതീക്ഷകള്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. എം. എസ്. രാജശ്രീ. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരണം. ഇതിന് കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. തൊഴില്‍ മേഖലകളിലെ ആവശ്യകതയും ലക്ഷ്യമാക്കിയുള്ള സിലബസ് പരിഷ്ക്കരണങ്ങള്‍ അനിവാര്യമാണെന്നും വൈസ്ചാന്സിലര് കൂട്ടിച്ചേര്‍ത്തു. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു എക്സ് എം.പി. മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന് സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍…
സിപിഐയിലും നേതൃത്വത്തിന് പ്രായപരിധി; കെ.റെയില്‍ പ്രതിഷേധക്കാരെ ചവിട്ടിയ പോലീസ് നടപടിയില്‍ വിമര്‍ശനം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ പോലീസുകാരന് ചവിട്ടിയ നടപടി ശരിയായില്ലെന്ന് സിപിഐ. നടപടി സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി വേണം, എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാനെന്നും സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇങ്ങനെയാണോ പോലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും വിമര്‍ശനമുയര്‍ന്നു. സിപിഐ സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സ് വരെയായി പ്രായപരിധി നിജപ്പെടുത്തി. താഴെതട്ടില്‍ 60 വയസ്സുകരെയാണ് പ്രായപരിധി. ബ്രാഞ്ച് സെക്രട്ടറി പദവിക്ക് പ്രായപരിധിയില്ല. കൂടുതല്‍ പേര്‍ക്ക് നേതൃത്വത്തിലേക്ക് എത്തുന്നതിന് അവസരമൊരുക്കുകയാണ് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനത്തിന്റെ ലക്ഷ്യം.
കണ്ണൂരില്‍ സില്‍വര്‍ലൈനെതിരെ പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍
കണ്ണൂര്‍: സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ മര്‍ദിച്ച് സിപിഎം പ്രവര്‍ത്തകര്‍. കണ്ണൂര്‍ എടക്കാട് നടാലില്‍ ആണ് നാടകീയ സംഭവങ്ങള്‍ നടന്നത്. മധ്യവയസ്കനായ ഒരാളെയാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. പോലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടില്‍ വികസനം വരണമെന്നും കല്ലിടലിന് സംരക്ഷണം നല്‍കണമെന്നും സിപിഎം പ്രവര്‍ത്തകര്‍ ആശ്യപ്പെട്ടു. ഇരുകൂട്ടരെയും പോലീസ് പിന്തിരിപ്പിച്ചു. പ്രതിഷേധിച്ചവര്‍ നാട്ടുകാരല്ലെന്നും പുറത്തുനിന്നുവന്ന യുഡിഎഫ് പ്രവര്‍ത്തകരാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.
കൊലക്കേസ് പ്രതിക്ക് ഒളിയിടം ഒരുക്കിയെന്ന ആക്ഷേപം: രേഷ്മ അധ്യാപക ജോലി രാജിവച്ചു
കണ്ണുര്‍: പുന്നോല്‍ ഹരിദാസന് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രേഷ്മ അധ്യാപക ജോലി രാജിവച്ചു. തലശേരി അമൃത വിദ്യാലയം സ്കൂളിലെ ജോലിയാണ് രേഷ്മ രാജി വച്ചത്. നേരത്തെ, രേഷ്മയെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രേഷ്മ ജോലി രാജിവച്ചത്. കേസിലെ മുഖ്യപ്രതി നിജില്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി നല്‍കിയതിനാണ് രേഷ്മയെ കേസില്‍ പ്രതിചേര്‍ത്തത്. രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.. കഴിഞ്ഞ ദിവസമാണ് രേഷ്മ ജാമ്യത്തിലിറങ്ങിയത്. അതിനിടെ, തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും അശ്ലീല അധിക്ഷേപത്തിലും സിപി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനെതിരെ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്കി. സിപിഎം പ്രവര്‍ത്തകനാണ് രേഷ്മയുടെ ഭര്‍ത്താവ് പ്രവാസിയായ പ്രശാന്ത്.
