ഫിലിപ്പ് ചാണ്ടി ഡാളസിൽ നിര്യാതനായി

ഡാളസ് : വരപത്ര-പുതിയപറമ്പിൽ വീട്ടിൽ വി.വി. ചാണ്ടിയുടെയും ഏലിയാമ്മ ചാണ്ടിയുടെയും മകൻ ഫിലിപ്പ് ചാണ്ടി ഡാളസിൽ അന്തരിച്ചു. കുമരകം സ്വദേശിയായ ഫിലിപ്പ് ചാണ്ടി കോളേജിൽ ഒരു മികച്ച ബാഡ്മിന്റൺ കളിക്കാരനും നടനുമായിരുന്നു. സി.എം.എസിൽ നിന്ന് മികച്ച നടനുള്ള അവാർഡ് നേടിയിട്ടുണ്ട്. ബിരുദം നേടിയ ശേഷം ആഗ്രയിൽ കെ.ടി.സി.യുടെ ബ്രാഞ്ച് മാനേജരായി ജോലി ചെയ്തിട്ടുണ്ട്. 1977 ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം ഡാളസില്‍ സ്ഥിര താമസമാക്കി. ഡാളസിലെ നിരവധി കമ്പനികളിൽ ജോലി ചെയ്ത് ഒടുവിൽ ഡാളസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഭാര്യ: മോഡിശ്ശേരിൽ – ചെമ്പിക്കലം സ്വദേശിയായ ഏലിയാമ്മ ചാണ്ടി മക്കൾ: ബിനു – സൂസൻ, ബിന്ദു – ജോബി, ബീന – ഫെബിൻ, ബെൻ – അഞ്ജു കൊച്ചു മക്കൾ : ജോഷ്വ, രോഹൻ, രോഹിത്, റിയാൻ, സീന. സഹോദരങ്ങൾ: പരേതനായ ജോർജ്ജ്…

സോണി പൗലോസ് (44) തിരുവനന്തപുരത്തു അന്തരിച്ചു

ബോസ്റ്റൺ/തൃശ്ശൂർ :പരുത്തിപ്ര കീഴ്പാലക്കാട്ട് പൗലോസ് -ലീല  ദമ്പതികളുടെ മകൻ  സോണി പൗലോസ്  (44) വ്യാഴാഴ്ച  വൈകിട്ട് 8:30 ഓടെ തിരുവനന്തപുരം  ആമ്പലത്തിൻകര മസ്ജിദിന് സമീപം, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ  ഹൃദയാഘാതം മൂലം  അന്തരിച്ചു തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലെ അലയൻസ് എന്ന സ്ഥാപനത്തിലെ ഒരു ജീവനക്കാരനായിരുന്നു സോണി. ഭാര്യ യൂസ്റ്റിൻ തോമസ്. ബോസ്റ്റണിൽ താമസിക്കുന്ന പ്രീത സിബി ഏക സഹോദരിയാണ്. കാര്യവട്ടം പുല്ലാനിവിള ടാഗോർ നഗർ സ്വദേശിയായ അദ്ദേഹത്തിൻ്റെ സംസ്‌കാരം തൃശ്ശൂരിലെ എളനാട് മാർ ഇഗ്നാത്തിയോസ് എലിയാസ് സിംഹാസന ചർച്ചിൽ ഞായറാഴ്ച വൈകീട്ട്  നടക്കും.

മേജർ ജേക്കബ് ഫിലിപ്പോസ് (91) അന്തരിച്ചു

കാൽഗറി : കുമ്പനാട് മാരാമൺ കോലത്തു വീട്ടിൽ  മേജർ ജേക്കബ് ഫിലിപ്പോസ് (ചാക്കോച്ചൻ (91) അന്തരിച്ചു . ആലുവ നെടുമ്പറമ്പിൽ ആനി ഫിലിപ്സ്  ആണ് ഭാര്യ . മക്കൾ  ഫിലിപ് ജേക്കബ് , എബ്രഹാം ജേക്കബ്. മരുമകൾ  സെലീന ജേക്കബ് , ചെറുമകൾ സാഷാ റിയ ജേക്കബ്. ഇന്ത്യൻ ആർമിയിലും , ബോംബെ ഭാഭാ  അറ്റോമിക് റിസേർച് സെന്ററിലും, സേവനം അനുഷ്ട്ടിച്ചതിന്  ശേഷം  കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം  ഫോർട്ട് മാക് മറിയിൽ “സൺകോർ” ഓയിൽ കമ്പനിയിൽ സേവനം അനുഷ്ടിച്ചിരുന്നു . കാനഡ ആൽബെർട്ടയിലെ കാൽഗറിയിൽ കുടുംബ സമേതം വസിച്ചിരുന്ന അദ്ദേഹവും ഭാര്യയും കഴിഞ്ഞ കുറെ നാളുകളായി കോട്ടയം, കല്ലറയിലെ സെയിന്റ്  മാത്യൂസ് റിട്ടയർമെന്റ്  ഹോമിലാണ് താമസിച്ചിരുന്നത്. നൂറു കണക്കിന് കുടിയേറ്റ വ്യക്തികളെ അവരുടെ ആരംഭ ഘട്ടത്തിൽ സഹായിച്ചട്ടുള്ള ചാക്കോച്ചൻ , കാൽഗരിയിലെ സാമൂഹ്യ, സാംസ്‌കാരിക പരിപാടികളിലെ സ്ഥിരം…

ബേബി ജോർജ് (ബേബിക്കുട്ടി കൊച്ചമ്മ) 90 അന്തരിച്ചു;. പൊതു ദർശനം 19 ശനിയാഴ്ച

ഡാളസ് : ബേബി ജോർജ് (90) കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം) ഡാളസിൽ അന്തരിച്ചു.പരേതനായ റവ. ഡോ. കെ.എസ്. ജോർജിന്റെ (തമ്പി അച്ചന്റെ) ഭാര്യയും . സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗവുമാണ് സാം കെ. ജോർജ്, ആനി എബ്രഹാം (ആനി കെ. ജോർജ്) എന്നിവർ മക്കളും , ജിജുമോൻ എബ്രഹാം മരുമകളും . ജിന്നി എബ്രഹാം കൊച്ചുമകളുമാണ് പൊതു ദര്ശനം : ജൂലൈ 19, 2025, രാവിലെ 9:00 സംസ്കാര ശുശ്രൂഷ: ജൂലൈ 19, 2025, രാവിലെ 10:00 സ്ഥലം: എപ്പിസ്കോപ്പൽ ചർച്ച് ഓഫ് ദി എപ്പിഫാനി, 421 കസ്റ്റർ റോഡ്, റിച്ചാർഡ്സൺ, TX 75080 തുടർന്ന്‌ സംസ്കാരം: റെസ്റ്റ്ലാൻഡ്, 13005 ഗ്രീൻവില്ലെ അവന്യൂ, ഡാളസ്, TX 75243 ലൈവ്സ്ട്രീം ലിങ്ക്: https://www.youtube.com/live/uZnwnwYOtLo?si=-1-eXj-QZ9qMXfA വിശദ വിവരങ്ങൾക്ക് സന്തോഷ് കാപ്പിൽ ഡാളസ് 469 434…

ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം അനിരുദ്ധന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം

ന്യൂയോർക്ക്  : ഫൊക്കാനയുടെ  രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തികളിൽ പ്രമുഖനും ഫൊക്കാനയുടെ   പ്രഥമ പ്രസിഡൻ്റും ആയിരുന്ന ഡോ. എം അനിരുദ്ധന്  ഫൊക്കാനയുടെ കണ്ണീർ പ്രണാമം. മൂന്ന് തവണ ഫൊക്കാന പ്രസിഡൻ്റ് ആയി സേവനമനുഷ്ടിച്ച ഡോ. അനിരുദ്ധൻ ഫൊക്കാനയുടെ എക്കാലത്തേയും മികച്ച പ്രസിഡൻ്റാണ് . ഫൊക്കാനയെ അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയാക്കുന്നതിലും,  ജനകിയമാക്കുന്നതിലും ശ്രീ അനിരുദ്ധൻ  വഹിച്ച പങ്ക് വളരെ വലുതാണ്. 1983 ൽ  ആദ്യ പ്രസിഡന്റ് ആയ ഡോ. എം അനിരുദ്ധൻ അന്നുമുതൽ   മുതൽ 2024 സജിമോൻ ആന്റണി പ്രസിഡന്റ് ആയി നേതൃത്വം ഏൽക്കുബോഴും ഫൊക്കാനയുടെ തലതൊട്ടപ്പനായി നിലകൊണ്ട  അദ്ദേഹത്തിന്റെ നേതൃത്വപാടവം ഫൊക്കാനക്ക്  എന്നും ഒരു മുതൽക്കൂട്ട് ആയിരുന്നു . പ്രവാസി ഇന്ത്യക്കാരുടെ സാമൂഹികക്ഷേമത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ശ്രീ .അനിരുദ്ധന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട് .യു.എസ്.എ.യിലെ നാഷണൽ ഫുഡ്…

അന്ന ജോയ് ഡാളസിൽ അന്തരിച്ചു

ഡാലസ് : കൈതപ്പറമ്പ് തെക്കേവിളയിൽ വീട്ടിൽ പരേതനായ മത്തായിയുടെയും തങ്കമ്മ കോശിയുടെയും മകളും, പരേതനായ ജോയ് ഊന്നൂണിയുടെ ഭാര്യയുമായ അന്ന ജോയ് കുഞ്ഞുമോൾ – 75) ഡാളസിൽ അന്തരിച്ചു. ചെന്നിത്തല ഹൈസ്കൂളിൽ അദ്ധ്യാപികയും, ഡാളസിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ അംഗവുമായിരുന്നു. ടീന, ടോണി, ടിജോ, ബിജു, ബിൻസി, ജീന എന്നീ മക്കളാണ് . ബെർണീസ്, ബ്ലെസി, നിക്കോളാസ്, ജോസയ , ലൂക്ക്, ലിയാം എന്നീ പേരക്കുട്ടികൾ പൊതുദർശനം: 2025 ജൂലൈ 18 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ. സ്ഥലം :സെന്റ് തോമസ് ഓർത്തഡോക്സ്‌ ചർച് ,ഡാളസ് ശവസംസ്കാര ശുശ്രൂഷ: 2025 ജൂലൈ 19 ശനിയാഴ്ച്ച രാവിലെ 9 മുതൽ. സ്ഥലം :സെന്റ് തോമസ് ഓർത്തഡോക്സ്‌ ചർച് തുടർന്ന് ലേക്ക് വ്യൂ സെമിത്തേരിയിൽ സംസ്കാരം (2343 ലേക്ക് റോഡ്. ലാവൺ, TX 75166)

വി.ജി ബെയ്‌സിൽ ഡാലസിൽ നിര്യാതനായി

കരോൾട്ടൻ (ടെക്‌സാസ് ): കൊല്ലം കുണ്ടറ പടപ്പക്കര വി.ജി ബെയ്‌സിൽ (94, റിട്ട. അദ്ധ്യാപകൻ, സെന്റ് മൈക്കിൾസ് ഹൈസ്‌കൂൾ കുമ്പളം) ഡാളസിൽ കരോൾട്ടണിൽ നിര്യാതനായി. ഭാര്യ: പടപ്പക്കര സരസുപുറത്തിൽ പരേതയായ ഫ്രീറ്റാമ്മ ബെയ്‌സിൽ. സംസ്കാര ശുശ്രൂഷകൾ ടെക്‌സാസിലെ കൊപ്പേൽ സെന്റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിലും, സംസ്കാരം കൊപ്പേൽ റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്റർ സെമിത്തേരിയിലും പിന്നീട് നടക്കും. മക്കൾ: സാലു ബെയ്‌സിൽ, സെർജി ബെയ്‌സിൽ, സാജൻ ബെയ്‌സിൽ, സൂസൻ രാജു (എല്ലാവരും കരോൾട്ടൻ, യുഎസ്). മരുമക്കൾ: സിന്ധു സാലു, ജോസ്‌ലിൻ സെർജി, സിനി സാജൻ, രാജു ജോസഫ് (എല്ലാവരും കരോൾട്ടൻ, യുഎസ്).

ശോശാമ്മ തോമസ് ടെക്സസിലെ കോൺറോയിൽ അന്തരിച്ചു

കോൺറോ(ടെക്സാസ് ):സെലിബ്രേഷൻ ചർച്ച് ഷിക്കാഗോ സഭയുടെ (ICAG) ആദ്യ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.എ. തോമസിന്റെ സഹധർമ്മിണി, ശ്രീമതി ശോശാമ്മ തോമസ് (82) ടെക്സസിലെ കോൺറോയിൽ അന്തരിച്ചു പൊതുദർശനം ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 8 മണി വരെ. സ്ഥലം: Forest Park The Woodlands, Funeral Home & Cemetery Grand Hall, 18000 Interstate 45 South, The Woodlands, TX 77384. അനുസ്മരണ ശുശ്രൂഷ ജൂലൈ 19 ശനിയാഴ്ച രാവിലെ 10 മണിക്ക്. സ്ഥലം: Wellspring Church, 1851 Spring Cypress Road, Spring, TX 77388. സംസ്കാര ശുശ്രൂഷ ജൂലൈ 19 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്. സ്ഥലം: Forest Park The Woodlands, Funeral Home & Cemetery Grand Hall, 18000 Interstate 45…

തലവടി മാലിയിൽ കുഞ്ഞമ്മ ജോർജ്ജ് അന്തരിച്ചു; സംസ്ക്കാരം ഞായറാഴ്ച

തലവടി: നടുവിലെമുറി മാലിയിൽ പരേതനായ കെഎം ജോർജ്ജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ്ജ് (92) അന്തരിച്ചു. ഭൗതികശരീരം ജൂലൈ 13 ഞായറാഴ്‌ച രാവിലെ 8.30ന് ഭവനത്തിൽ എത്തിക്കും. ഉച്ചയ്ക്ക് 1ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്ക്കാരം തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ നടക്കും. പരേത നിരണം കൈപ്പള്ളിമാലിൽ കുടുംബാംഗമാണ്. മക്കൾ: മാമ്മൻ ജോർജ്, സൂസൻ മാത്യു, സാറാമ്മ അനിൽ, മറിയാമ്മ ചെറിയാന്‍ (യുഎസ്എ ), മാത്യൂ ജോർജ്ജ്, റേച്ചൽ ജോസഫ്, പരേതയായ എലിസബേത്ത് ജോർജ്ജ്. മരുമക്കൾ: വത്സമ്മ മാമ്മൻ, ഉമ്മൻ എം തോമസ്, ജോളി ചക്കാലയിൽ, അനിൽ, ചെറിയാൻ തോമസ്, സിനി മാത്യു, ജോസഫ് ജോർജ്ജ്.

ഡാളസ്സിൽ അന്തരിച്ച മറിയാമ്മ തോമസിന്റെ പൊതുദർശനം നാളെ (ജൂലൈ 11)

ഡാളസ് :ഡാളസ്സിൽ അന്തരിച്ച മണലേൽ മഠത്തിൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ മറിയാമ്മ തോമസിന്റെ  (സൂസി) പൊതുദർശനം നാളെ (ജൂലൈ 11) ഡാളസ്സിൽ നടക്കും. തലവടി കൊച്ചുമാമ്മൂട്ടിൽ പരേതരായ ശ്രീ എം.പി. ഉമ്മന്റെയും ശ്രീമതി ഏലിയമ്മ ഉമ്മന്റെയും മകളാണ് പൊതുദർശനം 2025 ജൂലൈ 11 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ രാത്രി 9 വരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി 5130 ലോക്കസ്റ്റ് ഗ്രോവ് റോഡ് ഗാർലൻഡ്, ടെക്സസ് 75043 സംസ്കാര ശുശ്രുഷ 2025 ജൂലൈ 12 ശനിയാഴ്ച രാവിലെ 9 മുതൽ രാവിലെ 11 വരെ റോട്ടൺ ഫ്യൂണറൽ ഹോം 1511 എസ് ഇന്റർസ്റ്റേറ്റ് 35 ഇ കരോൾട്ടൺ, ടെക്സസ് 75006 തുടർന്ന് സംസ്കാരം 2025 ജൂലൈ 12 ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ ഹിൽടോപ്പ് മെമ്മോറിയൽ പാർക്ക് 1801 എൻ പെറി റോഡ് കരോൾട്ടൺ, ടെക്സസ്…