കോഴിക്കോട്: ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച കർണാടക സർക്കാർ നടപടി രാജ്യത്തിന്റെ മതേതര മൂല്യങ്ങളും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ഹിജാബ് നിരോധനം നടപ്പിലാക്കിയ വേളയിൽ ഉത്തരവാദപെട്ടവരെ അന്നുതന്നെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രിയുമായും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായും സ്പീക്കറുമായും ഇക്കാര്യത്തിൽ നേരിട്ടും അല്ലാതെയും പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം തന്നെ സന്ദർശിച്ച കോൺഗ്രസ് ദേശീയ നേതാക്കളുമായും കർണാടക ന്യൂനപക്ഷക്ഷേമ മന്ത്രിയുമായും ഈ വിഷയം ഊന്നിപ്പറയുകയും അപ്പോൾ തന്നെ മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമത്വം, അന്തസ്സ്, സാഹോദര്യം, വിദ്യാഭ്യാസ അവകാശം, മതേതരത്വം, യുക്തിബോധം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെയും നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ…
Category: KERALA
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എംഎല്‍എമാരുടെ പിന്തുണാ കത്ത് നല്‍കി; സത്യപ്രതിജ്ഞ മെയ് 18ന്
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് (മെയ് 14 വ്യാഴാഴ്ച) ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എംഎൽഎമാരുടെ പിന്തുണാ കത്ത് അദ്ദേഹം ഗവർണർക്ക് കൈമാറി. പുതിയ സർക്കാർ രൂപീകരിക്കാൻ വി.ഡി. സതീശനെയും അർലേക്കർ ക്ഷണിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ലെങ്കിലും, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സതീശന് പിന്തുണ അറിയിച്ചുകൊണ്ട് കത്തയച്ചിരുന്നു. തിങ്കളാഴ്‌ച(മെയ് 18) സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് 20 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്യും. സത്യ പ്രതിജ്ഞാ ചടങ്ങില്‍ ആന്ധ്ര ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയേക്കുമെന്നൊരു സൂചനയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെ വി ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആൻ്റണിയെ അദ്ദേഹത്തിൻ്റെ വഴുതക്കാട്ടെ വസതിയിലെത്തി അനുഗ്രഹം തേടിയിരുന്നു.…
താന്‍ മുഖ്യമന്ത്രിയായില്ലെങ്കിലും അനുയായികള്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ കെസി വേണുഗോപാല്‍ കച്ച മുറുക്കുന്നു
തിരുവനന്തപുരം: വി ഡി സതീശൻ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ കോൺഗ്രസിൽ സജീവമായി. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരും സ്പീക്കർ സ്ഥാനവും കോൺഗ്രസിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മന്ത്രിമാരുടെ പട്ടിക തീരുമാനിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മാറ്റിനിർത്തപ്പെട്ട എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്റെ അനുയായികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ടെന്ന റിപ്പോർട്ടുമുണ്ട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് അവസാനം പിന്തള്ളപ്പെട്ട രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. നിയമസഭാ പാർട്ടി യോഗത്തിൽ നിന്ന് അദ്ദേഹം…
കേരളത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുക എന്ന ദൗത്യമാണ് എന്നെ പാര്‍ട്ടി ഏല്പിച്ചിരിക്കുന്നത്: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: കേരളത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഈ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതിന് കോൺഗ്രസ് അദ്ധ്യക്ഷനും രാഹുൽ ഗാന്ധിക്കും അദ്ദേഹം നന്ദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ അഹോരാത്രം പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരുടെയും ‘ടീം യുഡിഎഫിന്റെയും’ കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിലെന്ന് സതീശൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ നൽകിയ വിശ്വാസം നിലനിർത്തുമെന്നും തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ ഒരു സമ്മാനമായിട്ടല്ല, മറിച്ച് ദൈവിക നിയോഗമായിട്ടാണ് താൻ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിർമ്മാണത്തിനായി പൂർണ്ണ സമർപ്പണത്തോടെയും കൂട്ടായ ശ്രമങ്ങളോടെയും സർക്കാരിനെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഇത് ദൈവികമായ ഒരു നിയോഗമായി കാണുന്നു. എ.ഐ.സി.സി.യാണ് ഏറ്റവും കൂടുതൽ സഹായിച്ചത്. ജനറൽ സെക്രട്ടറി എന്ന…
കെസിയുമില്ല ആര്‍സിയുമില്ല; ജനനായകന്‍ വിഡി സതീശന്‍ തന്നെ മുഖ്യമന്ത്രി; ഹൈക്കമാന്റിന്റെ തീരുമാനം കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരം
തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നതോടെ, അന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയത് ജനം മറന്നിട്ടില്ല. കോൺഗ്രസ് പ്രവർത്തകർ പോലും കേരളത്തിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ ചരമക്കുറിപ്പ് എഴുതിത്തുടങ്ങിയ ഒരു കാലഘട്ടമായിരുന്നു അത്. അതോടെയാണ് രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. പാർട്ടിക്കുള്ളിൽ ഒരു തലമുറമാറ്റത്തിന് തുടക്കമിട്ട ഒരു നീക്കമായിരുന്നു അത്. കോൺഗ്രസിലെ ‘എ’, ‘ഐ’ ഗ്രൂപ്പുകൾ ചെന്നിത്തലയെ ശക്തമായി പിന്തുണച്ചിരുന്നെങ്കിലും, നേതൃത്വം രണ്ടാം നിരയിലേക്ക് മാറ്റണമെന്ന എഐസിസിയുടെ നിർബന്ധം അഞ്ച് വർഷത്തിന് ശേഷം ഇപ്പോൾ രാഷ്ട്രീയമായി കൃത്യമായ തീരുമാനമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇരട്ട ചങ്കൻ എന്ന് വിളിപ്പേരുള്ള പിണറായി വിജയനെ, ഭൂരിപക്ഷത്തോടെ നേരിടാൻ സതീശന് കഴിയുമോ…
പത്ത് ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് വി ഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി!
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടി ഒരു പ്രധാന നീക്കം നടത്തിയിരിക്കുന്നു. ഈ തീരുമാനത്തിലൂടെ, സംസ്ഥാന രാഷ്ട്രീയത്തിന് ഒരു പുതിയ സന്ദേശം അയക്കാനാണ് പാർട്ടി ശ്രമിച്ചത്. സതീശന്റെ നേതൃത്വത്തിൽ, കേരളത്തിൽ കോൺഗ്രസിന് ഇപ്പോൾ പുതിയ പ്രതീക്ഷകളും ശക്തമായ ഒരു തന്ത്രവും ഉള്ളതായി കാണപ്പെടുന്നു. തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ദീർഘകാല രാഷ്ട്രീയ തർക്കം ഒടുവിൽ അവസാനിച്ചു. വ്യാഴാഴ്ച ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് കോൺഗ്രസ് പാർട്ടി വി ഡി സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഏകദേശം 10 ദിവസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ പേരിൽ സമവായത്തിലെത്താൻ പാർട്ടിക്ക് കഴിഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല, പൊതുജനങ്ങളിലും വിശ്വാസം വര്‍ദ്ധിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തനും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലും ഒരു പ്രധാന സ്ഥാനാർത്ഥിയായിരുന്നതിനാൽ, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്…
ആരായിരിക്കും മുഖ്യന്‍?: ആ പേര് മുന്‍ഷിയുടെ കൈവശമുള്ള മുദ്ര വെച്ച കവറിലുണ്ട്!; ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപനമുണ്ടാകും
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട മാരത്തൺ ചർച്ചകൾക്കും തിരക്കേറിയ കൂടിയാലോചനകൾക്കും ശേഷം, കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ തീരുമാനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് എത്തി. ബുധനാഴ്ച വൈകുന്നേരം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധി ഏകദേശം മുക്കാൽ മണിക്കൂറോളം ചർച്ചകൾ നടത്തി നിർണായക തീരുമാനങ്ങൾ എടുത്തു. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിച്ച കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ്, മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് പറഞ്ഞു. കൂടുതൽ വിശദീകരിക്കാൻ തയ്യാറാകാതെ അദ്ദേഹം ഖാർഗെയുടെ വസതിയിലേക്ക് മടങ്ങി. അതേസമയം, ഇന്ന് തിരുവനന്തപുരത്ത് അടിയന്തര കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, ഹൈക്കമാൻഡിൻറെ തീരുമാനം അടങ്ങിയ മുദ്രവച്ച കവറുമായി യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്ക് 1 മണിക്ക് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരും. ദീപ ദാസ് മുൻഷിക്കൊപ്പം…
തൃശൂർ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം
തൃശൂർ/ഡാളസ് : നഗരത്തിലെ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്സര ഗാർഡൻസ് ഹൗസ് നമ്പർ ആറിൽ താമസിക്കുന്ന റിട്ട. അധ്യാപിക ലിൻസി ജോൺസൺ (57) ആണ് അന്തരിച്ചത്. ഡാളസിലെ ലിജു ആന്റണിയുടെ സഹോദരിയാണ് പരേത ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറിൽ തട്ടി റോഡിന്റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. കേന്ദ്ര വുമൺസ് കമ്മിറ്റി ചിൽഡ്രൻസ് എഡ്യൂക്കേഷൻ കോ-ഓർഡിനേറ്ററായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: പി.എ. ജോൺസൺ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ). മക്കൾ: എബിൻ പി. ജോൺ (യു കെ), വിപിൻ പി. ജോൺ (ബാംഗ്ലൂർ) മരുമക്കൾ: ബ്രെന്റാ ജെയിംസ്, അൻജിത റോസ്. സംസ്കാരം മൃതദേഹം മേയ് 15 വെള്ളി രാവിലെ 8:00 മണിക്ക് നെല്ലിക്കുന്നിലെ വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം…
സോളിഡാരിറ്റി സ്ഥാപക ദിനാചരണം
കൂട്ടിലങ്ങാടി : ‘യുവതയുടെ അഭിമാന സാക്ഷ്യത്തിന് 23 വർഷങ്ങൾ’ തലക്കെട്ടിൽ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു. മക്കരപ്പറമ്പ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ഏരിയ തല ഉദ്ഘാടനം പടിഞ്ഞാറ്റുമുറിയിൽ ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി, എസ്.ഐ.ഒ മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് അസ്ലം പടിഞ്ഞാറ്റുമുറി എന്നിവർ സംബന്ധിച്ചു. കടുങ്ങൂത്ത് യൂനിറ്റിൽ സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടേറിയറ്റ് അംഗം അഷ്റഫ് സി, വടക്കാങ്ങരയിൽ മുൻ ഏരിയ സെക്രട്ടറി ടി ശഹീർ എന്നിവർ പതാക ഉയർത്തി. സ്ഥാപക ദിനാചരണത്തിന് വിവിധ കേന്ദ്രങ്ങളിൽ പി.കെ നിയാസ് തങ്ങൾ, അബ്ദുൽ ജാബിർ പി.ടി, അംജദ് മുഞ്ഞക്കുളം, നസീഫ് കടുങ്ങൂത്ത്, അജ്മൽ പടിഞ്ഞാറ്റുമുറി, കെ ബാസിൽ എന്നിവർ നേതൃത്വം നൽകി. സ്ഥാപക ദിനത്തോടനുബന്ധിച്ച് ഏരിയയിലെ പ്രവർത്തകർ പെരിന്തൽമണ്ണ ഗവ: ഹോസ്പിറ്റലിൽ…
ജാമിഅ മർകസ് വിദ്യാർഥി യൂണിയന് നവസാരഥികള്‍
കോഴിക്കോട് : ജാമിഅ മർകസ് വിദ്യാര്‍ഥി സംഘടന -ഇഹ്‌യാഉസ്സുന്നക്ക് പുതിയ നേതൃത്വമായി. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിൽ സയ്യിദ് ജസാര്‍ ബാഫഖിയെ പ്രസിഡന്റായും ബിശ്‌റ് ബത്തേരിയെ ജനറൽ സെക്രട്ടറിയായും ഫിനാൻസ് സെക്രട്ടറിയായി ആദില്‍ പോലൂരിനെയും തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: മിസ്അബ് പിലാക്കല്‍(എക്‌സിക്യൂട്ടീവ് പ്രസി.), സയ്യിദ് അഹ്‌മദ് നഈം (വൈസ്.പ്രസി), റാസി ബുഖാരി കാരക്കുന്ന്, ഹാതിബ് ഹുസൈന്‍ പയ്യോളി, തമീം മുഗുറോഡ്, വഹീദ് സമാന്‍ ഒഴുകൂര്‍, സഈദ് ചിയ്യൂര്‍, അബ്ദുല്‍ ഹമീദ് വല്ലപ്പുഴ അജ്മല്‍ ജവാദ് കരീറ്റിപറമ്പ് (സെക്രട്ടറിമാര്‍). മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി, വൈസ് പ്രസിഡന്റ് വി.പി.എം ഫൈസി വില്യാപള്ളി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല തുടങ്ങിയവർ പുന:സംഘാടനത്തിന് നേതൃത്വം നല്‍കി. മിസ്അബ് പിലാക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും മുഹമ്മദ് തളിപ്പറമ്പ് ഫൈനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.എം ബശീര്‍ സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍,…
