തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സോഷ്യൽ മീഡിയ കണ്ടന്റുകളുടെ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഉള്ളടക്കത്തിന്റെ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അതനുസരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്പ്ലേ, എഐ-ജനറേറ്റഡ് ഉള്ളടക്കം എന്നിവ കർശനമായി പരിശോധിക്കും. എല്ലാ തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിലും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മീഷൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള പോലീസ് സോഷ്യൽ മീഡിയ പട്രോളിംഗിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഓഡിറ്റിങ് നടത്തുന്നുണ്ട്. വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഗ്രൂപ്പുകളുടെ, പ്രത്യേകിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരണപ്രവർത്തനങ്ങൾ നിരീക്ഷണത്തിന് വിധേയമാക്കും. വ്യാജമായതോ, ദോഷകരമായതോ, അപകീർത്തികരമായതോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. വാട്‌സാപ് ഗ്രൂപ്പുകൾ വഴി അത്തരം കണ്ടന്റുകൾ പ്രചരിപ്പിക്കുന്നതിൽ സൈബർ പോലിസ് നിരീക്ഷണം കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാജ…

“ജനസമക്ഷം വാട്സ്ആപ്പ് കൂട്ടായ്മ” പത്താം വാർഷിക സമ്മേളനം നടത്തി

വടക്കാങ്ങര : സാമൂഹിക സേവന രംഗത്ത് സജീവമായ ജനസമക്ഷം വാട്സപ്പ് ഗ്രൂപ്പുകളുടെ പത്താം വാർഷിക സമ്മേളനം വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിൽ നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗ്രൂപ്പ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. മാനസിക സമ്മർദ്ദങ്ങൾ വർദ്ധിച്ചു വരികയും ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലത്ത് പരസ്പര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നത്തിലും നാടിനും സമൂഹത്തിനും ഉപകാരപ്രദമായ രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെയും മികച്ച ഉദാഹരണമാണ് ജനസമക്ഷം സോഷ്യൽ മീഡിയ ഗ്രൂപ്പെന്ന് പരിപാടിയിൽ പങ്കെടുത്ത പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. സിജി മലപ്പുറം ജില്ല പ്രസിഡൻറ് ജമാലുദ്ദീൻ തങ്കയത്തിൽ (ബന്ധങ്ങൾ ഊഷ്മളമാക്കാം), അധ്യാപകനും ഫാമിലി കൗൺസിലറുമായ നൂറുൽ അമീൻ അരീക്കോട് (ലഹരി വ്യാപനം കാരണങ്ങളും പ്രത്യാഘാതങ്ങളും), പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റ് റാസിഖ് എ. റഹീം (സോഷ്യൽ മീഡിയ കാലത്തെ സൗഹൃദങ്ങൾ), അൻവർ വടക്കാങ്ങര (അടുക്കും ചിട്ടയും) എന്നീ വിഷയങ്ങൾ…

ഖുർആൻ പഠിപ്പിക്കുന്നത് സമാധാനം, ഭീകരതക്ക് ഇസ്‌ലാമിൽ ഇടമില്ല: ഗ്രാൻഡ് മുഫ്തി

മർകസ് ഖുർആൻ ഫെസ്റ്റിവൽ സമാപിച്ചു. കോഴിക്കോട്: വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്നും ഭീകരതക്ക് ഇസ്‌ലാമിൽ ഇടമില്ലെന്നും കുഴപ്പങ്ങളുണ്ടാക്കുന്നത് മതത്തെ വക്രീകരിക്കുന്നവരാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ഖുർആൻ പ്രമേയമായി നടന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരം മർകസ് ഖുർആൻ ഫെസ്റ്റിവൽ(എം ക്വു എഫ്) മൂന്നാമത് എഡിഷന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി സ്‌ഫോടനം രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഛിദ്ര ശക്തികളെ ഒറ്റകെട്ടായി നേരിടണമെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ വിവിധ സംസ്ഥാനങ്ങളിലെ 32 ക്യാമ്പസുകളിൽ നിന്നുള്ള 900 വിദ്യാർഥികളാണ് മാറ്റുരച്ചത്. ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം തുടങ്ങിയവ ചർച്ചയായ പരിപാടിയിൽ…

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഞെരിയുമ്പോഴും കെ വി തോമസിന്റെ യാത്രാ ചെലവുകള്‍ക്കായി അഞ്ച് ലക്ഷം രൂപ അനുവദിച്ചത് വിവാദമായി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും, ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന്റെ യാത്രാ ചെലവുകൾക്കായി സർക്കാർ അഞ്ച് ലക്ഷം രൂപ കൂടി അനുവദിച്ചു. സാമ്പത്തിക അച്ചടക്കവുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ ഉത്തരവുകളിലും ഇളവ് വരുത്തിക്കൊണ്ടാണ് ഈ സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്. ഉത്തരവ് GO(Rt)No.9272/2025/Fin ന്റെ രണ്ടാമത്തെ ഖണ്ഡികയിൽ റസിഡന്റ് കമ്മീഷണറുടെയും പ്രത്യേക പ്രതിനിധിയുടെയും യാത്രയ്ക്കായി ഈ അധിക തുക അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നു. തോമസ് ഈ പദവികളിൽ ഒന്ന് വഹിക്കുന്നതിനാലാണ് ഈ വലിയ തുക അധികമായി നൽകിയിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് പതിവ് അലവൻസുകൾ പോലും ലഭിക്കുന്നില്ല, കോൺട്രാക്ടർമാരുടെ ബില്ലുകൾ തടഞ്ഞുവയ്ക്കപ്പെടുന്നു. അതേസമയം, സാമ്പത്തിക അച്ചടക്കം പൂർണ്ണമായും അവഗണിച്ച് ഒരു പ്രത്യേക ഉദ്യോഗസ്ഥന്റെ യാത്രയ്ക്ക് 5 ലക്ഷം രൂപ അനുവദിച്ചത് തട്ടിപ്പിന്റെ പുതിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരാൾക്ക് മാത്രം യാത്രകള്‍ക്കായി പ്രത്യേക ഇളവുകൾ നൽകി…

സുസ്ഥിര ഭക്ഷ്യ ഭാവിയെക്കുറിച്ചുള്ള ദേശീയ ചർച്ചകൾക്ക് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല വേദിയായി

“ഭാവിയിലേക്കുള്ള ഭക്ഷണം: ഭക്ഷ്യ സംവിധാനങ്ങളിലെ നവീകരണവും സുസ്ഥിരതയും” എന്ന വിഷയത്തിൽ നവംബർ 17-18 തീയതികളിൽ പണങ്ങാട് കേരള ഫിഷറീസ് & സമുദ്ര പഠന സർവകലാശാല (KUFOS) സംഘടിപ്പിച്ച ദേശീയ സമ്മേളനം (NCFF-2025) വിജയകരമായി സമാപിച്ചു. ഫിഷറീസ് എഞ്ചിനീയറിംഗ് ഫാക്കൽറ്റി, അൻസുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ, PTA-FFE എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 270-ലധികം അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ഭക്ഷ്യ സുരക്ഷ, ശുചിത്വം, നൂതന പ്രോസസ്സിംഗ്-പാക്കേജിംഗ് സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പരിവർത്തനം എന്നീ നാല് പ്രമേയ സെഷനുകളിലായി പന്ത്രണ്ട് വിദഗ്ധർ ഭക്ഷ്യ സുരക്ഷ, ശുചിത്വം, നൂതന പ്രോസസ്സിംഗ്-പാക്കേജിംഗ് സാങ്കേതിക വിദ്യകൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയെക്കുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിച്ചു: ഫുഡ് ഫോർവേഡ്, പ്രോസസ്സിംഗിലും പാക്കേജിംഗിലും ഇന്നൊവേഷൻ, സേഫ്റ്റി മാറ്റേഴ്‌സ്, ഡിജി ഫുഡ് (എഐ & എംഎൽ ഇൻ ഫുഡ്…

തദ്ദേശ തെരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ ആദ്യ ഘട്ടം നടന്നു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലികൾക്കായി പോളിംഗ് ഓഫീസർമാരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ ഘട്ട റാൻഡമൈസേഷൻ നടത്തിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണനാണ് ആദ്യ ഘട്ട റാൻഡമൈസേഷൻ നടത്തിയത്. ജില്ലയിലെ എട്ട് ബ്ലോക്കുകളിലേക്കും നാല് മുനിസിപ്പാലിറ്റികളിലേക്കും പോളിംഗ് ഓഫീസർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ആദ്യ ഘട്ട റാൻഡമൈസേഷനിലൂടെയാണ് തയ്യാറാക്കിയത്. ജില്ലയിലെ എല്ലാ സ്ഥാപന മേധാവികളും അവരുടെ ഇ-ഡ്രോപ്പ് ലോഗിൻ വഴി ലോഗിൻ ചെയ്ത് അപ്പോയിന്റ്മെന്റ് ഓർഡർ ഡൗൺലോഡ് ചെയ്ത് നിയമിച്ച ഉദ്യോഗസ്ഥർക്ക് നൽകുകയും ഓർഡർ വിതരണം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇ-ഡ്രോപ്പ് പോർട്ടലിൽ രേഖപ്പെടുത്തുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഉദ്യോഗസ്ഥർക്ക് ഇ-ഡ്രോപ്പ് ലോഗിൻ വഴിയും ഓർഡർ ഡൗൺലോഡ് ചെയ്യാം. തങ്ങളെ നിയമിച്ച ബ്ലോക്ക്/മുനിസിപ്പാലിറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിക്കും. ജീവനക്കാർക്ക് നിയമന ഉത്തരവ് വിതരണം ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഓഫീസ് മേധാവികൾ ബന്ധപ്പെട്ട തദ്ദേശ…

മെസ്സിയേയും ടീമിനേയും കാത്തിരുന്ന ബെന്‍-ഡാനിയേല്‍ സഹോദരങ്ങള്‍ക്ക് നിരാശ; അര്‍ജന്റീനയുടെ നിറം നല്‍കിയ മതിലിന്റെ നിറം മാറ്റി

തലവടി: ഫിഫ ലോക കപ്പിന്റെ 22-ാം പതിപ്പ് 2020 നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടന്നപ്പോൾ ആണ് വീടിനും മതിലിനും അർജന്റീനയുടെ ജേഴ്സിയുടെ നിറം നല്കിയത്. കാൽപന്ത് കളിയുടെയും ഇഷ്ടതാരം മെസ്സിയുടെയും കടുത്ത ആരാധകരാണ് തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പൊതു പ്രവർത്തകൻ ഡോ ജോൺസൺ വി.ഇടിക്കുളയുടെയും സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ജിജി ജോൺസന്റെയും മക്കളായ ബെൻ, ഡാനിയേൽ. ബാസ്കറ്റ് ബോൾ നാഷണൽ ടീമിൽ അംഗമായിരുന്നു ബെൻ. രാജ്യാന്തര ബാസ്കറ്റ്ബോള്‍ ദിനത്തോടനുബന്ധിച്ച് 2012 ഒക്ടോബർ 11ന് എടത്വ വൈഎംസിഎ സംഘടിപ്പിച്ച വേൾഡ് ചാലഞ്ച് ഉദ്ഘാടനം ചെയ്തത്‌ ബെൻ ജോൺസൺ ആയിരുന്നു. മക്കളുടെ താത്പര്യത്തിന് വഴങ്ങിയാണ് പന്തുരുളാൻ മണിക്കൂറുകൾ ബാക്കി നില്‍ക്കെ വീടിന്റെയും മതിലിന്റെയും നിറം 2020ൽ മാറ്റിയത്. അർജന്റീന ലോക…

സമൂഹ നന്മയ്ക്കായി അവർ ഒന്നിച്ചു; ആലപ്പുഴ ജനകീയ കൂട്ടായ്മയ്ക്ക് ഉജ്ജ്വല തുടക്കം

ആലപ്പു : സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ആലപ്പുഴ കടപ്പുറത്ത് അവർ ഒന്നിച്ചു. പരസ്പരം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്തവർ, എങ്കിലും മനസ്സുകൊണ്ട് ഐക്യമുള്ളവർ. പ്രവാസി വ്യവസായി മുഹമ്മദ് യാസിറിന്റെ ഉടമസ്ഥതയിലുള്ള ഇസഡ് ലോഞ്ചിന് സമീപം ഞായറാഴ്ച 4 മണി മുതൽ എത്തി. ആലപ്പുഴ ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കായംകുളം മുതൽ ചേർത്തല വരെ നിന്നുമുള്ള ആളുകൾ നിലവിൽ കൂട്ടായ്മയിൽ ഉണ്ട്. സമൂഹ നന്മ ലക്ഷ്യമിട്ട് പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർ ഉൾപ്പെടെ ആയിരത്തിലധികം അംഗങ്ങൾ ഉള്ള വാട്ട്സാപ്പ് കൂട്ടായ്മയാണ് ആലപ്പുഴ ജനകീയ കൂട്ടായ്മ. ഗ്രൂപ്പ് അഡ്മിൻ ക്രിസ്റ്റി ക്രിസ്റ്റോഫറിന്റെ ആശയമായിരുന്നു ഒത്തുചേരൽ. തിരക്കേറിയ ജീവിതത്തില്‍ വീണു കിട്ടിയ ഒരു മണിക്കൂര്‍ സമയം കൊണ്ട് പരസ്പരം പരിചയപ്പെടാനും, ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനും ഇടയായി. ജാതി-മത-രാഷ്ട്രീയ-വർണ്ണ-വർഗ്ഗ അതിർവരമ്പുകളില്ലാതെ സുമനസ്സുകളുടെ കൂട്ടായ്മയാണ് ഇത്.…

വഖഫ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍: ആശങ്ക പരിഹരിക്കണണെന്ന് മുസ്ലിം സംഘടനാ നേതൃത്വം

കോഴിക്കോട്: നിലവില്‍ വഖഫ് ബോര്‍ഡില്‍ റജിസറ്റര്‍ ചെയ്യപെട്ടിട്ടുള്ള വഖഫുകള്‍ മാത്രമാണ് പുതുതായി കേന്ദ്ര സര്‍ക്കാര്‍ കെണ്ടുവന്ന ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എന്നതിനാലും ഉമീദ് നിയമം 43ാം വകുപ്പ് പ്രകാരം നിലവില്‍ രജിസ്റ്റര്‍ ചെയ്യപെട്ട വഖഫുകള്‍ മത്രമാണ് രജിസറ്റര്‍ ചെയ്യപെട്ടതായി കണക്കാക്കുകയുള്ളൂ എന്നതിനാലും വഖഫുകള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസറ്റര്‍ ചെയ്യുന്നതിന് ധൃതി കൂട്ടേണ്ടതില്ല എന്നും ഉമീദ് പോര്‍ട്ടലില്‍ രജിസറ്റര്‍ ചെയ്യുന്നതിന് സാവകാശം ചോദിച്ച് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ള ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം വരുന്നത് വരെയും പോര്‍ട്ടലിലെ അപാകതകള്‍ പരിഹരിക്കുന്നത് വരെയും ഉമീദ് പോര്‍ട്ടലില്‍ വഖഫുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും കോഴിക്കോട് ചേര്‍ന്ന മുസ്്‌ലിം സംഘടനാ നേതൃത്വം മഹല്ല് ഭാരവാഹികളോടും മുതവല്ലിമാരോടും ആഹ്വാനം ചെയ്തു. അഭിഭാഷക വേദിയായ ജസ്റ്റീഷ്യ, കോഴിക്കോട് ഹോട്ടല്‍ മറീനാ റസിഡന്‍സിയില്‍ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന്‍: ആവലാതികളും ആശങ്കകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് തീരുമാനമായത്്.…

ധൃതിയിൽ എസ്.ഐ.ആർ നടപ്പാക്കുന്നത് ബിഹാർ മോഡൽ അട്ടിമറിക്ക്: കെ.എ. ഷഫീഖ്

കൊണ്ടോട്ടി: തീവ്രസമ്മർദ്ദം ചെലുത്തിയും ആശയക്കുഴപ്പങ്ങൾ പരിഹരിക്കാതെയും കേരളത്തിൽ ധൃതിയിൽ എസ്.ഐ.ആർ നടപ്പാക്കുന്നത് ബീഹാർ മോഡൽ അട്ടിമറിക്കാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ് ആരോപിച്ചു.  മർകസ് ഓഡിറ്റോറിയത്തിൽ വെൽഫെയർ പാർട്ടി കൊണ്ടോട്ടി മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ജനാധിപത്യത്തെ ദുർബലമാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രതയോടെ ജനകീയ ചെറുത്തുനിൽപ് ഉയർത്തിക്കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ മുഴുവൻ ഡിവിഷനുകളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനും തീരുമാനിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി നൗഷാദ് ചുള്ളിയൻ, മണ്ഡലം പ്രസിഡന്റ് സലീം വാഴക്കാട്, റഷീദ് മുസ്‌ലിയാരങ്ങാടി, എം മുനവ്വർ, പിപി നാജിയ, അബ്ദുറഹ്‌മാൻ കോഴിക്കോടൻ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കൗൺസിലർ താഹിറ ഹമീദിന് കെഎ ഷഫീഖ് ഉപഹാരം നൽകി.  തദ്ദേശ തെരഞ്ഞെടുപ്പിൽ 40ാം വാർഡ്…