സ്കാനിംഗ് സെന്ററില്‍ യുവതി വസ്ത്രം മാറുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ അറസ്റ്റു ചെയ്തു

പത്തനംതിട്ട: യുവതി വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. അടൂർ ആശുപത്രി ജങ്ഷനിൽ പ്രവർത്തിക്കുന്ന ദേവി സ്കാൻസിലെ ജീവനക്കാരനും കടയ്ക്കൽ ചിതറ സ്വദേശിയുമായ അംജിത്ത് (24) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച (നവംബർ 11) രാത്രിയാണ് സംഭവം.

എംആര്‍ഐ സ്കാനിങ്ങിനായെത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ ദൃശ്യങ്ങളാണ്‌ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയത്‌. തന്റെ ദൃശ്യങ്ങള്‍ ജീവനക്കാരന്‍ പകര്‍ത്തിയത്‌ മനസിലായ യുവതി വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന്‌ സ്ഥലത്തെത്തിയ അടൂര്‍ പൊലീസ്‌ യുവാവിനെ കസ്റ്റഡിയിലെടുത്തു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ യുവാവിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. ഇയാളുടെ ഫോണ്‍ ഉള്‍പ്പടെ പരിശോധനയ്ക്ക്‌ വിധേയമാക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News