യൂണിയൻ കോപ് ജുമൈറ വില്ലേജ് സർക്കിൾ ശാഖ തുറന്നു

ഉയർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ ഒരു കുടക്കീഴിൽ ദുബായ്: യൂണിയൻ കോപ് ദുബായ് Jumeirah Village Circle-ൽ പുതിയ ശാഖ ആരംഭിച്ചു. യൂണിയൻ കോപ്പിന്റെ 30-ാമത് ശാഖയാണിത്. ആധുനിക ഡിസൈനും എല്ലാവിധ സേവനങ്ങളും നൽകാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ ശാഖയെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. ഉയർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ ഒരു കുടക്കീഴിൽ പുതിയ ശാഖയിൽ ലഭ്യമാകും. വൈവിധ്യമുള്ള ഉൽപ്പന്നങ്ങൾ സുരക്ഷിതമായി വാങ്ങാം – സി.ഇ.ഒ കൂട്ടിച്ചേർ‌ത്തു.  

സുഡാനിലെ യുദ്ധം നിയന്ത്രണാതീതം; മാനുഷിക പ്രതിസന്ധി അതിരൂക്ഷമായി: യുഎൻ സെക്രട്ടറി ജനറൽ

ദുബായ്: ഡാർഫർ നഗരമായ എൽ-ഫാഷർ അർദ്ധസൈനിക വിഭാഗം പിടിച്ചെടുത്തതിനെത്തുടർന്ന് സുഡാനിലെ യുദ്ധം നിയന്ത്രണാതീതമായി നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. ഖത്തറിൽ നടന്ന യുഎൻ ഉച്ചകോടിയിൽ സംസാരിക്കവെ, എൽ-ഫാഷറിനെക്കുറിച്ച് കടുത്ത മുന്നറിയിപ്പ് നൽകുകയും ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളിൽ ഒന്നായി മാറിയ രണ്ട് വർഷത്തെ സംഘർഷത്തിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. “ലക്ഷക്കണക്കിന് സാധാരണക്കാർ ഈ ഉപരോധത്തിൽ കുടുങ്ങിക്കിടക്കുന്നു,” ഗുട്ടെറസ് പറഞ്ഞു. “പോഷകാഹാരക്കുറവ്, രോഗം, അക്രമം എന്നിവയാൽ ആളുകൾ മരിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനങ്ങളെക്കുറിച്ചുള്ള തുടർച്ചയായ റിപ്പോർട്ടുകൾ ഞങ്ങൾ കേൾക്കുന്നു.” “റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് നഗരത്തിൽ പ്രവേശിച്ചതിനുശേഷം വ്യാപകമായ വധശിക്ഷകൾ നടന്നതായി വിശ്വസനീയമായ റിപ്പോർട്ടുകൾ” ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ-ഫാഷർ നഗരം പിടിച്ചെടുത്തതിന് ശേഷം അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് നടത്തുന്ന ആക്രമണത്തെക്കുറിച്ച് യുഎൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

ജിദ്ദ ഗവർണർ പ്രിൻസ് സൗദ് ബിൻ അബ്ദുല്ല ബിൻ ജലവി സൗദി മനുഷ്യാവകാശ കമ്മീഷൻ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: ജിദ്ദ ഗവർണർ പ്രിൻസ് സൗദ് ബിൻ അബ്ദുല്ല ബിൻ ജലവി തിങ്കളാഴ്ച ജിദ്ദയിൽ സ്വതന്ത്ര സ്ഥിരം മനുഷ്യാവകാശ കമ്മീഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹാദി ബിൻ അലി അൽ-യാമിയെ സ്വീകരിച്ചു. വിവിധ മേഖലകളിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും കമ്മീഷന്റെ പങ്കിനെക്കുറിച്ച് യോഗത്തിൽ ഗവർണറെ ധരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ഇസ്ലാമിക ലോകമെമ്പാടും അന്തസ്സ്, നീതി, സമത്വം എന്നിവയുടെ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അതിന്റെ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചു. കമ്മീഷന്റെ ആസ്ഥാനം ജിദ്ദയിൽ സ്ഥാപിക്കുന്നതിന് പിന്തുണ നൽകിയതിനും അതിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകിയതിനും അൽ-യാമി രാജ്യത്തിന് നന്ദി പറഞ്ഞു.

ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ്  ചടങ്ങ് ശ്രദ്ധേയമായി നിരവധി ഖത്തരി പ്രമുഖരുടെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില്‍ ദോഹ ഷെറോട്ടന്‍ ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ വെച്ച്  ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റി മുന്‍ ചെയര്‍മാനും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) മുന്‍ പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ ഹമ്മാം നിര്‍വഹിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മുഹമ്മദ് അല്‍ അന്‍സാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സൂപ്പര്‍ കപ്പ് 2025 ട്രോഫി സദസ്സിനു മുന്നില്‍ അനാച്ഛാദനം ചെയ്തു. ഖിഫ് ടൂര്‍ണമെന്റിന്റെ സംഘാടനത്തെ അഭിനന്ദിച്ചു കൊണ്ടും എല്ലാവിധ പിന്തുണയും അറിയിച്ചു കൊണ്ടുമാണ് ഖ്യു എഫ്…

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹിദ്ദ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്റ്റൽ പാലസിൽ ഹോട്ടലിൽ വച്ച് കെ പി എ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹറിൻ മലപ്പുറം ഡിസ്റ്റിക് ഫോറം രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി മുഖ്യാതിഥിയായും അൽ റീം ഗേറ്റ് ചെയർമാന് മൊഹ്‌സീൻ മുഹമ്മദ് മൊഹ്‌സീൻ വിശിഷ്ട അതിഥിയായും പങ്കെടുത്തു. കെ.പി.എ ഹിദ്ദ് ഏരിയ പ്രസിഡന്റ് രാജേഷ് പന്മന അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി പ്രണവ് സന്തോഷ്‌ കുമാർ സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ സെക്രട്ടറിമാരായ അനിൽകുമാർ , രജീഷ് പട്ടാഴി ,അസിസ്റ്റന്റ്…

സേറ മരിയ (14) ഖത്തറില്‍ നിര്യാതയായി

ദോഹ (ഖത്തര്‍): പാലാ മേവിട പുളിക്കല്‍ രജീഷിന്റെയും ഇടമറുക് ഇളബ്ലാശ്ശേരിയില്‍ ദീപ്തിയുടെയും മകള്‍ സേറ മരിയ (14 വയസ്) ഖത്തറില്‍ നിര്യാതയായി. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിംഗിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

സുഡാനിലെ അക്രമത്തെ അപലപിച്ച് ലിയോ മാർപ്പാപ്പ; ചര്‍ച്ചയ്ക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആഹ്വാനം ചെയ്തു

വത്തിക്കാൻ സിറ്റി: സുഡാനിൽ അടിയന്തര വെടിനിർത്തലിനും മാനുഷിക ഇടനാഴികൾ തുറക്കുന്നതിനും ഞായറാഴ്ച മാർപ്പാപ്പ അഭ്യർത്ഥിച്ചു, ഡാർഫറിലെ എൽ-ഫാഷർ നഗരത്തിൽ നടക്കുന്ന ഭീകരമായ ക്രൂരതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ “വലിയ ദുഃഖത്തോടെയാണ്” കേള്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ വിവേചനരഹിതമായ അക്രമം, പ്രതിരോധമില്ലാത്ത സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ, മാനുഷിക പ്രവർത്തനങ്ങൾക്ക് ഗുരുതരമായ തടസ്സങ്ങൾ എന്നിവ അസ്വീകാര്യമായ കഷ്ടപ്പാടുകൾ സൃഷ്ടിക്കുന്നു,” സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ജനക്കൂട്ടത്തോടുള്ള തന്റെ പ്രതിവാര പ്രസംഗത്തിൽ മാർപ്പാപ്പ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് “നിർണ്ണായകമായും ഉദാരമായും” പ്രവർത്തിക്കാൻ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ മാസം അവസാനം അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഡാർഫറിലെ സുഡാൻ സൈന്യത്തിന്റെ അവസാനത്തെ പ്രധാന കേന്ദ്രമായ എൽ-ഫാഷർ പിടിച്ചെടുത്തപ്പോൾ നൂറു കണക്കിന് സിവിലിയന്മാരും നിരായുധരായ പോരാളികളും കൊല്ലപ്പെട്ടിരിക്കാമെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 18 മാസത്തെ ഉപരോധത്തിന്…

സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷാറ വാഷിംഗ്ടണില്‍ ട്രം‌പുമായി കൂടിക്കാഴ്ച നടത്തും; ഉപരോധങ്ങൾ, സിറിയയുടെ പുനർനിർമ്മാണം എന്നിവ ചർച്ച ചെയ്യും: വിദേശകാര്യ മന്ത്രി

മനാമ: ഈ മാസം അവസാനം വാഷിംഗ്ടണിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്ന സിറിയൻ പ്രസിഡന്റ്, ശേഷിക്കുന്ന ഉപരോധങ്ങൾ നീക്കൽ, പുനർനിർമ്മാണം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പുമായി ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. നവംബർ ആദ്യം അഹമ്മദ് അൽ-ഷാറ വാഷിംഗ്ടണില്‍ എത്തുമെന്ന് സിറിയയിലെ ഉന്നത നയതന്ത്രജ്ഞൻ അസദ് അൽ-ഷൈബാനി ബഹ്‌റൈനിൽ നടന്ന മനാമ കോണ്‍ഫറന്‍സില്‍ പറഞ്ഞു. ഈ സന്ദർശനം തീർച്ചയായും ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങൾ പിൻവലിക്കുന്നതു മുതൽ നിരവധി വിഷയങ്ങൾ അദ്ദേഹം വാഷിംഗ്ടണില്‍ ചർച്ച ചെയ്യപ്പെടും. ഇന്ന് നമ്മൾ ഇസ്ലാമിക് സ്റ്റേറ്റുമായി പോരാടുകയാണ്… ഇതുസംബന്ധിച്ച ഏതൊരു ശ്രമത്തിനും അന്താരാഷ്ട്ര പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദശാബ്ദത്തിലേറെ നീണ്ട യുദ്ധത്തിനു ശേഷമുള്ള പുനർനിർമ്മാണത്തെക്കുറിച്ചും ചർച്ചകൾ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സിറിയൻ പ്രസിഡന്റ് വൈറ്റ് ഹൗസിൽ നടത്തുന്ന…

ദോഹ മദ്റസ ഉന്നത വിജയികളെ ആദരിച്ചു

ദോഹ: 2024 – 2025 അധ്യയന വർഷം ദോഹ അൽ മദ്റസ അൽ ഇസ്‌ലാമിയയിൽ നിന്ന് അർധ വാർഷിക – വാർഷിക പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി പ്രിൻസിപ്പൽ ഹോണേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളെ മദ്റസ മാനേജ്മെൻ്റും അധ്യാപകരും ആദരിച്ചു. പ്രിൻസിപ്പൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകരായ മുഹമ്മദ് സലീം, ഖമറുന്നിസ അബ്ദുല്ല, മുന അബുല്ലൈസ്, സഫീറ ഖാസിം, കെ.ഇബ്റാഹീം, സി.വി അബ്ദുസ്സലാം, അസ്മ, സാജിദ ഫാറൂഖ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹെഡ് ബോയ് ഹംദാൻ സ്വാഗതവും ഹെഡ് ഗേൾ സഫ്ന സുമയ്യ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരും വിവിധ വകുപ്പ് തലവന്മാരായ സി. കെ അബ്ദുൽ കരീം, മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

ഇറാനും അമേരിക്കയും ആണവ ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഒമാന്‍ വിദേശ കാര്യ മന്ത്രി

മനാമ (ബഹ്റൈന്‍): ജൂണിൽ ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് പാളം തെറ്റിയ നിരവധി യുഎസ്-ഇറാൻ ആണവ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഒമാൻ, ശനിയാഴ്ച രാജ്യങ്ങൾ ചർച്ചാ മേശയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. “ഇറാനും യുഎസും തമ്മിലുള്ള ചർച്ചകളിലേക്ക് മടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി ബഹ്‌റൈനിൽ നടന്ന ഐഐഎസ്എസ് മനാമ ഡയലോഗ് കോൺഫറൻസിലെ ഒരു പാനലിൽ പറഞ്ഞു. ഇറാന്റെ പരമ്പരാഗത മധ്യസ്ഥനായ ഒമാൻ ഈ വർഷം അഞ്ച് യുഎസ്-ഇറാൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. എന്നാല്‍, “ആറാമത്തെയും ഒരുപക്ഷേ നിർണായകവുമായ ചർച്ചകൾക്ക് മൂന്ന് ദിവസം മുമ്പ്, ഇസ്രായേൽ നിയമവിരുദ്ധവും മാരകവുമായ അട്ടിമറി നടത്തി ഇറാനില്‍ ബോംബുകളും മിസൈലുകളും വര്‍ഷിച്ചു. തുടര്‍ന്ന് അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തു,” അൽബുസൈദി പറഞ്ഞു. ഉപരോധങ്ങൾ ഒഴിവാക്കുന്നതിന് പകരമായി ഇറാന്റെ ആണവ പ്രവർത്തനങ്ങൾ തടയുന്ന ഒരു പുതിയ കരാറാണ് ചർച്ചകൾ ലക്ഷ്യമിട്ടത്.…