ചെന്നൈ: എണ്‍പതുകളില്‍ കേരളത്തെ നടുക്കിയ സുകുമാരക്കുറുപ്പ് കേസിന് സമാനമായി തമിഴ്നാട്ടിലും സംഭവം അരങ്ങേറിയിരിക്കുകയാണിപ്പോള്‍. ലൈഫ് ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനാണ് തന്റെ രൂപസാദൃശ്യമുള്ള ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റിവിനെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച സുകുമാര കുറുപ്പ് ഇന്നും കേരള പോലീസിന്റെ ക്രൈം റെക്കോര്‍ഡില്‍ പിടികിട്ടാപ്പുള്ളിയാണ്. എന്നാല്‍, ഇപ്പോള്‍ തമിഴ്നാട്ടില്‍ നടന്നത് തികച്ചും വ്യത്യസ്ഥ രീതിയിലാണെന്നു മാത്രം. തനിക്ക് ആഭരണം വാങ്ങിത്തരണമെന്ന ഭാര്യയുടെ നിര്‍ബ്ബന്ധം മൂലമാണ് തമിഴ്നാട്ടിലെ മധുരവോയല്‍ സ്വദേശി സതീഷ് കുമാര്‍ സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ശ്രമിച്ച് പോലീസിന്റെ പിടിയിലായത്. പ്രാദേശിക ബിജെപി നേതാവു കൂടിയാണ് സതീഷ് കുമാര്‍. ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ സതീഷ് കുമാര്‍ സ്വയം വാഹനം കത്തിച്ചശേഷം മറ്റാരോ ആണ് അതു ചെയ്തതെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏപ്രില്‍ 14ന് രാത്രിയാണ് സതീഷ് കുമാര്‍ സ്വന്തം കാറിന്…
Category: KERALA
മുഖ്യമന്ത്രി പിണറായി വിജയന്റെ വർഗീയ പ്രീണനമാണ് കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് കോൺഗ്രസ്
പാലക്കാട്: ആർഎസ്എസ് പ്രവർത്തകന്റെയും എസ്ഡിപിഐ പ്രവർത്തകന്റെയും കൊലപാതകങ്ങൾ കേരളത്തെ പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ, സംസ്ഥാനത്ത് വർഗീയവും രാഷ്ട്രീയവുമായ കൊലപാതകങ്ങൾ വർധിച്ചുവരികയാണെന്ന് ആരോപിച്ച് ഇടതു സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ഫലമാണ് ഈ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പോലീസ് സേന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും മൂക കാഴ്ചക്കാരായി മാറിയെന്നും, ജീവനും സ്വത്തിനും സംരക്ഷണമില്ലാത്തതിനാൽ ജനങ്ങൾ ഭയപ്പാടിലാണ് കഴിയുന്നതെന്നും നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി മാറിയെന്ന് ആരോപിച്ച അദ്ദേഹം ആർഎസ്എസ്, എസ്ഡിപിഐ തുടങ്ങിയ വർഗീയ ശക്തികൾ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്നും പറഞ്ഞു. സോഷ്യൽ എഞ്ചിനീയറിംഗിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ഫലമാണ് ഈ കൊലപാതകങ്ങളെല്ലാം, ആരെയും എതിർക്കാൻ സർക്കാരിന് അധികാരമില്ലെന്നും അദ്ദേഹം വർക്കലയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ന്യൂനപക്ഷ-ഭൂരിപക്ഷം വിഭാഗങ്ങളിൽ നിന്നുള്ള മതമൗലികവാദ…
പിഎഫ്ഐ, ആർഎസ്എസ് നേതാക്കളുടെ കൊലപാതകങ്ങൾ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമെന്ന് കേരള പൊലീസ്
പാലക്കാട്: ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ആർഎസ്എസുകാരന്റേയും പിഎഫ്ഐ നേതാവിന്റെയും കൊലപാതകങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ്. ആർഎസ്എസ് നേതാവ് എസ് കെ ശ്രീനിവാസന്റെ (45) കൊലപാതകത്തിന് ശേഷം പാലക്കാട്ടെത്തിയ എഡിജിപി (ക്രമസമാധാനം) വിജയ് സാഖറെ ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു, “രണ്ട് കൊലപാതകങ്ങൾക്കും പിന്നിൽ ഗൂഢാലോചനയുണ്ട്, ആരാണ് ഇതിന് പിന്നിലെന്ന് ഞങ്ങൾ കണ്ടെത്തും.” വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നേതാവ് സുബൈർ (43) കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികാര നടപടിക്ക് സാധ്യതയുണ്ടെങ്കിലും ശനിയാഴ്ച ആർഎസ്എസ് നേതാവിന്റെ കൊലപാതകം തടയുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ആസൂത്രിതമായ കൊലപാതകം തടയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രണ്ട് കൊലപാതകങ്ങളും നന്നായി ആസൂത്രണം ചെയ്തതാണെന്നും സാഖരെ പറഞ്ഞു. കൊലപാതകങ്ങൾ, പ്രത്യേകിച്ച് പിഎഫ്‌ഐ നേതാവിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്ന് പറയാനാകില്ലെന്നും എന്നാൽ, ആർഎസ്എസ്…
കോടഞ്ചേരിയിലെ വിവാദമായ ‘ലൗ ജിഹാദ്’ വിവാഹം; ജോയ്സ്നയെ കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്
കോഴിക്കോട്: കോടഞ്ചേരിയില്‍ നടന്ന, വിവാദമായ ‘ലൗ ജിഹാദ്’ വിവാഹ കേസ് ഹൈക്കോടതിയില്‍. തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച് ജോയ്സ്നയുടെ പിതാവ് ജോസഫാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. ഈ കേസിലാണ് വധുവായ ജോയ്‌സ്‌നയെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചൊവ്വാഴ്ച്ച ജോയ്‌സ്‌നയെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കോടഞ്ചേരി പൊലീസിനോടാണ് ജോയ്‌സ്‌നയെ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. ഒമ്പതാം തിയതി മകളെ കാണാതായതിനെ തുടര്‍ന്ന് പതിനൊന്നിന് പിതാവ് കോടതിയെ സമീപിച്ചിരുന്നു. കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷെജിന്‍, ജോയ്‌സ്‌ന എന്നിവരുടെ മിശ്രവിവാഹമാണ് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതര മതത്തില്‍പ്പെട്ട ഇവരുടെ വിവാഹം ലൗ ജിഹാദ് ആണെന്ന് വ്യാജ പ്രചാരണം നടന്നിരുന്നു.
മറ്റെല്ലാ സംസ്ഥാനത്തേക്കാളും കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങൾ ഇവിടെ ശക്തിപ്പെട്ടതിന്റെ കാരണം സർക്കാർ പിന്തുണ: കുമ്മനം
തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ശക്തികളായ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും വേണ്ട സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നത് കേരള സർക്കാർ ആണെന്ന് മുൻ ബിജെപി അദ്ധ്യക്ഷനും മുൻ മിസോറാം ഗവർണ്ണറുമായ കുമ്മനം രാജശേഖരൻ. പാലക്കാട്ടെ ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിൽ ആയിരുന്നു കുമ്മനത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം: പാലക്കാട് മേലാമുറിയിൽ ശ്രീനിവാസൻ എന്ന ആർ എസ് എസ് പ്രവർത്തൻ അതി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവം വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നിലയുടെ നേർക്കാഴ്ചയാണ്. പ്രതികളായ എസ് ഡി പി ഐ ക്കാർക്കെതിരെ പോലീസ് കർശനമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇപ്പോഴും സ്വൈര്യമായി വിഹരിക്കുന്ന പ്രതികൾക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ അന്വേഷണ നടപടികൾ ഉണ്ടായിട്ടില്ല. അവർക്ക് പണവും ആയുധവും പ്രേരണയും പിന്തുണയും നൽകുന്ന കേന്ദ്രങ്ങൾ കണ്ടെത്തണം. പാലക്കാട് കേന്ദ്രമാക്കി എസ് ഡി പി ഐ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ പ്രവർത്തനം തുടങ്ങിയിട്ട് വളരെ നാളുകളായി.…
മീന്‍ കറി കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത; പച്ചമീന്‍ കഴിച്ച പൂച്ചകള്‍ ചത്തു
തിരുവനന്തപുരം: ഇടുക്കിയിലെ നെടുങ്കണ്ടത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പച്ച മീനിന്റെ അവശിഷ്ടം കഴിച്ച് പൂച്ചകള്‍ ചത്തതോടെ സംഭവം അന്വേഷിക്കാൻ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കുട്ടികളടക്കം നിരവധി പേർക്ക് വയറുവേദന അനുഭവപ്പെട്ടു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കുന്നതാണ്. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
മനുഷ്യത്വരഹിതമായ ജപ്തി നടപടിയില്‍ ജനവികാരം ആളിക്കത്തി; മൂവാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് രാജി വെച്ചു
മൂവാറ്റുപുഴ: മനുഷ്യത്വരഹിതമായ ജപ്തി നടപടിയുമായി മുന്നോട്ടു പോയ മൂവാറ്റുപുഴ സഹകരണ ബാങ്കിനെതിരെ ജനവികാരം ആളിക്കത്തിയതോടെ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്ക് തല്‍സ്ഥാനം രാജിവെക്കേണ്ടി വന്നു. ആദ്യഘട്ടത്തിൽ ബാങ്ക് നടപടിയെ ന്യായീകരിച്ച ഗോപി കോട്ടമുറിയ്ക്കൽ ജനവികാരം എതിരായപ്പോൾ മലക്കം മറിയുകയായിരുന്നു. മൂവാറ്റുപുഴ വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും വീടാണ് ബാങ്ക് ഉദ്യോഗസ്ഥർ എത്തി ജപ്തി ചെയ്തത്. അച്ഛനും അമ്മയും ആശുപത്രിയിൽ കഴിയുന്നതിനിടെ അവരുടെ 3 പെൺകുട്ടികൾ ഉൾപ്പെടെ 4 മക്കളെ വീട്ടിൽ നിന്നിറക്കി വിട്ട് മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ ജപ്തി നടപടി. മാതാപിതാക്കൾ എത്തിയ ശേഷം വീടു വിട്ടിറങ്ങാം എന്നു പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥർ ഇവരെ ഇറക്കി വിട്ട് വീട് മുദ്ര വച്ചതായി പറയുന്നു. ഏപ്രില്‍ രണ്ടിനായിരുന്നു വിവാദമായ ജപ്തി നടപടി അരങ്ങേറിയത്. ബാങ്ക് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ അജേഷ് ഹൃദ്രോഗത്തേത്തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ്…
പാലക്കാട്ടെ ഇരട്ടക്കൊലപാതകം: പോലീസിന്റെ വീഴ്ചയാണെന്ന് കോൺഗ്രസും ബിജെപിയും
പാലക്കാട്: കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളില്‍ പോലീസിനെ വിമര്‍ശിച്ച് കോൺഗ്രസ്, ബിജെപി നേതാക്കൾ രംഗത്ത്. ആഭ്യന്തര മന്ത്രാലയം സമ്പൂർണ പരാജയമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമര്‍ശനം. 24 മണിക്കൂറിനിടെ നടന്ന രണ്ടു കൊലപാതകങ്ങളുടെ പേരില്‍ ആഭ്യന്തര വകുപ്പിനെതിരെയും പോലീസിനെതിരെയുമാണ് കോൺഗ്രസ് നേതാക്കൾ ആഞ്ഞടിക്കുന്നത്. അക്രമങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമുണ്ടായില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. പോലീസിന്റെ പരാജയമാണ് ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ തുടർക്കഥയാവുന്നത്. ഇന്നലത്തെ സംഭവത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ്. എന്നിട്ടും എസ്ഡിപിഐ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രകോപനം സൃഷ്ടിച്ചു. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. അതിനിടെ, ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്റെ മരണാന്തര ക്രിയകൾ തീരും മുമ്പേയാണ് ആർഎസ്എസ് പ്രവർത്തകൻ…
ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം തലമുടി മുറിച്ചു നല്‍കി ഗായത്രിയും ആദ്യയും മാതൃകയായി
മാള: സുഹൃത്തുക്കളും സഹപാഠികളുമായ ആദ്യ കൃഷ്ണകുമാറും ഗായത്രിയും ക്യാന്‍സര്‍ രോഗികൾക്ക് സ്വന്തം തലമുടി മുറിച്ചു നല്‍കി മാതൃകയായി. മാള ഫൊറോന പള്ളിയുടെ കീഴിലുള്ള സെന്റ് ആന്റണീസ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. തൃശ്ശൂരിലെ അമല ക്യാന്‍സര്‍ സെന്ററിലേക്കാണ് ഇവർ മുടി മുറിച്ച് ദാനം നല്‍കിയത്. മാള കൂനംപറമ്പ് പഴായി കളരിക്കൽ കൃഷ്ണകുമാറിന്റെയും ജിഷയുടെയും മകളാണ് ആദ്യ കൃഷ്ണകുമാർ. പുത്തൻചിറ പിണ്ടാണി തുളക്കാട്ടുപിള്ളി രമേശിന്റെയും നീതുവിന്റെയും മകളാണ് ഗായത്രി. ആദ്യയുടെ അച്ഛന്‍ കൃഷ്ണകുമാറാണ് തന്റെ മകളുടെ നീളമുള്ള മുടി കാന്‍സര്‍ രോഗികള്‍ക്ക് മുറിച്ച് നല്‍കാന്‍ ആദ്യം തീരുമാനിച്ചത്. തന്റെ കൂട്ടുകാരി ചെയ്ത ഈ സല്‍പ്രവൃത്തി തനിക്കും ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗായത്രി തന്റെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മകളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചതോടെ ഈയൊരു നല്ല കാര്യത്തിന് ഇരുവർക്കും മുടി മുറിച്ചു നല്‍കാന്‍ സാധിച്ചു. ഗായത്രിയും ആദ്യയും…
ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കാർ ഇടിച്ചുകയറി ആറു പേര്‍ക്ക് പരിക്ക്
തൃശൂർ: പാലക്കാട് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കാർ പാഞ്ഞുകയറി. തൃശൂർ പൂച്ചെട്ടി സെന്ററിലാണ് സംഭവം. അപകടത്തിൽ ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതിനിടെ, പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തി. സിബിഐ അന്വേഷണം കേസിൽ വേണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. പൊലീസ് കൊലപാതകത്തിന് സഹായം ചെയ്തുവെന്നും, ഉന്നത തല ഗൂഢാലോചനയും വിദേശ സഹായവു൦ കൊലപാതകത്തിന് പിന്നിൽ ഉണ്ട്നെനും അദ്ദേഹം ആരോപിച്ചു. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളെ കൊലപ്പെടുത്തി ക്രമസമാധാനം തകർത്തതിനെ തുടർന്ന് വിഭാഗീയത ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏപ്രിൽ 20 ന് വൈകിട്ട് 6 മണി വരെ പാലക്കാട് ജില്ലാ പരിധിയിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠൻ നിരോധനാജ്ഞ…
