തകഴി ലെവല്‍ ക്രോസില്‍ മേല്‍‌പാല നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: വ്യാപാരി വസായി സമിതി തകഴി ഏരിയാ കമ്മിറ്റി

എടത്വ: തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി തകഴി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സമര പരിപാടി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്.കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും നൂറ്റമ്പതിലധികം ബസുകൾ ഈ വഴി രാവിലെ 5.30 മുതൽ ട്രിപ്പുകൾ നടത്തുന്നുണ്ട്.’ലെവൽ ക്രോസ് മുക്ത കേരളം’ പദ്ധതിയിലൂടെ തകഴിയിൽ ലെവൽക്രോസ് ഒഴിവാക്കി മേൽപാലം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. റെയിൽ​വെ ക്രോസ് തകരാറുമൂലം പലപ്പോഴും അടഞ്ഞു കിടക്കുന്നത്​ മൂലം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്…

പൊതു ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റുകൾ നടത്താൻ ആരോഗ്യ വകുപ്പ് ഉത്തരവിട്ടു

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തിന് ശേഷമുള്ള തന്റെ ആദ്യ പൊതു പ്രസ്താവനയിൽ, നിർഭാഗ്യകരവും ദാരുണവുമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നതിനെത്തുടർന്ന്, പൊതു ആശുപത്രി കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, അവയിൽ ചിലത് വളരെ പഴയ കെട്ടിടങ്ങളാണെന്നും, അതിനാൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സുരക്ഷാ ഓഡിറ്റ് നടപടികൾ അടിയന്തര അടിസ്ഥാനത്തിൽ ആരംഭിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ആശുപത്രി കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷ നിർണ്ണയിക്കുന്നതിന് കർശനമായ സുരക്ഷാ പരിശോധനകൾ നടത്താൻ വെള്ളിയാഴ്ച യോഗം ചേർന്ന ആരോഗ്യ സേവന ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 14 ജില്ലകളിലെയും ആശുപത്രി കെട്ടിടങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ച് ശനിയാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു . ഉപയോഗിക്കാത്തതോ ഒഴിഞ്ഞുകിടക്കുന്നതോ…

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ

എടത്വാ: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർഥി മരിച്ചു. എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാൽ ജോയി എബ്രഹാമിൻ്റെയും (ജോയിച്ചൻ) ലൈജുവിൻ്റെയും മകൻ ലിജുമോൻ (18) ആണ് മരിച്ചത്. എടത്വാ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം ഇന്ന് പുലർച്ചെ 12.05 നാണ് സംഭവം. തിരുവല്ല ഭഗത്തു നിന്ന് എടത്വയിലേയ്ക്ക് വന്ന ബൈക്ക് നീയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോൻ സംഭവ സ്ഥലത്തു വെച്ച് മരണപ്പെട്ടിരുന്നു. മെറികിനെ അതുവഴി വന്ന കോഴിമുക്ക് വേണാട് റിജു ആശുപത്രിയിൽ എത്തിച്ചു. ഇരുവരും ഒന്നാം വർഷ കോളേജ് വിദ്യാർഥികളാണ്.

അമ്പലപ്പുഴ പൊടിയാടി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് എടത്വ വികസന സമിതിയുടെ പ്രതിഷേധ സമരം 12ന്

എടത്വ: അമ്പലപ്പുഴ പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ നില്പ് സമരം നടത്തും. എടത്വ ടൗൺ ഗാന്ധി സ്മൃതിക്ക് സമീപം 12 ന് രാവിലെ 9ന് പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു അദ്ധ്യക്ഷത വഹിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, കൺവീനർ സാബു മാത്യൂ കളത്തൂർ എന്നിവർ അറിയിച്ചു. ഈ റോഡിൻ്റെ നിർമ്മാണ കാലയളവില്‍ വെള്ളക്കെട്ട് ഉണ്ടായപ്പോൾ അത് പരിഹരിക്കാനുള്ള സംവിധാനം ഉറപ്പ് വരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നതാണ്. ജലനിരപ്പ് ചെറിയ രീതിയിൽ ഉയർന്നാൽ പോലും ഇവിടെ വെള്ള ക്കെട്ട് ഉണ്ടാകുകയും ഗതാഗത തടസ്സം നേരിടുന്നത് പതിവ്…

ചെല്ലാനത്ത് കടൽഭിത്തി നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

കൊച്ചി: ചെല്ലാനത്ത് നിർമ്മിക്കുന്ന ടെട്രാപോഡ് കടൽഭിത്തിയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാന സർക്കാർ പദ്ധതിക്ക് മുൻതൂക്കം നൽകിയിട്ടുണ്ട്. 7.3 കിലോമീറ്റർ കടൽഭിത്തിയുടെ നിർമ്മാണം പൂർത്തിയായി, ബാക്കി 3.5 കിലോമീറ്ററിന് ഫണ്ട് അനുവദിച്ചു. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിലെ കടൽക്ഷോഭ സാഹചര്യം വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച (ജൂലൈ 4, 2025) നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാലത്ത് രൂക്ഷമായ കടൽക്ഷോഭത്തെ തുടർന്ന് പ്രദേശവാസികൾ പൊതു പ്രതിഷേധം നടത്തിയിരുന്നു. ജനങ്ങളുടെ ആവശ്യപ്രകാരമാണ് തീരദേശ സംരക്ഷണത്തിനായുള്ള ടെട്രാപോഡ് കടൽഭിത്തി പദ്ധതിക്കായി ചെല്ലാനത്തെ സർക്കാർ തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. കടൽഭിത്തി മണ്ണൊലിപ്പ് തടയാൻ മാത്രമല്ല, മേഖലയിലെ ബീച്ച് ടൂറിസത്തിനുള്ള അവസരങ്ങൾ തുറക്കാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ 41 കിലോമീറ്റർ ദൂരത്തിൽ സംസ്ഥാന സർക്കാർ തീരദേശ സംരക്ഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശംഖുമുഖം (₹71.50 കോടി),…

കേരളത്തിലെ നിപ വൈറസ്: മൂന്ന് ജില്ലകളിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം; പോലീസിന്റെ സഹായത്തോടെ സമ്പർക്ക പട്ടിക തയ്യാറാക്കും

തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ രണ്ട് നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് രോഗബാധിതർ. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ്പ കണ്ടെത്തിയതിനെത്തുടർന്ന്, നിപ്പ സ്ഥിരീകരണത്തിനായി സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പുതന്നെ പ്രോട്ടോക്കോൾ അനുസരിച്ച് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ്പ കണ്ടെത്തിയതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ ഒരേസമയം പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് നിർദ്ദേശം നൽകിയത്. മൂന്ന് ജില്ലകളിലും 26 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ സഹായവും തേടും. സംസ്ഥാന ഹെൽപ്പ്‌ലൈനും ജില്ലാ ഹെൽപ്പ്‌ലൈനും സം‌യുക്തമായാണ് പട്ടിക തയ്യാറാക്കുക. രണ്ട് ജില്ലകളിലും ജില്ലാ…

ഉന്നത വിജയികളെ അനുമോദിച്ചു

കാരന്തൂർ: നീറ്റ്, എസ് എസ് എൽ സി, എൻ എം എം എസ്, യു എസ് എസ് തുടങ്ങി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദിച്ചു. ചടങ്ങ് അഡ്വ. പിടിഎ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മർകസ് പൂർവ വിദ്യാർഥിയുമായ ജുനൈദ് കൈപ്പാണി ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻ്റ് ശമീം കെ കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം മൂസക്കോയ, ഉനൈസ് മുഹമ്മദ്, പി അബ്ദുൽ നാസർ, അബ്ദുൽ ജലീൽ എ.പി, അബൂബക്കർ പി.കെ, ഹാഷിദ് കെ, സി പി ഫസൽ അമീൻ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും…

കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത സംഭവം: വൈസ് ചാന്‍സലര്‍ അധികാര പരിധി ലംഘിച്ചെന്ന് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍

തിരുവനന്തപുരം: ഭാരത് മാതാ ഛായാചിത്ര വിവാദത്തിന്റെ പേരിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്തത് വിവാദമായി. വൈസ് ചാന്‍സലര്‍ തന്റെ പരിധി ലംഘിച്ചുവെന്ന് ആരോപിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) മന്ത്രിമാരിൽ നിന്നും പ്രതിപക്ഷ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) യിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നു. കുന്നുമ്മലിന്റെ തീരുമാനത്തെ വ്യാഴാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. കുന്നുമ്മൽ നിയമങ്ങൾ ലംഘിച്ചുവെന്നും അധികാരം ദുർവിനിയോഗം ചെയ്തുവെന്നും അനിൽ കുമാർ പറഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. കുന്നുമ്മൽ തന്റെ അധികാരപരിധി ലംഘിച്ച് സസ്‌പെൻഡ് ചെയ്തതിനാൽ അനിൽ കുമാറിന് ഔദ്യോഗിക ചുമതലകൾ തുടരുന്നതിൽ ഒരു പ്രശ്‌നവുമില്ലെന്ന് മന്ത്രി പറഞ്ഞു. “യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് രജിസ്ട്രാറുടെ നിയമന അധികാരിയാണ്. അതിനാൽ,…

മാന്നാർ മഹാത്മ ജലമേള സെപ്റ്റംബർ 1 ന്

മാന്നാർ: ഓണക്കാല ജലമേളകളിൽ പ്രശസ്തമായ 59-ാമത് മാന്നാർ മഹാത്മ ജലമേള സെപ്റ്റംബർ 1 ന് ഉച്ചക്ക് 2 മണി മുതൽ മാന്നാർ കൂര്യത്ത് കടവിലുള്ള മഹാത്മ വാട്ടർ സ്റ്റേഡിയത്തിൽ നടത്തുവാൻ തീരുമാനിച്ചതായി ജലോത്സവ സമിതി ഭാരവാഹികളായ ജനറൽ കൺവീനർ അഡ്വ. എൻ ഷൈലാജും, ജനറൽ സെക്രട്ടറി ടി കെ ഷാജഹാനും അറിയിച്ചു. നെഹ്റു ട്രോഫി ജലമേളകളിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന 12 ചുണ്ടൻ വള്ളങ്ങളും, 6 ഒന്നാം ഗ്രേഡ് വെപ്പ് വള്ളങ്ങളും മറ്റ് ചെറുവള്ളങ്ങളും ഉൾപ്പെടെ നാൽപതിൽ പരം കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ചലച്ചിത്ര താരങ്ങളും വിദേശ ടൂറിസ്റ്റുകളും ഉൾപ്പെടെ പതിനായിര കണക്കിന് കാണികളായി ഇത്തവണയും ജലമേള കാണാൻ എത്തിച്ചേരും. ജലമേളയുടെ വിജയകരമായ നടത്തിപ്പിന് ആന്റോ ആന്റണി എം പി, കൊടിക്കുന്നിൽ സുരേഷ് എംപി, മന്ത്രി സജി ചെറിയാൻ, അഡ്വ. മാത്യു ടി…

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ ദുക്റാന തിരുനാൾ

നിരണം: ക്രിസ്തു ശിഷ്യൻ വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ നിരണം ദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ ദുക്റാന തിരുനാൾ ആചരിച്ചു. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകി. സമാപന സമ്മേളനത്തില്‍ ട്രസ്റ്റി അജോയി കെ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. അവിശ്വാസത്തിന്റെയും ഇച്ഛാഭംഗത്തിന്റെയും പ്രതീകമായിരുന്ന ക്രിസ്തുമ ശിഷ്യനായ തോമസ് യേശുക്രിസ്തുവിന്റെ സമാധാനവും ചൈതന്യവും അനുഭവിച്ചറിഞ്ഞപ്പോൾ സുവിശേഷവാഹകനായി ദൗത്യം ഏറ്റെടുക്കുകയും രക്തസാക്ഷിയായി തീരുകയും ചെയ്തത് ഭാരത ക്രൈസ്തവ സഭയ്ക്ക് അടിത്തറ പാകുവാൻ ഇടയായിതീർന്നത് എന്നും ചരിത്രമായി നിലകൊള്ളുമെന്ന് ഫാ. മർക്കോസ് പള്ളിക്കുന്നേൽ പ്രസ്താവിച്ചു. ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, റെന്നി തോമസ് തേവേരിൽ, സെൽവരാജ് വിൽസൺ എന്നിവർ പ്രസംഗിച്ചു.