“ഫാഷനുകളെക്കുറിച്ചുള്ള ഒരച്ഛന്റെ ചിന്തകൾ: സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

ശാന്തമായ ഒരു നവംബർ പ്രഭാതത്തിൽ എന്റെ മകൻ ഷിബു എന്നോട് ചോദിച്ചു, “നിങ്ങൾ വളർന്നപ്പോൾ ഏറ്റെടുത്തിരുന്ന ഫാഷനുകൾ ഏതൊക്കെയാണ്?” അതൊരു ലളിതമായ ചോദ്യമായിരുന്നെങ്കിലും എന്നിൽ അതൊരു ആഴത്തിലുള്ള ചിന്തയ്ക്ക് തിരികൊളുത്തി. ‘ഫാഷൻ’ എന്ന ആ ചെറിയ വാക്ക് നമ്മൾ സാധാരണയായി ഉപയോഗിക്കുന്നതാണ്, എന്നാൽ അതിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് നമ്മൾ വിരളമായി മാത്രമേ ചിന്തിക്കാറുള്ളൂ. ഓക്സ്ഫോർഡ് ലാംഗ്വേജ് നിഘണ്ടു പ്രകാരം, ഒരു ഫാഷൻ (fad) എന്നാൽ ഒരു കാര്യത്തോടുള്ള താൽക്കാലികവും പലപ്പോഴും തീവ്രവുമായ ഒരാവേശം, അത് അതിവേഗം പടരുകയും അതേ വേഗത്തിൽ തന്നെ മങ്ങിപ്പോവുകയും ചെയ്യുന്നു. പുതിയ ഫാഷനുകൾ പ്രത്യക്ഷപ്പെടുന്നു, തിളങ്ങുന്നു, അപ്രത്യക്ഷമാകുന്നു. ഫാഷനുകളെക്കുറിച്ച് ചിന്തിച്ചപ്പോൾ സ്വാഭാവികമായും എന്റെ മനസ്സ് അന്നത്തെയും ഇന്നത്തെയും കാര്യങ്ങളിലേക്കും, അവയ്ക്കിടയിലുള്ള നീണ്ട യാത്രയിലേക്കും പോയി. “അന്നത്തെയും ഇന്നത്തെയും” യഥാർത്ഥ അർത്ഥം വർഷങ്ങളായി, ജീവിതം എങ്ങനെ വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നു എന്നതിനെക്കുറിച്ച് എനിക്കൊരു ബോധ്യമുണ്ട്.…

നിലവാരമില്ലാത്ത സ്പിൻ പിച്ചുകൾ തയ്യാറാക്കി സ്വയം തോൽവി ഏറ്റു വാങ്ങി ഇന്ത്യൻ ടീം

കൊൽക്കത്തയിലെ ഈദൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്ക ചരിത്രം കുറിച്ചു. ടെംപ ബാവുമയുടെ നേതൃത്തത്തിൽ ആഫ്രിക്കൻ ടീം 30 റൺസിന്‌ വിജയിച്ചു .ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യക്കു ജയിക്കാൻ വേണ്ടത് വെറും 124 റൺസ് മാത്രം ആയിരുന്നു . ലോകോത്തര ബാറ്റിങ് നിര എന്നറിയപ്പെട്ടിരുന്ന ഇന്ത്യക്കു ഒരു ടെസ്റ്റ് മത്സരത്തിൽ അവസാന ദിവസം 124 റൺസ് എടുക്കാൻ കഴിഞ്ഞില്ല എന്നത് തികച്ചും അത്ഭുതാവഹം തന്നെ . അതിന്റെ , കാരണം അന്വേഷിച്ചു പോയാൽ , ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങൾ വ്യക്തമാവുo . നമ്മൾ സ്പിൻ ബൗളിങ്ങിൽ മറ്റു രാജ്യങ്ങളെക്കാൾ ഒരുപാട് മുന്നിൽ ആണെന്നും അതുകൊണ്ടു സ്പിന്നിന് അനുകൂലമായ ഒരു പിച്ച് നമ്മുടെ നാട്ടിൽ നടക്കുന്ന മത്സരങ്ങളിൽ തയ്യാറാക്കുന്ന ഒരു രീതി പണ്ടേ നമ്മുടെ ബോർഡ് സ്വീകരിക്കാറുണ്ട് . അങ്ങിനെ അവസാന ദിവസം ബാറ്റ് ചെയ്യാൻ പറ്റാത്ത സ്ഥിതി ഉണ്ടാക്കി…

കോൺഗ്രസിന്റെ പുനർജന്മം ഡൽഹിയിൽ നിന്നാകില്ല, അത് പ്രവർത്തകരുടെ മനസ്സിൽ നിന്നാകും: ജെയിംസ് കൂടൽ

കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധി പുറത്തുനിന്നുള്ള ആക്രമണങ്ങൾ കൊണ്ടുമാത്രമല്ല. സംഘടനയുടെ സ്വന്തം നേതൃശൈലിയും ഡൽഹി കേന്ദ്രിത ഭരണത്തിന്റെ അമിത ഇടപെടലുകൾ തന്നെയാണ് ഏറ്റവും വലിയ അപകടം. ഒരിക്കൽ സംസ്ഥാന നേതാക്കളുടെ ശക്തിയിൽ വളർന്ന ഈ പാർട്ടി ഇന്ന് വാർ റൂമുകളുടെയും നിർദ്ദേശങ്ങളുടെയും കൊണ്ടാണ് മുന്നോട്ട് പോകാൻ ശ്രമിക്കുന്നത്. പക്ഷേ, ഇതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ തെറ്റായ വഴിത്തിരിവ്. വാറൂമുകൾ പാർട്ടിയെ രക്ഷിക്കില്ല; പ്രവർത്തകർക്ക് സ്നേഹമാണ് ആവശ്യം. ഡൽഹിയിൽ നിരത്തിയിട്ടുള്ള വാർ റൂമുകളും അനാലിറ്റിക്സും PowerPoint പ്രദർശനങ്ങളും യാഥാർത്ഥ്യ രാഷ്ട്രീയവുമായി ബന്ധമില്ലാത്തത് തന്നെയാണ്. തെരുവിൽ പോരാടുന്നത് പ്രവർത്തകരാണ്. അവരാണു അപമാനവും ആക്രമണവും നേരിടുന്നത്, വീടുകളിൽ നിന്ന് സമയം വിട്ടുനൽകുന്നത്, തങ്ങളുടെ വ്യക്തിജീവിതം ത്യജിക്കുന്നത്. പക്ഷേ അവർക്കു ലഭിക്കുന്നത് നിർദ്ദേശങ്ങൾ മാത്രമാണ്; മനുഷ്യബന്ധം ഇല്ല. പ്രവർത്തകർക്ക് ആവശ്യം ‘command’ അല്ല, കരുതലും ബഹുമാനവുമാണ്. ഒരു പുഞ്ചിരി, ഒരു പ്രോത്സാഹന വാക്ക്,…

കാർമേഘങ്ങൾക്കിടയിലെ മഴവില്ല്: ജേക്കബ് ജോൺ കുമരകം, ഡാളസ്

മനസിന്റെ ഉള്ളറകളിൽ ഘനീഭവിച്ചു നിൽക്കുന്ന കറുത്തകാർമേഘങ്ങൾ , ഒന്ന് പെയ്ത് ഒഴിഞ്ഞു പോയിരുന്നെങ്കിൽഎന്ന് ആശിച്ചു നിരാശയുടെ കയങ്ങളിലേക്കു കൂപ്പു കുത്തുന്നഇരുണ്ട നിമിഷങ്ങൾ. ആരോടും പറയാനില്ലാതെ , പറഞ്ഞാൽആർക്കും മനസിലാകാത്ത പ്രശ്നങ്ങൾ , ഉത്തരമില്ലാത്തഎത്രയെത്ര ചോദ്യങ്ങൾ എത്രയെത്ര അനുഭവങ്ങൾ . ദൈവവിശ്വാസം പോലും പരീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങൾ . ഇവിടെയാണ് ഒരു മനുഷ്യന്റെ അന്തരാത്മാവിൽ , മണ്ണിൽമുളക്കാതെ സുഷിപ്തിയിൽ കഴിയുന്ന വിത്ത് പോലെകിടക്കുന്ന ദൈവാംശം , അത് തലമുറകളിലൂടെ പകർന്നുകിട്ടിയതാവാം , പണ്ടെങ്ങോ വായിച്ചു മറന്ന ദൈവ വചനനുറുങ്ങുകൾ ആകാം , സ്വന്ത അനുഭവങ്ങളിലൂടെ കിട്ടിയതിരിച്ചറിവുകൾ ആവാം , ഉണർന്നു സംവദിക്കുന്നത് . നീതനിച്ചല്ല , നിന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഒരിക്കലുംതകർച്ചയിലേക്ക് തള്ളി കളയുകയില്ല . അങ്ങനെ അങ്ങനെനൂറു നൂറു വാഗ്ദത്തങ്ങൾ , ഓരോന്നായി തെളിഞ്ഞു സൂര്യ പ്രഭയായി ഉള്ളിലെ കാര്മേഘങ്ങ പാളികളിൽ തട്ടി അവിടെ ഒരുമഴവില്ല് രൂപപ്പെടുകയാണ്…

“ഇനി മാറേണ്ടത് കോൺഗ്രസ് നേതൃത്വമല്ലെ?”: ജെയിംസ് കൂടൽ

രാജ്യമൊട്ടാകെ കോൺഗ്രസ് അതിൻ്റെ പരാജയം തുടർക്കഥയായി മാറ്റുകയാണ്. പുനർജ്ജീവനം പ്രതീക്ഷയും വെളിച്ചവുമായി മാറിയ കാലത്തിന് പ്രസക്തി തന്നെ ഇല്ലാതെയാകുന്നു. മടങ്ങി വരവിന് ഇനി ആവശ്യം ധീരമായ തീരുമാനം മാത്രമാണ്. അടിമുടി താഴേതട്ടിൽ പരിഷ്കരണം നടത്തി എന്നു വാദിക്കുന്ന കോൺഗ്രസ്. അപ്പോൾ ഇനി മറുചോദ്യം ഇതാണ്, മാറേണ്ടത് ആരാണ്? കോൺഗ്രസിന്റെ ദേശീയ നേതൃത്വഘടന തന്നെ പാർട്ടിയെ വളരാൻ അനുവദിക്കാത്ത പ്രധാന തടസ്സമായി മാറിയിരിക്കുന്നു എന്നതാണ് തുടർച്ചയായ പരാജയങ്ങൾ പറയാതെ പറയുന്നത്. ഹൈക്കമാൻഡ് കൈകളിൽ കൂടുതലായ അധികാരം സ്രവിച്ച് കേന്ദ്രീകരിച്ചതാണ് പാർട്ടിയുടെ ക്ഷയത്തെ വേഗത്തിലാക്കിയത്. രാജ്യത്തെ രാഷ്ട്രീയഭൂപടത്തിൽ കോൺഗ്രസിന്റെ ശക്തി കുറയുന്നുവെന്നത് യാഥാർത്ഥ്യത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഇന്ന് ഒരു പ്രവർത്തനക്ഷമ പാർട്ടിയേക്കാൾ, ഒരു പഴയ ഓർമ്മ എന്ന നിലയിലെത്തി അവസ്ഥ. ഈ അവസ്ഥ ഒരൊറ്റ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഫലമായുണ്ടായതല്ല, വർഷങ്ങളായി നേതൃത്ത്വത്തിലെ തെറ്റായ തീരുമാനങ്ങളും…

കാണപ്പെടാത്ത ദൈവം കാട്ടിക്കൊടുത്ത കള്ളന്മാര്‍ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

മലയാളികൾ പൊതുവെ പറയുന്ന ഒരു ചൊല്ലാണ് എല്ലാം കണ്ടുകൊണ്ട് മുകളിലൊരാളിരിപ്പുണ്ടെന്ന് പറയുന്നത്. ആരും കാണാതെ എല്ലാ വൃത്തികേടുകളും മോഷണവും സകല കുറ്റകൃത്യങ്ങളും അഴിമതിയും എന്ന് വേണ്ട എല്ലാം ചെയ്യുമ്പോൾ നാം വിശ്വാസത്തോടെയോ അല്ലാതെയോ അറിയാതെ പറയുന്നതാണ് മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ടെന്ന്. ഈ ചൊല്ല് അന്വർത്ഥമാക്കിയിരിക്കുകയാണ് ശബരിമല സ്വർണ്ണ കടത്തിൽ. കണ്ണും ചെവിയുമുണ്ടെങ്കിലും കൽപ്രതിമകളിൽ തീർത്ത വിഗ്രഹങ്ങൾക്ക് കാണാനും കേൾക്കാനും കഴിയില്ലല്ലോ. തങ്ങൾ പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായാ പ്രത്യേയ ശാസ്ത്രത്തിൽ എന്നും ആ ആശയമായിരുന്നല്ലോ. ആ വിശ്വാസത്തിലാണ് കട്ടതും സകലതും കൊണ്ടുപോയതും. എന്നാൽ ശാസ്ത്രത്തിനുമപ്പുറം ഒരു സത്യമുണ്ടെന്ന് കട്ടവരും കാക്കാൻ കൂട്ടുനിന്നവരും ചിന്തിച്ചില്ല. ഒരു പക്ഷെ ആ ചിന്തയാകാം മൂടോടെ കക്കാൻ അവരെ പ്രേരിപ്പിച്ചത്. മറന്നിരുന്നു തന്റെ മുതൽ കട്ടവനെ മാലോകരുടെ മുൻപിൽ കാണിച്ചു കൊടുക്കാൻ ശക്തിയുള്ളവനാണ് ശാസ്താവെന്ന് സംശയമില്ലാതെ പറയാം. കേട്ടറിവിനേക്കാൾ ഭയാനകമാണ് ശബരിമലയിലെ സ്വർണ്ണ കവർച്ച.…

എന്റെ ജീവിതകാലത്ത് അമേരിക്ക എങ്ങനെ മാറിയിരിക്കുന്നു – ഒരു തിരിഞ്ഞു നോട്ടം

എന്റെ കുട്ടികളിൽ ഒരാൾ ഒരിക്കൽ എന്നോട് ചോദിച്ചു, “നിങ്ങളുടെ ജീവിതകാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എങ്ങനെ മാറിയിരിക്കുന്നു?” ആ ചോദ്യം എന്നെ നിർത്തി ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. തുടർന്ന് അമേരിക്കയെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ പ്രതിഫലനമാണ്, അന്നും ഇന്നും. എന്റെ എല്ലാ വീക്ഷണങ്ങളോടും നിങ്ങൾ യോജിക്കണമെന്നില്ല, അത് തികച്ചും ശരിയാണ്. ഈ മഹത്തായ രാജ്യത്ത് അമ്പതിലധികം വർഷത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള എന്റെ നിരീക്ഷണങ്ങളാണിവ. ജീവിതം അന്നും ഇന്നും 1971-ൽ ഞാൻ ആദ്യമായി അമേരിക്കയിൽ എത്തിയപ്പോൾ, ജീവിതം വളരെ ലളിതമായിരുന്നു. സമ്പർക്കം നിലനിർത്താൻ ആളുകൾ മുഖാമുഖ സംഭാഷണങ്ങൾ, കൈയെഴുത്തുപ്രതിയുള്ള കത്തുകൾ, ഇടയ്ക്കിടെയുള്ള ഫോൺ കോളുകൾ എന്നിവയെ ആശ്രയിച്ചിരുന്നു. ഇന്ന്, സ്മാർട്ട്‌ഫോണുകൾ, ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവയിലൂടെ ആശയവിനിമയം തൽക്ഷണം സംഭവിക്കുന്നു. ലോകം ചെറുതായി തോന്നുന്നു, ഏതാണ്ട് ഒരു ആഗോള ഗ്രാമം പോലെ, ആളുകൾ ഭൂഖണ്ഡങ്ങൾക്കിടയിലൂടെ നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടുന്നു. ഞാൻ…

അമേരിക്കയുടെ പതനം കാണാൻ കണ്ണും നട്ടിരിക്കുന്നവർ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

ഷട്ട് ഡൗൺ അമേരിക്കയെ തകർത്തു. താരിഫ് അമേരിക്കയുടെ നടുവൊടിച്ചു. വിലക്കയറ്റവും പട്ടിണിയും കൊണ്ട് അമേരിക്ക തകർന്ന് ഒന്നുമല്ലാതായിരിക്കുന്നു. ഒരു നേരത്തെ ആഹാരത്തിനായി അമേരിക്കൻ ജനത ഇന്ത്യയുടെ മുന്നിൽ താമസിക്കാതെ കൈ നീട്ടും. ലോക് ശക്തിയെന്ന് പദവി അമേരിക്കയുടെ കൈയിൽ നിന്ന് പോയി. ഇന്ത്യൻ പത്രങ്ങൾ പുറത്തുവിടുന്ന വാർത്തയും ഇന്ത്യക്കാർ ആഘോഷത്തോടെയും ആർപ്പുവിളികളോടെയും കേൾക്കുകയും സോഷ്യൽ മീഡിയയിൽ കൂടി പുറത്തു വിടുകയും ചെയ്യുന്ന വാർത്തകളാണിത്. അമേരിക്ക മുടിഞ്ഞ കുത്തുപാളയെടുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നവരാണ് ഇന്ന് ഇന്ത്യക്കാർ . അതിൽ രാഷ്രീയ മത ലിംഗ ഭേദമില്ല. ട്രംപ് ഇന്ത്യക്ക് മേൽ താരിഫ് ഏർപ്പെടുത്തിയതുമുതൽ തുടങ്ങിയതാണ് ഇത്. ഇത് കാണുമ്പോൾ ഓർമ്മവരുന്നത് നാടോടിക്കാറ്റ് സിനിമയിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോഴ് മോഹൻലാലും ശ്രീനിവാസനും ആ കമ്പനിയിലെ എം ഡി യെ നോക്കി ഈ കമ്പനി മുടിഞ്ഞ കുത്തുപാളയെടുക്കുമെന്ന് പറയുന്ന ശാപ വാക്കാണ്. ഷട്ട് ഡൗൺ…

“ചിരിച്ചെന്നെ മയക്കിയ മിടുക്കിപ്പെണ്ണേ!” (രാജു മൈലപ്ര)

“ഇത്തവണ നമുക്കു കൂടി ഒന്നു പോയാലോ?” “പോകാം…” എങ്ങോട്ടെന്നോ, എവിടേക്കെന്നോ ഞാന്‍ ചോദിച്ചില്ല. “പുഷ്പ ഇത്തവണ എങ്ങും പോകണ്ടാ’”എന്നെങ്ങാനും ഞാന്‍ പറഞ്ഞാല്‍, അവളിലെ നാഗവല്ലി ഉണരും. “എന്താ? എന്താ ഞാന്‍ കൂടെ പോയാല്? വിടമാട്ടേ? അപ്പോ നീ ഇങ്കയില്‍ നിന്നും എങ്കെയും പോക വിടമാട്ടേ?” ആ ഒരു ഡയലോഗ് വീണ്ടും കേള്‍ക്കാതിരിക്കുവാന്‍ വേണ്ടിയാണ് ഞാന്‍ വരും വരാഴികകളേക്കുറിച്ച് ചിന്തിക്കാതെ ‘യെസ്’ മൂളിയത്. കാടു കയറാതെ കാര്യത്തിലേക്കു കടക്കാം ലാന’യുടെ ദ്വൈവാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 30 മുതല്‍ ഡാളസില്‍വെച്ചു നടക്കുന്നു. സമ്മേളന വേദിയായ Atrium ഹോട്ടലിനു തൊട്ടടുത്താണ് പുഷ്പയുടെ ബാല്യകാല സഖിയായ ശാന്തയുടെ വാസസ്ഥലം. നാല്പതു കൊല്ലത്തോളമായി അവര്‍ തമ്മില്‍ കണ്ടിട്ട്… എങ്കിലും… “എടീ ശാന്തേ!” “എടീ പുഷ്പേ!” “നീ ഓര്‍ക്കുന്നുണ്ടോടീ” – എന്ന ഡയലോഗു കൂടി നിരന്തരം ഫോണില്‍ക്കൂടി ബന്ധപ്പെടാറുണ്ട്. നേരില്‍ക്കാണണമെന്നുള്ള മോഹം രണ്ടുപേര്‍ക്കുമുണ്ട്. ശാന്ത ചെറിയ…

അവാർഡിന്റെ അതിർവരമ്പുകൾ: കാരൂർ സോമൻ (ചാരുംമൂടൻ)

ഒരു സമൂഹത്തെ പുനരുദ്ധരിക്കേണ്ട സാമൂഹ്യ കലാ സാംസ്‌കാരിക രംഗത്തുള്ളവരുടെ മനഃ സാക്ഷി റബർ പന്തുപോലെ ഉരുളുകയാണ്. അധികാരമേധാവിത്വം ശക്തമായാൽ അത് ദേശീയ സാംസ്‌കാ രിക ബോധത്തെ അശക്തമാക്കും, അസ്ഥിരപ്പെടുത്തും. പതിറ്റാണ്ടുകളായി കേരളത്തിലെ നവോദ്ധാന നായകർ പടുത്തുയർത്തിയ സാമൂഹ്യ സാംസ്‌കാരിക പരിഷ്‌ക്കാരങ്ങളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നതിന്റെ അനുരണനങ്ങളാണ് വേടൻ എന്ന ഹിരൻ ദാസ് മുരളിക്ക് മികച്ച ഗാന രചനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൊടുത്തതിലൂടെ കണ്ടത്. അക്കാദമി അവാർഡുകൾ കരുത്തറ്റ ആത്മാവ് കുടികൊള്ളുന്ന കൃതികൾക്കാണോ കൊടുക്കുന്നതെന്ന ചോദ്യം എന്നും ഉയരുന്നുണ്ട്. വേടന് അവാർഡ് കൊടുത്തതിൽ സിനിമ വനിതാ സംഘടന പ്രവർത്തകയായ ദീദി ദാമോദരൻ വുമൺ ഇൻ സിനിമ കോളേക്റ്റീവ് (WCC) ആവശ്യപ്പെട്ടത് ഫിലിം ജൂറി പെൺ കേരളത്തോട് മാപ്പ് പറയണമെന്നാണ്. ജൂറി മാത്രം മാപ്പ് പറഞ്ഞാൽ മതിയോ? കാവ്യ വ്യവഹാരം വഴിമാറി സഞ്ചരിക്കുന്നത് കാലത്തിന്റെ മാറ്റമാണ്. എഴുതുന്നത് കാവ്യാത്മക സൗന്ദര്യ…