ബഹ്റൈന്‍: നീണ്ട പ്രവാസജീവിതത്തിനിടയിൽ രോഗം മൂലം സൽമാനിയ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞു, നാട്ടിലേക്ക് തുടർ ചികിത്സക്കായി പോകേണ്ട അവസ്ഥയിൽ കഴിഞ്ഞിരുന്ന കൊല്ലം തേവലക്കര സ്വദേശിക്കു കൊല്ലം പ്രവാസി അസോസിയേഷന്റെ സഹായം. രോഗം കാരണം കഴിഞ്ഞ കുറെ നാളുകളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന സഹോദരനാണ് കെപിഎ യുടെ സഹായം ലഭിച്ചിരിക്കുന്നത്. കെപിഎ യുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെപിഎ ചാരിറ്റി വിംഗ് യാത്ര ടിക്കറ്റ് കൈമാറി.
Category: MIDDLE EAST/GULF
‘പുതുയുഗ കേരളം, പ്രവാസികൾക്കും പറയാനുണ്ട് ‘ ജനകീയ പ്രവാസി അവകാശ രേഖ പികെ നവാസ് എംഎൽഎക്ക് കൈമാറി
മലപ്പുറം: കേരളത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ നട്ടെല്ലായി വർത്തിക്കുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള പ്രശ്‌നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പ്രവാസി വെൽഫെയർ ഖത്തർ തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ പികെ നവാസ് എംഎൽഎക്ക് കൈമാറി. പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന കമ്മിറ്റിയംഗം മുനീഷ് എസി, പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് ഹസനുൽ ബന്ന, ജില്ലാ ജനറൽ സെക്രട്ടറി ഏകെ സെയ്തലവി, പ്രവാസി വെൽഫെയർ ഖത്തർ നേതാക്കളായ അബ്ദു ഷൂക്കുർ സി, താനൂർ മണ്ഡലം കൺവിനർ മജീദ്, പിപി മൂസക്കുട്ടി, മാർബിൾ ലാന്റ് ഹംസ തലക്കടത്തൂർ എന്നിവർ ചേർന്നാണ് കൈമാറിയത്. ജില്ലയിലെ മന്ത്രിമാർ എംഎൽഎമാർക്കും വരും ദിവസങ്ങളിൽ കൈമാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ,…
കൂടുതൽ ജൈവ ഉൽപ്പന്നങ്ങൾക്ക് ഇടം നൽകി യൂണിയൻ കോപ് ശാഖകൾ
ജൈവ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കർശനമായ മാനദണ്ഡങ്ങൾ യൂണിയൻ കോപ് നടപ്പിലാക്കുന്നുണ്ട്. ജൈവ ഉൽപ്പന്നങ്ങൾക്ക് യൂണിയൻ കോപ് ശാഖകളിൽ കൂടുതൽ സ്ഥലം അനുവദിക്കുമെന്ന് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി. ദുബായ്: റീട്ടെയിൽ മേഖലയിൽ ഏറ്റവും അധികം വളർച്ച കൈവരിച്ച വിഭാഗങ്ങളിൽ ഒന്നാണ് ജൈവ ഉൽപ്പന്നങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം ഉപയോക്താക്കളിൽ വർധിച്ചതാണ് വളർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ജൈവ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കർശനമായ മാനദണ്ഡങ്ങൾ യൂണിയൻ കോപ് നടപ്പിലാക്കുന്നുണ്ട്. യു.എ.ഇയിലും ജി.സി.സിയിലും അംഗീകാരമുള്ള അക്രഡിറ്റഷേൻ സർട്ടിഫിക്കറ്റുകൾ ഉൽപ്പന്നങ്ങൾക്ക് നിർബന്ധമാണ്. ഇത് വിതരണശൃംഖല, സ്ഥിരമായ സപ്ലൈ, ഗുണമേന്മ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കും – യൂണിയൻ കോപ് സി.ഇ.ഒ പറഞ്ഞു. ജൈവ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. കൃത്യമായ കാലയളവിന് ശേഷം വിതരണക്കാരുടെ രജിസ്ട്രേഷൻ പുതുക്കും – യൂണിയൻ കോപ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മനുഷ്യത്വവും സാഹോദര്യവും ഉദ്ഘോഷിച്ച് ലോക മാനവിക ദിനാചരണം
ദോഹ: ലോക മാനവിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച കൂടിയിരുത്തം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ഉയര്‍ത്തിപ്പിടിച്ച ചിന്തകളും ആശയങ്ങളും കൊണ്ട് ശ്രദ്ധേയമായി. പരസ്പരം കരുതലോടെയും സഹാനുഭൂതിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമമാണ് ലോകത്തിന് ഏറ്റവും ആവശ്യമെന്നും, ജീവിതത്തില്‍ നാം എന്ത് നേടി എന്നതിനേക്കാള്‍ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്ത് ലഭിച്ചു എന്നതാണ് കൂടുതല്‍ പ്രസക്തമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 1972-ല്‍ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന മലയാളചലച്ചിത്രത്തിനായി വയലാര്‍ രാമവര്‍മ്മ രചിച്ച് ജി. ദേവരാജന്‍ സംഗീതം നല്‍കി കെ. ജെ. യേശുദാസ് ആലപിച്ച ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന സന്ദേശപ്രധാനമായ ഗാനം ആലപിച്ചുകൊണ്ട് ഗായിക സിതാര ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യനെ മതത്തിനും ജാതിക്കും അതീതമായി കാണേണ്ടതിന്റെ പ്രസക്തി ഓര്‍മിപ്പിച്ച ഗാനത്തിന്റെ അവതരണം പരിപാടിക്ക് മാനവികതയുടെ ശക്തമായ സന്ദേശം പകര്‍ന്നു. നമ്മുടെ ജീവിതം കൊണ്ട്…
നാട്ടിൽ സ്നേഹക്കൂട്ടായ്മയൊരുക്കി കെപിഎ ബഹ്റൈൻ
കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ (KPA Bahrain) നാട്ടിൽ അവധിക്കെത്തിയ അംഗങ്ങളെയും, കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. ഹൗസ്‌ബോട്ടിൽ നടന്ന കുടുംബസംഗമത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നാട്ടിലെത്തിയ അംഗങ്ങൾക്കും കുടുംബങ്ങൾക്കും പരസ്പരം കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാനും സംഗമം അവസരമായി. മനോഹരമായ കായൽക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഹൗസ്‌ബോട്ടിൽ നടന്ന സംഗമം സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ അനുഭവമായി മാറി. വിവിധ വിനോദപരിപാടികളും സൗഹൃദ കൂട്ടായ്മകളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ പരിപാടികളിൽ സജീവമായി പങ്കെടുത്തു. പരിപാടിക്ക് കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, കെപിഎ എക്സ്-പ്രവാസി കൺവീനർ കിഷോർ കുമാർ, രക്ഷാധികാരി ബിനോജ് മാത്യു, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, ലിനീഷ് പി. ആചാരി, റജിമോൻ ബേബിക്കുട്ടി, ഡിസ്ട്രിക്ട് കമ്മിറ്റി…
ഹോർമുസിനെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദം: ആശയക്കുഴപ്പത്തിലായ ഈ മനുഷ്യന്റെ വ്യാമോഹങ്ങൾ ഞങ്ങൾ തിരുത്തുമെന്ന് ഇറാന്‍
ഹോർമുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണത്തെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. ട്രംപിനെ “മിഥ്യാ ബോധം” ഉള്ളവൻ എന്ന് വിളിച്ച ഇറാനിയൻ ഉദ്യോഗസ്ഥർ ഹോർമുസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയക്കുഴപ്പം ഉടൻ നീങ്ങുമെന്ന് പറഞ്ഞു. ദോഹ: ഹോർമുസ് കടലിടുക്കിനെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് ഇറാൻ ശക്തമായി മറുപടി നൽകി. തന്ത്രപരമായി പ്രധാനപ്പെട്ട ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്കയുടെ നിയന്ത്രണം ട്രംപ് ഉറപ്പിച്ചു. “പുതിയ യുഎസ് പ്രദേശം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു AI- സൃഷ്ടിച്ച ചിത്രവും പങ്കിട്ടു. ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഹോർമുസ് കടലിടുക്കിന്റെ ഒരു AI- നിർമ്മിച്ച ചിത്രം പോസ്റ്റ് ചെയ്തു. ഇറാനും അറേബ്യൻ ഉപദ്വീപും തമ്മിലുള്ള കടൽ പാത…
പ്രവാസി വെൽഫെയര്‍ സ്വാതന്ത്ര്യ ദിന സദസ്സ്
ദോഹ: പ്രവാസി വെൽഫെയർ പാലക്കാട് ജില്ലാക്കമ്മറ്റിയും ഇൻഡസ്ട്രിയൽ ഏരിയ ഘടകവും സംയുക്തമായി സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. പൗരാവകാശവും മാറുന്ന പൗരബോധവും എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടി പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ യുവാക്കൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ പൗരബോധവും അവകാശങ്ങളെ പറ്റി ബോധവാന്മാരും ആയിരിക്കണമെന്ന് അദ്ദേഹം ഉണർത്തി. അതേസമയം യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ആരോഗ്യവും ചിന്താശേഷിയുമുള്ള ഭാവി തലമുറയെ നശിപ്പിക്കുമെന്നും അത് രാജ്യത്തിന്റെ ഭാവിക്ക് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ആബിദ് ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. ഈ അടുത്തകാലത്ത് രാജ്യത്ത് നടക്കുന്ന പൗരാവകാശ സമരങ്ങൾ നീതി നിഷേധിക്കപ്പെടുന്ന പുതിയതലമുറ ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാൻ ആർജ്ജവം കാണിച്ചു തുടങ്ങിയതിന്റെ തെളിവാണെന്നും, ഭരണകൂടം നീതി നിർവഹണത്തിൽ വരുത്തുന്ന വീഴ്ചകൾ വലിയ അരാജകത്വത്തിലേക്ക് നമ്മുടെ നാട്ടിന്റെ…
ദാന അനസിന് മീഡിയ പ്‌ളസിന്റെ ആദരം
ദോഹ: ദോഹ ഡിസൈന്‍ ഡിസ്ട്രിക്ട് സംഘടിപ്പിച്ച പ്രഥമ പബ്ലിക് ആര്‍ട്ട് ഓപ്പണ്‍ കോള്‍ പദ്ധതിയിലെ വിജയികളായ നാല് എന്‍ട്രികളില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയായ ദാന അനസിന് മീഡിയ പ്‌ളസിന്റെ ആദരം . ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച് യുവ ഇന്ത്യന്‍ പ്രതിഭകള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്. ദാന അനസിന്റെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര ദാന അനസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ ഡാനയുടെ നേട്ടം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനകരമാണെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രമുഖ കലാ-ഡിസൈന്‍ പദ്ധതിയില്‍ യുവ ഇന്ത്യന്‍ ആര്‍ക്കിടെക്റ്റിന്റെ സൃഷ്ടി തിരഞ്ഞെടുക്കപ്പെട്ടത് പുതിയ തലമുറയിലെ ഇന്ത്യന്‍ പ്രതിഭകള്‍ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെ മനസ്സിലാക്കി അതിനെ സമകാലിക ഡിസൈന്‍ ഭാഷയിലൂടെ അവതരിപ്പിക്കാനുള്ള ദാനയുടെ…
വിജയമന്ത്രങ്ങള്‍ പന്ത്രണ്ടാം ഭാഗം പ്രകാശനം ചെയ്തു
ദോഹ: പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ പരമ്പരയുടെ പന്ത്രണ്ടാം ഭാഗം പുസ്തകത്തിന്റെ പ്രകാശനം ഖത്തറിലെ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (കഇഇ) അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി. എന്‍. ബാബുരാജന്‍ പുസ്തകം പ്രകാശനം ചെയ്തു. ഏകദേശം 1,400 പുസ്തകങ്ങള്‍ വായിച്ച ഖത്തറിലെ ബാലപ്രതിഭ ഇശാന്‍ ഖാന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ജീവിതവിജയത്തിനും വ്യക്തിത്വവികസനത്തിനും പ്രചോദനം നല്‍കുന്ന വിജയമന്ത്രങ്ങള്‍ വിജയത്തിലേക്കുള്ള പ്രായോഗിക വഴികളും ജീവിതാനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളും പങ്കുവെക്കുന്ന പരമ്പരയാണെന്ന് പി.എന്‍. ബാബുകരാജന്‍ പറഞ്ഞു. വായനയിലൂടെ അറിവിന്റെയും ചിന്തയുടെയും ലോകം വിപുലീകരിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയായ ഇശാന്‍ ഖാനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കാലിക വിഷയങ്ങളോട് സംവദിക്കുന്ന ബാല പ്രതിഭ മുഹമ്മദ് അമനേയും ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങില്‍ ഡോ. ഷീല ഫിലിപ്പോസ്…
‘ഹോർമുസ് ഇനി ഞങ്ങള്‍ക്ക് സ്വന്തം’: ട്രംപിന്റെ അവകാശവാദം സംഘര്‍ഷം രൂക്ഷമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഹോർമുസ് കടലിടുക്ക് പുതിയ യുഎസ് പ്രദേശമായി അവകാശപ്പെടുന്ന ഭൂപടം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഇറാൻ ഇതിനകം തന്നെ അത്തരം അവകാശവാദങ്ങൾ നിരസിച്ചിട്ടുണ്ട്. ട്രംപിന്റെ വിവാദ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ്. ദോഹ (ഖത്തര്‍): ഹോർമുസ് കടലിടുക്കിനെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള വാഗ്വാദം പുതിയ തലത്തിലെത്തി. ഹോർമുസിനെ “യുഎസിന്റെ പുതിയ പ്രദേശം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ട്രൂത്ത് സോഷ്യൽ മീഡിയയിൽ ഒരു ഭൂപടം പോസ്റ്റ് ചെയ്തു. ഈ കടൽ പാതയിൽ യുഎസ് നിയന്ത്രണം ട്രംപ് മുമ്പ് ഉറപ്പിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇറാനും ഒമാനും തമ്മിലുള്ള നിർണായകമായ ഈ കടൽ പാതയെ ചുറ്റിപ്പറ്റിയുള്ള ഒരു പുതിയ യുഎസ് പ്രദേശം ചിത്രീകരിച്ചിരിക്കുന്ന ഹോർമുസ് കടലിടുക്കിന്റെ ഭൂപടമാണ് ട്രംപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹോർമുസ് കടലിടുക്കിനെച്ചൊല്ലി…