വിജയിക്കുന്ന ടീമിനു നൽകുന്ന സമ്മാനങ്ങളിൽ 1.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഉൾപ്പെടും സിടിഎഫ് മത്സരത്തിൽ പങ്കെടുക്കാനായി ജൂലൈ 30 വരെ രജിസ്റ്റർ ചെയ്യാം ഈ വർഷത്തെ ജെൻസിസ് സമ്മേളനത്തിൽ 1,000-ത്തിലധികം ടീമുകൾ പങ്കെടുക്കും; 4000 പേർ സന്നിഹിതരാകും തിരുവനന്തപുരം, ജൂലായ് 1, 2025: സൈബർ സുരക്ഷാ മേഖലയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും, നിർമിത ബുദ്ധി മേഖലയിലെ പുത്തൻ സങ്കേതങ്ങളിലുള്ള മുന്നേറ്റങ്ങൾ തുടരുന്നതിനുമായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി ഒരു ആഗോള വെർച്വൽ സൈബർ സുരക്ഷാ സമ്മേളനം സംഘടിപ്പിക്കും. ജെൻസിസ് 2025 എന്ന പേരിൽ നടക്കാനിരിക്കുന്ന സൈബർ സുരക്ഷാ സമ്മേളനം ഈ വർഷം ഓഗസ്റ്റ് 23–24 തീയതികളിലാണ് നടക്കുക. സമ്മേളനത്തിന്റെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള മികച്ച സൈബർ സുരക്ഷാ പ്രതിഭകളെ കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ള ക്യാപ്‌ചർ-ദി-ഫ്ലാഗ് (സിടിഎഫ്) മത്സരം സംഘടിപ്പിക്കും. വിജയികളാകുന്ന ടീമിന് 1.5…
Category: KERALA
ആശിർ നന്ദയുടെ ആത്മഹത്യ-രക്ഷിതാക്കളുടെ വെളിപ്പെടുത്തലുകൾ ഗൗരവമേറിയത്: വിമൻ ജസ്റ്റിസ്
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക് സ്കൂളിലെ വിദ്യാർത്ഥിനി ആശിർ നന്ദയുടെ വീട് വിമൻ ജസ്റ്റിസ് ജില്ലാ നേതത്വ ങ്ങൾ സന്ദർശിച്ചു.സ്കൂളിൾ അധികൃതരിൽ നിന്നുണ്ടായ മനസികസമ്മർദ്ദങ്ങൾ കാരണമാണ് മകൾ ജീവനൊടു ക്കിയതെന്നും സമാന അനുഭവങ്ങൾ മറ്റ് വിദ്യാർത്ഥി കൾക്കും ഉണ്ടായിട്ടുണ്ടുമെന്നുള്ള രക്ഷിതാക്കളുടെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതാണ്.കുറ്റാരോപിതരാ യവർക്കെതിരെ നടപടികൾ സ്വീ കരിച്ചതും ബാലവകാശ കമ്മീഷൻ കേസെടുത്തതും സ്വാഗതാർഹമാണ്. മതിയായ നഷ്ട പരിഹാരം നൽകുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമ നടപടികൾ കർശനമാക്കുകയും വേണം. ജില്ലാ പ്രസിഡന്റ് ഷക്കീല ടീച്ചർ, ജനറൽ സെക്രട്ടറി സഫിയ ഇക്ബാൽ, ജില്ലാ കമ്മിറ്റി അംഗം ഫൗസിയ അബുലൈസ് എന്നിവരാണ് വീട് സന്ദർശിച്ചത്. സഫിയ ഇക്ബാൽ ജനറൽ സെക്രട്ടറി വിമൻ ജസ്റ്റിസ് മൂവ് മെന്റ്. പാലക്കാട്.
ഡിജിപി നിയമനം കേന്ദ്രവുമായുള്ള രാഷ്ട്രീയ ഒത്തുകളി: കെസി വേണുഗോപാൽ
കണ്ണൂര്‍: കേരള സംസ്ഥാന പോലീസ് മേധാവിയായി റവാദ എ. ചന്ദ്രശേഖറിനെ നിയമിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)] യും കേന്ദ്ര സർക്കാരും തമ്മിലുള്ള ഒരു “രാഷ്ട്രീയ ഒത്തുകളി”യാണെന്ന് എഐസിസി ജനറൽ സെക്രട്ടറി (സംഘടന) കെസി വേണുഗോപാൽ ചൊവ്വാഴ്ച (ജൂലൈ 1, 2025) ആരോപിച്ചു. യോഗേഷ് ഗുപ്ത, നിതിൻ അഗർവാൾ തുടങ്ങിയ ഉദ്യോഗസ്ഥരെ അവഗണിക്കുകയും ചന്ദ്രശേഖറിന് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് വേണുഗോപാൽ ചോദിച്ചു. ഈ നീക്കം സിപിഐ എം “സ്വന്തം രക്തസാക്ഷികളെ മറക്കുന്നതിന്” തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “മികച്ച ഉദ്യോഗസ്ഥനായിരുന്നിട്ടും നിതിൻ അഗർവാളിനെ നിയമിക്കാത്തതിന് ന്യായമായ കാരണങ്ങളുണ്ട്. ആവശ്യമെങ്കിൽ, ആ കാരണങ്ങൾ ഞങ്ങൾ വെളിപ്പെടുത്തും,” വേണുഗോപാൽ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. “കേന്ദ്രവുമായി സിപിഐ എം വിട്ടുവീഴ്ച ചെയ്യുന്നത് ഇതാദ്യമല്ല. നിയമനം വ്യക്തമായും രണ്ടാമത്തെ കരാറാണ്,” കൂത്തുപറമ്പ് വെടിവയ്പ്പിൽ രക്തസാക്ഷികളായവരുടെ…
ബാലചന്ദ്ര മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീർത്തികരമായ പരാമര്‍ശം; നടി മിനു മുനീറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മലയാള നടി മിനു മുനീറിനെ (45) കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് തിങ്കളാഴ്ച (ജൂൺ 30, 2025) അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ തള്ളി പോലീസിന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെത്തുടർന്നാണ് അവർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പിന്നീട് ഹൈക്കോടതി നിർദ്ദേശപ്രകാരം ജാമ്യത്തിൽ വിട്ടു. കേസില്‍ കുറ്റാരോപിതരായ രണ്ട് പേരില്‍ ഒരാളായിരുന്നു ശ്രീമതി മുനീർ. മറ്റെയാള്‍ സംഗീത് ലൂയിസ് (45) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2024 ഒക്ടോബർ 2-നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ഐടി ആക്ട് സെക്ഷൻ 67 (ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല വസ്തുക്കൾ…
സംസ്ഥാന പോലീസ് മേധാവിയായി റവാദ എ. ചന്ദ്രശേഖർ ചുമതലയേറ്റു
തിരുവനന്തപുരം: ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിച്ചതിന് ശേഷം റവാദ എ. ചന്ദ്രശേഖർ ചൊവ്വാഴ്ച (ജൂലൈ 1, 2025) കേരളത്തിന്റെ 41-ാമത് സംസ്ഥാന പോലീസ് മേധാവിയായി ഔദ്യോഗികമായി ചുമതലയേറ്റു. ന്യൂഡൽഹിയിൽ നിന്ന് ഇന്നലെ രാവിലെ എത്തിയ മുതിർന്ന ഉദ്യോഗസ്ഥന്, ദര്‍വേഷ് സാഹിബിന്റെ വിരമിക്കലിനെത്തുടർന്ന് കുറച്ചുകാലം ചുമതല വഹിച്ചിരുന്ന അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എച്ച്. വെങ്കിടേഷിൽ നിന്ന് ആചാരപരമായ ബാറ്റൺ ലഭിച്ചു. തിരുവനന്തപുരത്തെ സംസ്ഥാന പോലീസ് ആസ്ഥാനത്താണ് കൈമാറ്റം നടന്നത്. ചുമതലയേറ്റ ശേഷം, ചന്ദ്രശേഖർ, കൃത്യനിർവ്വഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരിക്കുന്ന ധീരസ്മൃതി ഭൂമിയിൽ ആദരാഞ്ജലി അർപ്പിച്ചു. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഷോർട്ട്‌ലിസ്റ്റ് ചെയ്ത പാനലിൽ നിന്നാണ് തിരഞ്ഞെടുത്തത്. മുമ്പ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഇന്റലിജൻസ് ബ്യൂറോയുടെ സ്പെഷ്യൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള പോലീസ് മേധാവി എന്ന നിലയിലുള്ള…
ജനറിക് മരുന്നുകളുടെ ഗുണനിലവാരം കര്‍ശന പരിശോധന വേണം: കെ. ആനന്ദകുമാര്‍
ജനറിക് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു. ജനറിക് മരുന്നുകള്‍ ജനകീയമായത് സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പല സര്‍ക്കാര്‍ ഡോക്ടര്‍മാരും ജനറിക് മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല എന്ന ആരോപണം ഉന്നയിച്ച് രോഗികളെ പിന്തിരിപ്പിക്കുകയാണ്. മരുന്ന് മാഫിയയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഔഷധരംഗത്തെ മോചിപ്പിക്കാന്‍ ഒരളവുവരെ കാരണമായത് വലിയ വിലക്കുറവുള്ള ജനറിക് മരുന്നുകളുടെ ലഭ്യതയാണ്. ജനറിക് മരുന്ന് മേഖലയെ തകര്‍ക്കാന്‍ മരുന്ന് മാഫിയ ആസൂത്രിത ശ്രമം നടത്തുന്നതായി ചില കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ ഇടയായിട്ടുണ്ട്. ജനറിക് മരുന്നുകളുടെ കൂട്ടത്തില്‍ വ്യാജന്മാര്‍ കടന്നുകയറാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പരിശോധനയും ആരോഗ്യവകുപ്പ് നടത്തേണ്ടതാണ്. ജന്‍ഔഷധി സ്റ്റോറുകള്‍ ജനകീയമാവുന്നതിന് മുമ്പ് തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാരുണ്യ മെഡിക്കല്‍ സ്റ്റോറില്‍ ജനറിക് മരുന്നുകളുടെ വിഭാഗം ഉണ്ടായിരുന്നത്…
ഭാരതാംബ: ഗവർണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോൽപ്പിക്കും – നഈം ഗഫൂർ
തിരുവനന്തപുരം: ഭാരതാംബ ചിത്രത്തിൻ്റെ മറവിൽ ഗവർണർ നടത്തുന്ന ഹിന്ദുത്വവത്ക്കരണ ശ്രമങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി രാജ്ഭവനിലേക്ക് പ്രതിഷേധേ മാർച്ച് സംഘടിപ്പിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് രാജ്ഭവന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. ഗവർണറുടെ ഹിന്ദുത്വ തിട്ടൂരങ്ങളെ വിദ്യാർത്ഥി – യുവജനങ്ങളെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാവി അജണ്ടകൾ കേരള മണ്ണിൽ നടപ്പാവില്ല. രാജ്ഭവനെയും സർവകലാശാലകളെയും ആർ.എസ്.എസ് ശാഖകളാക്കാമെന്നത് ആർലേക്കറുടെ വ്യാമോഹം മാത്രമാണ്. ആരിഫ് മുഹമ്മദ് ഖാനെ വെച്ച് കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ച അജണ്ടകൾ ആർലേക്കറെ വെച്ച് കൂടുതൽ ശക്തമായി നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ അധ്യക്ഷത വഹിച്ചു. ഷാഹിൻ തൻസീർ, ലമീഹ് ഷാക്കിർ, നഈമ,…
ഹിന്ദുത്വ കൊലപാതകങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കും : സോളിഡാരിറ്റി
കോട്ടക്കൽ : രാജ്യത്ത് സംഘപരിവാർ ഭീകരരുടെ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം കൊലപാതകങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും തെരുവിൽ അവരുടെ നീതിക്ക് വേണ്ടി ശബ്ദിക്കുമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് പ്രസ്താവിച്ചു. ബജ്‌റംദൾ , ബിജെപി പ്രവർത്തകർ ചേർന്ന് ആൾക്കൂട്ട കൊലപാതകത്തിന് വിധ്വേയമാക്കിയ പറപ്പൂർ സ്വദേശിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിൻ്റെ കുടുംബത്തിന് നീതി ഉറപ്പാകണമെന്നും മാന്യമായ നഷ്ട പരിഹാരം നൽകണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉൽഘാടനം നിർവഹിച്ച പൊതുയോഗത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ് ഐ ഒ ദേശീയ സമിതി അംഗം വാഹിദ് ചുള്ളിപ്പാറ, സാമൂഹ്യപ്രവർത്തകൻ അഡ്വ. അനൂപ് വി ആർ, മറുവാക്ക് എഡിറ്റർ അംബിക,വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ആക്ഷൻ കമ്മിറ്റി ചെയർമാൻ നാസർ പറപ്പൂർ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം എന്നിവർ…
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ അതിജീവിതര്‍ക്ക് ഇതുവരെ 9.07 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തെന്ന്
തിരുവനന്തപുരം: മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്. 2024 ഓഗസ്റ്റ് മാസത്തില്‍ 2221 ഗുണഭോക്താക്കള്‍ക്ക് 1.9 കോടി രൂപ (19989000) വിതരണം ചെയ്തു. രണ്ട്, മൂന്ന് ഗഡു തുകയായി ഡിസംബറില്‍ 4421 ഗുണഭോക്താക്കള്‍ക്ക് 3.9 കോടി (39789000) നല്‍കി. 2025 മെയില്‍ നാല്, അഞ്ച് ഗഡു തുകയായി 2292 ഗുണഭോക്താക്കള്‍ക്ക് 2.06 കോടി രൂപ (20628000) നല്‍കി. ആറാം ഗഡുവായി ഈ മാസം 1146 ഗുണഭോക്താക്കള്‍ക്ക് 1.03 കോടി (10314000) രൂപയും വിതരണം ചെയ്തു. അപ്രതീക്ഷിത ദുരന്തത്തില്‍ തൊഴിലും ജീവനോപാധിയും നഷ്ടമായവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തിന് ജീവിതോപാധിയായി ഒരു കുടുംബത്തിലെ മുതിര്‍ന്ന ആൾക്ക് ദിവസം 300 രൂപ പ്രകാരം മാസം…
നിരണം മാര്‍ തോമശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാനത്തിരുനാൾ; 19-ാമത് തീര്‍ഥാടനം ജൂലൈ 6ന്
നിരണം: വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ നിരണം മാര്‍ തോമ്മാശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാനത്തിരുനാളും 19-ാമത് നിരണം തീര്‍ഥാടനവും ജൂലൈ രണ്ടു മുതല്‍ ആറു വരെ നടത്തും.രണ്ടിനു വൈകുന്നേരം 4.30ന് കൊടിയേറ്റ്, അഞ്ചിനു വിശുദ്ധ കുര്‍ബാന- പ്രോട്ടോ സിഞ്ചള്ളൂസ് ഫാ. ആന്റണി ഏത്തയ്ക്കാട്ട്. മൂന്നിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. 12.45നു എടത്വാ ഫൊറോനയില്‍ നിന്നുള്ള തീര്‍ഥാടനം എത്തിച്ചേരും. ഒന്നിനു എന്താന ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍. സന്ദേശം റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍. തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി. നാലിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സന്ദേശം വികാരി ജനറാള്‍ റവ.ഡോ. മാത്യു ചങ്ങങ്കരി. അഞ്ചിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജെയിംസ് മാളിയേക്കല്‍, രാത്രി ഏഴിനു കലാസന്ധ്യ. ആറിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം ആര്‍ച്ച് ബിഷപ്…
