കുന്ദമംഗലം: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടി വിജയിച്ച മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി. ഫർഹാൻ റാസ (ഉറുദു പ്രസംഗം), ഇർഫാൻ അഞ്ചൂം(കവിതാ രചന), മുഹമ്മദ് കാസിം (കഥാ രചന), സുഹൈൽ (പ്രബന്ധ രചന) എന്നിവരാണ് എ ഗ്രേഡ് നേടി മികവു പുലർത്തിയത്. കഴിഞ്ഞ വർഷങ്ങളിലും കശ്മീരിൽ നിന്നുള്ള വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. വിജയികളെ വിദ്യാർഥികളുടെ അകമ്പടിയോടെ സ്കൂളുകളിലേക്ക് സ്വീകരിച്ചാനയിച്ചു. അനുമോദന ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി, സ്റ്റാഫ് സെക്രട്ടറി സി പി ഫസൽ അമീർ, എ പി എ ജലീൽ, പി കെ അബൂബക്കർ, അഷ്റഫ് കെകെ, സലീം മടവൂർ, സലീം സഖാഫി, മിർഷാദ് കെവി,…
Category: KERALA
അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം: ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഇന്ത്യയെ പ്രതിനിധീകരിക്കും
കോഴിക്കോട്: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അസ്സീസിയുടെ മേൽനോട്ടത്തിൽ കൈറോയിൽ നടക്കുന്ന36-ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഇന്ത്യയെ പ്രതിനിധീകരിക്കും. ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് ജാമിഅ മർകസ് പ്രൊ-ചാൻസിലറും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഡോ. ഹുസൈൻ സഖാഫി സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ഈജിപ്ത് സുപ്രീം കൗൺസിൽ ഓഫ് ഇസ്‌ലാമിക് അഫേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ തൊഴിലുകളുടെ ധാർമികതയും സാധ്യതയും’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 50 ലധികം രാജ്യങ്ങളിൽ നിന്നുള്ള മുഫ്തിമാരും യൂണിവേഴ്‌സിറ്റി തലവന്മാരും പണ്ഡിതരും ഗവേഷകരും പങ്കെടുക്കും. ‘പരമ്പരാഗത തൊഴിലുകളും പുതിയ സാധ്യതകളും ‘ എന്ന വിഷയത്തിൽ ഇന്ന്(ചൊവ്വ) ഉച്ചക്ക് ശേഷം നടക്കുന്ന ചർച്ചയിൽ ഡോ. ഹുസൈൻ സഖാഫി പ്രബന്ധം അവതരിപ്പിക്കും. സാമ്പത്തിക വിശുദ്ധി, തൊഴിൽ ധാർമികത, ഓൺലൈൻ വ്യവസായങ്ങളും ധാർമികതയും, ഡിജിറ്റൽ മാർക്കറ്റിങ്ങും…
റീല്‍സിനു വേണ്ടി ബസ്സില്‍ യുവാവിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവതി ഷിംജിത മുസ്തഫ ഒളിവില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി സൈബര്‍ പോലീസ്
കോഴിക്കോട്: റീല്‍സില്‍ റീച്ച് കിട്ടാന്‍ വേണ്ടി തിരക്കേറിയ ബസിൽ യുവാവിന്റെ പുറകില്‍ നിന്ന് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവതി ഒളിവില്‍ പോയതായി പോലീസ്. വടകര സ്വദേശിയായ ഷിംജിത മുസ്തഫയ്ക്കു വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസും സൈബര്‍ പോലീസും തിരച്ചിൽ ഊർജിതമാക്കി. ഗോവിന്ദപുരം സ്വദേശിയായ ദീപക്കിന്റെ അമ്മയുടെ പരാതിയിൽ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തു. ഷിംജിത പങ്കു വെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് അപമാനിതനായി ദീപക് ആത്മഹത്യ ചെയ്തു. പയ്യന്നൂരിലൂടെ ഓടുന്ന തിരക്കേറിയ ബസിനുള്ളിൽ ദീപക് തന്നെ മോശമായി സ്പർശിച്ചതായി ഷിംജിത വീഡിയോയിലൂടെ ആരോപിച്ചു. ദീപക്കിന്റെ മരണത്തെത്തുടർന്ന് വീട്ടുകാർ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. യുവതി ദൃശ്യങ്ങൾ പകർത്തിയ ഫോൺ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ…
മർകസ് സനദ്‌ദാന സമ്മേളനം: പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു
കാരന്തൂർ: ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ്‌ദാന സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് കേരളയാത്രയുടെ സമാപന വേദിയിൽ നടന്ന ചടങ്ങിൽ മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ്, അറബി, ഉറുദു ഭാഷാ പോസ്റ്ററുകളാണ് പ്രകാശനം ചെയ്തത്. ജാമിഅ മർകസിലെ വിവിധ കുല്ലിയ്യകളിൽ നിന്ന് 517 സഖാഫികളും 31 കാമിൽ സഖാഫികളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണ സനദ് സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സഖാഫി പ്രതിനിധി സമ്മേളനം, ദേശീയ വിദ്യാഭ്യാസ സംഗമം, ശിൽപശാലകൾ, സെമിനാറുകൾ തുടങ്ങിയ വിവിധ ഉപപരിപാടികളൂം ഫെബ്രുവരി ആദ്യ വാരത്തിൽ മർകസിൽ നടക്കും. പോസ്റ്റർ പ്രകാശനത്തിന് സയ്യിദ് ഇബ്രാഹീമുൽ…
പടപ്പറമ്പ-ചന്തപ്പറമ്പ റോഡ് ഉദ്ഘാടനം ചെയ്തു
മങ്കട ബ്ലോക്ക് പഞ്ചായത്തും കുറുവ ഗ്രാമപഞ്ചായത്തും സംയുക്തമായി ഫണ്ട് അനുവദിച്ച് റീ ടാർ ചെയ്ത പടപ്പറമ്പ-ചന്തപ്പറമ്പ റോഡ് ഉദ്ഘാടനം ചെയ്തു. കുറുവ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് സലാം മാസ്റ്റർ പാലത്തിങ്ങലിന്റെ അദ്ധ്യക്ഷതയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജുവൈരിയ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സമീറ തോട്ടോളി, കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോയിക്കൽ സുലൈഖ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ശാക്കിർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുംതാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ് കെ കെ, മങ്കട ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ഒ മുഹമ്മദ് കുട്ടി, കുറുവ പഞ്ചായത്ത് മുൻ മെമ്പർ സൈഫുദ്ധീൻ പറമ്പൻ, കുറുവ പഞ്ചായത്ത് മെമ്പർമാരായ മുബഷിർ കെ, ഉമ്മു ഹബീബ, ഹരിദാസ്, ഖൈറുനിസ ടി, സറഫുനീസ, മുസ്‌ലിം ലീഗ് ഭാരവാഹിളായ…
‘പറന്നുയരാം കരുത്തോടെ’: സ്തീ ശാക്തീകരണ കാമ്പെയ്ന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് ആരോഗ്യ വിദ്യാഭ്യാസ രംഗത്ത്, സ്ത്രീകളുടെ പങ്കാളിത്തത്തിൽ സംസ്ഥാനത്ത് ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെങ്കിലും ലിംഗാധിഷ്ഠിത വിവേചനം ഇപ്പോഴും വ്യാപകമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളെ മാനസിക ധൈര്യത്തോടെ നേരിടാൻ സ്ത്രീകളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷൻ ഒരു വർഷം നീണ്ടുനിൽക്കുന്ന സംസ്ഥാനവ്യാപക കാമ്പെയ്‌നായ ‘പറന്നുയരാം കരുത്തോടെ’ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കേരളത്തിലെ സാമൂഹിക ഭൂപ്രകൃതിയിലെ ഈ അസ്വസ്ഥജനകമായ വൈരുദ്ധ്യത്തെ ഉയർത്തിക്കാട്ടി. സംസ്ഥാനത്തെ സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള കമ്മീഷന്റെ ശ്രമങ്ങളുടെ 30-ാം വാർഷികവും ഈ പരിപാടി ആഘോഷിച്ചു. “ഇരകളെ നിശബ്ദരാക്കുന്നത് നമ്മുടെ സമൂഹത്തിന്റെ പരാജയമാണ്. നമ്മുടേത് പോലെ പുരോഗമനപരമായ ഒരു സംസ്ഥാനത്ത് സ്ത്രീധനവും ലിംഗപരമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നത് ദുഃഖകരമാണ്,” “സ്ത്രീകളുടെ കണ്ണുനീർ” ഇല്ലാത്ത ഒരു സമൂഹമാണ് ആത്യന്തിക ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്…
ബസ്സില്‍ വെച്ച് യുവാവിന്റെ വീഡിയോ എടുത്ത് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കേസ്
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് എന്ന യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോ എടുത്ത് പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. തിരക്കേറിയ ബസിനുള്ളിൽ ദീപക് തന്നെ മോശമായി സ്പർശിച്ചുവെന്ന് പറഞ്ഞാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍, തന്റെ റീല്‍സിന് കൂടുതല്‍ ഫോളോവേഴ്സിനെ ആകര്‍ഷിക്കാനും റീച്ച് കിട്ടാനും മനഃപ്പൂര്‍വ്വം ദീപക്കിന്റെ പുറകില്‍ നിന്നുകൊണ്ട് വീഡിയോ എടുത്തതാണെന്ന് വ്യാപക കമന്റുകളാണ് യുവതിയെ തേടിയെത്തിയത്. പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകമാണ് വൈറലായത്. എന്നാല്‍, നിരപരാധിയായ തന്നെ ഒരു ലൈംഗിക വൈകല്യമുള്ള വ്യക്തിയായി ചിത്രീകരിച്ചത് സഹിക്കവയ്യാതെ ദീപക് ഇന്നലെ ആത്മഹത്യ ചെയ്തു. ദീപക്കിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് മെഡിക്കൽ കോളേജ് സിഐ ബൈജു കെ ജോസ് പറഞ്ഞു. യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ സിറ്റി പോലീസ് കമ്മീഷണർക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, യുവതി…
സംസ്ഥാന ഭിന്നശേഷി അവാർഡ് മലപ്പുറം ജില്ലാ ഭരണകൂടം കരസ്ഥമാക്കി
മലപ്പുറം: ഭിന്നശേഷി മേഖലയിലെ മികച്ചതും വൈവിധ്യപൂർണ്ണവുമായ സംരംഭങ്ങൾക്ക് 2025 ലെ സംസ്ഥാന അവാർഡ് മലപ്പുറം ജില്ലാ ഭരണകൂടം നേടി. മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് ഉൾപ്പെടെ ആറ് സംസ്ഥാന അവാർഡുകളാണ് ജില്ല നേടിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്ന് (തിങ്കളാഴ്ച) തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ആർ. ബിന്ദുവിൽ നിന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ, സാമൂഹിക നീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ്, സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ കോഓർഡിനേറ്റർ അബ്ദുൾ അസീസ്, സോഷ്യൽ ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് (എസ്‌ഐഡി) കോഓർഡിനേറ്റർമാരായ ജിൻഷ, കെ.സി. അബൂബക്കർ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സർക്കാർ ജീവനക്കാരനുള്ള അവാർഡ് വേങ്ങരയിലെ ഒരു സ്‌കൂളിലെ ലാബ്…
കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർഥികൾ; അഭിനന്ദനവുമായി മന്ത്രി ശിവൻകുട്ടി
കോഴിക്കോട്: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉർദു മത്സരങ്ങളിൽ തിളക്കമുള്ള വിജയം നേടി മർകസിലെ കശ്മീരി വിദ്യാർഥികൾ. എ ഗ്രെയ്ഡ് നേടിയ കശ്മീർ വിദ്യാർഥികളെ കലോത്സവ നഗരിയിൽ മന്ത്രി ശിവൻകുട്ടി നേരിൽ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഫർഹാൻ റാസ ഉറുദു പ്രസംഗത്തിലും ഇർഫാൻ അഞ്ചൂം കവിതാ രചനയിലും മുഹമ്മദ് കാസിം കഥാ രചനയിലും സുഹൈൽ പ്രബന്ധ രചനയിലുമാണ് എ ഗ്രേഡ് നേടിയത്. ഹൈസ്കൂൾ തലം മുതൽ കേരളത്തിൽ പഠിക്കുന്ന ഈ വിദ്യാർഥികളെ മർകസ് സന്ദർശന വേളയിൽ മന്ത്രി പരിചയപ്പെട്ടിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രീതിയുടെ കരുത്തറിഞ്ഞ് കൂടെ നിൽക്കുന്നതിലുള്ള സന്തോഷം മന്ത്രി പങ്കിട്ടു. സ്കൂൾ കലോത്സവങ്ങൾ സമ്മാനിക്കുന്ന അനുഭവവും അന്തരീക്ഷവും ഏറെ പ്രചോദനാത്മകമാണെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷമായി സംസ്ഥാന കലോത്സവത്തിൽ സ്ഥിര സാന്നിധ്യമായ മർകസ്…
ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹം: ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്
തിരുവല്ല: ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്ന് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ ‘ഹാർട്ട്ബീറ്റ്സിൻ്റെ’ സുവർണ്ണ ജൂബിലി ആഘോഷം തിരുവല്ല മഞ്ഞാടി സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവം നമ്മെ സ്നേഹിച്ചത് പോലെ നാം മറ്റുള്ളവരെ യും സ്നേഹിക്കണം.നാം ജീവിക്കേണ്ടത് മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും നാം പ്രകാശ ഗോപുരമായി മാറണമെന്നും മാർ ഇഗ്നാത്തിയോസ് പറഞ്ഞു. ജീവിതത്തെ സ്പർശിക്കുന്ന ഏറ്റവും വലിയ ശക്തിയാണ് സംഗീതം. അതിരുകൾ, സംസ്കാരങ്ങൾ, തലമുറകൾ എന്നിവയെ മറികടക്കുന്ന ഒരു സാർവത്രിക ഭാഷയാണ്. നമ്മുടെ വികാരങ്ങളെ ഉൾപ്പെടുത്താനും, നമ്മുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാനും, സർഗ്ഗാത്മകത വളർത്താനും അതിന് സവിശേഷമായ കഴിവുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, ബിഷപ്പ് തോമസ് സാമുവൽ, ബിഷപ്പ് സണ്ണി ഏബ്രഹാം, പാസ്റ്റർ രാജു പൂവക്കാല,…
