അമ്മിണി ചാക്കോ ഡാളസ്സിൽ നിര്യാതയായി

ഡാളസ്: റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ സഹധർമ്മിണി അമ്മിണി ചാക്കോ (89) മാർച്ച് 18 നു ഡാളസിൽ അന്തരിച്ചു. ഡാളസ് സയോൺ ഗോസ്പൽ അസംബ്ലി അംഗമായിരുന്നു പരേത. ഭൗതിക സംസ്കാര ശുശ്രൂഷകൾ മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് മെട്രോ ചർച്ച് (13930 Distribution Way, Farmers Branch, Texas 75234) ആരാധനാലയത്തിൽ ആരംഭിച്ച്, റോളിംഗ് ഹിൽ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും. മക്കൾ: ഏബ്രഹാം (ജോസ്) & ബീന, വർഗ്ഗീസ് (ജോജി) & അജി, തോമസ് (ജോമോൻ) & ആൻഷിമോൾ, ജേക്കബ് (ജോബി) & ദീപ. പരേതയ്ക്ക് പത്ത് കൊച്ചുമക്കളും, ആറു കുഞ്ഞുമക്കളും ഉണ്ട്. തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ www.provisiontv.in കൂടുതൽ വിവരങ്ങൾക്ക്: ബിജു ഡാനിയേൽ 972 345 3877

ഓർലാണ്ടോയിൽ അന്തരിച്ച രെഞ്ജു വർഗീസിന്റെ പൊതുദർശനം ശനിയാഴ്ച, സംസ്കാരം ഞായറാഴ്ച

ഓർലാണ്ടോ (ഫ്ലോറിഡ); മാരാമൺ വടക്കേത്ത് വർഗീസ് മാത്യുവിന്റെയും (ബാബു) അയിരൂർ കാഞ്ഞീറ്റുകര പനംതോടത്തിൽ ലൗലി വർഗീസിന്റെയും (ഓർലാണ്ടോ) മകൻ രെഞ്ജു മാത്യു വർഗീസ് (37 വയസ്സ്) ഓർലാണ്ടോയിൽ അന്തരിച്ചു. ഭാര്യ ബിൻസു സാറാ മാത്യു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗം അയിരൂർ കാഞ്ഞീറ്റുകര പൊടിപ്പാറ തടത്തിൽ മാത്യു വർഗീസിന്റെയും (ബാബു) മേരി മാത്യുവിന്റെയും (ശാന്തി) മകളാണ്. ഒർലാണ്ടോ മാർത്തോമാ ഇടവകയുടെ സജീവ പ്രവർത്തകനായിരുന്നു രഞ്ജു. ഭാര്യ ബിൻസു ഇടവകയുടെ മുൻ സെക്രട്ടറിയാണ്. സഹോദരൻ: സഞ്ജു വർഗീസ് – മിലി സഞ്ജു (കുവൈറ്റ് ) ഭാര്യാ സഹോദരങ്ങൾ : ബിബിൻ മാത്യു (ഹൂസ്റ്റൺ), ബിയ മാത്യു (ഹൂസ്റ്റൺ) പൊതുദർശനവും ശുശ്രൂഷയും: മാർച്ച് 11 നു ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഓർലാണ്ടോ ചാപ്പൽ ഹിൽ സെമിത്തേരിയിൽ (Chapel Hill Cemetery,.2420 Harrell Rd, Orlando, FL…

ത്രേസിയാമ്മ ഫ്രാൻസിസ് (67) ന്യൂജേഴ്‌സിയിൽ നിര്യാതയായി

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, പരേതനായ ഫ്രാൻസിസ് ചേലക്കലിന്റെ ഭാര്യയുമായ ത്രേസിയാമ്മ ഫ്രാൻസിസ് (67) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. പരേത മുതലക്കോടം തുറക്കൽ കുടുംബാംഗമാണ്. ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരനായ ഷിൻസ് ഫ്രാൻസിസിന്റെ അമ്മയാണ് പരേത. മക്കൾ: ഷിൻസ് (ന്യൂജേഴ്‌സി), ഷിജോ (ഐർലൻഡ്). മരുമക്കൾ: ലീന, പത്തനംതിട്ട കുമ്പഴ കോയിക്കൽ കുടുംബാംഗമാണ് (ന്യൂജേഴ്‌സി), പ്രീമ, മോനിപ്പള്ളി കുളങ്ങര കുടുംബാംഗമാണ് (ഐർലൻഡ്). കൊച്ചുമക്കൾ: ജയ്‌ഡൻ, മായ, ജോയൽ, ജസ്റ്റിൻ സഹോദരങ്ങൾ: ജോസഫ് (late), ജോൺ (late), ജോയ്‌, ജെയിംസ്, സാബു, സണ്ണി, ബിജു, അച്ചാമ്മ, ചിന്നമ്മ. പൊതുദര്‍ശനം: മാർച്ച് 10-ന് വെള്ളിയാഴ്ച വൈകീട്ട് 5-മണി മുതല്‍ 9-മണി വരെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873). 7:30 – ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും.…

അടൂർ മേലേതിൽ എം വി തോമസ് (83) അന്തരിച്ചു

കണക്ടിക്കട് : അടൂർ മേലേതിൽ എം .വി തോമസ് (83), പരുമല സെയിന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷ മാർച്ച് 9 ന് വ്യാഴാഴ്ച്ച രാവിലെ 8.00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് പൊതുദർശനവും , 11.30 ന് ,അടൂർ കണ്ണങ്കോട് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സമാപന ശുശ്രുഷയും , മൃതസംസ്കാരവും നടക്കുന്നതായിരിക്കും. പരേതൻറെ ഭാര്യ മോളി (അന്നമ്മ) തോമസ് തുമ്പമൺ പള്ളിവാതുക്കൾ കാട്ടൂർ കുടുംബാംഗമാണ് . മക്കൾ റിൻസി തോമസ് ( എം .കെ . തോംസൺ ), റിഞ്ചു തോമസ് (ബിനു വർഗീസ്) , കൊച്ചുമക്കൾ ആൽവിൻ തോംസൺ, കെസിയ തോംസൺ , ജോയൻ വർഗീസ്, മീഷൽ വർഗീസ്. എല്ലാവരും കണക്ടിക്കട്ടിൽ .

കെ.ഓ അലക്സാണ്ടർ (79) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: പുനലൂർ കണയത്ത് കാലായിൽ കെ.ഓ അലക്സാണ്ടർ (79 വയസ്സ്) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ പരേതയായ അമ്മിണി അലക്സാണ്ടർ (കുളത്തൂപ്പുഴ പുതുപ്പറമ്പിൽ കുടുംബാംഗം) സംസ്കാരം പിന്നീട് പുനലൂരിൽ നടത്തും. മക്കൾ : വിൻസി(പുനലൂർ) , സണ്ണി (റിയൽറ്റർ ജോസഫ് കണയത്ത്), വിൻസെന്റ് (ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ : ബോവസ് ശാമുവേൽ (ജെജെ മെഡിക്കൽസ് പുനലൂർ),മിനി (ഹൂസ്റ്റൺ) പ്രവിത (ഹൂസ്റ്റൺ) കൊച്ചുമക്കൾ: സ്‌റ്റെഫി (ഓസ്‌ട്രേലിയ). ഡോ.സ്റ്റെഫാൻ(പുനലൂർ), ഡോ.സ്റ്റെസി(പുനലൂർ), ഹന്നാ,എഡ്‌വേർഡ്,എറിക്, ക്രിസ്റ്റ്യൻ, ജോയൽ, ജോഷ്വ, സാറ (എല്ലാവരും ഹൂസ്റ്റൺ) കൂടുതൽ വിവരങ്ങൾക്ക്: സണ്ണി, ഹൂസ്റ്റൺ – 713 204 6918 ബോവസ്, പുനലൂർ – 0091 94954 33867 (ഇന്ത്യ)

ഹൂസ്റ്റണിൽ നിര്യാതയായ സാറാ ഫിലിപ്പിന്റെ സംസ്കാരം ശനിയാഴ്ച

ഹൂസ്റ്റൺ: റാന്നി അത്തിക്കയം പനംതോടത്തിൽ ഫിലിപ്പോസ് വർഗീസിന്റെ (ജോയ്) ഭാര്യ സാറാ ഫിലിപ്പ് (കുഞ്ഞുമോൾ) ഹൂസ്റ്റണിൽ നിര്യാതയായി. പരേത റാന്നി ഇടമൺ ചരിവുകാലായിൽ കുടുംബാംഗമാണ്. മക്കൾ: ബ്ലെസി, ജെയ്സൺ (ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ : ബോബി, മെറിൻ (ഇരുവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: ജോനാഥൻ, ജോഷ്വാ, ആര്യ, ശമുവേൽ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ഫെബ്രുവരി 11 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ 11;30 വരെ – സ്റ്റാഫോർഡ് ലിവിങ് വാട്ടർ വാട്ടർ ക്രിസ്ത്യൻ ചർച്ചിൽ വച്ച്‌ (Living Waters Christian Church, 845 Staffordshire Rd, Stafford, TX 77477) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N. Main St, Pearland, TX 77581) മൃതദേഹം സംസ്‌ കരിക്കുന്നതുമാണ്. ശുശ്രൂഷകളുടെ തത്സമയ ലൈവ് സ്ട്രീം ലിങ്ക് : https://www.youtube.com/watch?v=2-pDccRMGAs&ab_channel=MENORAHFILMSPremiere കൂടുതൽ വിവരങ്ങൾക്ക്:…

ജോൺ മാത്യു (ജോസി-70) ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ: ഇടയാറന്മുള, തെക്കേടത്ത് വീട്ടിൽ, പരേതരായ ടി.എം മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകൻ ജോൺ മാത്യു (ജോസി-70) ഫിലാഡൽഫിയയിൽ അന്തരിച്ചു. ഇടയാറന്മുള കൊച്ചുവടക്കേടത്തു കുടുംബാംഗമാണ്. ഭാര്യ ആനി കല്ലൂപ്പാറ തെക്കേത്തുരുത്തിപ്പള്ളിൽ കുടുംബാംഗം . മകൾ ജെൻസി. മരുമകൻ അജു. സഹോദരങ്ങൾ – പ്രൊഫ.എം. മാത്യു (ബാബു സർ, ഇടയാറന്മുള), ജോർജ്ജ് മാത്യു (എബി ന്യൂജേഴ്‌സി) ഫോമാ നേതാവ് സണ്ണി എബ്രഹാം ഭാര്യാസഹോദരി ഭർത്താവാണ്. സംസ്കാരം തിങ്കളാഴ്ച നടക്കും. പൊതുദർശനത്തിന്റെയും സംസ്‌കാര ശുശ്രുഷയുടെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കും. എബി ന്യൂജേഴ്‌സി – 908-764-1983

സാലി കുട്ടി വർഗീസ് (63 )ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: സാലി കുട്ടി വർഗീസ് (63 )ഫെബ്രുവരി 1 നു ന്യൂയോർക്കിൽ നിര്യാതയായി .കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്റെ സഹധർമ്മിണിയാണ്. വാകത്താനം പാട്ടത്തിൽ കുടുംബാംഗമാണ് പരേത . കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തിലേറെയായി അമേരിക്കയിൽ കഴിയുന്ന ഇവർ നാട്ടിൽ അവധിക്ക് പോയി കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ മടങ്ങിയെത്തിയത്. മക്കൾ:നിസ വർഗീസ് ,നീത വർഗീസ്, നിധിൻ വർഗീസ്. മരുമക്കൾ :ചെറിഷ് ജെയിംസ് (ന്യൂയോർക് )സെബിന് രാജ് (ന്യൂയോർക് )അന്ന നിഥിൻ (ഹൂസ്റ്റൺ ) പൊതുദർശനം:ഫെബ്രുവരി 5 ഞായറാഴ്ച സ്ഥലം :സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എൽമോണ്ട്, ന്യൂയോർക് തുടർന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ്‌ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് കൂടുതൽ വിവരങ്ങൾക്ക്: ചെരിഷ് ജെയിംസ് ന്യൂയോർക് – 601 993 1504

അലക്സ് വർഗീസ് കാലിഫോർണിയയിൽ അന്തരിച്ചു

സാൻ ഹോസെ: (കാലിഫോർണിയ ) വെട്ടിയാർ നേടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസ് ഏലിയാമ്മ വർഗീസിന്റെയും മകൻ അലക്സ് വർഗീസ് കാലിഫോർണിയയിൽ സാൻ ഹോസെയിൽ അന്തരിച്ചു 88 വയസ്സായിരുന്നു. 1969 അമേരിക്കയിൽ എത്തിയ അദ്ദേഹം ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം എടുത്തശേഷം റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ ആയിട്ടും ടാക്സ് സ്പെഷലിസ്റ്റ് ആയിട്ടും പ്രവർത്തിച്ചു. ഭാര്യ:മറിയാമ്മ അലക്സ്. മകൾ :ഫിലിപ്പ് അലക്സ് -ഷാറോൺ അലക്സ് ,ഷൈനി- വിക്രം മണ്ഡല ,ഷീല -ഷിബു തമ്പി സഹോദരങ്ങൾ തങ്കമ്മ വർഗീസ് ലീലാമ്മ ബേബി അന്നമ്മ മാത്യു എബ്രഹാം സൂസമ്മ എബ്രഹാം ലിസിയമ്മ വർഗീസ് (എല്ലാവരും ഡാളസ്)ജോൺസൺ വർഗീസ് കാലിഫോർണിയ )പരേതരായ സാമുവൽ വർഗീസ് ,മോളമ്മ ജോൺ. Saturday(Feb 4) – Celebration of Life Service 5 PM – 7 PM @Lima Family Santa Clara Mortuary. Sunday (Feb 5)-…

മറിയാമ്മ ആൻഡ്രൂസ് (70) അറ്റ്ലാന്റയിൽ നിര്യാതയായി

ജോർജ്ജിയ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സി. വി. ആൻഡ്രൂസിന്റെ സഹധർമ്മിണി മറിയാമ്മ ആൻഡ്രൂസ് (70) അറ്റ്ലാന്റയിൽ നിര്യാതയായി . ചില നാളുകളായി ചികിത്സയിലിരിക്കവേ ഹൃദയാഘാതം മൂലമാണു മരണം. കോട്ടയം തിരുവാർപ്പ് സ്വദേശിയായ മറിയാമ്മ, 1973-ൽ വിവാഹിതയായി. അമേരിക്കയിൽ കുടിയേറി പാർക്കുന്നതിനു മുൻപ് ഭർത്താവ് പാസ്റ്റർ സി. വി. ആൻഡ്രൂസിനൊപ്പം കീക്കൊഴൂർ, ദുർഗ്ഗാപൂർ, നാഗ്പൂർ, ഭോപ്പാൽ, മുബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സുവിശേഷവേലയിലായിരുന്നു. അമേരിക്കയിൽ ഫ്ലോറിഡയിലും, അറ്റ്ലാന്റയിലും കുടുംബമായി സഭാ ശുശ്രൂഷയിൽ ആയിരുന്നു. ഭൗതിക ശരീരം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പ്രെയിസ് കമ്മ്യൂണിറ്റി ചർച്ചിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും. ഭൗതിക സംസ്കാര ശുശ്രൂഷ ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 9 മണിക്കു പ്രയ്സ് കമ്മ്യൂണിറ്റി…