ഡാളസിൽ നിര്യാതനായ ജസ്റ്റിൻ എബ്രഹാമിന്റെ പൊതുദർശനം ശനിയാഴ്ച

ഡാളസ്: ഹൃദയാഘാതത്താൽ ഡാളസിൽ നിര്യാതനായ പത്തനംതിട്ട പുന്നയ്ക്കാട്ട് കിഴക്കേ പുത്തേത്ത് സണ്ണി എബ്രഹാമിന്റെയും കല്ലൂപ്പാറ കൈതയിൽ മുണ്ടോകുളത്ത് മലയിൽ പുത്തൻവീട്ടിൽ സാലി അബ്രഹാമിന്റെയും മൂത്ത മകൻ ജസ്റ്റിൻ എബ്രഹാമിന്റെ (33) പൊതുദർശനം നാളെ (വെള്ളിയാഴ്ച) വൈകിട്ട് 6 മുതൽ 9 മണി വരെ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ (11550 Luna Rd, Farmers Branch, Tx 75234) ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. സംസ്കാരം ജനുവരി 21 ശനിയാഴ്ച്ച രാവിലെ 9.30 ന് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ജസ്റ്റിൻ അക്കൗണ്ടിംഗിൽ മാസ്റ്റേഴ്സ് ബിരുദത്തിനു ശേഷം ജെ. ഹിൽബേൺ എന്ന പ്രമുഖ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റ് ആയി ജോലി…

ഞൊണ്ടത്ത് പറമ്പില്‍ വാഹിദ് (55) ഖത്തറില്‍ നിര്യാതനായി

കിഴുപ്പിളളിക്കര: ദോഹയിൽ ഖത്തരി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഞൊണ്ടത്ത് പറമ്പിൽ വാഹിദ് (55) താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ അടിയന്തിര ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. രണ്ടരപ്പതിറ്റാണ്ടായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. തൃശൂർ കിഴുപ്പിള്ളിക്കര കല്ലുംകടവ് ഞൊണ്ടത്തുപറമ്പിൽ പരേതനായ അബൂബക്കറിന്റെ മകൻ ആണ്. മാതാവ്: സുലൈഖ, ഭാര്യ: വാഹിദ. മക്കൾ: നിയാസ് (എയറോനോട്ടിക്കൽ വിദ്യാർത്ഥി), താജുദീൻ, വഹദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി. കബറടക്കം ജനുവരി 19 വ്യാഴാഴ്ച കിഴുപ്പിള്ളിക്കര ജുമാ മസ്ജിദ് കബര്‍സ്ഥാനിൽ വെച്ച് നടന്നു. കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തർ സജീവ പ്രവർത്തകനും, തൃശൂർ ജില്ലാ സൗഹൃദ വേദി ആരംഭകാല മെമ്പറും ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ഖത്തർ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത്…

എൻ.ബി.എ. മുൻ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ നായർ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ നായർ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനും വിവിധ പദവികളും അലങ്കരിച്ചിട്ടുണ്ട്. ന്യൂജേഴ്സിയിലെ ടീനെക്കിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ഭാര്യ: തങ്കമ്മ നായർ. സുനിത, ഹേമ, ജയ് നായർ എന്നിവർ മക്കളാണ്. ജനുവരി 20 വെള്ളിയാഴ്ചഉച്ചയ്ക്ക് ഒരു മണി മുതൽ സംസ്ക്കാരച്ചടങ്ങുകൾ വസതിയായ തൃശ്ശൂരിലുള്ള വഴനിയിൽ (ശാന്തിഘട്ടിനു സമീപം) കോർമത്ത് വീട്ടിൽ വെച്ച് നടക്കുന്നതാണ്.

രാജു സൈമൺ (79) അന്തരിച്ചു

ന്യൂയോർക്ക്: റോക്‌ലാൻഡ് കൗണ്ടിയിലെ ആദ്യ നിവാസികളിൽ ഒരാളായ രാജു സൈമൺ (79) ആലപ്പുഴയിലുള്ള വസതിയിൽ ജനുവരി 15 ന് അന്തരിച്ചു. ദീർഘ കാലം മെറ്റീരിയൽ റിസർച്ച് കോർപറേഷനിൽ ക്വാളിറ്റി കണ്ട്രോൾ ഇൻസ്‌പെക്ടർ ആയും സോണി കോർപറേഷനിൽ എഞ്ചിനീയർ ആയും സേവനം ചെയ്തീട്ടുണ്ട്. ഓറഞ്ച് ബർഗിലുള്ള ബഥനി മാർത്തോമാ ചർച്ചിലെ സജീവ അംഗമായിരുന്നു. അനവധി കാലം റോക്‌ലാൻഡ് കൗണ്ടിയിലെ nanuet ൽ താമസിച്ചിരുന്നു. റിട്ടയർമെന്റിനു ശേഷം ആലപ്പുഴയിലുള്ള വസതിയിൽ ഫാമിലിയുമായി താമസിച്ചു വരുകആയിരുന്നു. ഭാര്യ: ലില്ലി സൈമൺ മക്കൾ: ഐലീൻ സൈമൺ & റോഷിൻ വർഗീസ് മരുമകൻ : തോമസ് വർഗീസ് കൊച്ചുമക്കൾ : ഈതെൻ & കെയറ പൊതുദർശനവും സംസ്കാരവും ജനുവരി 21 ന് ആലപ്പുഴയിലുള്ള YMCA മാർത്തോമാ ചർച്ചിൽ വച്ച് നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് ചൂരവടിയുമായി ബന്ധപ്പെടുക (Tel: 914-882-9361).

അക്കാമ്മ വര്‍ഗീസ് നിര്യാതയായി

ഇരവിപേരൂര്‍: ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തില്‍ പരേതനായ സി.ജി. വര്‍ഗീസിന്റെ (ജോയി) ഭാര്യ അക്കാമ്മ വര്‍ഗീസ് (കുഞ്ഞൂഞ്ഞമ്മ-80) അമേരിക്കയില്‍ നിര്യാതയായി. ജനുവരി 20ന് വൈകുന്നേരം 5.30 മുതല്‍ 8.00 മണി വരെ സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡില്‍ (235 Ave E, സ്റ്റാഫോർഡ്, ടെക്സാസ്) വച്ച് പൊതുദര്‍ശനം നടത്തുന്നതാണ്. തുടര്‍ന്ന് 21 ന് രാവിലെ 9.30 മുതല്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഫോറസ്റ്റ് പാര്‍ക്ക് വെസ്റ്റ്‌ഹൈമര്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തുന്നതുമാണ്. പരേത കീഴ്‌വായ്പൂര്‍ കാവില്‍ കുടുംബാംഗമാണ്. മക്കള്‍: ലെജി, അജി വര്‍ഗീസ്. മരുമക്കള്‍: ഏബ്രഹാം മത്തായി, റൂബി. കൊച്ചുമക്കള്‍: നെവിന്‍, ലെന, പാട്രിക് , ലിയാം, നിക്‌സി, നിഖിറ്റ

റിട്ട. ജില്ലാ ജഡ്ജി വിൻസെന്റ് ചാർളിയുടെ മാതാവ് പി.വി. അന്നമ്മ (89 ) നിര്യാതയായി

ചിക്കാഗോ/പാലക്കാട് : പഴമ്പാലക്കോട് വാഴപ്പള്ളി പരേതനായ വി.വി.ചാർളിയുടെ സഹധർമിണി റിട്ട. ടീച്ചർ പി.വി. അന്നമ്മ (89) നിര്യാതയായി. ദക്ഷിണേന്ത്യാ ദൈവസഭാംഗമാണ് . പരേതരായ തൃശൂർ പുലിക്കോട്ടിൽ കുഞ്ഞല – വര്ഗീസ് ദമ്പതികളുടെ മകളും പരേതനായ ദക്ഷിണേന്ത്യാ ദൈവസഭ പ്രസിഡന്റ് പി വി ജേക്കബിന്റെ സഹോദരിയും, ചർച്ച ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാന(ചിക്കാഗോ) മിനിസ്റ്റർ സാം ജേക്കബിന്റെ പിതൃ സഹോദരിയുമാണ് പരേത. സംസ്കാരം ജനു.16 ന് തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 12 ന് പഴമ്പാലക്കോട്ദക്ഷിണേന്ത്യാസെമിത്തേരിയിൽ നടക്കും. മക്കൾ : മേഴ്സി (റിട്ടയർ HM), പരേതനായ വിക്ടർ ചാർളി, ജില്ലാ ജഡ്ജി വിൻസെന്റ് ചാർളി,ഷീല ചാർളി. മരുമക്കൾ: റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ് (ബാബു), മിനി വിൻസെന്റ്, ജോർജ് .

ഓമന റെജി (56) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിച്ചുവരുന്ന ചെങ്ങന്നൂര്‍ തോപ്പില്‍ തെക്കേതില്‍ കുടുംബാംഗം റെജി വി.തോമസിന്റെ (ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിട്ടി സൂപ്പര്‍വൈസര്‍) സഹധര്‍മ്മിണി ഓമന റെജി (56) ക്രിസ്മസ് ദിനത്തില്‍ അന്തരിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ ദേവാലയാംഗമാണ്. ചെങ്ങന്നൂര്‍ വെണ്‍മണി ഷൈലാ ഭവനില്‍ ആന്റണി ചാക്കോ. അച്ചാമ്മ ദമ്പതികളുടെ പുത്രിയാണ് പരേത. സ്റ്റാറ്റന്‍ഐലന്റിലെ സീവ്യൂ ഹോസ്പിറ്റല്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ നഴ്‌സിംഗ് വിഭാഗത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ത്തോമാ ദേവാലയത്തിലെ സജീവാംഗമായിരുന്ന ശ്രീമതി ഓമന ഇടവക ക്വയര്‍, സേവികാസംഘം, ഇടവക മിഷന്‍ എന്നിവയിലും എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങളിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നു. അടിയുറച്ച ഈശ്വരവിശ്വാസിയും ഒപ്പം കുടുംബ-സുഹൃത് ബന്ധങ്ങളില്‍ ഊഷ്മളതയും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു. ഡോക്ടര്‍ രേഷ്‌ന റെജി, റോജിന്‍ റെജി എന്നിവര്‍ മക്കളാണ്. മോളി ജേക്കബ് (അറ്റ്‌ലാന്റ്), ഡോ. ഷൈല റോഷിന്‍ എന്നിവര്‍ സഹോദരങ്ങളും, ജേക്കബ് വര്‍ഗീസ് (ബിനോയി-അറ്റ്‌ലാന്റ),…

ലീലാമ്മ ജോർജ് ഫ്ളോറിഡയിൽ അന്തരിച്ചു

ഫ്ളോറിഡ: ഒർലാന്റോ ഐ.പി.സി സഭാംഗം ഫോർട്ട് കൊച്ചി ഞാറയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ പാപ്പു ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (84) ഫ്ളോറിഡയിൽ അന്തരിച്ചു. കല്ലിശ്ശേരി നൈപ്പള്ളിയുഴത്തിൽ കുടുംബാഗമാണ്. സംസ്കാര ശുശ്രൂഷകൾ 2023 ജനുവരി 2, 3 തീയതികളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് . പൊതുദർശനം ജനുവരി 2ന് തിങ്കളാഴ്ച വൈകിട്ട് ആറു മുതൽ ഒമ്പതു വരെയും, 3 ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ 12 വരെ ഐ.പി.സി സഭാഹാളിലും (Ipc Orlando, 11531 Winter Garden Vineland Rd, Orlando, FL 32836) തുടർന്ന് സംസ്കാര ശുശ്രൂഷ 1 മണിക്ക് വുഡ്ലോണ് സെമിത്തേരിയിൽ (Woodlawn Cemetery, 400 Woodlawn Cemetry Rd, Gotha, FL 34734) നടത്തപ്പെടുന്നതുമാണ്. തൽസമയ പ്രക്ഷേപണം www.ipcorlando.org മുഖേന ഉണ്ടായിരിക്കും. മക്കൾ: ഷാജി, ഷീബാ, ഷെപ്പേർഡ്. മരുമക്കൾ: ലില്ലി,…

എഴുത്തുകാരി പ്രൊഫ. ശ്രീദേവി കൃഷ്ണൻ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: എഴുത്തുകാരി പ്രൊഫ. ശ്രീദേവി കൃഷ്ണൻ ന്യൂയോർക്കിൽ അന്തരിച്ചു. പ്രൊഫ. ശ്രീദേവി പൊളിറ്റിക്കല്‍ സയന്‍സില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റാങ്കോടെ എം എ പാസ്സായ ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഒരു മാസ്‌റ്റേഴ്‌സ് ബിരുദം കൂടി നേടി .“കാസറ്റ് ആന്‍ഡ് പൊളിറ്റിക്‌സ് ഇന്‍ കേരള” എന്ന വിഷയത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ റിസേര്‍ച്ച് സ്‌കോളറും ആയിരുന്നു. ആന്ധ്രപ്രദേശ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ കോളേജ് അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. റീഡേഴ്‌സ് ഡൈജസ്റ്റ്, ഫെമിന, വനിത, ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങി ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും കോളങ്ങളും, ചെറുകഥ, നോവല്‍, ലേഖനങ്ങള്‍ എന്നിവയും തുടര്‍ച്ചയായി പ്രൊഫ. ശ്രീദേവി എഴുതിയിരുന്നു. റീഡേഴ്‌സ് ഡൈജസ്റ്റ് നടത്തിയ വാലന്‍ന്റൈന്‍ സ്‌പെഷ്യല്‍ രചനാ മത്സരത്തില്‍ സമ്മാനം നേടി . പ്രസിദ്ധീകരിച്ചിട്ടുള്ള ഇംഗ്ലീഷ് പുസ്തകങ്ങള്‍: The Truth of the…

ഏലിക്കുട്ടി തോമസ് പുല്ലാപ്പള്ളിൽ അന്തരിച്ചു

കോട്ടയം : കുറുപ്പുന്തറ പുല്ലാപ്പള്ളിൽ പരേതനായ തോമസ് ജോസഫിന്റെ ( കുഞ്ഞച്ചൻ ) ഭാര്യ ഏലിക്കുട്ടി തോമസ് അന്തരിച്ചു, 92 വയസായിരുന്നു, മാൻവെട്ടം തലോടിൽ കുടുംബാംഗമായിരുന്നു. സംസ്കാരശുശ്രുഷകൾ ഡിസംബർ 14 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ ആരംഭിക്കും, തുടർശുശ്രുഷകൾ കുറുപ്പുന്തറ മണ്ണാറപ്പാറ സെയിന്റ് സേവിയേഴ്‌സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും ശേഷം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും. കേരളാ അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ് പ്രസിഡന്റ് ടോമി തോമസ് പുല്ലാപ്പള്ളിൽ, സിറോ മലബാർ കാത്തലിക്ക് കോൺഗ്രസ് യു എസ് എ ചെയർമാൻ ജോർജ് കുട്ടി തോമസ് പുല്ലാപ്പള്ളിൽ, വത്സമ്മ, ജോളിച്ചൻ തോമസ് പുല്ലാപ്പള്ളിൽ, മേരിയമ്മ, സെലിൻ, മിനി, ദീപ എന്നിവർ മക്കളാണ്. മരുമക്കൾ – ജോസഫ് ചാത്തുകുളം, തോമസ് കുന്നുമ്മം തൊട്ടിയിൽ, സെബാസ്റ്റ്യൻ പുതുപ്പള്ളിൽ, മേരിക്കുട്ടി പഴയംകോട്ടിൽ, രാജിമോൾ നെടുമ്പാറ, ജസ്റ്റിൻ കാപ്പിൽ, ദീപ ഉപ്പാംതടം. കൂടുതൽ…