രാശിഫലം (24-10-2023 ചൊവ്വ)

ചിങ്ങം : വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യത. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. ചൂടേറിയ വാക്കേറ്റങ്ങൾ ഒഴിവാക്കുക. എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക.

കന്നി : ഇന്ന് നിങ്ങൾക്കൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. മുന്നിലുള്ള തക്കതായ അവസരം മുതലെടുത്ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ മുൻഗണന പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഏറ്റവും മുന്നിലായിരിക്കും. ആത്മീയതയിലേക്ക്‌ ചായുന്നതായി തോന്നുകയും യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.

തുലാം : ഇന്ന് ഊർജ്ജസ്വലതയും സന്തോഷവും അനുഭവപ്പെടും. വ്യക്തിജീവിതത്തിൽ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം തെരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയും. വിദേശത്ത്‌ ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും.

വൃശ്ചികം : ഗവേഷണ സംബന്ധമായ ജോലിയെക്കുറിച്ച് ചിന്തിക്കും. നിങ്ങളുടെ ഇഷ്‌ടങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത്‌ സമയം ആസ്വദിക്കുകയും ചെയ്യും.

ധനു : ഉദാരമനസ്‌കത നിങ്ങളുടെ ശീലമായി മാറും. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും ഗുണം ചെയ്യും. പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അത്‌ അവരെ നന്നായി പരിഗണിക്കുന്നുവെന്ന തോന്നൽ അവർക്ക്‌ ഉണ്ടാക്കും.

മകരം : കഠിനമായ ജീവിത സാഹചര്യങ്ങൾ മാനസിക പിരിമുറുക്കമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ക്ഷമ കൈവിടരുത്. അത്‌ നിങ്ങളെ ലക്ഷ്യത്തിലേക്ക്‌ എത്തിച്ചേരാൻ സഹായിക്കും. ജോലിസ്ഥലത്ത്‌ ആരുമായും വാക്ക്‌ തർക്കത്തിൽ ഏർപ്പെടരുത്. അല്ലാത്തപക്ഷം അത്‌ നിങ്ങളെ വളരെയധികം വിഷമിപ്പിക്കും. വ്യക്തിപരമായി നിങ്ങളുടെ പങ്കാളിയോട്‌ തുറന്ന് ഇടപെടുകയും അവർ നിങ്ങൾക്ക്‌ എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് ബോധ്യപ്പടുത്തുകയും ചെയ്യണം.

കുംഭം : നിങ്ങൾ നല്ലൊരു എതിരാളിയാണെന്ന് തെളിയിക്കുകയും നിങ്ങളുടെ ലാഭത്തിന് വിരുദ്ധമായ പദ്ധതികൾ വേണ്ടെന്ന് വെക്കുകയും ചെയ്യും. കഠിനമായ സാഹചര്യങ്ങളിൽ നിങ്ങളുടെ സ്വഭാവസവിശേഷതകൾ പ്രദർശിപ്പിക്കുകയും ഉറച്ച മനസാണെന്ന് തെളിയിക്കുകയും ചെയ്യും.

മീനം : സാമ്പത്തികാവസ്ഥയെക്കുറിച്ച്‌ ഒട്ടും ശ്രദ്ധിക്കാത്ത നിങ്ങൾ, ഭാവിയിലേക്കുള്ള സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യാത്ത ആളുമാണ്. നിങ്ങൾ ഓരോ ദിവസവും വരുന്നപോലെ തരണം ചെയ്യും. ഇന്ന് ജീവിതത്തെക്കുറിച്ച്‌ കാര്യമായി ചിന്തിക്കുകയും, സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാക്കുകയും ചെയ്യും.

മേടം : ഏതെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് നല്ലപോലെ ചിന്തിക്കുക. നിങ്ങളുടെ തീരുമാനങ്ങൾ ചെറിയ കാര്യങ്ങൾക്ക്‌ പോലും ദീർഘകാലപ്രഭാവം ഉണ്ടാക്കുന്നുവെങ്കിൽ ശരിയായ ഉപദേശം തേടേണ്ടതാണ്.

ഇടവം : ഇന്ന് സന്തോഷവും സുഖവുമുള്ള ദിവസമാണ്. എന്നിരുന്നാലും ചെയ്യാൻ പറ്റാത്തത്ര കാര്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. ഇത്‌ നിങ്ങളെ സമ്മർദ്ദത്തിലും ബുദ്ധിമുട്ടിലുമാക്കും. ജോലിഭാരം അമിതമാക്കാതെ പ്രായോഗികമായി ചിന്തിക്കാൻ ഉപദേശിക്കുന്നു. യഥാർത്ഥമായതും ഉചിതമായതുമായ തീരുമാനങ്ങൾ എടുക്കുക.

മിഥുനം : കുടുംബവുമൊത്ത്‌ വിനോദയാത്ര പോകണമെന്നുള്ള അമിതമായ ആഗ്രഹത്തിന് പ്രേരണ നൽകുന്ന ദിവസമാണിന്ന്. അത്‌ നിങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യും. യാത്രയ്‌ക്കുള്ള ഈ നല്ല സമയത്ത്‌ അത്‌ നടത്തുകയും അതിന്‍റെ ചെലവുകൾ നിങ്ങളുടെ കണക്കുകൂട്ടലുകൾക്കുള്ളിൽ നിൽക്കുകയും ചെയ്യും.

കര്‍ക്കടകം : ജോലിക്ക്‌ പ്രധാന്യം നൽകുക. നിങ്ങളിൽ അർപ്പിതമായിരിക്കുന്ന ജോലി ഏകാഗ്രതയോടുകൂടി എത്രയും പെട്ടന്ന് ചെയ്‌ത് തീർക്കുക. നിങ്ങളുടെ ജോലിയോടുള്ള അർപ്പണബോധം വളരെ വലുതാണ്. നിങ്ങൾ സുഹൃത്തുക്കളെ കാണാൻ പോകുന്ന രീതി അനുസരിച്ച്‌ അവർക്ക്‌ നിങ്ങൾ എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നറിയാൻ കഴിയും.

Print Friendly, PDF & Email

Leave a Comment

More News