ബിനോയ് സെബാസ്റ്റ്യന്റെ പിതാവ് ഇ.യു. ദേവസ്യ (90) അന്തരിച്ചു

ഏറ്റുമാനൂർ: ഇടപ്പറമ്പിൽ (തുമ്പശേരി) ഇ.യു.ദേവസ്യ (90) അന്തരിച്ചു. ഭാര്യ: തോപ്പിൽ പരേതയായ അന്നമ്മ. മക്കൾ: ജോൺ സെബാസ്റ്റ്യൻ, ബിനോയ് സെബാസ്റ്റ്യൻ, അൽഫോൻസ ലൂക്ക് (മൂവരും യുഎസ്), പരേതനായ റെജി സെബാസ്റ്റ്യൻ. മരുമക്കൾ: ഡാഫിനി ജോൺ കൂടാരപ്പള്ളിൽ, എൽസ ബിനോയ് വടക്കുമ്പാടത്ത്, സജി റെജി നെടിയകാലായിൽ, ലൂക്ക് കൈതയ്ക്കൽ. സംസ്കാരം വെള്ളിയാഴ്ച 2ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ.

റോസമ്മ ജോസഫ് നെല്ലന്‍കുഴിയില്‍ നിര്യാതയായി

ഉള്ളനാട് (പാലാ) : നെല്ലന്‍കുഴിയില്‍ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ്(87) നിര്യാതയായി. സംസ്‌കാരം നാളെ(23-4- 2022 ശനി) ഉച്ചകഴിഞ്ഞ് 2: 30ന് വീട്ടിലെ ശുശ്രുഷകള്‍ക്ക് ശേഷം ഉള്ളനാട് തിരു ഹൃദയ ദേവാലയത്തില്‍ . പരേത എലി വാലി മൂക്കന്‍ തോട്ടത്തില്‍ കൂടുബാഗം. മക്കള്‍ : ബാബു (അളനാട്), Rev Fr.ടോമി ജോസഫ് (ഭോപ്പാല്‍ രൂപത), മേഴ്‌സി, രജ്ഞി, (ഭൂട്ടാന്‍ ), സിസ്റ്റര്‍ അമല, എംഎം കോണ്‍വെന്റ് (സെക്കന്ദരാബാദ്), അലക്‌സ് ജോസ് കെ.എസ്.ഇ.ബി. (പാലാ ), ഫോന്‍സി (ഓസ്‌ട്രേലിയ), സെബി (അബുദാബി ) മരുമക്കള്‍ : റോസമ്മ തുരുത്തിക്കാട് (പ്ലാശനാല്‍ ) , അല്‍ഫോന്‍സാ തോട്ടുങ്കല്‍ (കൂത്താട്ടുകുളം), സിബി ആലക്കല്‍ (പുന്നത്തുറ, ഓസ്‌ട്രേലിയ), ഷീബ മുക്കാട്ട് (നെടുങ്കുന്നം ), ഷില്‍മോള്‍ കക്കട്ട് കാലായില്‍ (ഇരിട്ടി , അബുദാബി).

ബിജു എബ്രഹാം (48) നിര്യാതനായി

കൊച്ചി രാമമംഗലം എൻ.ഐ. എബ്രഹാമിന്റെയും (പാപ്പച്ചൻ) വൽസമ്മ എബ്രഹാം താനുവേലിലിന്റെയും മകൻ ബിജു എബ്രഹാം (48) നിര്യാതനായി. ഭാര്യ: സവിത എബ്രഹാം. മക്കള്‍: ഡിലൻ, ജെയ്ഡൻ, റെയ്ൻ. സഹോദരി: ബിന്ദു മോറിമാനോ, അനന്തരവൻ: മാത്യു, അനന്തരവള്‍: അലീന പൊതുദര്‍ശനം: ഏപ്രില്‍ 21 വ്യാഴം വൈകീട്ട് 6:00 മുതല്‍ 8:00 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില്‍ (St. Mary’s Malankara Jacobite Syrian Orthodox Church, 2112 Old Denton Rd., Carrollton, TX 75006). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: ഏപ്രില്‍ 22 വെള്ളി രാവിലെ 10:00 മുതല്‍ 12:00 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില്‍ (St. Mary’s Malankara Jacobite Syrian Orthodox Church, 2112 Old Denton Rd., Carrollton, TX 75006). തുടര്‍ന്ന് റോളിംഗ്…

വര്‍ഗീസ്‌ യോഹന്നാന്‍ (73) നിര്യാതനായി

ന്യൂയോർക്ക്‌: ഐപിസി ഈസ്റ്റേൺ റീജിയൻ സെക്രട്ടറി ഡോ. ബാബു തോമസിന്റെ സഹോദരീ ഭർത്താവ് വര്‍ഗീസ്‌ യോഹന്നാൻ (73) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക് ഹെബ്രോൻ ഐപിസി സഭാംഗമായിരുന്നു. പുനലൂർ പേപ്പർ മില്ലിന് സമീപം മിൽവ്യൂ എസ്റ്റേറ്റിൽ വര്‍ഗീസ് ഫിലിപ്പോസിന്റെയും പെണ്ണമ്മ ഫിലിപ്പോസിന്റെയും നാലാമത്തെ മകനാണ്. 2012 ലാണ് കുടുംബവുമായി അമേരിക്കയിലേക്ക് കുടിയേറുന്നത്. ഭാര്യ: ലീലാമ്മ യോഹന്നാൻ, ആവണീശ്വരം തേക്കുംവിള കുടുംബാംഗം. മക്കൾ: ഷീലാ യോഹന്നാൻ (ഓസ്ട്രേലിയ), ഷീബ ജോസ് (ഇന്ത്യ ), ലിബു യോഹന്നാൻ (ന്യൂയോർക്ക്)). മരുമക്കൾ: സന്തോഷ് ബി, ജോസ് തോമസ്, പ്രസി ലിബു. കൊച്ചുമക്കൾ: അക്‌സ, വർഷ, അബിയാ, ഐഡൻ പൊതുദര്‍ശനം: ഏപ്രിൽ 22 വെള്ളിയാഴ്ച വൈകിട്ട് 5:30 (EST) മുതൽ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (PARK FUNERAL CHAPELS, 217-5 Jericho Tpke, Garden City Park, NY 11040). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: ഏപ്രില്‍…

ടി.എ. ജോസഫ് തോട്ടത്തിമ്യാലിൽ (പാപ്പൂട്ടി -74) തൊടുപുഴയിൽ അന്തരിച്ചു

തൊടുപുഴ/ന്യൂയോർക്ക്: നെയ്‌ശേരി ടി.എ. ജോസഫ് തോട്ടത്തിമ്യാലിൽ (പാപ്പൂട്ടി-74) തൊടുപുഴയിൽ അന്തരിച്ചു ഭാര്യ ഏലിക്കുട്ടി ജോസഫ് വണ്ണപ്പുറം മേച്ചേരിൽ കുടുംബാംഗം. മക്കൾ: സിജി & ഷാജി മാത്യു, സിജോ ജോസഫ് & ലിജ, സീനോ ജോസഫ് & ജീന (എല്ലാവരും ന്യൂയോർക്ക്). കൊച്ചുമക്കൾ: നെവിൻ, ലെവിൻ, കെവിൻ, ജെറിൻ, ജൂലിയ, ജസ്റ്റിൻ, അമേലിയ, ആഷർ. സഹോദരങ്ങൾ: പരേതനായ ചാക്കോ തോട്ടത്തിമ്യാലിൽ, പരേതയായ മറിയക്കുട്ടി കണ്ണാട്ട്, പരേതയായ അന്നക്കുട്ടി കൊച്ചുപറമ്പിൽ, പരേതയായ റോസക്കുട്ടി വട്ടമറ്റത്തിൽ, സിസിലി ചാക്കോ കിഴക്കേകാട്ടിൽ (ന്യൂയോർക്ക്), മേരി ഫ്രാൻസിസ് (റോക്ക്‌ലാൻഡ്, ന്യൂയോർക്ക്). സംസ്‌കാര ചടങ്ങുകൾ നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഏപ്രിൽ 19 ചൊവ്വാഴ്ച 11 മണിക്ക്.

വൈ. ഡാനിയേല്‍ (89) ഡാളസില്‍ നിര്യാതനായി

ഡാളസ്: കൊല്ലം കോയിക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്ററും റിട്ടയേർഡ് A E O യുമായിരുന്ന വൈ. ഡാനിയേൽ (89 വയസ്) ഡാളസിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ബൈബിൾ പ്രഭാഷകനും അനേകം ക്രിസ്തീയ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമാണ്. ഭാര്യ: ലീലാമ്മ ഡാനിയേൽ (റിട്ടയേർഡ് ഹെഡ് മിസ്ട്രസ്, ക്രേവൻ LMS ഹെസ്കൂൾ, കൊല്ലം). മകൻ: ബിജു ഡാനിയേൽ മരുമകൾ : റൂബി ഡാനിയേൽ കൊച്ചു മക്കൾ: പ്രമോദ്, സ്നേഹ അനുസ്മരണം: Fri, April 15, 6:00 PM, Calvary Pentecostal Church, 725 W. Arapaho Rd., Richardson, TX. സംസ്കാര ശുശ്രൂഷ : Sat, April 16, 9:00 AM, Life church Central, 200 Fitness Ct., Coppell, TX.

പന്തളം ആറ്റുവാപ്രശാന്ത് വീട്ടില്‍ സി.കെ ഗോപിനാഥന്‍ നായര്‍ (74) അന്തരിച്ചു

എഡ്മന്റണ്‍: ‘നമ്മളുടെ പള്ളിക്കൂട’ത്തിലെ അദ്ധ്യാപകനും, എഡ്മന്റണ്‍ എന്‍.എസ്എസ് യോഗം സെക്രട്ടറിയുമായ രാജീവ് ഗോപിനാഥന്‍ നായരുടെ പിതാവ് പന്തളം ആറ്റുവാപ്രശാന്ത് വീട്ടില്‍ സി.കെ. ഗോപിനാഥന്‍ നായര്‍ (74) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം അന്തരിച്ചു. പന്തളം ഉള്ളന്നൂര്‍ തിരുമംഗലത്തു കുടുംബാംഗമായ ശാരദമണിയാണ് ഭാര്യ. മക്കള്‍: ഗീത സാബു, രാജേഷ് നായര്‍ (സൗദി), രാജീവ് നായര്‍ (കാനഡ). മരുമക്കള്‍: സാബു പി. കെ.( ജോര്‍ദ്ദാന്‍), ഡോ..ചിത്ര രാജേഷ്, വിദ്യാ രാജീവ് (കാനഡ). ശവസംസ്‌കാരം ആറ്റുവയിലെ വീട്ടുവളപ്പില്‍.

മറിയാമ്മ കോരുത് (94) അന്തരിച്ചു

ന്യൂയോർക്ക് : തലവടി ചക്കാലയിൽ കുന്നേൽ പരേതനായ പോത്ത കോരുതിന്റെ ഭാര്യ മറിയാമ്മ കോരുത്, 94, വാർധക്യ സഹജമായ കാരണങ്ങളാൽ ലോങ്ങ് ഐലൻഡിൽ അന്തരിച്ചു. തിരുവല്ല അയിരൂർ താഴവന കുടുംബാംഗം ആണ് . മക്കൾ: സാറാമ്മ കുര്യൻ (പൊന്നമ്മ ), മേരി ജോർജ് (തങ്കമ്മ), കോരുത് ഫിലിപ്പ് (ബാബു) പരേതയായ ശോശാമ്മ പെരുമാൾ (അമ്മിണി) സാബു കോരുത് (സാബു). മരുമക്കൾ: ജോർജ് കുര്യൻ (ബാബു ചെങ്ങന്നൂർ) ജോർജ് വറുഗീസ് (സണ്ണി തിരുവല്ല, വളഞ്ഞവട്ടം. താജ് ഫർണിച്ചർ & സംഗം ട്രാവൽസ് ഉടമ) മറിയാമ്മ ഫിലിപ്പ് (കുമ്പനാട്) പി . സി . പെരുമാൾ (ചെന്നിത്തല), ആനി സാബു (മുംബൈ) കൊച്ചുമക്കൾ: ജെഫ്‌റി ജോർജ് , ജെയ്സൺ ജോർജ്, ജെസ്സി തോട്ട്, ജെറി ജോർജ്, ലെസ്സ്‌ലി തോമസ് , റിച്ചാർഡ് ഫിലിപ്പ് , റെജി ഫിലിപ്പ്, ചെറിയാൻ പെരുമാൾ,…

സാറാമ്മ കുളത്തും (85) ഒക്കലഹോമയിൽ നിര്യാതയായി

ഒക്കലഹോമ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളും ഫ്‌ളോറിഡയിൽ (Davey) സ്ഥിര താമസക്കാരിയുമായ സാറാമ്മ കുളത്തും (85) ഇന്ന് (04/07/2022) ഒക്കലഹോമയിൽ വാർദ്ധ്യക്യസഹജമായ അസുഖത്താൽ നിര്യാതയായി. പരേത പുത്തൻകാവ് തെക്കേടത്തു പി സി തോമസിന്റെയും സാറാമ്മ തോമസിന്റെയും മൂത്ത പുത്രിയാണ്. ഭർത്താവ് കുളത്തും തെക്കേൽ കുഞ്ഞുമോൻ. പരേതനായ മോൻസി വര്‍ഗീസ് (കാനഡ) ഏക സഹോദരനാണ്. മക്കൾ: ദിലീപ് (പെൻസൽവേനിയ), ദീപാ (ഹൂസ്റ്റൺ), മേഴ്‌സി (ഒക്കലഹാമ) സൂസൻ വര്‍ഗീസ് (ന്യൂജേഴ്‌സി) ജിനു വര്‍ഗീസ് (അറ്റ്ലാന്റ) എന്നിവരുടെ മാതൃ സഹോദരിയാണ് ശവസംസ്‌കാരം പിന്നീട്.

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

ന്യൂയോർക്ക് : ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റർ അംഗവും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമായ അനിലാൽ ശ്രീനിവാസന്റെ മാതാവ് നെയ്യാറ്റിൻകര പെരുമ്പഴുതൂർ വടകോട് ശ്രീമന്ദിരത്തിൽ റിട്ട. അദ്ധ്യാപിക എസ് സാവിത്രി (88) യുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ഭാരവാഹിയായും സജീവാംഗമായും വർഷങ്ങളായി അനിലാൽ ശ്രീനിവാസൻ നൽകി വന്നിരുന്ന സേവനങ്ങളെ വിലമതിക്കുന്നതായും, മാതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അനുശോചനം അറിയിക്കുന്നതായും, നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ് എന്നിവർ അറിയിച്ചു.