ഡാലസ്: കോട്ടയം വടവാതൂർ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച്ചൻ 88) ഡാലസിൽ അന്തരിച്ചു. മുംബൈ, മസ്കിറ്റ്, ബഹറിൻ,ഡാലസ് എന്നിവിടങ്ങളിൽ ദീർഘനാൾ അക്കൗണ്ടന്റായി പ്രവർത്തിച്ചിരുന്നു. കോട്ടയം കഞ്ഞിക്കുഴി പുത്തൻപറമ്പിൽ ഏലിയാമ്മ മാത്യുവാണ് സഹധർമ്മിണി. മക്കൾ: ബാബു മാത്യു, ബിനു ബെന്നി , ബിജു മാത്യു, ബിന്നി മാത്യു (എല്ലാവരും ഡാലസിൽ). മരുമക്കൾ: മേഴ്സി ബാബു, ബെന്നി ഫിലിപ്പോസ്, ജോയ്സ് ബിജു, മിനി ബിന്നി. കൊച്ചു മക്കൾ: ബിനിൽ, ജെറിൻ, ഷെറിൻ, എലിസബേത്ത്, റിബേക്ക, സ്റ്റീവ്. പൊതുദർശനം ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഇർവിംഗിൽ (1927 Rosebud Dr, Irving, Tx 75060) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് ജൂലൈ 5 ശനിയാഴ്ച രാവിലെ 9 മണിക്ക് ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഇർവിംഗിൽ വെച്ച്…
Category: OBITUARY
ഷാജൻ അലക്സാണ്ടറിൻ്റെ പിതാവ് ടി സി അലക്സാണ്ടർ നിര്യാതനായി
അറ്റ്‌ലാന്റ (ജോർജിയ): ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗ്രാസ്റൂട്ട് സ്‌ട്രാടജിസ്റ്റും, GOIC ജനറൽ സെക്രട്ടറിയുമായ അമേരിക്കൻ മലയാളി ഷാജൻ അലക്സാണ്ടറിൻ്റെ പിതാവ്, ടി സി അലക്സാണ്ടർ (ജോർജ്ജ്കുട്ടി – 95) തിരുവല്ലയിൽ നിര്യാതനായി. കേരള SIDCO ജനറൽ മാനേജർ ആയി വിരമിച്ച അലക്സാണ്ടർ ചെങ്ങന്നൂർ പാണ്ടനാട് തേക്കെതയ്യിൽ കുടുംബാംഗമാണ്. ചെങ്ങന്നൂർ പറമ്പത്തൂർ, പരേതയായ അമ്മിണിയാണ് ഭാര്യ. മറ്റു മക്കൾ: ജേക്കബ് റ്റി അലക്സാണ്ടർ (പയനീർ ഹോം സ്റ്റോറീസ് തിരുവല്ല), അഡ്വ. ജോൺ റ്റി അലക്സാണ്ടർ (ഡയറക്ടർ, ടൈം നെറ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം), ജോർജ്ജ് അലക്സ് തയ്യിൽ (എഞ്ചിനീയർ), ജെസ്സി അനിൽ (അദ്ധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കോഴഞ്ചേരി). മരുമക്കൾ: പ്രേമ കണ്ടത്തിൽ കുമ്പനാട്, ഡിജി ഗ്രേസ് വില്ല മുളക്കുഴ, ജീന മുള്ളങ്കാട്ടിൽ റാന്നി, അനിൽ തോളൂപറമ്പിൽ കോഴഞ്ചേരി, നിസ്സി ഷാജൻ (ക്ലിനിക്കൽ സോഷ്യൽ…
ജോണ്‍ വര്‍ഗീസ് (കുഞ്ഞുമോന്‍ – 85) കാനഡയില്‍ നിര്യാതനായി
ടൊറൊന്റോ (കാനഡ): തിരുവല്ല ഇരട്ടപ്ലാമൂട്ടില്‍ പരേതരായ മത്തായി ജോണിന്റെയും കുഞ്ഞമ്മ ജോണിന്റെയും മകന്‍ ജോണ്‍ വര്‍ഗീസ് (കുഞ്ഞുമോന്‍ -85) ജൂണ്‍ 18-ാം തീയതി ബുധനാഴ്ച കാനഡയിലെ ടൊറൊന്റോയില്‍ നിര്യാതനായി. ടൊറൊന്റോ സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. സഹധര്‍മ്മിണി: മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍) മകന്‍: ജെയ്സണ്‍. മകള്‍: ലിസ മരുമക്കള്‍: ക്രിസ്റ്റീന, റോയ് പേരക്കുട്ടികള്‍: ക്രിസ്റ്റല്‍, വിക്ടോറിയ, ലൂക്ക്, ആലിയ, മായ സഹോദരങ്ങള്‍: ജോണ്‍ മാത്യു, മേരി ജോണ്‍, വത്സമ്മ ജോണ്‍, പരേതനായ ജോണ്‍ ജെ ജോണ്‍ (കേരള സന്തോഷ് ട്രോഫി മുന്‍ ക്യപ്റ്റന്‍), ജോണ്‍ ജേക്കബ്, എലിസബത്ത് ജോണ്‍, ജോണ്‍ സാമുവേല്‍. പൊതുദര്‍ശനവും സംസ്ക്കാരവും: ജൂണ്‍ 27 വെള്ളിയാഴ്ച വൈകീട്ട് 4:00 മണിക്ക് സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (St Gregorios Orthodox Church of Toronto, 6890 Professional Court, Mississauga, L4V 1X6) ആരംഭിക്കുന്നതും…
ഏലിയാമ്മ ജോസഫ് (കുഞ്ഞമ്മ 86) നിര്യാതയായി
പീരുമേട് :പീസ് കോട്ടജിൽ പരേതനായ പി.സി ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ ജോസഫ് (കുഞ്ഞമ്മ 86) നിര്യാതയായി മൃതദേഹം ജൂൺ 22ന് ഞായറാഴ്ച രാവിലെ ഏഴിന് വീട്ടിൽ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പള്ളികുന്ന് സെന്റ് ജോർജ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. പരേത മല്ലപ്പള്ളി പുതിയോട് കുടുംബാംഗമാണ്. മക്കൾ: ക്യാപ്റ്റൻ സാജൻ ജോസഫ് (എൻ.വൈ. കെ ഷിപ്പിംഗ് സിങ്കപ്പൂർ), ഗിന്നസ് സുനിൽ ജോസഫ് (യു.ആർ.എഫ് വേൾഡ് റെക്കോർഡ് ), സജനി പെനി (കോട്ടയം), സുജ രാജേഷ് (ബഹ്റിൻ). മരുമക്കൾ: പുത്തൻപുരയ്ക്കൽ വിനു സാജൻ (വാഴൂർ ), നടുപറമ്പിൽ ഷീനാ സുനിൽ (വണ്ടൻപതാൽ മുണ്ടക്കയം ),ചിറത്തലാട്ട് പെനി നൈനാൻ (കോട്ടയം), തിരുവല്ല അഞ്ചുതെങ്ങ് തോട്ടത്തില്‍ രാജേഷ് എബ്രഹാം (ബഹറിൻ ).
തോമസ് ജോണ്‍ (67) ആല്‍ബനിയില്‍ നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍ (67) ജൂണ്‍ 17 ചൊവ്വാഴ്ച ആല്‍ബനിയില്‍ നിര്യാതനായി. നിരവധി വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചതിനു ശേഷം ആല്‍ബനിയില്‍ മകനോടൊപ്പം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ: ജിജി തോമസ് മകന്‍: അജയ് ജോൺ മരുമകള്‍: അജിനി അജയ് പൊതുദര്‍ശനം: ജൂണ്‍ 21 ശനിയാഴ്ച വൈകീട്ട് 5:00 മണി മുതല്‍ രാത്രി 8:00 മണിവരെ കാനന്‍ ഫ്യൂണറല്‍ ഹോമില്‍ (കാനന്‍ ഫ്യൂണറല്‍ ഹോം, 2020 സെന്‍ട്രല്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് 12205). സംസ്ക്കാരം പിന്നീട് കേരളത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി ജോൺ 1+ 405 802 4531
പാസ്റ്റർ കെ.ജെ. മാത്യു (83) ടെന്നസിയിൽ നിര്യാതനായി
ടെന്നസി: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്ന പാസ്റ്റർ കെ. ജെ. മാത്യു (83) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ മാത്യു. മക്കൾ: ജോസ്, ജോയി, ജയ. മുണ്ടക്കയം CMS ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുളക്കുഴ മൗണ്ട് സിയോൺ ബൈബിൾ കോളേജിൽ വേദപഠനം നടത്തി. തുടർന്ന് അവിടെ തന്നെ അധ്യാപകവൃത്തിയിൽ തുടർന്നു വരവേ ഉപരി പഠനത്തിനായി 1964-ൽ ടെന്നസിയിലെ ലീ കോളേജിൽ എത്തി. പഠനാനന്തരം കേരളത്തിലേക്ക് മടങ്ങി. വീണ്ടും അമേരിക്കയിൽ എത്തിയ പാസ്റ്റർ കെ.ജെ. മാത്യു 1986-ൽ ടെന്നസിയിൽ ടൈനർ ചർച്ച് ഓഫ് ഗോഡ് എന്ന സഭയ്ക്ക് ആരംഭം കുറിച്ചു. വടക്കേ അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സമ്മേളനമായ PCNAK ൻ്റെ കൺവീനർ ആയി രണ്ടു തവണയും, NACOG കുടുംബ സംഗമത്തിൻ്റെ ദേശീയ അധ്യക്ഷൻ ആയി രണ്ടു തവണയും സുസ്തർഹ്യ സേവനം ചെയ്തിരുന്നു.…
ബിപിൻ ദിവാകരൻറെ വ്യൂവിങ് സർവീസ് ജൂൺ 18 , ബുധനാഴ്ച
ന്യൂയോർക്ക് : കഴിഞ്ഞ ദിവസം ആകസ്മികമായി നമ്മളെ വിട്ടുപിരിഞ്ഞ, വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ്റെ മുൻ ട്രഷററും സാമൂഹിക പ്രവർത്തകനുമായ ബിപിൻ ദിവാകരൻറെ (55 ) വ്യൂവിങ് സർവീസ് ജൂൺ 18 , ബുധനാഴ്ച വൈകുന്നേരം 4 മുതൽ 8 മണിവരെ യോങ്കേഴ്സിലുള്ള സിനാട്ര ഫ്യൂണറൽ ഹോമിൽ വച്ച് നടത്തുന്നതാണ്. ഭൗതിക ശരീരം ദഹിപ്പിക്കൽ ചടങ്ങുകൾ മതാചാര പ്രക്രാരം വ്യാഴാച രാവിലെയും നടത്തും. Address : Sinatra Funeral Home 601 Yonkers Ave Yonkers , NY 10704 Time : 4 pm to 8 pm പരേതൻറെ കുടുംബത്തെ സഹായിക്കുന്നതിനായി, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ “ഗോ ഫണ്ട്” വഴി ധനശേഖരണം നടത്തുന്നു. ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.
ലിനോ ഏബ്രഹാം ഡാളസിൽ നിര്യാതനായി
ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയിൽ ഏബ്രഹാം പി. ഏബ്രഹാം – ലീലാമ്മ ഏബ്രഹാം ദമ്പതികളുടെ ഇളയ മകൻ ലിനോ ഏബ്രഹാം (അപ്പൂസ് – 43) ജൂണ്‍ 11 ബുധനാഴ്ച രാത്രി ഡാളസിൽ നിര്യാതനായി. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നെങ്കിലും പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്താൽ മരണപ്പെടുകയായിരുന്നു. സഹധര്‍മ്മിണി: സ്നേഹ ഏബ്രഹാം. ലിജോ ഏബ്രഹാം ഏക സഹോദരനാണ്. ഭൗതിക ശരീരം ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഡാളസിലുള്ള റെസ്റ്ററേഷൻ ചർച്ചിൽ (4309 Main Street , Rowlett, Texas 75088) പൊതുദർശനത്തിന് വെയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും. സംസ്കാര ശുശ്രൂഷകൾ ജൂൺ 21 ശനിയാഴ്ച രാവിലെ 10 ന് റെസ്റ്ററേഷൻ ചർച്ചിൽ നടക്കും. തുടർന്ന് അലനിലുള്ള ട്യൂറൻ്റിൻ ജാക്സൺ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway N, Allen, Texas 75013)…
ലീലാമ്മ മാത്യു (78) അന്തരിച്ചു
കാക്കനാട് ( കൊച്ചി) : തിരുവല്ല വേങ്ങൽ ആലംതുരുത്തി വെട്ടുപറമ്പിൽ പരേതനായ വി.വി.മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (78) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ: അനിൽ മാത്യൂ (ഖത്തർ ) , അനു സണ്ണി (യുഎസ്എ). മരുമക്കൾ : മഞ്ഞാടി കിഴക്കേതിൽ ബിനു അനിൽ (കൊച്ചി), തലയോലപറമ്പ് കീഴൂര്‍ തൈപറമ്പിൽ സണ്ണി ജോസഫ്. കൊച്ചുമക്കൾ: ഷാന സണ്ണി, സോനു സണ്ണി, നയന എൽസ, നിഖിൽ അനിൽ.
കാതറിന്‍ ടെന്നിസന്‍ (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: തൃശ്ശൂര്‍ പാണഞ്ചേരിയില്‍ പരേതരായ ചാക്കുണ്ണി-ട്രീസ ദമ്പതികളുടെ മകളും, പരേതനായ ടെന്നിസന്‍ പയ്യൂരിന്റെ ഭാര്യയും റോക്ക്‌ലാന്റില്‍ സ്ഥിരതാമസക്കാരിയുമായ കാതറിന്‍ ടെന്നിസന്‍ (87) ജൂണ്‍ 11 ബുധനാഴ്ച റോക്ക്‌ലാന്റില്‍ നിര്യാതയായി. പൊതുദര്‍ശനം: ജൂണ്‍ 16 തിങ്കളാഴ്ച വൈകീട്ട് 4:00 മണി മുതല്‍ രാത്രി 8:00 മണിവരെ ന്യൂ സിറ്റിയിലുള്ള മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St., New City, NY 10956). സംസ്ക്കാര ശുശ്രൂഷ: റവ. ഫാ. അലക്സ് കെ ജോയിയുടെ കാര്‍മ്മികത്വത്തില്‍, ജൂണ്‍ 17 ചൊവ്വാഴ്ച രാവിലെ 9:00 മണി മുതല്‍ 11:00 മണിവരെ മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St., New City, NY 10956). തുടര്‍ന്ന് റോക്ക്‌ലാന്റ് സെമിത്തേരിയില്‍…
