ന്യൂയോർക്ക് : ഡിസംബർ 21-ാം തീയതി അന്തരിച്ച സിറോ മലബാർ സഭയിലെ സീനിയർ വൈദികനും, ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം 2025 ജനുവരി 2, 3 (വ്യാഴം, വെള്ളി), ദിവസങ്ങളിലും, സംസ്കാര ശുശ്രുഷകൾ ജനുവരി 4-ാം തീയതി ശനിയാഴ്ചയും നടക്കും. ജനുവരി 2-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലുള്ള ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോർക്ക് – 10710), ജനുവരി 3-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ രാത്രി 9 മണിവരെ ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ദേവാലയത്തിൽ (810 ഈസ്റ്റ് , 221 സ്ട്രീറ്റ്, ബ്രോങ്ക്സ്, ന്യൂയോർക്ക് 10467) വച്ചും നടത്തുന്നതാണ്. സംസ്കാര ശുശൂഷകൾ ജനുവരി…
Category: OBITUARY
റ്റി. എം. വർഗീസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: പ്ലാങ്കമൺ, അയിരൂർ സ്വദേശിയും ചെറുകര തടത്തിൽ ഭവനത്തിൽ പരേതനായ തോമസ് മാത്യൂവിൻ്റെയും പരേതയായ മറിയാമ്മ മാത്യുവിന്റെയും 8 മക്കളിൽ മൂന്നാമത്തെ മകനായ റ്റി.എം. വർഗ്ഗീസ്.ഡാളസിൽ അന്തരിച്ചു. 1986 ൽ ന്യൂയോർക്കിൽ വന്ന വർഗ്ഗീസും കുടുംബവും ഗവൺമെൻറ് സർവീസിൽ ജോലി ചെയ്ത് വിരമിച്ചതിനു ശേഷം 2014 ൽ ഡാളസിൽ സ്ഥിര താമസത്തിന് തുടക്കം കുറിച്ചു. ആത്മീയ വിഷയങ്ങൾക്കും ആരാധനക്കും മുൻഗണന കൊടുത്തിരുന്ന വർഗ്ഗീസ് കരോൾട്ടൻ ബഥേൽ റിവൈവൽ സഭയുടെ സജീവ സാന്നിധ്യമായിരുന്നു. സഹധർമ്മിണി അന്നമ്മ കണ്ണേത്ത് കുടുംബമാണ്. മക്കൾ: ബ്ലിസ്, ബ്ലെസ്. പൊതുദർശനം : 29th Sunday 5pm & Monday 9am. 13930 Distribution way Farmers branch.Tx.75234 on 29th Sunday @5pm Funeral service: Furneaux cemetery 3650 Cemetery Hill road, Carrollton.Tx.75007 on 30th Monday 12.30.pm വാർത്ത: രാജു…
റവ.ഫാ. ജോസ് കണ്ടത്തിക്കുടി (79) ഡിസംബർ 21-ാം തീയതി ശനിയാഴ്ച അന്തരിച്ചു
ന്യൂയോർക്ക്: നോർത്ത് മേരിക്കയിലെ സീറോ മലബാർ സഭയുടെ വളർച്ചക്കു നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടി (79) ഡിസംബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട് അന്തരിച്ചു. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി സിനഡ് തീരുമാന പ്രകാരം 1995 ൽ മേരിക്കയിൽ എത്തിയ ഫാ. ജോസ് കണ്ടത്തിക്കുടി, ഷിക്കാഗോ, ന്യൂജേഴ്സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഇടവകകൾ സ്ഥാപിക്കുകയും അവിടെ സേവനം ചെയ്യുകയും ചെയ്തു. ദീർഘനാൾ ബ്രോങ്ക്സ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവക വികാരിയായി സേവനo അനുഷ്ഠിച്ചു. 2020-ല്‍ റിട്ടയർ ചെയ്തതിനു ശേഷം അമേരിക്കയിയലും നാട്ടിലുമായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. 1945 മെയ് 30-ാം തീയതി കണ്ടത്തിക്കുടി ജോൺ – ത്രേസ്യകുട്ടി ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ഫാ. ജോസ്, 1962 ൽ തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ സെമിനാരിയിലും റോമിലെ…
സഖറിയ മാത്യു അന്തരിച്ചു
ഡാളസ്: പത്തനംതിട്ട കുഴിക്കാല മുള്ളനാക്കുഴി വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി 64) അന്തരിച്ചു. ഡാളസിലെ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും, പ്ലാനോ സെഹിയോൻ മാർത്തോമ്മാ ഇടവകാംഗവും ആയ ഫിലിപ്പ് മാത്യുവിന്റെ സഹോദരൻ ആണ്. ഭാര്യ : പത്തനംതിട്ട തോന്ന്യാമല കണികുളത്ത് ഓമന. മക്കൾ : പ്രീതി, പ്രിൻസി, പ്രിൻസ് മരുമക്കൾ : പുനലൂർ പുതുവേൽ പുത്തൻവീട്ടിൽ ബിജോ, പുല്ലാട് ചെറുകാട്ട് റിജോ. സംസ്കാരം ഡിസംബർ 14 ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലും, പള്ളിയിലും വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം കുഴിക്കാല മാർത്തോമ്മാപള്ളി സെമിത്തേരിയിൽ.
തലവേദനയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസിയായ യുവാവ് എടത്വ മരിയ ഭവനിൽ അനീഷ് ജോർജ് അന്തരിച്ചു
എടത്വാ: മരിയ ഭവനിൽ എം ജോർജിന്റെയും വിജിലയുടെയും മകൻ അനീഷ് ജോർജ് (അബി – 26) അന്തരിച്ചു. സംസ്കാരം ഡിസംബർ 11 ബുധനാഴ്ച 2:30ന് എടത്വാ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ, സഹോദരൻ അജേഷ് ജോർജ്. (ഡൽഹി). ദുബൈയിൽ ജോലി ചെയ്തു വരവെ ഉണ്ടായ തലവേദനയെ തുടർന്നുള്ള വിദഗ്ദ്ധ പരിശോധനയിൽ ആണ് ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
പമ്പ ബോട്ട് റേസ് ക്ലബ് മുൻ വർക്കിംഗ് പ്രസിഡന്റ് പി.എം പരമേശ്വരൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു
നീരേറ്റുപുറം: പമ്പ ബോട്ട് റേസ് ക്ലബ് മുൻ വർക്കിംഗ് പ്രസിഡന്റ് പി.എം പരമേശ്വരൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു. രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന പിഎം പരമേശ്വരൻ നായർ (കാവാലം സർ- 86) ജലോത്സവ രംഗത്ത് നല്കിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപെടുമെന്ന് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ. ടി.തോമസ് അനുസ്മരിച്ചു. വൈസ് പ്രസിഡണ്ട് രാജശേഖരൻ തലവടി, ശ്രീനിവാസ് പുറയാറ്റ് അനിൽ സി.ഉഷസ്, നീതാ ജോർജ്,സെക്രട്ടറി പുന്നൂസ് ജോസഫ്, ജനറൽ കൺവീനർ അഡ്വക്കേറ്റ് ഉമ്മൻ എം മാത്യു, ട്രഷറർ ബിന്നി.പി ജോർജ്, ഷിബു കോയിക്കേരിൽ, സജി കൂടാരത്തിൽ, റെജി ജോൺ വേങ്ങൽ,സന്തോഷ് ചാത്തൻകേരി,സനൽ കെ ഡേവിഡ്, ഗോകുൽ ചക്കുളത്തുകാവ്,കെസി സന്തോഷ്,ബിജു പറമ്പുങ്കൽ എന്നിവർ അനുശോചിച്ചു. സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച ) 3 ന് നടക്കും, ഭാര്യ: ശ്യാമളാ നായർ മക്കൾ : റാണി…
അഡ്വ. തോമസ് മാത്യു (റോയി-72) അന്തരിച്ചു
ഡാളസ്/ തിരുവല്ല :നെടുവേലിൽ കുടുംബാംഗവും കുടുംബയോഗം വൈസ് പ്രസിഡന്റും മുതിർന്ന അഭിഭാഷകനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന അഡ്വ. തോമസ് മാത്യു (റോയി-72) ശനിയാഴ്ച രാവിലെ അന്തരിച്ചു. മല്ലപ്പള്ളി കീഴ്വായ്പൂര് പയറ്റുകാലായില്‍ കുടുംബാംഗമാണ്. ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്‍ച്ച അംഗവും , ഡാളസിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായ രാജൻ മാത്യുവിന്റെ സഹോദരനാണ് പരേതൻ ഭാര്യ: മേപ്രാല്‍ പൂതികോട്ട് പുത്തന്‍പുരയ്ക്കല്‍ അഡ്വ. റേച്ചല്‍ പി. മാത്യു. മക്കള്‍: അഡ്വ. വിനു എം. തോമസ് (ചലച്ചിത്ര സംഗീത സംവിധായകന്), രശ്മി ആന്‍ തോമസ് (ASAP, Kerala) ആനന്ദ് മാത്യു തോമസ് ( ഫോട്ടോഗ്രാഫര്‍, കൊച്ചി) മരുമക്കള്‍: ചേന്നങ്കരി വാഴക്കാട് ദീപക് അലക്സാണ്ടര്‍, ആനിക്കാട് കൊച്ചുവടക്കേല്‍ പ്രീതി സാറാ ജോണ്‍ (ഫെഡറല്‍ ബാങ്ക്, കുരിശുംമൂട് ബ്രാഞ്ച്, ചങ്ങനാശ്ശേരി). കെ.പി.സി.സി. അംഗം, മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി…
കുരുവിള കുര്യൻ (തങ്കച്ചൻ – 77) ന്യൂജേഴ്സിയിൽ നിര്യാതനായി
ന്യൂജേഴ്സി: കുരുവിള കുര്യൻ (തങ്കച്ചൻ)(77) ന്യൂജേഴ്സിയിൽ നിര്യാതനായി. തിരുവൻവണ്ടൂര്‍ തൈക്കുറുഞ്ഞിയിൽ ഇടിക്കുള കുരുവിളയുടെയും ശ്രീമതി സാറാമ്മ കുരുവിളയുടെയും മകനാണ്. ഭാര്യ: ഏലിയാമ്മ മക്കൾ: ബിനു വി കുര്യൻ, ഭാര്യ സൂസൻ കുര്യൻ, ഐവ് ഫ്രാൻസിസ്, ഭർത്താവ് ലിയോനാർഡ് ഫ്രാൻസിസ് ഹനു കുര്യൻ, ഭാര്യ ഐറിൻ കുര്യൻ, കൊച്ചുമക്കൾ: ബ്രൈസ്, ആലിയ,സാറ, സാര്യ, എസ്ര, മീഖ.ഏലിയാ, ജോനാ, യെശയ്യാ, ജോഷ്വ. പൊതു ദര്‍ശനം: ഡിസംബർ 8, 2024 5:00 PM മുതൽ 9:00 PM വരെ സ്ഥലം : ജി. തോമസ് ജെൻ്റൈൽ ഫ്യൂണറൽ സർവീസസ് 397 യൂണിയൻ സ്ട്രീറ്റ് ഹാക്കൻസാക്ക്, NJ 07601 ശവസംസ്കാര ശുശ്രൂഷ :ഡിസംബർ 9, 2024 10:00 AM മുതൽ 11:00 AM വരെ സ്ഥലം: ജി. തോമസ് ജെൻ്റൈൽ ഫ്യൂണറൽ സർവീസസ് തുടർന്നു സംസ്കാരം ജോർജ്ജ് വാഷിംഗ്ടൺ മെമ്മോറിയൽ പാർക്ക് ഡിസംബർ…
ഇവാഞ്ചലിസ്റ്റ് റോയി ഇട്ടിച്ചെറിയയുടെ മാതാവ് അമ്മിണി കെ ഇട്ടിച്ചെറിയ അന്തരിച്ചു
കൊട്ടാരക്കര: ആയൂർ വേലൂർ എസ്റ്റേറ്റ് പരേതനായ കുഞ്ഞുഞ്ഞ് ഇട്ടിച്ചെറിയുടെ ഭാര്യ അമ്മിണി കെ ഇട്ടിച്ചെറിയ (82) അന്തരിച്ചു. സംസ്ക്കാരം ഡിസംബർ 5 വ്യാഴാഴ്ച 12ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൊട്ടാരക്കര ആയൂർ വാളകം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍. ജോൺസൺ ഇട്ടിച്ചെറിയ, റോയി ഇട്ടിച്ചെറിയ (ഇവാഞ്ചലിസ്റ്റ് ,ഐപിസി ഹെബ്രോൺ, ചിക്കാഗോ), രാജീമോൾ അനിൽ (ദുബൈ) എന്നിവർ മക്കളും, ഫെയ്ത് (കുക്ക് കൗണ്ടി ഹോസ്പിറ്റൽ, ചിക്കാഗോ), മണ്ണൂർ കിഴക്കേവിള അനില്‍ തങ്കച്ചൻ (ദുബൈ) എന്നിവർ മരുമക്കളുമാണ്. നിര്യാണത്തില്‍ ഗ്രേസ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന് അനുശോചിച്ചു.
വര്‍ഗീസ് കോലത്തുപറമ്പിലിന്റെ മാതാവ് അന്നമ്മ മത്തായി അന്തരിച്ചു
തലവടി: കോണ്‍ഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പിലിന്റെ മാതാവും ആനപ്രമ്പാല്‍ കോലത്തുപറമ്പില്‍ വര്‍ഗീസ് മത്തായിയുടെ (കുഞ്ഞുമോന്) ഭാര്യയുമായ അന്നമ്മ മത്തായി (72) അന്തരിച്ചു. സംസ്കാരം ഡിസംബർ 02 ന് രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത പാവുക്കര മൂര്‍ത്തിട്ട കുടുംബാംഗമാണ്. ഷൈനി,ഷിനു എന്നിവരും മക്കളാണ്. മരുമക്കള്‍: ലിബി വര്‍ഗീസ് (നിരണം), സജി ചാക്കോ മംഗലശേരില്‍ (തിരുവല്ല), സോണിയ ഷിനു (ഇടുക്കി). നിര്യാണത്തില്‍ കൊടിക്കുന്നിൽ സുരേഷ് എം.പി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, ഡി.സി.സി. വൈസ് പ്രസിഡന്റ്മാരായ സജി ജോസഫ്, ടിജിന് ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ കെ.ഗോപകുമാര്‍, റാംസെ ജെ.റ്റി, രമണി എസ് ഭാനു തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.
