ചിങ്ങം: ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. ലക്ഷ്യസാക്ഷാത്കരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. എല്ലാ പ്രധാന കാര്യങ്ങളിലും സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. ഈ കാലയളവിൽ മതപരമായ കാര്യങ്ങളില്‍ വ്യാപൃതരാകും. ഒരു തീര്‍ത്ഥാടനം ആസൂത്രണം ചെയ്യാനും ഇടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് ചില വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിഷമിപ്പിച്ചേക്കാം. ബിസിനസ്സുകാര്ക്ക് അവരുടെ പ്രവര്ത്തനങ്ങളില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കന്നി: ഒരു ശക്തിക്കും തടഞ്ഞുനിർത്താനാവില്ല. മനസ്സിൽ താരതമ്യേന വിപ്ലവകരമായ ഒരു ആശയം മുളപൊട്ടും. സുഹൃത്തുക്കൾ വരാൻപോകുന്ന സ്വപ്‌നങ്ങളുടെ ഒരു രൂപരേഖ കാണിച്ചുതന്നിട്ടുണ്ടാകും. അത് വളരെ അപ്രായോഗികമാണെന്ന് അപ്പോൾ കരുതിയിട്ടുമുണ്ടാകും. എന്നാൽ ഇപ്പോൾ ആ സ്വപ്‌നം ഒന്ന് പരീക്ഷിച്ച് നോക്കാൻ ആഗ്രഹിക്കുന്നു. കാര്യങ്ങൾ അത്ര ലളിതമായിരിക്കില്ല. അവയുടെ അനന്തരഫലങ്ങളും പ്രതീക്ഷിക്കുന്നതുപോലെ ആയിക്കൊള്ളണമെന്നില്ല. ഭാഗ്യപരീക്ഷണങ്ങൾ പോലെയാണവ. അതിനാൽ ഭാഗ്യപരീക്ഷണത്തിന് അനുകൂലമായ ഒരവസരത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും അനുയോജ്യമായ സമയം വന്നെത്തുകതന്നെചെയ്യും.…
Category: ASTROLOGY
നക്ഷത്ര ഫലം (17-07-2025 വ്യാഴം)
ചിങ്ങം: ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർദ്ധിക്കാൻ സാദ്ധ്യത കാണുന്നു. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കാനത് സഹായിക്കും. നിഷേധാത്മകമായ ചില ചിന്തകൾ ദിവസം മുഴുവൻ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കുക. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി: ഉള്ളിലെ സർഗ്ഗാത്മകവ്യക്തി പുറത്തുവരും. നല്ല രസിപ്പിക്കാൻ കഴിവുള്ളവനായി ജനങ്ങളെ വൈകുന്നേരങ്ങളിൽ തമാശകൾ കൊണ്ട് വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാകാര്യങ്ങളും നന്നായി ചെയ്യുകയും, കുറച്ച് ഊർജ്ജം ഭയാനകമായ ചില കാര്യങ്ങൾക്കും ചുമതലകൾക്കും വേണ്ടി മാറ്റി വയ്ക്കുകയും ചെയ്യും. തുലാം: എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക് മാനസികസംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് സമ്പാദിക്കും. മനസ്സിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടാനും കഴിയും. വൃശ്ചികം: ദീർഘകാലനിക്ഷേപങ്ങൾക്കും ഭൂമികച്ചവടത്തിനും നല്ല ദിവസമാണ്. അത് ദീർഘകാലലാഭത്തിനും നേട്ടത്തിനും വഴിയൊരുക്കും. ഇത് നഷ്‌ടപെടുത്താതെ, ജീവിതത്തിന്‍റെ…
നക്ഷത്ര ഫലം (16-07-2025 ബുധൻ)
ചിങ്ങം: ഇന്ന് മംഗളകരമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യതയുണ്ട്. തീർഥാടന സ്ഥലങ്ങളിലേയ്ക്കുളള യാത്രയ്ക്കും സാധ്യത. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണ് ഇന്ന്. വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ മാനസികമായി അസ്വസ്ഥരാകാൻ സാധ്യതയുണ്ട്. കന്നി: നിങ്ങൾ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. ഇന്ന് ഉചിതമായ ദിവസമല്ല. നിങ്ങളുടെ ശകാരവാക്കുകളെ നിയന്ത്രിച്ചാൽ ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ സഹായിക്കും. നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട തര്‍ക്കം നിങ്ങൾക്ക് ഇന്ന് ദുഃഖമുണ്ടാക്കും. തുലാം: മുൻപേ ആസൂത്രണം ചെയ്‌ത പരിപാടികൾ നിശ്ചയിച്ച പോലെ നടക്കും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ഊർജം മറ്റുള്ളവരിലേക്ക് പകരുക വഴി പരിസരങ്ങളെ ഊർജസ്വലതയോടെ നിലനിർത്താൻ സഹായിക്കുന്നു. മനസിനെ ഹഠാദാകർഷിക്കുന്ന പ്രശസ്‌തിയും അംഗീകാരവും ലഭിക്കും. കഴിക്കാൻ കൊതിച്ചിരുന്ന പല വിഭവങ്ങളും നിങ്ങൾക്കിന്ന് ലഭിക്കാൻ സാധ്യത. വൃശ്ചികം: ശാരീരികമായും മാനസികമായും…
നക്ഷത്ര ഫലം (15-07-2025 ചൊവ്വ)
ചിങ്ങം: ഇന്ന് ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീർണമാകാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുകാര്യങ്ങളില്‍ ഇടപെടുമ്പോൾ സൂക്ഷിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍ നിന്നും അകന്നുനില്‍ക്കുക. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മികച്ച് നിൽക്കാനാകും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകും. രോഗ ശാന്തിക്കും സാധ്യത. തുലാം: ഇന്ന് നിങ്ങള്‍ക്ക് മാനസികോന്മേഷമുണ്ടാകും. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടേയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട ദിവസമാണ്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കും.…
നക്ഷത്ര ഫലം (14-07-2025 തിങ്കള്‍)
ചിങ്ങം: വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. മറ്റുള്ളവരുമായി ചൂടേറിയ വാഗ്‌വാദങ്ങൾ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ എല്ലാ പണ ഇടപാടുകളിലും ജാഗ്രത പുലർത്തുക. കന്നി: നിങ്ങളുടെ ആശയവിനിമയ നൈപുണ്യവും സൃഷ്‌ടിപരമായ കഴിവും ആയുധങ്ങളായി മാറും. ഇന്നത്തെ ദിവസം പ്രിയപ്പെട്ടവരുമായി ആനന്ദകരമായ സമയം ചെലവഴിക്കും. ആഗ്രഹങ്ങള്‍ സഭലമാകുന്ന ദിവസമാണ് ഇന്ന്. തുലാം: സുഹൃത്തുക്കളാൽ ഭാഗ്യം വന്നുചേരും. ഒരു തടസവും കൂടാതെ ഒരു പുതിയ സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം: ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥൻ്റെ ശാസനയ്‌ക്ക് വിധേയനാകേണ്ടി വന്നേക്കാം. സഹപ്രവർത്തകർ നിങ്ങളെ ചേർത്ത് നിർത്തുന്ന ദിവസം കൂടിയാണ് ഇന്ന്. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും. ധനു: എതിരാളികളെയും കിടമല്‍സരത്തിന് വരുന്നവരേയും നിങ്ങൾ മുട്ടുകുത്തിക്കും. ദിവസം മുഴുവനും നിങ്ങള്‍ക്ക് ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും.…
നക്ഷത്ര ഫലം (13-07-2025 ഞായര്‍)
ചിങ്ങം : ഇന്നൊരു ശരാശരി ദിവസം. വീട്ടില്‍ പ്രശ്‍നങ്ങളൊന്നും ഉണ്ടാകുകയില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ ശക്തരാകുകയും പ്രതിബന്ധങ്ങളുണ്ടാക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള മോശം വാര്‍ത്ത നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശനോ വിഷണ്ണനോ ആകരുത്. നിരാശക്ക് കീഴടങ്ങരുത്. നാളെ ഒരു പുതിയ ദിവസമാണ്. കന്നി : കുട്ടികള്‍ മനോവിഷമത്തിന് കാരണമാകും. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ബൗദ്ധിക ചര്‍ച്ചകളില്‍നിന്ന് അകന്നുനില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം : ഇന്ന് നക്ഷത്രങ്ങള്‍ നല്ല നിലയിലാണെങ്കിലും, നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കുന്നില്ല എന്നത് ഒരു വൈരുധ്യം തന്നെ.…
നക്ഷത്ര ഫലം (12-07-2025 ശനി)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം കാരണം ഓഫീസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നവും നിങ്ങളെ ഉല്‍കണ്‌ഠാകുലനാക്കും. കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം പൊതുവെ സമാധാനത്തിൻ്റെയും സമ്പൽസമൃദ്ധിയുടേതുമായിരിക്കും. ഇന്ന് നിങ്ങള്‍ കുറേക്കൂടി സമയം ആനന്ദത്തിനായി മാറ്റിവക്കും. തുലാം: ഇന്ന് നിങ്ങളുടെ ദിവസം പ്രശ്‌നങ്ങളാൽ സങ്കീര്‍ണണമായിരിക്കും. അതുകാരണം നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനനാരായിരിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയോ നിങ്ങളുടെ അമ്മയുമായുള്ള പിണക്കമോ നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന സ്ത്രീയോ ആയിരിക്കാം ഇതിന് കാരണം. ജലാശയങ്ങളില്‍ നിന്ന് അകന്ന് നിൽകുക. ഇന്ന് യാത്ര ഫലവത്താകില്ല. നിയമ പരമായ രേഖകളും വസ്‌തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക. വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങൾക്കായി…
നക്ഷത്ര ഫലം (10-07-2025 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷത്തിന്‍റെ ദിവസമായിരിക്കും. മറ്റുള്ളവരില്‍ നിന്നും ഏറെ പ്രശംസ ലഭിക്കും. ജോലി ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇന്ന് അത് ലഭിക്കും. നിങ്ങളുടെ കുടുംബത്തിന്‍റെയും ജീവിത പങ്കാളിയുടെയും ശ്രമഫലമായിട്ടായിരിക്കും ജോലി ലഭിക്കുക. സന്തോഷത്തോടെ ജോലിയില്‍ പ്രവേശിക്കാം. യാതൊരു തടസങ്ങളും ഇന്നുണ്ടാകില്ല. കന്നി: ഇന്ന് നിങ്ങള്‍ക്കൊരു നല്ല ദിവസമായിരിക്കും. ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇന്ന് നിങ്ങള്‍ പ്രയത്നിക്കും. തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള നിങ്ങളുടെ കഴിവിനെ മറ്റുള്ളവര്‍ പ്രശംസിക്കും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കണം. തുലാം: ഏറ്റെടുത്ത മുഴുവന്‍ ജോലിയും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇന്ന് ഏത് ജോലി ചെയ്‌താലും വളരെ വേഗത്തിലും കൃത്യതയോടെയും അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ മികവാര്‍ന്ന ജോലിക്ക് പ്രശംസകള്‍ തേടിയെത്തും. ഇന്നത്തെ ദിവസം പൂര്‍ണമായും നിങ്ങള്‍ പ്രയോജനപ്പെടുത്തുക. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് വളരെ സംഭവ ബഹുലമായ ദിനമായിരിക്കും. മുതിര്‍ന്നവരില്‍ നിന്നും ഉപദേശം തേടേണ്ടതായി വരും. സഹപ്രവര്‍ത്തകര്‍ സഹകരണ മനോഭാവത്തോടെ നിങ്ങളോട് പെരുമാറും. നിയമപരമായ ബുദ്ധിമുട്ടുകള്‍…
നക്ഷത്ര ഫലം (09-07-2025 ബുധന്‍)
ചിങ്ങം: ഈ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവിടും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷകരവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തും. സുഹൃദ് സമാഗമത്തിനും സ്നേഹിതരില്‍ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. ഇന്ന് നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിങ്ങളുടെ അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. സ്ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. സാമ്പത്തിക ചെലവ് അധികരിക്കാന്‍ സാധ്യത. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ല നിലയിലായിരിക്കും. ഒരു തീര്‍ഥാടനത്തിന് സാധ്യതയുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകാം. വിദേശ രാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും.…
നക്ഷത്ര ഫലം: (08-07-2025 ചൊവ്വ)
ചിങ്ങം: അനുകൂല ദിവസം. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ബാധിക്കും. പ്രിയപ്പെട്ടവരുടെ ആരോഗ്യം സൂക്ഷിക്കുക. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ളാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് അംഗീകരിക്കപ്പെടും. തുലാം: മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍…
