ഇന്നത്തെ രാശിഫലം (നവംബര്‍ 12, ശനി)

ചിങ്ങം: ഇന്ന്‌ നിങ്ങള്‍ക്ക്‌ ഭാഗ്യദിവസമാണ്‌. നിങ്ങളെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ ഒപ്പമുണ്ടാകും. പ്രിയപ്പെട്ടവരുമൊത്ത്‌ വിനോദയാത്ര പോകുന്നത്‌ മനസിന്‌ സന്തോഷം നല്‍കും. സമയം പാഴാക്കാതെ നിങ്ങള്‍ക്ക്‌ ചെയ്യാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യുക. ഇന്ന്‌ നിങ്ങള്‍ക്ക്‌ സാമ്പത്തിക നേട്ടമുണ്ടാകും.

കന്നി: ആത്മീയകാര്യങ്ങളില്‍ ഏര്‍പ്പെടുന്നത്‌ മാനസിക വിഷമതകളെ അകറ്റും. ഇന്ന്‌ നിങ്ങള്‍ ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. വ്യാപാരികള്‍ക്ക്‌ ഇന്ന്‌ വന്‍ ലാഭം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക്‌ സ്ഥാനകയറ്റമോ വേദനവര്‍ധനവോ: പ്രതീക്ഷിക്കാം.

തുലാം: ഇന്നത്തെ ദിവസം വ്യാപാരികള്‍ക്ക്‌ ശുഭ ദിവസമാണ്‌. ഇന്ന്‌ നിങ്ങള്‍ കൂടെ ജോലി ചെയ്യുന്നവരെ സഹായിക്കാനിടയാകും. കുടുംബവുമൊത്ത്‌ അവധി ആഘോഷിക്കുന്നതിന്‌ ഒരു യാത്ര പോകാന്‍ സാധ്യതയുണ്ട്‌.

വൃശ്ചികം: അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെ ഓരോ കാര്യങ്ങളും ചെയ്യണം. നിങ്ങളുടെ കോപം നിയന്ത്രിക്കണം. പെട്ടെന്നുള്ള കോപം നിങ്ങളെ നാശത്തിലേക്ക്‌ നയിക്കണം.

ധനു; ഇന്ന്‌ നിങ്ങള്‍ക്ക്‌ സന്തോഷകരമായ ദിവസമായിരിക്കും. ഇന്നത്തെ ദിവസം മുഴുവന്‍ ഉണര്‍വോടെയും പ്രസരിപ്പോടെയുമായിരിക്കും നിങ്ങള്‍ പ്രവര്‍ത്തിക്കുക. സുഹൃത്തുക്കളുമൊത്ത്‌ യാത്ര പോകാന്‍ സാധ്യതയുണ്ട്‌. കലാപരമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ന്‌ അനുയോജ്യമായ ദിവസമാണ്‌.

മകരം: ബിസിനസ്‌ ചെയ്യുന്നവര്‍ക്ക്‌ ഇന്ന്‌ മികച്ച ദിവസമാണ്‌. ബിസിനസില്‍ ഇന്ന്‌ വന്‍ ലാഭം നേടാനുള്ള സാധ്യതയുണ്ട്‌. നിങ്ങള്‍ ആസൂത്രണം ചെയ്തതനുസരിച്ച്‌ എല്ലാ കാര്യങ്ങളും നടക്കും. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന്‌ പറ്റിയ ദിവസമാണിന്ന്‌. കുടുംബവും പ്രിയപ്പെട്ടവരും എല്ലാ പിന്തുണയുമായി നിങ്ങളോടൊപ്പം തന്നെയുണ്ടാകും.

കുംഭം: ഇന്ന്‌ നിങ്ങള്‍ക്ക്‌ ശുഭകരമായ ഒരു ദിവസമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകള്‍ ചെയ്യുന്നതും ഒഴിവാക്കുക. ഇന്ന്‌ മുഴുവന്‍ നിങ്ങള്‍ വളരെ ഉത്കണ്ഠാകുലരായിരിക്കും. നിങ്ങളെ പ്രകോപിപ്പിക്കുന്നവരില്‍ നിന്ന്‌ അകന്ന്‌ നില്‍ക്കണം . കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്‌ സമ്മര്‍ദം അകറ്റും. ഇന്ന്‌ നിങ്ങള്‍ ബൗദ്ധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാനുള്ള സാധ്യതയുണ്ട്‌. ചെലവുകള്‍ വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ പണം സൂക്ഷിച്ച്‌ ചെലവഴിക്കണം.

മീനം: ജോലി ചെയ്യുന്നവര്‍ക്ക്‌ മികച്ച ദിവസമാണിന്ന്‌. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ പ്രശംസിക്കും. വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അവരുടെ സ്വപ്നം ഇന്ന്‌ പൂര്‍ത്തീകരണത്തിലേക്ക്‌ എത്തുന്നതാണ്‌.

മേടം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന്‌ നല്ല ദിവസമാണ്‌. തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത്‌ പ്രശ്നത്തിലാകരുത്. ജോലിസ്ഥലത്ത്‌ നിങ്ങള്‍ക്ക്‌ കടുത്ത മത്സരം നേരിടേണ്ടിവരും. നിങ്ങളുടെ കർക്കശസ്വഭാവവും സംസാരവും നിയന്ത്രിക്കണം. യാത്രകള്‍ പോകാന്‍ ഏറെ സാധ്യതയുണ്ട്‌.

ഇടവം: ഇന്ന്‌ നിങ്ങള്‍ക്ക്‌ നല്ല ദിവസമല്ല. തീരുമാനങ്ങളെടുക്കുന്നതില്‍ പരാജയപ്പെടാനുള്ള സാധ്യതയുണ്ട്‌. അതിനാല്‍ പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന്‌ നിങ്ങള്‍ക്ക്‌ നഷ്ടമായേക്കാം. എന്നാല്‍ ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കണം. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും നടത്തുന്ന ചര്‍ച്ചകളില്‍ നിങ്ങള്‍ ആത്മസംയമനം പാലിക്കണം. സംഭാഷണത്തിലും പ്രവൃത്തിയിലും വിവേകം പ്രകടിപ്പിക്കുകയും കോപം നിയന്ത്രിക്കുകയും ചെയ്യുക. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം ഇന്ന്‌ സാധാരണ നിലയിലായിരിക്കും.

മിഥുനം: ഇന്ന്‌ നിങ്ങള്‍ക്ക്‌ മനോഹരമായ ഒരു ദിവസമായിരിക്കും. ഇന്ന്‌ ആഡംബര വസ്തുക്കള്‍ വാങ്ങാൻ സാധ്യതയുണ്ട്‌. എന്നാല്‍ പണം സൂക്ഷിച്ച്‌ ചെലവഴിക്കാന്‍ ശ്രദ്ധിക്കണം. ഇന്ന്‌ നിങ്ങള്‍ പ്രിയപ്പെട്ടവരോടൊത്ത്‌ സമയം ചെലവഴിക്കും. അപ്രതീക്ഷിത സമ്മാനങ്ങളും സംഭവങ്ങളും സായാഹ്നത്തെ സന്തോഷഭരിതമാക്കും.

കര്‍ക്കടകം: കുടുംബാംഗങ്ങളുമായി കലഹത്തിന്‌ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ വാക്കുകള്‍ ശ്രദ്ധിച്ച്‌ ഉപയോഗിക്കുക. എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ തുറന്ന്‌ സംസാരിച്ച്‌ തെറ്റിദ്ധാരണ നീക്കം ചെയ്യണം. ഇന്ന്‌ കുടുംബത്തില്‍ അപ്രതീക്ഷിത ചെലവ്‌ വരുമെന്നതിനാല്‍ കുറച്ച്‌ പണം അതിനായി കരുതിവയ്ക്കുക.

Print Friendly, PDF & Email

Leave a Comment

More News