ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രവർത്തനോദ്ഘാടനത്തിനോടു അനുബന്ധിച്ചു പ്രവാസ ലോകത്തെ എഴുത്തുകാരും സാമൂഹ്യ സാംസ്കാരിക നായകരും ഒന്നിച്ചു എത്തുന്ന സാഹിത്യ സദസ്സ് ഫെബ്രുവരി 8,ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കേരള അസോസിയേഷൻ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. മുഖ്യാതിഥി പ്രശസ്ത സിനിമ സംവിധായകൻ ഷാജിയേം പ്രവർത്തനോൽഘാടനം നിർവഹിക്കും. പ്രശസ്ത സിനിമ തിരക്കഥാകൃത്ത് എസ്. എൻ സ്വാമിയുടെ സാന്നിധ്യം (സൂം വഴി ) ഉണ്ടായിരിക്കും. ഈ സംഘടനയെ സംബന്ധിച്ചിടത്തോളം സാഹിത്യ രംഗത്ത് സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ പുരോഗമനപരമായ സമീപനത്തിന്റ ഭാഗമാകാൻ കെ എൽ എസ് നേതൃത്വം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ മാനുഷികമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന എല്ലാ സംഘടന നേതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കുന്നതായിരിക്കുംമെന്ന് അറിയിച്ചിട്ടുണ്ട്. കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം, ഇന്ത്യ പ്രെസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ,…
Category: SAHITHYAM
2025 ലെ മികച്ച ഓര്മ പുസ്തകത്തിനുള്ള പുരസ്കാരം ഡോ. അമാനുല്ല വടക്കാങ്ങരക്ക്
ദോഹ: 2025 ല്‍ പുറത്തിറങ്ങിയ മികച്ച ഓര്മ പുസ്കത്തിനുള്ള ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ഡോ. അമാനുല്ല വടക്കാങ്ങര എഡിറ്റ് ചെയ്ത് ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഈസക്ക എന്ന വിസ്മയം’ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. 25000 രൂപ സമ്മാനവും പ്രശംസി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സരസ്വതി വിദ്യാലയം ഗ്രൂപ്പ് ചെയര്മാന് ഡോ. ജി രാജ്മോഹന്‍ ചെയര്‍മാനും ഇമാം ബദറുദ്ദീന്‍ മൗലവി , ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട് അസീസി എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകനെന്ന നിലയിലും കലാസാംസ്കാരിക ജീവകാരുണ്യ മേഖലയിലും നിറഞ്ഞുനിന്ന ഈസക്കയുടെ ജീവിതം സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകമാണ് ഈസക്ക എന്ന വിസ്മയമെന്ന് ജൂറി വിലയിരുത്തി. ഈസക്കയുടെ ഓര്‍മദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ പ്രകാശനം ചെയ്തു
പുന്നയൂര്‍ക്കുളം: അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ ഡോ. എം.എൻ. കാരശ്ശേരി പ്രകാശനം ചെയ്തു. കമലാ സുരയ്യ സാംസ്കാരിക സമുച്ചയത്തിൽ നടന്ന പരിപാടിയിൽ ഡോ. ഖദീജാ മുംതാസ് പുസ്തകം ഏറ്റുവാങ്ങി. ടി. മോഹൻ ബാബു പുസ്തകം പരിചയപ്പെടുത്തി. ഉമ്മർ അറക്കൽ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പിയുമായ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. എച്ച് ആൻഡ് സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇംഗ്ളീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുളിന്റെ ഏഴാമത്തെ പുസ്തകമാണ് ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’. പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപാലൻ, അമേരിക്കൻ മലയാളി എഴുത്തുകാരൻ മനോഹർ തോമസ്, അഷ്റഫ് മന്തിയിൽ, വി.ആർ. പ്രസാദ്, എ.കെ. സതീഷ് കുമാർ, അസ്മ അറക്കൽ, ചൊ മുഹമ്മദുണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു. ജോസ് അവതാരകനായിരുന്നു. അബ്ദുൾ പുന്നയൂർക്കുളം…
സാഹിത്യവേദി ഫെബ്രുവരി 6-ന്, കവി പദ്മദാസ് അക്കിത്തം കവിതകൾ ചർച്ച ചെയ്യുന്നു
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) അശ്രു, ധർമ്മപരിചര്യകൾ അക്കിത്തം കവിതയിൽ എന്ന വിഷയത്തിൽ കവി പദ്മദാസ് പ്രബന്ധം അവതരിപ്പിക്കുന്നതാണ്. ലോകമെങ്ങുമുള്ള മനുഷ്യരുടെ കണ്ണുനീർ വിശ്ലേഷണ വിധേയമാക്കുന്ന ഒരു ദാർശനികവീക്ഷണം അക്കിത്തം കവിതകളിലുണ്ട്. സുധയായും, വെണ്ണക്കല്ലായും, ഭൂമി എന്ന വലിയ ഒറ്റത്തുള്ളി കണ്ണുനീർ തന്നെയായും അത് അദ്ദേഹത്തിൻ്റെ കവിതകളിൽ പ്രത്യക്ഷപ്പെടുന്നു. ഭരണകൂടമോ, പ്രത്യയശാസ്ത്രങ്ങളോ, ന്യായശാസനങ്ങൾ തന്നെയോ ന്യായപുസ്തകങ്ങളിൽ എഴുതി വെച്ച നീതിയോ, ഭൂരിപക്ഷജനത സൗകര്യാർത്ഥം പിന്തുടരുന്ന സാമാന്യനീതിയോ അല്ല അക്കിത്തത്തിൻ്റെ ധർമ്മസങ്കല്പത്തിൻ്റെ ആധാരശില. അത് ഒരു പരിധി വരെ വൈദികധർമ്മാധിഷ്ഠിതവും അതിലുമേറെ മാനുഷികവുമാണ്. അക്കിത്തം കവിതകളിലെ ഈ രണ്ടു ഘടകങ്ങൾ, എങ്ങനെ ആ കവിതയ്ക്കെന്നതു…
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കുന്നു
ഡാളസ് : ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജനുവരി 30 ന് വൈകിട്ട് 8 മണിക്ക് (8PM CST / 9 PM EST, ഇന്ത്യൻ സമയം ജനുവരി 31, 7.30 AM ) നടത്തപ്പെടുന്നതാണ്. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ലാന അംഗങ്ങളായ, സുകുമാർ കാനഡ, Dr. എൽസ നീലിമ മാത്യു, ശ്രീമതി ഉഷ നായർ, ശ്രീമതി ബിന്ദു ടിജി എന്നിവരുടെ കാവ്യാലാപനം ഈ ചടങ്ങിൽ അവതരിപ്പിക്കും. അമേരിക്കയിലെയും, കാനഡയിലെയും വിവിധ നഗരങ്ങളിലെ ലാന അംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സൂം മീറ്റിംഗ് വഴിയാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്. പുതുമയാർന്ന നിരവധി പ്രോഗ്രാമുകളാണ് ഈ വർഷം ലാന വിഭാവനം ചെയ്തിരിക്കുന്നതെന്നും അവയെ ഏകോപിപ്പിച്ചു നടത്തുന്നതിനായി ലാനാ പ്രോഗ്രാം കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ലാനാ പ്രസിഡന്റ് സാമൂവേൽ…
ഒ.വി. വിജയന് ആദരമായി ബർഫി ആപ്പിന്റെ പുതിയ മലയാളം ഫോണ്ട് ‘തസ്രാക്ക്’
കോഴിക്കോട്: മലയാള സാഹിത്യത്തിലെ ഇതിഹാസ കൃതിയായ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനും രചയിതാവ് ഒ.വി. വിജയനും ആദരമർപ്പിച്ച് ബർഫി ആപ്പ് തങ്ങളുടെ ഏറ്റവും പുതിയ മലയാളം ഫോണ്ട് പുറത്തിറക്കി. നോവലിന്റെ പശ്ചാത്തലമായ പാലക്കാടൻ ഗ്രാമത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്ത ‘തസ്രാക്ക്’ എന്ന ഫോണ്ടിന്റെ ഔദ്യോഗിക പ്രകാശനം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF) വേദിയിൽ വെച്ചാണ് നടന്നത്. പ്രശസ്ത കാലിഗ്രഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി, പ്രമുഖ ബ്രാൻഡ് കമ്മ്യൂണിക്കേഷൻ വിദഗ്ധൻ ഫേവർ ഫ്രാൻസിസ്, പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജമാൽ കൊച്ചാങ്ങാടി എന്നിവർ ചേർന്നാണ് ‘തസ്രാക്ക്’ ഫോണ്ട് പ്രകാശനം ചെയ്തത്. ചടങ്ങിൽ സാംസ്കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. എഴുത്തുകാർക്കും സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്കും അവരുടെ ചിന്തകളും ആശയങ്ങളും ഡിജിറ്റൽ ഇടങ്ങളിൽ മനോഹരമായി ആവിഷ്കരിക്കാൻ സഹായിക്കുന്ന രീതിയിലാണ് ‘തസ്രാക്ക്’ ഫോണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആകർഷകമായ പോസ്റ്ററുകൾ ഡിസൈൻ…
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ റദ്ദാക്കിയതിന് പിന്നാലെ സ്റ്റാലിൻ ഏഴ് ഭാഷകളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുതിയ ദേശീയതല സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. 2025 ഡിസംബറിൽ കേന്ദ്ര സർക്കാർ സാഹിത്യ അക്കാദമി അവാർഡുകൾ പെട്ടെന്ന് റദ്ദാക്കിയതിന് മറുപടിയായാണ് ഈ പ്രഖ്യാപനം. “സെമ്മോഴി സാഹിത്യ അവാർഡുകൾ” എന്നറിയപ്പെടുന്ന ഈ അവാർഡുകൾ തുടക്കത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലെ സാഹിത്യ കൃതികൾക്കാണ് നൽകുന്നത്. ചെന്നൈ: 2025 ഡിസംബറിൽ കേന്ദ്ര സർക്കാർ സാഹിത്യ അക്കാദമി അവാർഡുകൾ പെട്ടെന്ന് റദ്ദാക്കിയതിന് മറുപടിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഞായറാഴ്ച (ജനുവരി 18) പുതിയ ദേശീയതല സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു . ചെന്നൈ അന്താരാഷ്ട്ര പുസ്തകമേളയുടെ (CIBF) സമാപന ചടങ്ങിലാണ് സ്റ്റാലിൻ ഇക്കാര്യം അറിയിച്ചത് . “സെമ്മോഴി സാഹിത്യ അവാർഡുകൾ” എന്നറിയപ്പെടുന്ന ഈ അവാർഡുകൾ തുടക്കത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലെ…
അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ‘ പ്രകാശിതമാകുന്നു
സാഹിത്യസാംസ്കാരിക പൈതൃകത്തിന്റെ മരുപ്പച്ചയാണ് പുന്നയൂർക്കുളo. ആ പാരമ്പര്യം സംരക്ഷിക്കുന്നതിൽ പുന്നയൂർക്കുളo സാഹിത്യസമിതിക്ക് അനല്പമായ പങ്കുണ്ട്. അമേരിക്കൻ മലയാളി എഴുത്തുകാരിൽ ശ്രദ്ധേയനും പുന്നയൂർക്കുളo സാഹിത്യസമിതി സ്ഥാപകപ്രസിഡണ്ടുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ‘ ഡോ. എം.എൻ കാരശ്ശേരി ഡോ. ഖദീജാമുംതാസിന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു. ഇoഗ്ളീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുൾ, ജീവിതാനുഭവങ്ങളിൽ പ്രകടമാകുന്ന മാനസികഭാവങ്ങളെ ഈ നോവൽ വിദഗ്ദ്ധമായി വിശകലനം ചെയ്യുന്നു. 2026 ജനുവരി 25 ഞായർ 3:30ന്, പുന്നയൂർക്കുളo സാഹിത്യസമിതിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളo കമലാസുറയ്യ സമുച്ചയത്തിൽ നടക്കുന്ന പ്രകാശന ചടങ്ങിലേക്ക് എല്ലാ സഹൃദയരേയും സാദരം ക്ഷണിക്കുന്നു.
സാഹിത്യവേദി ജൂൺ 6-ന് – പുസ്തകവിചാരം: ഉള്ളെഴുത്തുകൾ
ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ജൂൺ 6 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. Zoom Meeting Link – https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) സാഹിത്യവേദി അംഗം ഷിജി അലക്സ് ഉള്ളെഴുത്തുകൾ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു. യുവജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുവരുന്ന, വിവിധ വിഷയമേഖലകളിൽ പ്രഗത്ഭരായ എൺപത് എഴുത്തുകാർ ന്യൂജെൻ കൂട്ടുകാർക്കെഴുതുന്ന സ്നേഹാർദ്രമായ കത്തുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. യുവജനങ്ങൾ ഇന്നനുഭവിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ പ്രതിസന്ധികളുടെ മൂലകാരണങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകവഴി, അവയെ നേരിടാൻ ഈ കത്തുകൾ അവരെ സജ്ജമാക്കുന്നു. യുവജനങ്ങളും മാതാപിതാക്കളും അധ്യാപകരും ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ന്യൂജെനറേഷനെ മുൻവിധികളില്ലാതെ മനസിലാക്കാൻ ശ്രമിക്കുന്നവർക്കും അവർക്കിടയിൽ പ്രവർത്തിക്കുന്നവർക്കും ഒഴിവാക്കാനാവാത്ത കൈപ്പുസ്തകം. ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും ലളിതമായി സംവദിക്കുന്നവയാണീ കത്തുകൾ. പുതിയകാലം തുറക്കുന്ന സാധ്യതകളെ സർഗ്ഗാത്മകമായി…
മാവേലിക്കര ഓണാട്ടുകര സാഹിതി ഒരുക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024 നു പുന്നമൂട് ജീവാരാമിൽ തുടക്കമായി
മാവേലിക്കര : ഓണാട്ടുകര സാഹിതി ഒരുക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024 നു പുന്നമൂട് ജീവാരാമിൽ തുടക്കമായി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഓൺലൈൻ ആയി സംഗമം ഉദ്ഘാടനം ചെയ്തു. ഓണാട്ടുകരയുടെ സാഹിത്യ, സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നു പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ജ്ഞാനപീഠ ജേതാവ് ഡോ. ദാമോദർ മൗസോ ഭദ്രദീപം തെളിച്ചു. സാഹിതി പ്രസിഡൻ്റ് ഡോ മധു ഇറവങ്കര അധ്യക്ഷത വഹിച്ചു. നിർഭയ സംഭവത്തിനു ശേഷവും ക്രിയാത്മകമായ മാറ്റങ്ങൾ വരാത്തതിനാൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള അക്രമം തുടരുകയാണ്. മതസൗഹാർദം സ്വന്തം വീടുകളിൽ നിന്നാണ് ആരംഭിക്കണ്ടതെന്നും ഡോ. ദാമോദർ മൗസോ പറഞ്ഞു. സരസ്വതി സമ്മാൻ ജേതാവ് ശരൺകുമാർ ലിം ബാള പ്രഭാഷണം നടത്തി. സാഹിത്യ സംഗമത്തിൻ്റെ സ്മരണിക , സാഹിതി ജോയിൻ്റ് സെക്രട്ടറി ശശികുമാർ മാവേലിക്കരയ്ക്കു നൽകി…
