ഡാളസ്: കറ്റാനം കട്ടച്ചിറ നെടിയത്ത് പുന്തലതറയിൽ റിട്ട. കേരളാ പോലീസ് സബ് ഇൻസ്പെക്ടർ എൻ.എൻ ശാമുവേൽ (89) നിര്യാതനായി. തൃശൂർ കാവുങ്കൽ കുടുംബാംഗം അന്നമ്മ ശാമുവേൽ ആണ് സഹധർമ്മിണി. മക്കൾ: സുബി റെജി (ഏഴംകുളം), ബിനു ശാമുവേൽ (ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ഇടവകാംഗം, ഒഐസിസി അമേരിക്ക സതേൺ റീജിയണൽ കമ്മറ്റി അംഗം). മരുമക്കൾ: പരേതനായ റെജി ബേബി, മറിയാമ്മ ബിനു. കൊച്ചുമക്കൾ: ജിൻസു, സോജൻ, ബിയ, ബ്ലിസ്. സംസ്കാരം ജൂൺ 7 ചൊവ്വാഴ്ച രാവിലെ 10.30ന് കറ്റാനം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ചടങ്ങുകൾ www.tinyurl.com/nnsamuel എന്ന ലിങ്കിൽ ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : ബിനു ശാമുവേൽ 972 626 2160.
Category: OBITUARY
ഡോ. ജോസഫ് ഇ തോമസ് (85) അന്തരിച്ചു
ചിക്കാഗോ: ക്ലിനിക്കൽ സൈക്കോളജിസ്റ്റും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജോസഫ് ഇ തോമസ്, 85, ജൂൺ ഒന്നിന് രാത്രി ഒൻപതു മണിക്ക് അന്തരിച്ചു പിറവത്തെ പ്രശസ്തമായ എരുമപ്പെട്ടിക്കൽ തറവാട്ടിൽ ആണ് ജനനം. ആലുവ യു.സി,. കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്മെന്റിൽ പ്രവർത്തിക്കാൻ ബാംഗ്ലൂരിലേക്ക് പോയി പിന്നീട് കേരള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറൽ ബിരുദവും നേടി. നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ഫെലോഷിപ്പ് പൂർത്തിയാക്കാൻ 1970-ൽ ചിക്കാഗോയിലെത്തി. 2003-ൽ സ്വകാര്യ പ്രാക്ടീസിൽ നിന്നും വിരമിച്ചു. സ്വപ്നങ്ങൾ ഒരു പഠനം, ദ്വന്ദ്വ വ്യക്തിത്വം, ഫോബിയ എന്നീ മനഃശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലും നോർത്ത് അമേരിക്കയിലുമുള്ള മാഗസിനുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പല ഇന്റർനാഷണൽ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട് പുല്ലുവഴി കവാട്ട് കുടുംബാംഗമായ ഡോ. ചിന്നമ്മ ആണ്…
അന്നമ്മ മത്തായി (95) ന്യൂയോര്‍ക്കില്‍ നിര്യാതയായി
വൈറ്റ്പ്ലെയ്ന്‍സ് (ന്യൂയോര്‍ക്ക്): പരേതനായ മത്തായി കെ. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (95) ന്യൂയോര്‍ക്ക് വൈറ്റ്പ്ലെയിന്സില് നിര്യാതയായി. അയിരൂര്‍ മാനാക്കുഴിയില്‍ കുടുംബാംഗവും, യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗവുമാണ്. മക്കള്‍: മത്തായി വി. മത്തായി (ബാബു), മറിയാമ്മ കോശി (അമ്മിണി). മരുമക്കള്‍: കോശി വെട്ടുപറമ്പില്‍ (രാജു), ലീലാമ്മ മത്തായി. കൊച്ചുമക്കള്‍: ബിനോയി, റോബിന്, ജോയ്സ്, റീന (റെജിന്‍), ബിന്‍സി (പ്രീത്), ബോന്‍സി (ജിനൊ). കൊച്ചുമക്കളുടെ മക്കള്‍: ലൂക്കസ്, മൈക്കിള്‍, ഡേവിഡ്, അനയ. പൊതുദര്‍ശനം: ജൂണ്‍ 5 ഞായറാഴ്ച 3:00 മണി മുതല്‍ 5:00 മണി വരെയും, വൈകീട്ട് 6: മണി മുതല്‍ 9: മണി വരെയും സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (4 റിവര്‍വ്യു പ്ലെയ്സ്, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് -10702). സംസ്കാര ശുശ്രൂഷ: ജൂണ്‍ 6 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്സ്…
കാഞ്ഞിരപ്പള്ളി പാറേക്കാട്ട് മോളൊപ്പറമ്പിൽ എം വി വർക്കി (100) അന്തരിച്ചു
കടന്നു പോയത് ഒരു നൂറു വർഷത്തെ ചരിത്രം നിറച്ച ഓർമ്മകൾ. കാഞ്ഞിരപ്പള്ളി പാലമ്പ്ര പാറേക്കാട്ട് മോളൊപ്പറമ്പിൽ എം വി വർക്കി ( കുഞ്ഞൂട്ടി ) അന്തരിച്ചു, നൂറു വയസായിരുന്നു, വിട വാങ്ങിയത് ശതകവാർഷികം ആഘോഷിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ. കാഞ്ഞിരപ്പള്ളിയിലെ ആദ്യ കാല കുടിയേറ്റകുടുംബങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെത്, സമൂഹത്തിന്റെയും നാടിന്റെയും വികസനത്തിനും അഭിവൃദ്ധിക്ക് വേണ്ടിയും നിലകൊള്ളുകയും സമൂഹത്തിൽ അതിനു വേണ്ടി വ്യക്തമായി ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്ന ഒരു മഹദ് വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. കുടിയേറ്റ കാലം മുതൽക്കു തന്നെ നാടിനാവശ്യമായ സംവിധാനങ്ങൾ, സ്ഥാപനങ്ങളടക്കം ഉയർത്തിക്കൊണ്ടു വരുന്നതിലും നേതൃത്വം കൊടുത്തിരുന്ന സർവ സമ്മതനായിരുന്നു നാട്ടുകാരുടെ കുഞ്ഞൂട്ടിച്ചേട്ടൻ. അദ്ദേഹത്തിൻറെ 12 മക്കളിൽ മൂന്നാമത്തെ മകൻ ബേബിച്ചന്റെ മകനാണ് ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ മുൻ പ്രസിഡന്റുമായ ജിബി തോമസ് മോളൊപ്പറമ്പിൽ. മക്കൾക്കും കൊച്ചുമക്കൾക്കുമടക്കം പിന്‍തലമുറയ്ക്ക് ഒരു മാർഗദർശിയും അഭിമാനവുമായിരുന്നു…
പ്രശസ്ത മാധ്യമ പ്രവർത്തകൻ ബാരി ഹോഫ്മാൻ അന്തരിച്ചു
ഡാളസ്: പ്രിന്റ്, ബ്രോഡ്കാസ്റ്റ് മാധ്യമ രംഗത്ത് 50 വർഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള പത്രപ്രവർത്തകനും എഡിറ്ററും കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവും പ്രസ് ക്ലബ് ഓഫ് ഡാളസ് ബോർഡ് അംഗവുമായ ബാരി ഹോഫ്മാൻ ജൂൺ ഒന്നിന് ഡാളസിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. പത്തു വർഷം മുമ്പാണ് അദ്ദേഹം ഡാളസിലേക്ക് താമസം മാറിയത്. രണ്ടായിരത്തിലധികം ബിസിനസ്സ് ക്ലയന്റുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈനംദിന ആരോഗ്യ-മെഡിക്കൽ വാർത്താ സേവനമായ ഹെൽത്ത് ഡേ ന്യൂസ് സർവീസിന്റെ പങ്കാളിയും സ്ഥാപക എഡിറ്ററുമായിരുന്നു അദ്ദേഹം. ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ, ന്യൂയോർക്ക് സിറ്റിയിലെ WNEW റേഡിയോ, യുണൈറ്റഡ് പ്രസ് ഇന്റർനാഷണൽ ഓഡിയോ നെറ്റ്വർക്ക് വാർത്താ സേവനം എന്നിവയുൾപ്പെടെ നിരവധി പ്രമുഖ വാർത്താ സ്ഥാപനങ്ങളുടെ റിപ്പോർട്ടറായും എഡിറ്ററായും ഹോഫ്മാൻ പ്രവർത്തിച്ചിട്ടുണ്ട്. ഗാനെറ്റ്, ടൈംസ് മിറർ എന്നിവയിൽ മികച്ച എഡിറ്റോറിയൽ, ജനറൽ മാനേജ്മെന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ന്യൂയോർക്ക് സ്റ്റേറ്റ് അസോസിയേറ്റഡ് പ്രസ്…
തോമസ് പണിക്കർ (ഷാജി 62) നിര്യാതനായി
ഡാളസ് : കുണ്ടറ നെടുമ്പായിക്കുളം പയറ്റുവിളയിൽ തോമസ് പണിക്കർ (ഷാജി) നിര്യാതനായി. ഹൃദ്രോഗത്തെത്തുടര്‍ന്ന് ജൂൺ ഒന്ന് രാവിലെ തിരുവനന്തപുരത്തു വെച്ചായിരുന്നു മരണം സംഭവിച്ചത്. ഡാളസിൽ നിന്നും രണ്ടാഴ്ച മുൻപ് നാട്ടിൽ അവധിക്ക് പോയതായിരുന്നു ഷാജിയും കുടുംബവും. സെന്റ് മേരീസ് ജാക്കോബൈറ്റ് ചർച്ച് (കരോൾടൺ) മെമ്പറാണ്. മക്കൾ: നീന-സേബ് മുണ്ടോലി, നിഥിൻപണിക്കർ, നിഖിൽ പണിക്കർ. സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: രാജൻ ഐസക് 214 793 6450.
ജോഷ്വ ജോർജ് മാത്യു (30) ന്യുയോർക്കിൽ അന്തരിച്ചു
ന്യുയോർക്ക്: ബ്രൂക്ലിൻ സെന്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോർജ് മാത്യവിന്റെയും അന്നമ്മ ജോർജിന്റെയും പുത്രൻ ജോഷ്വ ജോർജ് മാത്യു, 30, ന്യു യോർക്കിൽ അന്തരിച്ചു. സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. ചെങ്ങന്നൂർ മലയിൽ അയിരൂക്കുഴി (കാപ്പിതോട്ടത്തിൽ) കുടുംബാംഗമാണ് ഫാ. ജോർജ് മാത്യു. മാവേലിക്കര പുതിയവീട്ടിൽ കുടുംബാംഗമാണ് അന്നമ്മ ജോർജ്. സരിത, ശോഭ എന്നിവർ സഹോദരിമാരാണ്. ജോയൽ ജോർജ് സഹോദരീ ഭർത്താവാണ് പൊതുദർശനം: ജൂൺ 2 വ്യാഴം വൈകിട്ട് 4 മുതൽ 9 വരെ: പാർക്ക് ഫ്യുണറൽ ചാപ്പൽസ്, ഗാർഡൻ സിറ്റി, ന്യുയോർക്ക് സംസ്കാര ശുശ്രുഷ ജൂൺ 3 രാവിലെ 9 മണിക്ക് ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മോർ നിക്കളോവുസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തും. തുടർന്ന് സംസ്കാരം: സെന്റ് ചാൾസ് സെമിത്തേരി, ഫാർമിംഗഡിൽ, ലോംഗ്…
സ്റ്റീഫൻ ജോസഫ് (85) നിര്യാതനായി
ന്യൂയോർക്ക്: ഇടുക്കി ഭൂമിയാംകുളം മണ്ണാർകാട്ടിൽ സ്റ്റീഫൻ ജോസഫ് (85 വയസ്സ് ) നിര്യാതനായി. ഭാര്യ മേരി സ്റ്റീഫൻ കോട്ടയം പുന്നത്തറ പനന്താനത്ത് കുടുംബാംഗമാണ്. മക്കൾ: വൽസമ്മ, ജോസ് (ഇറ്റലി), സെലിൻ രാജു (ന്യൂയോർക്ക്), ജോയി, തോമസ്, റെജി, സണ്ണി മരുമക്കൾ: ഫിലിപ്പ്, രാജു (ന്യൂയോർക്ക്) ജോളമ്മ (ഇറ്റലി), വിജി, ലാലി, ബിന്ദു , സോഫിയ. ശവസംസ്കാര ശുശ്രൂഷകൾ മെയ് 29 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഭൂമിയാംകുളത്തെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ ഇടവക ദേവാലയമായ തടിയംപാട് ഫാത്തിമാമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തുന്നതും ശുശ്രൂഷകൾക്കു ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ : ApnadesTV Facebook streaming Link* https://www.facebook.com/Apnadestv/ കൂടുതൽ വിവരങ്ങൾക്ക്: ഷെഞ്ജു രാജു – ന്യൂയോർക്ക് 914 386 0286, റജി സ്റ്റീഫൻ (ഇന്ത്യ) (91) 790 28…
ടി.ജെ. ജോണ്‍ (ബാബു-68) നിര്യാതനായി
പുല്ലാട്: പുല്ലാട് തെള്ളിയൂര്‍ തെക്കേല്‍ കുടുംബാംഗം ശ്രീ.ടി.ജെ.ജോണ്‍(ബാബു-68) നിര്യാതനായി. സംസ്ക്കാരം മെയ് -27 -ാം തീയതി വെള്ളിയാഴ്ച വള്ളിക്കാല ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ നടക്കും. വള്ളിക്കാല ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ സജീവാംഗമായിരുന്നു പരേതന്. ഇടയാറന്മുള കുന്നത്തുപറമ്പില്‍ പരേതയായ അന്നമ്മയാണ് ഭാര്യ. മക്കള്‍ ടെസ്സല്‍ ജോണ്‍, ടെസ്സി തോമസ്(ഡാലസ്). ടീന ടെസ്സന്(കുവൈറ്ര്), എബി തോമസ്(ഡാലസ്,യു.എസ്.എ.) എന്നിവര്‍ മരുമക്കളും ജോവല്‍, ജാസ്മിന്, ജോഹന്‍, ജെഹോന എന്നിവര്‍ കൊച്ചു മക്കളുമാണ്. മെയ് 27-ാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തില്‍ വെച്ചുള്ള ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ചര്‍ച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍ സംസ്ക്കാരം. ഫിന്നി കോര, ഡാളസ്
എം.സി. ചാക്കോ മണ്ണാർകാട്ടിൽ (85) അന്തരിച്ചു
നീണ്ടുർ: സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിൽ, 85, അന്തരിച്ചു.നീണ്ടുർ മണ്ണാർകാട്ടിൽ പോത്തൻ ചാക്കോയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായിരുന്നു. സഹോദരരാരും ജീവിച്ചിരിപ്പില്ല. 1989-ൽ അമേരിക്കയിലെത്തി. തുടർന്ന് 10 വര്‍ഷം ഇവിടെ ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്തു. അമേരിക്ക: സ്വാതന്ത്യത്തിന്റെ നാട്, കാനഡ: ഭുമിയുടെ ധാന്യപ്പുര, മെക്സിക്കോ: ചരിത്രം ഉറങ്ങുന്ന ഭുമി, ഇസ്രയേല്‍ യാത്ര, ക്യുബയും അയല്‍ രാജ്യങ്ങളും, ഹാവായ്: അഗ്നിപര്‍വതങ്ങളുടെ നാട്, ഇറാക്കിന്റെ വര്‍ത്തമാനം, പാക്കിസ്ഥന് വിശേഷങ്ങള്‍; പാനമ-പെറു-മാച്ചുപിച്ചു യാത്ര, യു.എ.ഇ.-ലബനന്-തുര്‍ക്കി യാത്ര, ഭാരത യാത്ര എന്നീ പതിനൊന്നു യാത്രാവിവരണങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ അന്നമ്മ ടീച്ചർ (ഹിന്ദി അന്നമ്മ) നീണ്ടൂർ അത്തിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ബീന ജോസഫ് & ടോമി പീടികയിൽ, ന്യു ജേഴ്സി; ബിനോയി & ബീന പടവത്തിയിൽ, ഓസ്റ്റിൽ, ടെക്സസ്; ബിന്ദു ജോയി & സജു ജോയി, പിറ്റസ്ബർഗ്, പെൻസിൽവേനിയ; ബിനു…
