തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിലും സാങ്കേതിക വിദ്യാഭ്യാസരംഗത്തും വരുത്തേണ്ട സമഗ്രമാറ്റങ്ങളും ആഗോള കാഴ്ചപ്പാടുകളും ലക്ഷ്യമാക്കി കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ന് പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന വെബിനാര്‍ കേരള സാങ്കേതിക യൂണിവേഴ്സിറ്റി വൈസ്ചാന്സിലര് ഡോ. എം.എസ്.രാജശ്രീ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസം-സാധ്യതകള്‍ പ്രതിസന്ധികള്‍ ഭാവിപ്രതീക്ഷകള്‍ ആഗോള കാഴ്ചപ്പാടുകള്‍ എന്നീ വിഷയങ്ങളില്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കും. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു എക്സ് എം.പി. മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷന് സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. വിവിധ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലെ പ്രതിനിധികള്‍ ആധൂനിക മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കേണ്ട അടിയന്തര പരിഷ്കാരങ്ങളെക്കുറിച്ച് പ്രതികരണങ്ങള്‍ പങ്കുവെയ്ക്കും. കേരള സാങ്കേതിക യൂണിവേഴ്സിറ്റി പ്രതിനിധികള്‍, കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലെ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍മാര്‍, മാനേജര്‍മാര്‍,…
Category: KERALA
കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപതയുടെ ‘കത്തോലിക്ക സഭ’
തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘കത്തോലിക്ക സഭ’യില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും രൂക്ഷവിമര്‍ശനം. പ്രസിഡന്റ് ആകാന്‍ ഇല്ലെന്നു പറയുകയും അതേസമയം, എല്ലാ അധികാരങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണമെന്നു ലേഖനം വിമര്‍ശിക്കുന്നു.പേരില്‍ ഗാന്ധി എന്നു വന്നതുകൊണ്ടു മാത്രം വിജയം കാണാനാവില്ല. ഇതു തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍നിന്നു വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്കു പ്രവേശിക്കുന്നതു കാണേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നു ലേഖനം വിമര്‍ശിക്കുന്നു. തമ്മിലടിക്കുന്ന നേതാക്കള്‍ ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യത്തിനു കുട പിടിക്കുകയാണെന്നും കത്തോലിക്ക സഭ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് ദേശീയ ബദലില്‍നിന്ന് അകലുന്നോ എന്ന തലക്കെട്ടിലുള്ള ലേഖനമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പോക്കിനെ നിശിതമായി വിമര്‍ശിക്കുന്നത്. ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നു…
കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിയോടുകൂടിയ മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. വിവിധ ജില്ലകളില്‍ 15 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 11042022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ 12-04-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 13-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 14-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 15-04-2022: പത്തനംതിട്ട,വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മാസം 13 വരെ മണിക്കൂറില്‍ 3040 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അച്ചടക്ക ലംഘനം: കെ.വി തോമസിന് എഐസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം
ന്യുഡല്‍ഹി/കൊച്ചി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് എഐസിസി അച്ചടക്ക സമിതിയുടെ കാരണം കാരണിക്കല്‍ നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നിര്‍ദേശം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നു ചേര്‍ന്ന സമിതി േനാട്ടീസ് നല്‍കിയത്. കെ.വി തോമസിന്റെ മറുപടി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. നിശ്ചിയിച്ച സമയത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് കെ.വി തോമസ് പറഞ്ഞു. 2018 മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും മറുപടി. അച്ചടക്ക സമിതി പ്രശ്നം പരിശോധിക്കുന്ന സമയത്തുപോലും തന്നെ അധിക്ഷേപിച്ചു. കെ.സുധാകരന് പ്രത്യേക അജന്‍ഡയുണ്ട്. അദ്ദേഹത്തിന്റെ നടപടി മവര്യാദയില്ലാത്തത് മകാണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാതെ കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. വഞ്ചകന് ആരാണെന്ന് ജനം തീരുമാനിക്കട്ടെ.…
കര്‍ഷക ആത്മഹത്യ: യു.ഡി.എഫ് സംഘം കുട്ടനാട് സന്ദര്‍ശിക്കും
തിരുവനന്തപുരം: വേനല്‍ മഴയിലുണ്ടായ കൃഷിനാശത്തില്‍ കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍കുട്ടനാട്ടില്‍ യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. വേനല്‍മഴയില്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് തിരുവല്ല നിരത്ത് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവിച്ചിരുന്നു. കേരളം ഇത്രയും കടക്കെണിയിലായ കാലമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീന് പറഞ്ഞു. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സാധ്യമായാവര്‍ കുട്ടനാട് വിട്ട് പലായനം ചെയ്യുകയാണ്. ഒരു ഭാഗത്ത് ജപ്തി ഭീഷണിയും മറുഭാഗത്ത് വട്ടിപ്പലിശക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെ അപമാനിക്കലുമാണെന്ന് വി.ഡി സതീശന് കുറ്റപ്പെടുത്തി.
കൊല്ലത്ത് വൃദ്ധമാതാവിനെ തല്ലച്ചതച്ച് മകന്, പരാതിയില്ലെന്ന് അമ്മ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിനു മകന്റെ ക്രൂരമര്‍ദനം. ചവറ തെക്കുംഭാഗത്താണ് സംഭവം. 84കാരിയായ ഓമനയെയാണ് മകന് മദ്യലഹരിയില്‍ മകന് ക്രൂരമായി മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദനമേറ്റു. വടി ഉപയോഗിച്ചും കൈകൊണ്ടും ഓമനക്കുട്ടന് അമ്മയെ മര്‍ദിച്ചു. മര്‍ദനത്തിനിടയ്ക്കു അമ്മ വിവസ്ത്രയായി മാറിയിട്ടും ഇയാള്‍ പിന്മാറിയില്ല. ഇവരുടെ കൈപിടിച്ച് തിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. അയല്പക്കത്തെ ഒരു കുട്ടിയാണ് മര്‍ദനം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, മകനെതിരെ മൊഴി നല്കാന് ഓമന തയാറായില്ല. മകന് മര്‍ദിച്ചില്ലെന്നാണ് അമ്മ പറയുന്നത്. അതേസമയം, അമ്മയെ ഡോക്ടര്‍ക്കു മുന്നില്‍ ഹാജരാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം മകനെതിരേ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
തിരുവനന്തപുരത്ത് തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
തിരുവനന്തപുരം: കല്ലമ്പലം കാപ്പംവിള മുക്കുകടയില്‍ തടി പിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. ഒന്നാം പാപ്പാന് വെള്ളല്ലൂര്‍ സ്വദേശി ഉണ്ണിയാണ് കൊല്ലപ്പെട്ടത്. വെള്ളല്ലൂര്‍ സ്വദേശിയുടെ തന്നെയാണ് ആന. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഉണ്ണി അപ്പോള്‍തന്നെ മരിച്ചുവെന്നാണ് സൂചന. തടിപിടിക്കുന്നതിനെ വിരണ്ട ആന പാപ്പാന്റെ ദേഹത്തേക്ക് തടിയിട്ടു. പിന്നീട് ചവിട്ടുകയായിരുന്നു. ആനയെ മറ്റു പാപ്പാന്മാര് ചേര്‍ന്ന് തളച്ചു. പോലീസും എലിഫന്റ് സ്ക്വാഡും സ്ഥലത്ത് എത്തി. ആന മൃതദേഹത്തിന് സമീപം തന്നെ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ മൃതദേഹം മാറ്റാന്‍ കഴിഞ്ഞിട്ടില്ല.
തൃശൂരില്‍ ആറു വയസ്സുകാരന് മഡ് റേസിംഗ് അപകടകരമായ പരിശീലനം; പിതാവിനെതിരെ കേസ്
തൃശൂര്‍: മഡ് റേസിംഗില്‍ പങ്കെടുക്കാന്‍ ആറു വയസ്സുകാരന് പരിശീനലം നല്കിയ പിതാവിനെതിരെ കേസെടുത്തു. തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 16,17 തീയതികളില്‍ പാലക്കാട് നടക്കുന്ന മഡ് റേസിംഗില്‍ പങ്കെടുക്കുന്നവര്‍ക്ക് കാടാങ്കോട് പരിശീലനം നല്‍കിയിരുന്നു. ഇതിലാണ് അപകടകരമായ രീതിയില്‍ പരിശീലനത്തിന് മകനെ അയച്ചതിനാണ് കേസ്. പരിശീലനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് നടപടി.
ബാരിക്കേഡ് തകര്‍ത്ത ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്; പന്നിയങ്കര ടോള്‍ പ്ലാസ വഴിയുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവച്ചു
പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസ വഴിയുള്ള സര്‍വീസ് നിര്‍ത്തിവച്ചതായി സ്വകാര്യ ബസുടമകള്‍. ഇളവ് നല്‍കാനാവില്ലെന്ന് ടോള്‍ പിരിവ് കമ്പനി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ടോള്‍ പ്ലാസയിലെ ബാരിക്കേഡ് തകര്‍ത്ത് പോയ 29 സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ബസ് ഡ്രൈവര്‍മാരെ പ്രതികളാക്കിയാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്. ടോള്‍ പിരിവ് കമ്പനിയുടെ പരാതിയിലാണ് നടപടി. നേരത്തെ, ടോള്‍ നിരക്ക് കുറയ്ക്കാന്‍ 12 വരെ കാത്തിരിക്കാനായിരുന്നു തീരുമാനം. 12ന് ശേഷം അനിശ്ചിതകാല സമരമെന്നായിരുന്നു സംയുക്ത സമരസമിതിയുടെ തീരുമാനം. എന്നാല്‍ കേസെടുത്തതോടെ അപ്രതീക്ഷിതമായി സമരം പ്രഖ്യാപിക്കുകയായിരുന്നു.
കെ.വി. തോമസിന്റെ അച്ചടക്ക ലംഘനം; എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന്; സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്ന് തോമസ്
ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി ഇന്ന് യോഗം ചോരും. എ.കെ. ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് നടപടി തീരുമാനിക്കുന്നത്. അച്ചടക്ക സമിതി തോമസിനോട് വിശദീകരണം ചോദിക്കും. ഇതിനു ശേഷമായിരിക്കും തുടര്‍ നടപടി. കെ.വി. തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസിയുടെ നിര്‍ദേശം. കെ.വി. തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുന്‍ നിലപാട്. അതേസമയം, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരേ വിമര്‍ശനവുമായി കെ.വി. തോമസ് വീണ്ടും രംഗത്ത്. താന്‍ പാര്‍ട്ടിയില്‍ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് സുധാകരനല്ല. മരിക്കുന്നവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി താന്‍ തുടരുമെന്നും സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്നും തോമസ് പറയുന്നു. സുധാകരനെന്ന വ്യക്തിയല്ല കോണ്‍ഗ്രസെന്ന് ആദ്യം അദ്ദേഹം മനസിലാക്കണമെന്നും തോമസ് പറഞ്ഞു. ഓട് പൊളിച്ച് പാര്‍ട്ടിയില്‍ വന്നവനല്ല. പാര്‍ട്ടിയുടെ നടപടി ക്രമങ്ങള്‍…
