33 കാരനായ ഇന്ത്യൻ-അമേരിക്കൻ മുസ്ലിം ന്യൂയോർക്ക് സിറ്റി മേയറാകുമ്പോൾ: യു.എ.നസീർ, ന്യൂയോര്‍ക്ക്

ന്യൂയോർക്ക് : പുതിയ നേതൃത്വത്തിനായി കാത്തിരുന്ന ന്യൂയോർക്കുകാർക്ക് സൊഹ്‌റാൻ മംദാനി എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ ഉദയം ഒരാഘോഷമാണ്. മുതലാളിത്തത്തിന്റെ അതിരു കടന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ആഹ്വാനമായാണ് മേയർ തിരഞ്ഞെടുപ്പിലെ മംദാനിയുടെ വിജയത്തെ സാധാരണക്കാർ നോക്കിക്കാണുന്നത്. ഇന്ത്യൻ വംശജനായ ഉഗാണ്ടൻ അക്കാദമിക് പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര സംവിധായികയും രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത മീര നായരുടെയും മകനായി ഒക്ടോബർ 18, 1991നാണ് സൊഹ്‌റാൻ ക്വാമെ മംദാനി ജനിച്ചത്. കൊളോണിയലിസത്തെക്കുറിച്ച് പഠിപ്പിക്കുന്ന കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറും, ഉഗാണ്ടയിലെ കമ്പാല ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയുടെ ചാൻസലറുമാണ് അദ്ദേഹത്തിന്റെ പിതാവ് മഹ്മൂദ്. അഞ്ച് വയസ്സുള്ളപ്പോൾ മംദാനി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലേക്ക് താമസം മാറി. മംദാനിക്ക് ഏഴ് വയസ്സുള്ളപ്പോൾ കുടുംബം ഉഗാണ്ടയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് കുടിയേറി. ബാങ്ക് സ്ട്രീറ്റ് സ്കൂൾ ഫോർ ചിൽഡ്രനിൽ നിന്നും ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ്…

സാംസ്‌കാരിക ‘നായ’കന്മാര്‍ (ലേഖനം): രാജു മൈലപ്ര

അധികാരത്തിന്റെ അടുക്കളയില്‍ നിന്നും അപ്പത്തിന്റെ രുചിമണം ഉയരുമ്പോള്‍, അതിലൊരു കഷണം നുണയാന്‍ കിട്ടുമെന്നു ഉറപ്പുള്ളപ്പോള്‍ മാത്രമേ കേരളത്തിലെ ‘സ്വയം പ്രഖ്യാപിത സാംസ്‌കാരിക നായകന്മാര്‍’ കുരയ്ക്കുകയുള്ളൂ. ആശാ വര്‍ക്കേഴ്‌സിന്റെ, ചെറിയൊരു ശമ്പള വര്‍ദ്ധനവിന്റെ പേരില്‍ നടത്തുന്ന ന്യായമായ സമരം, നൂറു ദിവസം പിന്നിട്ടിട്ടും ഈ നായകന്മാരുടെ വായ് അടഞ്ഞുതന്നെ ഇരിക്കുകയാണ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം. സ്വരാജ് വലിയൊരു സംസ്‌കാര സമ്പന്നനാണെന്നും, അദ്ദേഹം അസംബ്ലിയില്‍ എത്തിയാല്‍ അവിടെല്ലാം ‘ഇലഞ്ഞിപ്പൂമണം ഒഴുകി വരുമെന്നു’മാണ് ഇവര്‍ വെച്ചു കാച്ചിയത്. സര്‍ക്കാര്‍ ചെലവില്‍ നിലമ്പൂരില്‍ തമ്പടിച്ച്, പ്രചാരണം നടത്തിയ ഇവര്‍, ജനങ്ങള്‍ക്ക് സ്വരാജിനോടുള്ള മതിപ്പ് കുറയ്ക്കുവാന്‍ മാത്രമേ സഹായകമായിട്ടുള്ളൂ എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഏവര്‍ക്കും മനസ്സിലാകും. അദ്ദേഹത്തിന്റെ വോട്ട് വിഹിതം കുറഞ്ഞെന്നു മാത്രമല്ല ‘പൂമരം’ എന്നൊരു പേരുകൂടി അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുക്കുവാനും അവര്‍ക്ക് കഴിഞ്ഞു. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതിയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്…

രണ്ടാം ലോക മഹായുദ്ധത്തേക്കാൾ ‘അപകടകരമായ’ സാഹചര്യം!; 2025 ലെ ആഗോള സമാധാന സൂചികയിൽ ലോക സമാധാനത്തിന്റെ ഭയാനകമായ മുഖം വെളിപ്പെടുത്തി

ലോകത്ത് തുടരുന്ന പ്രക്ഷുബ്ധതയ്ക്കും യുദ്ധത്തിനും ഇടയിൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ലോക രാജ്യങ്ങൾ എത്രത്തോളം സുരക്ഷിതമോ അരക്ഷിതമോ ആയിത്തീർന്നിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നത് വളരെ രസകരമാണ്. കാലക്രമേണ അവിടെ സമാധാനം വന്നോ അതോ അവ കൂടുതൽ പ്രക്ഷുബ്ധമായോ? ഈ ഘട്ടത്തിൽ, 2025 ലെ ആഗോള സമാധാന സൂചികയുടെ റിപ്പോർട്ട് വളരെ രസകരമായ വിവരങ്ങൾ പുറത്തുവരുന്നു. ഈ റിപ്പോർട്ട് അനുസരിച്ച്, ആഗോള സമാധാനത്തിൽ ശരാശരി 0.36 ശതമാനം കുറവുണ്ടായിട്ടുണ്ട്. അതായത്, കാലക്രമേണ ലോകം കൂടുതൽ പ്രക്ഷുബ്ധമാവുകയാണ്. ലോകത്ത് അശാന്തി വർദ്ധിക്കുന്നത് തുടർച്ചയായ പതിമൂന്നാം വർഷമാണ്. ഈ വർഷം 74 രാജ്യങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടു, അതേസമയം 87 രാജ്യങ്ങളിൽ സ്ഥിതി കൂടുതൽ വഷളായി. 2025 ലെ ഗ്ലോബൽ പീസ് ഇൻഡെക്സ് റാങ്കിംഗ് അനുസരിച്ച്, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് രാജ്യങ്ങൾ ഐസ്‌ലാൻഡ്, അയർലൻഡ്, ന്യൂസിലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ്. ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യങ്ങൾ…

ക്രൗൺ വാർഡ് ഡോറയുടെ കഥ: ജോയ്‌സ് വര്‍ഗീസ് (കാനഡ)

കഥ നടക്കുന്നത് ഒത്തിരി വടക്കൊരു നാട്ടിൽ…. കാനഡയിൽ. ഡോറയുടെ അമ്മയും അച്ഛനും തമ്മിൽ പതിവ് വഴക്ക് നടക്കുകയാണ്. അച്ഛൻ അല്ലെങ്കിൽ ജന്മത്തിനു കാരണക്കാരൻ എന്നോ വിളിക്കാം. അമ്മയുടെ പല കാമുകന്മാരിൽ അവസാനത്തെ ആൾ. നിയമപ്രകാരം വിവാഹം ചെയ്യാതെ ഒന്നിച്ചു താമസിക്കുന്നവർ. തുടർച്ചയായുള്ള രാത്രിജീവിതത്തിൽ പമ്പിലും മറ്റു ലഹരിവില്പന കേന്ദ്രങ്ങളിലും കണ്ടുമുട്ടിയവർ. ജീവിതം ലാഘവത്തോടെ ആസ്വദിക്കണം എന്നുമാത്രം കരുതുന്ന അവർക്കിടയിൽ അറിയാതെ വന്നു പിറന്ന മകൾ ഡോറ. അവർ അവളെ ആഗ്രഹിച്ചിരുന്നോ? എളുപ്പം തകർന്നുപൊടിയാവുന്ന ബന്ധത്തിലെ പൊടിപ്പ്. ലഹരി, വിവേകത്തിനു മുകളിൽ ആധിപത്യം സ്ഥാപിക്കുമ്പോൾ, പരസ്പരം ഉച്ചത്തിൽ അസഭ്യം ചൊരിഞ്ഞും, ആക്രമിച്ചും അവർ ഏറ്റുമുട്ടുമ്പോൾ കുഞ്ഞുഡോറ മുറിയുടെ മൂലയിൽ പതുങ്ങി. തന്റെ ചെറിയ കിടക്കയിൽ കമിഴ്ന്നു കിടന്നു പേടിച്ചു കരഞ്ഞു. ഒരു ദിവസം എന്നെന്നേക്കുമായി അവരിൽ ഒരാൾ ഇറങ്ങിപ്പോയി. അമ്മയുടെ മാനസികാവസ്ഥ പലപ്പോഴും ചാഞ്ചാടികൊണ്ടിരുന്നു (mood swings). സന്തോഷം…

പ്രവാസ സാഹിത്യത്തിലെ സത്യാന്വേഷണങ്ങൾ: മേരി അലക്‌സ് (മണിയ)

മണ്ണിനും വിണ്ണിനും അതിർവരമ്പുകൾ പോലെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും.’മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ എല്ലായിടങ്ങളിലും അവൻ ബന്ധനത്തിലാണ്’ എന്ന് റൂസോ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പാട്ടുകാരൻ വേടന്റെ കവിത ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠിക്കാനെടുത്തു എന്ന പേരിൽ പരസ്പരം പോരടിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് പ്രവാസ സാഹിത്യത്തിലെ പ്രതിഭാധനനായ മാവേലിക്കര ചാരുംമൂട് സ്വദേശി ലണ്ടനിൽ താമസിക്കുന്ന ശ്രീ. കാരൂർ സോമനെയാണ്. നാലര പതിറ്റാണ്ടിലധികമായി സ്വദേശത്തും വിദേശത്തും മലയാള ഭാഷയെ അനുഭവത്തിന്റെ നിറവിൽ സമ്പന്നമാക്കുന്ന മറ്റൊരു എഴുത്തുകാരൻ പ്രവാസ ലോകത്തു് എന്റെ അറിവിലില്ല. ഒരു കവിതയിലൂടെ വേടൻ പാഠ്യപദ്ധതിയിൽ കടന്നുവന്നെങ്കിൽ ഇനിയും എത്രയോ പേർ വരാനിരിക്കുന്നു. ഇങ്ങനെ പാലും പായസവും ഒരു കൂട്ടർക്ക് വിളമ്പുമ്പോൾ ജനപക്ഷത്തു് നിന്നെഴുതുന്ന കാരൂരിനെപ്പോലുള്ളവരുടെ ചാരുതയാർന്ന കൃതികൾ എന്തുകൊണ്ട് പഠനത്തിന് വിധേയമാകുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. ഈ അവസരം ഓർമ്മവരുന്നത് കാരൂരിനെപോലെ സാഹിത്യ രംഗത്ത്…

പിതൃദിനത്തില്‍ ഉപ്പയെ ഓര്‍ക്കുമ്പോള്‍: അബ്ദുള്‍ പുന്നയൂര്‍ക്കുളം

ഉപ്പ മണ്‍മറഞ്ഞിട്ട് ഈ ഡിസംബര്‍ 3ന് 45 വര്‍ഷമാകുന്നു. വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചു നടക്കുന്ന ഒന്നാണ്, ഉപ്പ അന്ത്യവിശ്രമം കൊളളുന്നേടത്ത് സ്വന്തം അന്ത്യവിശ്രമം വേണമെന്ന്. പക്ഷേ ഉപ്പയുടെ ഖബറിന് മൂന്ന് മക്കള്‍ അവകാശികളായിട്ടുണ്ട്. അതില്‍ മൂത്ത സഹോദരന്‍, മുഹമ്മദുണ്ണി കുറച്ചകലെയാണ് കുടുംബവുമൊത്ത് വാസം. ഇളയവന്‍ സെയ്തുവിനോട് ആ ആഗ്രഹം സൂചിപ്പിച്ചെങ്കിലും, വ്യക്തമായ പ്രതികരണം ലഭിച്ചില്ല! ആലോചിച്ചപ്പോള്‍ ഉപ്പ തനിക്ക് പിതാവ് മാത്രമായിരുന്നെങ്കില്‍, സെയ്തുവിന് ഉപ്പ പിതാവും മാതാവുമായിരുന്നു. കാരണം, അവന് അഞ്ചു വയസ്സുളളപ്പോഴാണ് അവനെ ഉമ്മയുടെ അരികില്‍ നിന്നെടുത്ത് മലേഷ്യയിലേക്ക് കൊണ്ടുപോയത്. ഉപ്പ മലേഷ്യയിലാണ് ജോലി ചെയ്തിരുന്നത്. അന്നത്തെ നിയമമനുസരിച്ച് മലേഷ്യന്‍ പൗരര്‍ക്ക് അവരുടെ ആറ് വയസ്സിനു താഴെയുളള മക്കളെ കൊണ്ടുപോകാം. മലേഷ്യന്‍ പൗരനായ ഉപ്പ ആ അവസരം വിനിയോഗിച്ചു. പിന്നെ പ്രായപൂര്‍ത്തിയാകുന്നതുവരെ അവന്‍റെ എല്ലാമെല്ലാം ഉപ്പയായിരുന്നു. ആ സ്ഥിതിക്ക് അവനല്ലേ യഥാര്‍ത്ഥ അവകാശി? സംശയനിവാരണത്തിന് ഞാലില്‍…

ഇന്ത്യയ്ക്ക് ബന്ധുക്കളില്ല! (എഡിറ്റോറിയല്‍)

‘ഒരു ദൗത്യം, ഒരു സന്ദേശം, ഒരു ഭാരതം’ എന്ന തലക്കെട്ടോടെ, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് പിന്തുണ തേടി ഇന്ത്യയുടെ ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് പോയത്. അവര്‍ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് 32 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു. അതില്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം യുഎസ്എ, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. ശശി തരൂര്‍ സംഘം ന്യൂയോര്‍ക്കില്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂരിന്റെ സാഹചര്യവും പ്രവർത്തനങ്ങളും ലോകത്തെ ബോധ്യപ്പെടുത്തുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന് പിന്തുണ ഉറപ്പാക്കുകയും പാക്കിസ്താനെ ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ ലക്ഷ്യത്തെയും ‘ഓപ്പറേഷൻ സിന്ദൂരി’ നെയും നമുക്ക് പ്രശംസിക്കാം. പക്ഷേ, എത്ര രാജ്യങ്ങള്‍ ഇന്ത്യ പറയുന്നത് വിശ്വസിച്ചിരിക്കും എന്ന് ചിന്തിക്കേണ്ടതാണ്. പ്രതിനിധി സംഘം സന്ദര്‍ശനം നടത്തിയ രാജ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ശത്രുക്കളോ അതോ മിത്രങ്ങളോ? പഹല്‍ഗാം…

വിശ്വാസം….. അതല്ലേ എല്ലാം (ഗുരുജി)

സമൂഹത്തിൽ പ്രണയത്തിന്റെ മാറുന്ന സ്വഭാവവും അതിൽ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികളും…. പ്രണയം – ലളിതമായി തോന്നുന്ന ഒരു വാക്ക്, പക്ഷേ അത് ജീവിതത്തിലെ അതിരുകൾ കടക്കുമ്പോൾ, അത് ഏറ്റവും സങ്കീർണ്ണവും അപകടകരവുമായ രൂപം സ്വീകരിക്കുന്നു. പ്രത്യേകിച്ച് അത് വിവാഹത്തിന്റെ സാമൂഹികവും ധാർമ്മികവുമായ അതിരുകൾ കടക്കുമ്പോൾ. വിവാഹേതര ബന്ധങ്ങൾ ഒരു പുതിയ കാര്യമല്ല, പക്ഷേ സമീപ വർഷങ്ങളിൽ അവയിൽ നിന്ന് ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ, അക്രമങ്ങൾ, ആത്മഹത്യകൾ എന്നിവ വെറും വ്യക്തിപരമായ ദുരന്തങ്ങളല്ല. വർഷങ്ങളായി ധാർമ്മികതയുടെ മൂടുപടം കൊണ്ട് മൂടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ഘടനയിൽ പടരുന്ന വിള്ളലുകളുടെ വ്യക്തമായ തെളിവാണ് അവ. പ്രണയം ഇനി ഒരു വികാരമല്ല – ഉടമസ്ഥത, പ്രതീക്ഷ, അധികാരം, വിയോജിപ്പ് എന്നിവയ്ക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഒരു സ്ഫോടനാത്മകമായ രാസ പ്രക്രിയയായി അത് മാറിയിരിക്കുന്നു. സംശയം സുതാര്യതയ്ക്കും ബന്ധങ്ങളിൽ ആശയ വിനിമയത്തിനും പകരം വരുമ്പോൾ, അധികാരം അടുപ്പത്തിനും പകരം…

ഗുരുജി: സ്ക്രീനില്‍ കുടുങ്ങിയ ബാല്യം

നല്ല ചിരിയും ദീർഘമായ ഉറക്കവുമാണ് മിക്ക രോഗങ്ങൾക്കും ഏറ്റവും നല്ല പ്രതിവിധി എന്ന് പറയപ്പെടുന്നു. നല്ല ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദശകങ്ങളായി, കുട്ടികളിലും കൗമാരക്കാരിലും ഉറക്ക ബുദ്ധിമുട്ടുകൾ വർദ്ധിച്ചുവരുന്നതായി കാണപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡിജിറ്റൽ യുഗത്തിന്റെ ആവിർഭാവത്തിനുശേഷം, ഇന്റർനെറ്റ് സോഷ്യൽ മീഡിയയെ എല്ലാവർക്കും ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒന്നാക്കി മാറ്റി. ഈ സോഷ്യൽ മീഡിയ ആളുകളെ സാമൂഹികരാക്കിയിട്ടുണ്ടാകാം, പക്ഷേ അത് ആളുകളിൽ മാനസികവും ശാരീരികവുമായ അസുഖങ്ങൾ വേഗത്തിൽ വളർത്തിയെടുത്തിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല. ഇത് ഒരുതരം ഡിജിറ്റൽ ആസക്തിയാണെന്ന് പറയാം, ഇത് കുട്ടികളെയും കൗമാരക്കാരെയും കൂടി വിഴുങ്ങിയിരിക്കുന്നു. മനുഷ്യജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ് ബാല്യം എന്ന് വിശ്വസിക്കപ്പെടുന്നു, അവിടെ മനുഷ്യൻ ലോകത്തിലെ ദുഃഖങ്ങൾ, പ്രശ്‌നങ്ങൾ, സമ്മർദ്ദം, പോരാട്ടങ്ങൾ എന്നിവയെക്കുറിച്ച് അറിയുന്നില്ല. അവൻ എല്ലാ ദിവസവും ആസ്വദിക്കുന്നു, പക്ഷേ ഇത് ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികൾക്ക് ബാധകമാണോ?…

വൻശക്തികൾ പാക്കിസ്താനോടൊപ്പം: ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ലോക പര്യടനം പാഴ്‌വേലയാകുമോ?

പഹൽഗാമിൽ 26 നിരപരാധികളുടെ കൊലപാതകത്തെ പാക്കിസ്താനടക്കം എല്ലാവരും അപലപിക്കുകയും വിമർശിക്കുകയും ചെയ്തു. എന്നാൽ, ലോകത്തിലെ ഒരു രാജ്യവും പാക്കിസ്താനെ പേര് പറഞ്ഞ് പ്രതിക്കൂട്ടിൽ നിർത്തിയില്ല. നേരെമറിച്ച്, ഈ ഭീകരമായ ആക്രമണത്തിന് ശേഷം ഒറ്റപ്പെടുത്തുന്നതിന് പകരം, എല്ലാ രാജ്യങ്ങളും പാക്കിസ്താനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. ചൈന മുതൽ അമേരിക്ക, റഷ്യ വരെ എല്ലാവരും പാക്കിസ്താനെ ഒറ്റപ്പെടുത്തുന്നതിൽ നിന്ന് രക്ഷിച്ചു. തുർക്കി പരസ്യമായി സഹായിച്ചു, കുവൈറ്റ് പാക്കിസ്താന് ആശ്വാസവും നൽകി. വിരോധാഭാസമാണെന്നു പറയട്ടേ, കഴിഞ്ഞ 19 വർഷമായി കുവൈറ്റ് പാക്കിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ, ഇന്ത്യയുമായുള്ള സൈനിക സംഘർഷത്തിനുശേഷം, കഴിഞ്ഞ മാസം മെയ് 28 ന് അവര്‍ പാക്കിസ്താൻ പൗരന്മാർക്കുള്ള വിസ അപേക്ഷ വീണ്ടും തുറന്നു. അതുപോലെ, ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിനുശേഷം, പാക്കിസ്താൻ വിദേശകാര്യ മന്ത്രി ചൈന സന്ദർശിച്ചപ്പോൾ, അദ്ദേഹം ഒരു വലിയ സമ്മാന പാക്കേജുമായാണ് മടങ്ങിയത്.…