ടെലിവിഷന്‍ ചാനലുകളുടെ ശ്രദ്ധക്ക്

ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ വേണ്ടി ചാനലുകളെയാണ് ആശ്രയിക്കുന്നത് ടെലിവിഷനും സ്മാര്‍ട്ട് ് ഫോണും ഇല്ലാതിരുന്ന സമയത്ത് വീടുകളില്‍ കൊണ്ടിടുന്ന പത്രങ്ങളില്‍ കൂടിയായിരുന്നു ജനങ്ങളിലേക്ക് വാര്‍ത്തകള്‍ എത്തികൊണ്ടിരുന്നത്. ചിലര്‍ രാഷ്ട്രിയ കാര്യം അറിയാന്‍ ആഗ്രഹിക്കുന്നു.

മറ്റു ചിലര്‍ അന്തര്‍ദേശിയമായ തലത്ത് നടക്കുന്ന കാര്യമായിരിക്കും വായിക്കാന്‍ ഇഷ്ടപ്പെടുന്നത്. ചിലര്‍ സ്‌പോര്‍ട്ട്‌സ് വാര്‍ത്തകള്‍ ഇഷ്ടപ്പെടുന്നു. മറ്റു ചിലര്‍ ചരമ കോളത്തിലേക്ക് ആയിരിക്കും ശ്രദ്ധ തിരിക്കുന്നത്. ഒരോ വ്യക്തികളിലും വ്യത്യസ്തമായ ഇഷ്ടങ്ങളാണ്. അവരവരുടെ ഇഷ്ടത്തെ മാനിക്കുക മറിച്ച് നീ എന്തുകൊണ്ട് ഞാന്‍ ഇഷ്ടപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന ചോദ്യം തന്നെ അപ്രസ്തമാണ്.

നാട്ടിലുള്ള എന്റെ ഒരു ബന്ധുവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ ലേഖനം ഏഴുതുന്നത്. എഴുതുവാന്‍ മാത്രം ഉള്ള ഒരു വിഷയമായിട്ട് ആദ്യം തോന്നിയില്ല. അതുകൊണ്ടു തന്നെ അതിന് വലിയ വിലയും കല്‍പ്പിച്ചില്ല. വീണ്ടും ആ വ്യക്തി എന്നോട് വൈകാരികമായിട്ട് പറഞ്ഞപ്പോള്‍ എഴുതണമെന്ന തോന്നല്‍ ഉണ്ടായി.

ഈ കക്ഷിയും അവരുടെ സുഹ്യത്തുക്കളും ചാനലുകളുടെ മുന്‍മ്പില്‍ ഇരുന്നു വാര്‍ത്തകള്‍ കേള്‍ക്കുന്നവരാണ്. ഇവരുടെ പരാതി എന്താണെന്നു വച്ചാല്‍ താഴെ എഴുതികാണിക്കുന്ന വാര്‍ത്തകള്‍ വളരെ വേഗത്തില്‍ മാറുന്നു.

പിന്നീടു പല പ്രവശ്യമായിട്ട് റീപ്പിറ്റ് ചെയ്തു വരുന്നുണ്ട് എങ്കിലും അവര്‍ക്ക് അതു മുഴുവനായി വായിച്ചെടുക്കുവാന്‍ സാധിക്കുന്നില്ല. അത് അവരെ ഒരുപാട് അസ്വസ്ഥരാക്കുന്നുണ്ട്. ഇത് ഒരാളുടെ മാത്രം കാര്യം അല്ല. ഒരു കൂട്ടം ജനങ്ങളുടെ പ്രശ്‌നം ആണ്. പെട്ടെന്ന് മിന്നി മറയുന്ന വാര്‍ത്തകള്‍കൊപ്പം അവരുടെ കണ്ണും മനസും എത്തുകയില്ല. ‘ കാര്യം നിസാരം പ്രശ്‌നം ഗുരുതരം’ എന്നു പറയുന്നതു പോലെയാണ് ഇത്.

ഇത് ഒരു ദിവസത്തെ മാത്രം കാര്യം ആയിരുന്നെങ്കില്‍ വലിയ പ്രശ്‌നം ഇല്ലായിരുന്നു. ദിവസവും ഇവര്‍ ഇതിനെ അഭിമുഖികരിക്കുമ്പോള്‍ അത് അവരുടെ മാനസിക പിരിമുറക്കത്തെ കൂട്ടും. അവര്‍ പറയുന്നത് ഇങ്ങിനെയാണ് ‘ഘഋഉ യൗഹയ തെളിയുന്നതു പോലെ ഒരേ സമയത്ത് മൂന്നും നാലും വാര്‍ത്തകള്‍ മിന്നിതെളിഞ്ഞ് പോയികൊണ്ടിരിക്കും. റെഗുലറായിട്ട് പത്ത് അന്‍മ്പത് പ്രാവശ്യം കാണിക്കുന്നുണ്ട് പക്ഷെ നാല് അഞ്ച് പ്രാവശ്യം ആയി ചുരുക്കി സാവകാശത്തില്‍ കാണിച്ചാല്‍ ജനങ്ങള്‍ക്ക് വായിക്കുവാന്‍ സാധിക്കും. , ആര്‍ക്കു വേണ്ടിയാണ് ഈ വാര്‍ത്ത എഴുതി കാണിക്കുന്നത്, പ്രേക്ഷകര്‍ അങ്ങോട്ടും ഇങ്ങോട്ടും ചര്‍ച്ച ചെയ്യുന്ന ഗുരുതരമായ ഒരു പ്രശ്‌നം ആണിത്’

ഏല്ലാം ചാനലുകളും എഴുതി കാണിക്കുന്നത് വളരെ വേഗത്തിലാണ്. ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് ഒക്‌റ്റോബര്‍ 22 ാം തീയതി ഡാളസില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ ’24’ ചാനലിലെ പി.പി. ജെയിംസിനേയും വി. അരവിന്ദിനേയും നേരില്‍ കാണുവാനും സംസാരിക്കാനും അവസരം കിട്ടിയിരുന്നു. ആ സമയത്ത് ഈ വിഷയം അവതരിപ്പിക്കാന്‍ സാധിക്കാതെ പോയതില്‍ പരിതപിക്കുന്നു.

ചാനലുകാര്‍ മനസിലാക്കേണ്ട ഒരു കാര്യം ജനങ്ങള്‍ക്ക് അത്രയും വേഗത്തില്‍ ഓടുവാന്‍ സാധിക്കില്ല. ചിലര്‍ വളരെ പെട്ടെന്ന് വായിച്ചെടുക്കും. മറ്റു ചിലര്‍ വളരെ സാവകാശമേ വായിച്ചെടുക്കുകയുള്ളും. അവരുടെ മാനസിക നിലവാരം നിങ്ങള്‍ മാനിക്കണം. ഒരു പക്ഷേ നിങ്ങള്‍ കരുതുന്നുണ്ടാകും പ്രയമായവര്‍ക്ക് മാത്രമായിരിക്കും ഇങ്ങിനെ വായിച്ചെടുക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടായിരിക്കുമെന്ന്. പല പ്രായക്കാരുമായിട്ട് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ എല്ലാംവരും ഒരേ അഭിപ്രായം തന്നെയാണ് പറയുന്നത്.

അപ്പോള്‍ മനസിലായി ഇത് ഒരു ഗുരുതരമായ പ്രശ്‌നം തന്നെയാണ്. ഒരു വ്യക്തിയുടെ പ്രശ്‌നം അല്ല ഒരു സമൂഹത്തിന്റെ പ്രശ്‌നം തന്നെയാണ്. അവരുടെ ചോദ്യം ഒന്നും കൂടെ ആവര്‍ത്തിക്കുന്നു ‘ ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ഇത് ഇടുന്നത്? ജനങ്ങള്‍ വായിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇടുന്നതെങ്കില്‍ ദയവു ചെയ്ത് നിങ്ങളുടെ വേഗത കുറച്ച് ജനങ്ങളെ സന്തോഷിപ്പിക്കുക അവരുടെ കൈയ്യടി നേടുക,. അവരുടെ വൈകാരിക തലം മനസിലാക്കുക. ചാനലുകളുടെ ശ്രദ്ധയില്‍ ഈ എഴുത്ത് എത്തിചേരുകയും അങ്ങിനെ ഇതിന് ഒരു പരിഹാരം ഉണ്ടായി ജനങ്ങളെ സന്തോഷത്തില്‍ എത്തിക്കുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തുന്നു.

Print Friendly, PDF & Email

Leave a Comment

More News