അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിലെ, ഷുഗർലാൻഡിൽ സ്വവസതിയിൽ വെച്ച് നിര്യാതയായി. 1971 ആഗസ്റ്റ് 22-ന് കുരിയൻ പന്നാപാറയുമായി വിവാഹിതയായി. 1972ൽ അമേരിക്കയിലേക്ക് കുടിയേറി.

നഴ്സിംഗ് മേഖലയില്‍ വളരെ കാലം സേവനമനുഷ്ഠിച്ചശേഷം റിട്ടയര്‍ ചെയ്തു. ഹ്യൂസ്റ്റന്‍ മലയാളികള്‍ക്കിടയില്‍ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഈ ദമ്പതികൾ വളരെ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു.

മക്കള്‍: ഷെർലി, ഷൈനി. അഞ്ച് കൊച്ചുമക്കളുണ്ട്.

സംസ്കാരചടങ്ങുകൾ: ജൂലൈ 19-ന് സെന്റ് ലോറന്‍സ് കാത്തലിക് ചര്‍ച്ച്, ഷുഗര്‍ലാന്റ് (3100 Sweetwater BLVD, Sugar Land, TX 77479).

പൊതുദര്‍ശനം: രാവിലെ 8:30 മുതല്‍ 10:00 വരെ. തുടർന്ന് ഫ്യൂണറൽ കുർബാന തിരുക്കർമ്മങ്ങൾ. തുടര്‍ന്ന് റോസൻ ബർഗിൽ ഡേവിസ് ഗ്രീൻലോൺ സെമിത്തേരിയിൽ (3900 B F Terry BLVD, Rosenberg,TX 77471) സംസ്ക്കാരം.

ഇന്ത്യ കത്തോലിക്കാസ് ഓഫ് ഹൂസ്റ്റൺ അച്ചാമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News