ഹൂസ്റ്റണിൽ നിര്യാതയായ സാറാ ഫിലിപ്പിന്റെ സംസ്കാരം ശനിയാഴ്ച

ഹൂസ്റ്റൺ: റാന്നി അത്തിക്കയം പനംതോടത്തിൽ ഫിലിപ്പോസ് വർഗീസിന്റെ (ജോയ്) ഭാര്യ സാറാ ഫിലിപ്പ് (കുഞ്ഞുമോൾ) ഹൂസ്റ്റണിൽ നിര്യാതയായി. പരേത റാന്നി ഇടമൺ ചരിവുകാലായിൽ കുടുംബാംഗമാണ്.

മക്കൾ: ബ്ലെസി, ജെയ്സൺ (ഇരുവരും ഹൂസ്റ്റൺ)
മരുമക്കൾ : ബോബി, മെറിൻ (ഇരുവരും ഹൂസ്റ്റൺ)
കൊച്ചുമക്കൾ: ജോനാഥൻ, ജോഷ്വാ, ആര്യ, ശമുവേൽ

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ഫെബ്രുവരി 11 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ 11;30 വരെ – സ്റ്റാഫോർഡ് ലിവിങ് വാട്ടർ വാട്ടർ ക്രിസ്ത്യൻ ചർച്ചിൽ വച്ച്‌ (Living Waters Christian Church, 845 Staffordshire Rd, Stafford, TX 77477) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N. Main St, Pearland, TX 77581) മൃതദേഹം സംസ്‌ കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ ലൈവ് സ്ട്രീം ലിങ്ക് : https://www.youtube.com/watch?v=2-pDccRMGAs&ab_channel=MENORAHFILMSPremiere

കൂടുതൽ വിവരങ്ങൾക്ക്: ബോബി 281 794 9095.

Print Friendly, PDF & Email

Leave a Comment

More News