ചിങ്ങം: മറ്റുള്ളവർക്ക് സഹായം നൽകാൻ സന്നദ്ധനായിരിക്കും. എല്ലാ കാര്യങ്ങളിലും വിജയിക്കാൻ കഴിഞ്ഞെന്ന് വരില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് കഠിനമായി അധ്വാനിക്കേണ്ടി വരും. കന്നി: നിങ്ങളുടെ ധൈര്യം എല്ലാവരേയും ആകർഷിക്കും. വലിയ മത്സരത്തിനൊടുവിൽ മികച്ച വ്യക്തിത്വത്തിന് ഉടമയായി മാറും. വൈകുന്നേരം കുട്ടികളുടെ പഴയ സാധനങ്ങള്‍ നിങ്ങളിൽ പുഞ്ചിരി ഉണർത്തും. തുലാം: പ്രേമഭാജനത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തയ്യാറാകും. ജീവിതപങ്കാളിയെ ആകർഷിക്കാനായി രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. പഴയ ഓർമകൾ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കുകയും വികാരപരമായി കൂടുതൽ അവരോട് അടുക്കാൻ ശ്രമിക്കുകയും ചെയ്യും. വൃശ്ചികം: ജോലിയിലുള്ള കഴിവും വൈദഗ്ധ്യവും പലരുടെയും ശ്രദ്ധ ആകർഷിക്കും. വലിയ പ്രോത്സാഹനം ലഭിക്കാനും സാധ്യത കാണുന്നു. ഇന്ന് നിങ്ങളുടെ വിജയത്തെ കുറിച്ചുളള വാര്‍ത്ത എല്ലാവിടെയും എത്തും. ധനു: ഒരു യാത്രയ്ക്ക് തയ്യാറെടുത്തുകൊള്ളൂ. സാമ്പത്തിക കാര്യങ്ങൾക്ക് കൂടുതല്‍ പ്രധാന്യം നൽകണം. വൈകുന്നേരം വിശ്രമിക്കാന്‍ സമയം ലഭിക്കും. നിങ്ങളുടെ വിജയത്തിന്‍റെ കീർത്തി എങ്ങും പരക്കും. മകരം: ജോലിക്ക്…
Category: ASTROLOGY
നക്ഷത്ര ഫലം (10/12/2024 ചൊവ്വ)
ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നത് കാരണം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാം. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. ധാരാളിത്തം നിയന്ത്രിക്കാന്‍ ശ്രമിക്കുക. കന്നി: ബിസിനസ് രംഗത്തു നിന്ന് ഉയർച്ചയുടെ ചില വാർത്തകൾ കേള്‍ക്കാന്‍ ഇടവരും. പഴയ തെറ്റുകള്‍ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യുക. തുലാം: നിങ്ങളുടെ അധീനതയിലുള്ള ചില വിലകൂടിയ വസ്ഥുക്കളുടെ മേൽ കൂടുതൽ അധികാരം ലഭിക്കും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമ്മർദം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട് അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. ധനു: ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ ശ്രമിക്കും. അതിന് വളരെ സമയമെടുക്കുമെങ്കിലും അവസാനം മതിയായ ഉത്തരങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും. മകരം: അമിതമായ ജോലിഭാരം ബുദ്ധിമുട്ടിക്കും. എന്നിരുന്നാലും നിങ്ങൾ…
നക്ഷത്ര ഫലം (09/12/2024 തിങ്കള്‍)
ചിങ്ങം: നിങ്ങളുടെ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതിരിക്കുന്നത് സംതൃപ്‌തി നല്‍കും. എന്നിരുന്നാലും, അനുനയപരമായ സമീപനം നഷ്‌ടപ്പെടുത്തരുത്. പ്രൊഫഷണൽ കാര്യങ്ങളിലും ബിസിനസ് കാര്യങ്ങളിലും പ്രായോഗിക ബുദ്ധി ഉപയോഗിക്കുക. കന്നി: ചില പ്രശ്‌നങ്ങളില്‍ അതിയായ വേദന അനുഭവപ്പെടും. വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏതെങ്കിലും ഒരു കോഴ്‌സിൽ ചേരുന്നതിനുള്ള സാധ്യതയുണ്ട്. ആനന്ദം നല്‍കുന്ന സംഭാഷണങ്ങള്‍ക്കും സാധ്യത കാണുന്നു. തുലാം: നിങ്ങൾക്ക് മനസമാധാനം തോന്നും. കഴിഞ്ഞകാലത്തെ നല്ല ഓർമകൾ വീണ്ടും ഓർമിക്കാൻ ഇഷ്‌ടപ്പെടും. സമാന ചിന്താഗതിക്കാരായ ആളുകളുമായി ഇരിക്കാനും ആശയങ്ങളും ചിന്തകളും ചർചചെയ്യാനും കഴിയും. തത്ത്വചിത്ത, മതം തുടങ്ങിയ വ്യത്യസ്‌ത വിഷയങ്ങളിലുള്ള ആശയങ്ങൾ പങ്കുവയ്ക്കും. ഇപ്പോഴത്തെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാതെ സന്തോഷത്തോടെ തുടരുകയും ചെയ്യും. വൃശ്ചികം: ബിസിനസ് മീറ്റിങ്ങുകളിലും പ്രൊഫഷണൽ ചർച്ചകളിലും മികവ് പുലര്‍ത്താന്‍ കഴിയും. നർമബോധം ചുറ്റുമുള്ള എല്ലാവരെയും ആകർഷിക്കും. ധനു: പ്രണയജീവിതം മനോഹരമാകും. പങ്കാളി ഈ ദിവസം കയ്യടക്കും. പുതിയ വസ്‌ത്രങ്ങള്‍ വാങ്ങണമെന്ന്…
നക്ഷത്ര ഫലം (08-12-2024 ഞായര്‍)
ചിങ്ങം: സമ്മര്‍ദ്ദം നേരിടേണ്ടിവന്നേക്കാം. മാനസികവും, ശാരീരികവുമായ നന്മ നിലനിര്‍ത്താന്‍ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും ജോലിഭാരം മൂലം നിങ്ങള്‍ തളര്‍ന്നു പോയേക്കാം. ഏതെങ്കിലും വിധത്തില്‍ സന്തോഷിക്കാനും വിശ്രമിക്കാനും ശ്രമിക്കണം. കന്നി: ആരോഗ്യം സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകള്‍ വേദനിപ്പിച്ചേക്കാം. ഇന്നത്തെ ദിവസം പൊതുവെ സമാധാനത്തിന്‍റെയും സമ്പത്‌സമൃദ്ധിയുടേതുമായിരിക്കും. കൂടുതല്‍ സമയം ആനന്ദിക്കാനും രസിക്കാനും കണ്ടെത്തണം. അത് മാനസിക നില നല്ലതായി നിലനിര്‍ത്താന്‍ ആവശ്യമാണ്. തുലാം: സര്‍ക്കാര്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഒരു മനോഹരമായ ദിവസമായിരിക്കും ഇന്ന്. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങള്‍ തിരിച്ചറിയപ്പെടുകയും സ്‌തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. മാനേജര്‍മാര്‍ നിങ്ങളെ വിശ്വസിക്കാനും പ്രത്യേകമായ കാര്യങ്ങള്‍ നിങ്ങളുമായി ചര്‍ച്ച ചെയ്യുവാനും ആഗ്രഹിക്കുന്നു. വൃശ്ചികം: ബിസിനസിന് ഇന്ന് നല്ല ദിവസമാണ്. പുതിയ ഉത്‌പന്നം അവതരിപ്പിച്ച് എതിരാളികളെ ഞെട്ടിക്കാന്‍ സാധിക്കും. ഇപ്രകാരമാണെങ്കിലും നക്ഷത്രങ്ങള്‍ പൂര്‍ണമായും നിങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ ചില…
നക്ഷത്ര ഫലം (07-12-2024 ശനി)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. ജീവിതപങ്കാളിയുമായി കലഹം ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. ജോലിയിൽ മേലാധികാരികളിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. സഹപ്രവർത്തകരുടെ പിന്തുണ ഏറ്റെടുത്ത് ജോലികൾ പെട്ടെന്ന് പൂർത്തീകരിക്കാൻ സഹായിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ബിസിനസിലെ പങ്കാളിത്തത്തിൽ നിന്ന് നേട്ടമുണ്ടാകും. ശാരീരികാരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ആത്‌മീയതയും ധ്യാനവും നിങ്ങൾക്ക് ആശ്വാസവും ശാന്തതയും നൽകും. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ സന്തുഷ്‌ടനാക്കും. വൃശ്ചികം: ഇന്ന് നിങ്ങൾ ആത്‌മീയതയ്‌ക്കായി കൂടുതൽ സമയം കണ്ടെത്താം. തീർഥയാത്ര നടത്താൻ സാധ്യതയുണ്ട്.…
നക്ഷത്ര ഫലം (06-12-2024 വെള്ളി)
ചിങ്ങം: സമ്മിശ്രമായ ഫലങ്ങളുള്ള ഒരു ദിവസമായിരിക്കും. ഒരു വശത്ത് പങ്കാളിയാലോ സഹപ്രവര്‍ത്തകരാലോ നിരാശയുണ്ടാകുമ്പോള്‍ മറുവശത്ത് വലിയ ലാഭങ്ങളുണ്ടാക്കും. ഒരു സുഹൃത്തിന്‍റെ ഉപദേശത്തെ അടിസ്ഥാനമാക്കി കാര്യങ്ങള്‍ ചെയ്യാൻ ശ്രമിക്കുക. കന്നി: ചിന്തകളുടെ ഒരു കുത്തൊഴുക്കിലായിരിക്കും. വളരെ ശാന്തമായ ഒരു പ്രകൃതമുണ്ട്. എന്തും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഇതുമൂലം ധാരാളം ആളുകളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കും. വളരെ അസാമാന്യമായി ദയയുള്ള വ്യക്തിയാണ്. മനസ്സുവായിക്കാനുള്ള കഴിവ് വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള കരുത്ത് പകരും. തുലാം: പ്രതീക്ഷകളുടെ ദിനം. ഒരു നല്ല ഭാവി പ്രതീക്ഷിക്കുന്നു. പ്രിയതമയുടെ കരുതലും സ്നേഹവും മൂലം ലോകത്തോടുള്ള കാഴ്‌ചപ്പാട് തന്നെ മാറ്റി മറിച്ചേക്കാം. ഇങ്ങനെ ചെയ്യുന്നതുമൂലം ജീവിതം വളരെ മെച്ചപ്പെടും. വൃശ്ചികം: പുതിയ വ്യവസായസംരംഭം തുടങ്ങാൻ സാധിക്കും. വളരെ നിശ്ചയദാര്‍ഢ്യത്തോടുകൂടി കഠിനാധ്വാനം ചെയ്‌ത് വിജയം നേടിയെടുക്കും. ഇന്നത്തെ ദിവസം വളരെ ഫലപ്രദവും ശ്രേഷ്‌ഠവുമായിരിക്കും. ധനു: മാനസികനില ഒരു തീഗോളം പോലെയായിരിക്കും. കോപം ഈ ഭൂമിയെ തന്നെ നശിപ്പിക്കുമെന്ന്…
നക്ഷത്ര ഫലം (05-12-2024 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് വഴി മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നിങ്ങളെ സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. കായികം, കല, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിൽ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. തുലാം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ഒരു ദിവസമാണ്. ബിസിനസിൽ നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാൻ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ്. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ഇന്ന്…
നക്ഷത്ര ഫലം (04-12-2024 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. ഏറ്റെടുക്കുന്ന ജോലികൾ കൃത്യസമയത്ത് ചെയ്‌ത് തീർക്കാൻ കഴിയില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം. തുലാം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വൃശ്ചികം: നിങ്ങളുടെ മനസ് ഇന്ന് പ്രക്ഷുബ്‌ധമായിരിക്കും.…
നക്ഷത്ര ഫലം (ഡിസംബര്‍ 3 ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ദൂരയാത്ര പോകാൻ സാധ്യത. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാകാന്‍ സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മർദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. അപൂർണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ഒരു ചെറിയ തീർഥാടനത്തിന് പോകാനും സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും. വിദേശരാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. മാനസികമായും ശാരീരികമായും ശാന്തത കൈവരും. വൃശ്ചികം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. മാനസികവും ശാരീരികവുമായ…
നക്ഷത്ര ഫലം (ഡിസംബര്‍ 1, 2024)
ചിങ്ങം: ദിവസം മുഴുവനും നിങ്ങള്‍ കര്‍മ്മനിരതനായിരിക്കും. മേലുദ്യോഗസ്ഥൻമാരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് ജോലിയില്‍ പ്രവര്‍ത്തിക്കേണ്ടി വരും. വീട്ടമ്മമാര്‍ക്ക് അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റ് ചില ജോലികളും കൈകാര്യം ചെയ്യേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. കന്നി: കൂടുതല്‍ ജോലി ചെയ്യണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് വളരെ മുൻപന്തിയിലായിരിക്കും. ദിവസം മുഴുവൻ കഠിനമായി ജോലി ചെയ്‌തശേഷം നിങ്ങള്‍ക്ക് മാനസികോല്ലാസം നല്‍കുന്ന പ്രൈവറ്റ് പാര്‍ട്ടികളിലോ, സാമൂഹിക കൂട്ടായ്‌മകളിലോ അല്ലെങ്കില്‍ ഏതെങ്കിലും വിവാഹ സല്‍ക്കാരത്തിലോ പങ്കുകൊള്ളാൻ ശ്രമിക്കുക. തുലാം: ഭാഗ്യപരീക്ഷണത്തിനുള്ള നിങ്ങളുടെ സ്വഭാവം കാരണം ഇന്ന് നിങ്ങള്ക്ക് വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ സാമര്‍ത്ഥ്യത്തെയും, നന്നായി ജോലി ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെയും ശ്രദ്ധിക്കും. ആരെങ്കിലുമായി തുറന്ന ഒരു വഴക്കിന് നിങ്ങള്‍ തയ്യാറാകാതിരിക്കാൻ ശ്രദ്ധിക്കുക. വൃശ്ചികം: സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യതന്നെയാണ്. ഇന്നത്തെ ദിവസവും അതില്‍ നിന്നും വിഭിന്നമല്ല.…
