മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി; മുൻ മന്ത്രി പാർട്ടി വിട്ടു; കൂടുതൽ നേതാക്കൾ രാജിവെക്കാൻ സാധ്യത

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പിക്ക്‌ കനത്ത തിരിച്ചടിയായി മുതിര്‍ന്ന നേതാവിന്റെ രാജി. മുന്‍ മന്ത്രി കൂടിയായ റുസ്തം സിംഗ്‌ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ചു. രണ്ട്‌ തവണ മത്സരിച്ച മൊറേന മണ്ഡലത്തില്‍ ബിജെപി സീറ്റ്‌ നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ റുസ്തം സിംഗ്‌ പാര്‍ട്ടി വിട്ടതെന്ന്‌ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

റുസ്തം സിംഗ്‌ ബിജെപിയുടെ മുതിര്‍ന്ന നേതാവാണെന്നും പാര്‍ട്ടി അദ്ദേഹത്തിന്‌ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും രാജി വാര്‍ത്തയോട്‌ പ്രതികരിച്ച്‌ സംസ്ഥാന പ്രസിഡന്റ്‌ വി ഡി ശര്‍മ്മ പറഞ്ഞു.

അതേസമയം, റുസ്തം സിംഗിന്റെ മകന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്‌. അതിനെ തുടര്‍ന്നാണ്‌ ബിജെപി അദ്ദേഹത്തിന്‌ സീറ്റ്‌ നല്‍കാതിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ബിഎസ്പിയുടെ മൊറേന മണ്ഡലത്തില്‍ മകന്‍ രാകേഷ്‌ സിംഗിന്‌ സീറ്റ്‌ ലഭിച്ചതോടെയാണ്‌ അദ്ദേഹം പാര്‍ട്ടി വിട്ടത്‌. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി രഘുരാജ്‌ ഖാന്‍സാനയും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ദിനേഷ്‌ ഗുജ്ജറുമാണ്‌ മത്സരിക്കുന്നത്.

വിരമിച്ച ഐപിഎസ്‌ ഉദ്യോഗസ്ഥനാണ്‌ റുസ്തം സിംഗ്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരില്‍ രണ്ടുതവണ കാബിനറ്റ്‌
മന്ത്രിയായിട്ടുണ്ട്. മൊറേന മണ്ഡലത്തില്‍ ബി.ജെ.പിയുടെ ശക്തനായ എതിരാളിയായിരുന്നു അദ്ദേഹം. എന്നാല്‍, മകന്‍ ബിഎസ്പിയിൽ വിജയിച്ചതോടെ പാര്‍ട്ടിക്ക്‌ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. റുസ്തം സിംഗ്‌ ഇപ്പോള്‍ ബിഎസ്പിയില്‍ ചേരുകയും മകന്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

“പോലീസ്‌ സേനയില്‍ സേവനമനുഷ്ടിച്ച ശേഷവും ബിജെപി എന്നെ ബഹുമാനത്തോടെയാണ്‌ സ്വീകരിച്ചത്‌. ഞാന്‍ നന്നായി പ്രവര്‍ത്തിച്ചു, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി, മൊറേനയെ മികച്ച മണ്ഡലമാക്കാന്‍ ശ്രമിച്ചു. ഇത്തവണയും സര്‍വേയില്‍ പങ്കെടുത്ത മൊറേനയിലെ ജനങ്ങള്‍ എന്നെ വീണ്ടും എംഎല്‍എ ആക്കണമെന്ന്‌ ആഗ്രഹിച്ചെങ്കിലും ബിജെപി അവഗണിച്ചു. ജനങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിന്‌ ഒരു സ്ഥലം ആവശ്യമാണ്‌, അതിനാല്‍ എന്റെ മകന്‍ ബിഎസ്പിയില്‍ ചേര്‍ന്നു,” റുസ്തം സിംഗ്‌ പറഞ്ഞു.

അതിനിടെ, മധ്യപ്രദേശില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപി വിടുമെന്ന്‌ സൂചനയുണ്ട്‌. തിരഞ്ഞെടുപ്പില്‍ സീറ്റ്‌ കിട്ടാത്ത നേതാക്കള്‍ പാര്‍ട്ടി വിടുന്നു. സീറ്റിന്റെ പേരില്‍ മധ്യപ്രദേശില്‍ നേതാക്കള്‍ പ്രതിഷേധത്തിലാണ്‌. ബിജെപിയില്‍ മാത്രമല്ല കോണ്‍ഗ്രസിലും സീറ്റ്‌ തര്‍ക്കമുണ്ട്‌.

Print Friendly, PDF & Email

Leave a Comment

More News