കൊച്ചി: കേരളത്തിലെ കാൻസർ ചികിത്സാ-ഗവേഷണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിവരുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ (CCRC) പത്താം വാർഷികാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബര്‍ 31-ന് സംഘടിപ്പിച്ച വാർഷികാഘോഷ ചടങ്ങുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ പത്തു വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന സുവനീറിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മുഖ്യാതിഥിയായി പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾക്കിടയിൽ വായിലെ കാൻസർ നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനുമായി ആവിഷ്കരിച്ച പ്രത്യേക കാൻസർ പരിശോധനാ പരിപാടിയുടെ പ്രഖ്യാപനം ഫിഷറീസ് മന്ത്രി നിർവഹിച്ചു. തീരദേശ മേഖലയിലെ ജനങ്ങൾക്ക് കാൻസർ പരിശോധനയും തുടർചികിത്സയും കൂടുതൽ പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2016 നവംബർ ഒന്നിന് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം…
Category: KERALA
ഓരോടംപാലം – മാനത്ത്മംഗലം ബൈപാസ്: നിർമ്മാണം വേഗത്തിലാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം
ഓരോടംപാലം – മാനത്ത്മംഗലം ബൈപാസ് നിർമ്മാണം വേഗത്തിലാക്കി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി തുടർച്ചയായി നടത്തിയ ഇടപെടലുകളുടെയും ശക്തമായ ജനകീയ സമ്മർദങ്ങളുടെയും കൂടി ഫലമായാണ് മന്ത്രിയുടെ ഈ പ്രഖ്യാപനത്തെ കാണുന്നത്. ബൈപാസ് നിർമ്മാണത്തിലെ കാലതാമസം അവസാനിപ്പിച്ച് പ്രവൃത്തി വേഗത്തിലാക്കണമെന്നും പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ ഖാദർ അങ്ങാടിപ്പുറം, സൈതാലി വലമ്പൂർ, അഷറഫലി കട്ടുപ്പാറ, അതീഖ് ശാന്തപുരം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സക്കീർ അരിപ്ര, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ രാജേന്ദ്രൻ, നൗഷാദ് അരിപ്ര എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളാണ് നിവേദനം സമർപ്പിച്ചത്. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യവും യാത്രാദുരിതത്തിന് പരിഹാരമാകേണ്ടതുമായ ഈ പദ്ധതി ഇനിയും അനിശ്ചിതമായി നീളാൻ പാടില്ല.…
ടാലന്റ് പബ്ലിക് സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു
വടക്കാങ്ങര : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. കേരളത്തിന്റെ തനത് വേഷവിധാനങ്ങളണിഞ്ഞ് അണിനിരന്ന കുരുന്നുകളുടെ പ്രകടനവും വിവിധ കലാ-സാംസ്കാരിക പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ചരിത്രവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക അസംബ്ലി വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കേരളത്തെക്കുറിച്ചുള്ള പ്ലക്കാർഡ് പ്രദർശനം, കേരള മാപ്പ് കളറിംഗ്, കേരളത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം തുടങ്ങി നിരവധി പരിപാടികൾ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. കുട്ടികൾ സ്വന്തം കൈകളാൽ നിർമ്മിച്ച വിവിധ കരകൗശല വസ്തുക്കളുടെ പ്രദർശനവും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ആഘോഷ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സാഹിദ ഖാലിദ്, മലയാളം വിഭാഗം അധ്യാപകരായ ജിഷ്ണുദാസ്, നദീറ, മറീന, മോണ്ടിസോറി ഹെഡ് ആബിദ എന്നിവർ…
രക്ഷപ്പെടല്‍ ജാലവിദ്യകളുടെ പരമ്പര തീര്‍ത്ത് മാജിക് പ്ലാനറ്റിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം സമാപിച്ചു
തിരുവനന്തപുരം: കാണികളെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ച് സാഹസികതയും ഉദ്വേഗവും നിറഞ്ഞ രക്ഷപ്പെടല്‍ ജാലവിദ്യകളുടെ പരമ്പരയൊരുക്കി മാജിക് പ്ലാനറ്റിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷം ശ്രദ്ധേയമായി. ഹാരി ഹൗഡിനിയുടെ നൂറാമത് ചരമ വാര്‍ഷികത്തില്‍ ഹൗഡിനിക്ക് പ്രണാമമര്‍പ്പിച്ച് ഇന്നലെ അരങ്ങേറിയ മില്‍ക് കാന്‍ എസ്കേപ്പ് ആക്ട്, സ്പൈക്ക് എസ്കേപ്പ് ആക്ട്, സാഹസിക പ്രകടനങ്ങള്‍ എന്നിവയാണ് ആഘോഷത്തിന് വേറിട്ട മാനം നല്‍കിയത്. നിരവധി കുന്തമുനകളില്‍ നിന്നും ഞൊടിയിടയില്‍ മാന്ത്രികന് രക്ഷപ്പെട്ടും വെള്ളം നിറച്ച മില്‍ക് കാനില്‍ ചങ്ങലകളാല്‍ ബന്ധിതനായ മാന്ത്രികന് പൂട്ടുകള്‍ ഭേദിച്ച് പുറത്തെത്തിയതും കാണികള്‍ക്ക് നവ്യാനുഭവമായി. പ്രശസ്ത കര്‍ണാടക മജീഷ്യന്‍ പ്രകാശ് ഹെമ്മാഡിയും മാജിക് പ്ലാനറ്റിലെ കലാകാരന് എം.എന്‍ പ്രിയദര്‍ശനുമാണ് എസ്കേപ്പ് ആക്ടുകള്‍ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് ആയോധനകലാവിദഗ്ദ്ധന് അഭീഷിന്റെ സാഹസിക പ്രകടനം കാണികളെ ഞെട്ടിച്ചു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സിമെന്റ് ബ്ലോക്കുകള്‍, ഹെല്‍മെറ്റ്, കരിക്കുകള്‍, തേങ്ങകള്‍ എന്നിവ കൈമുട്ട്, തല, കാല്‍മുട്ടുകള്‍ എന്നിവ കൊണ്ട്…
ടി.എം. ജേക്കബ് നിയമസഭാ പ്രവർത്തനങ്ങളിൽ ആഴത്തിലുള്ള അറിവും അസാധാരണമായ പ്രാവീണ്യവും പ്രകടിപ്പിച്ച നേതാവായിരുന്നു: മുഖ്യമന്ത്രി വി ഡി സതീശന്
കൊച്ചി: കേരള രാഷ്ട്രീയത്തിലും നിയമസഭാ പ്രവർത്തനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച പാർലമെന്റേറിയനും ഭരണതന്ത്രജ്ഞനുമായിരുന്നു അന്തരിച്ച മുൻമന്ത്രി ടി.എം. ജേക്കബെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നിയമസഭാ സാമാജികനെന്ന നിലയിൽ അദ്ദേഹം പുലർത്തിയിരുന്ന കൃത്യതയും വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവും ജനാധിപത്യ സംവിധാനത്തോടുള്ള പ്രതിബദ്ധതയും ഇന്നത്തെ ജനപ്രതിനിധികൾക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം സംഘടിപ്പിച്ച ടി.എം. ജേക്കബിന്റെ 15-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നിയമനിർമാണ ചരിത്രത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നേതാക്കളിൽ ഒരാളായിരുന്നു ടി.എം. ജേക്കബ്. മികച്ച നിയമസഭാ സാമാജികൻ, കഴിവുറ്റ ഭരണാധികാരി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം അസാധാരണമായ മികവ് പ്രകടിപ്പിച്ചു. ഏത് വിഷയവും വിശദമായി പഠിക്കുകയും അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയശേഷം ആധികാരികമായി അവതരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. നിയമസഭയിലെ ചർച്ചകളിൽ കൃത്യമായ വിവരങ്ങളും…
ബംഗാൾ ഉൾക്കടലിൽ ‘മുരാസു’ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റിനും മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’ എന്ന പേരിലായിരിക്കും അറിയപ്പെടുക. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴ ശക്തമാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ കടൽ എന്നിവിടങ്ങൾക്ക് മുകളിലായി നിലനിൽക്കുന്ന ശക്തമായ ന്യൂനമർദമാണ് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളത്. അടുത്ത ആറു മണിക്കൂറിനുള്ളിൽ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. തുടർന്ന് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ നിലനിന്നാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപാന്തരപ്പെടാനും സാധ്യതയുണ്ട്. നിലവിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം…
വേണാട് എക്സ്പ്രസ്സിലെ തിരക്ക് കുറയ്ക്കാൻ അധിക ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാകുന്നു; മെമു സർവീസ് നീട്ടിയതോടെ കോട്ടയം–കൊല്ലം യാത്രക്കാർക്ക് ഇരട്ടി ദുരിതം
തിരുവനന്തപുരം: വേണാട് എക്സ്പ്രസിലെ രൂക്ഷമായ തിരക്ക് കുറയ്ക്കാൻ അധിക ട്രെയിൻ സർവീസ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി തുടരുന്നതിനിടെ, കൊല്ലം–കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടാനുള്ള റെയിൽവേയുടെ തീരുമാനം പുതിയ യാത്രാപ്രതിസന്ധിക്ക് കാരണമാകുന്നു. യാത്രാസൗകര്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിഷ്കാരം കോട്ടയം–കൊല്ലം റൂട്ടിലെ സ്ഥിരം യാത്രക്കാർക്ക് തിരിച്ചടിയാകുമെന്നാണ് പരാതി. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന സർക്കാർ ജീവനക്കാർക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിദ്യാർഥികൾക്കും പുതിയ സമയക്രമം വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ആശങ്ക. നവംബർ ഒന്ന് മുതൽ നടപ്പാക്കുന്ന പുതിയ ക്രമീകരണത്തിന്റെ ഭാഗമായി കോട്ടയത്തുനിന്ന് വൈകിട്ട് 5.40ന് കൊല്ലത്തേക്ക് പുറപ്പെട്ടിരുന്ന മെമു സർവീസ് നിലവിലെ സമയക്രമത്തിൽ ലഭിക്കില്ല. പകരം എറണാകുളത്തുനിന്ന് പുറപ്പെടുന്ന മെമു കോട്ടയത്ത് എത്തുന്നത് വൈകിട്ട് 6.45നാണ്. ഇതോടെ വൈകുന്നേരത്തെ തിരക്കേറിയ സമയത്ത് കോട്ടയത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് നേരത്തെയുണ്ടായിരുന്ന സൗകര്യം നഷ്ടമാകും.…
സ്കൂൾ കായികമേള: സ്വർണം നേടിയ അബ്ദുൽ ഹാദിക്ക് മർകസിൽ സ്വീകരണം
കാരന്തൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ചേരാനല്ലൂർ മർകസ് അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥി അബ്ദുൽ ഹാദിക്ക് മർകസ് സെൻട്രൽ ക്യാമ്പസിൽ സ്വീകരണം നൽകി. പ്രൊഫഷണൽ പരിശീലനമില്ലാതെ പൂർണമായും സ്കൂൾ കായികാധ്വാപകന്റെ ശിക്ഷണത്തിലാണ് അബ്ദുൽ ഹാദി മത്സരത്തിനായി ഒരുങ്ങിയതും 11.62 മീറ്റർ ദൂരം എറിഞ്ഞ് ഒന്നാം സ്ഥാനം ഉറപ്പിച്ചതും. അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു.സുവർണ നേട്ടത്തിനു ശേഷം കാരന്തൂരിലെ മർകസ് സെൻട്രൽ ക്യാമ്പസിലെത്തിയ അബ്ദുൽ ഹാദിയെ മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മർകസ് വർക്കിങ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അബ്ദുൽ ഹാദിയെ അഭിനന്ദിച്ചു. സ്വീകരണ സംഗമത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ അബൂബക്കർ ഹാജി കിഴക്കോത്ത്, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഷമീം കെകെ,…
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമ വാർഷികം : പ്രിയദര്‍ശിനി സ്മൃതി ദിനം നാളെ
എടത്വ : കോൺഗ്രസ് തലവടി തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമ വാർഷികം പ്രിയദര്‍ശിനി സ്മൃതി ദിനമായി ആചരിക്കും. മണ്ഡലം പ്രസിഡന്റ് ജോയി വർഗ്ഗീസ് ചെക്കന്നാട് അധ്യക്ഷത വഹിക്കും. നാളെ (31) രാവിലെ 9 ന് ആനപ്രമ്പാൽ തെക്ക് മടയ്ക്കൽപടി ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ഫിലിപ്പ് വരമ്പത്ത് ഉദ്ഘാടനം ചെയ്യുമെന്ന് ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി അറിയിച്ചു.
ലീലാമ്മ ജോണിനെ പ്രത്യാശയുടെ തീരത്തേക്ക് യാത്രയാക്കി
തിരുവല്ല: ഉയർപ്പിന്റെ പൊൻപുലരിയിൽ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടെ ലിജു വേങ്ങലിന്റെ മാതാവ് ലീലാമ്മ ജോണിനെ പ്രത്യാശയുടെ തീരത്തേക്ക് യാത്രയാക്കി. നെടുമ്പ്രം അമിച്ചകരി വേങ്ങൽ പുത്തൻപുരയ്ക്കല്‍ പരേതനായ ജോൺ വർഗ്ഗീസിന്റ ഭാര്യ ലീലാമ്മ ജോണിന്റെ(67)സംസ്ക്കാരം നെടുമ്പ്രം ഐപിസി ഗോസ്പല്‍ സെന്റർ സെമിത്തേരിയില്‍ നടന്നു. ഭവനത്തിലെ ശുശ്രൂഷകളിൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ നിരവധി വൈദികരും ശുശ്രൂഷകരും പാസ്റ്റർമാരും പങ്കെടുത്ത് അനുശോചനമറിയിച്ചു. രാഷ്ട്രീയ, സാംസ്ക്കാരിക,സാമൂഹിക , ജലോത്സവ രംഗത്തെ നിരവധി പ്രമുഖ വ്യക്തികൾ എത്തി അന്തിമോചാരം അർപ്പിച്ചു. ഓതറ കൈയ്യാലപറമ്പിൽ കുടുംബാംഗമാണ്.ലിനു, ബിനു, ലിജു വേങ്ങൽ (ഇംഗ്ലണ്ട്) എന്നിവർ മക്കളും നെടുമുടി പത്തില്‍ച്ചിറ പാസ്റ്റർ സിബിച്ചൻ ജോസഫ്, ഷാബു ഫ്രാൻസിസ് ,റോസ് ലിജു(ഇംഗ്ലണ്ട്)എന്നിവർ മരുമക്കളും ആണ്. മകനും തലവടി ചുണ്ടൻ വള്ളം ഓഹരി ഉടമയും ഓൾധം മലയാളി കൾച്ചറൽ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ലിജുവിനെ സന്ദർശിക്കാൻ എത്തിയ വേളയിൽ സ്ട്രോക്ക്…
