മലർവാടി ടാലന്റീനോ 2026: കിരീടം പങ്ക് വെച്ച് വക്‌റയും, മദീന ഖലീഫയും

ദോഹ : മലർവാടി ബാലസംഘം ഖത്തർ ഘടകം മലർവാടി ടാലന്റീനോ 2026 എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ബാലോത്സവത്തിൽ അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ വക്‌റ സോണും, മദീന ഖലീഫ സോണും തുല്യ പോയിന്റുകൾ നേടി. ഓവറോൾ കിരീടം പങ്കിട്ടെടുത്തു. റയ്യാൻ സോൺ രണ്ടാം സ്ഥാനവും, തുമാമ സോനാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നേരെത്തെ ഖത്തറിലെ വിവിധ മേഖലകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിൽ മികവ് തെളിയിച്ച 800 ൽ‌പരം പ്രതിഭകളാണ് മെഗാ ഫൈനലിൽ വ്യക്തിഗത – ഗ്രൂപ്പ് ഇനങ്ങളിൽ ഓരോ സോണിൽ നിന്നും മാറ്റുരച്ചത്. രാവിലെ 7 മണിമുതൽ രാത്രി 9 മണി വരെ തിങ്ങി നിറഞ്ഞ 6 വേദികളിൽ 24 ഇനങ്ങളിലായി നടന്ന പന്ത്രണ്ട് വയസ്സ് വരെയുള്ള ബാലികാ ബാലന്മാരുടെ കലാ മാമാങ്കം അക്ഷരാർത്ഥത്തിൽ മനോഹരമായ ഒരു ദൃശ്യ കലാ വിരുന്നായിരുന്നു. ബഡ്‌സ്, കിഡ്സ്, സബ് ജൂനിയർ,…

ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി യു എ ഇ സര്‍ക്കാര്‍ പുതിയ 12 വരി പാത നിർമ്മിക്കുന്നു

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവും ഗതാഗതക്കുരുക്കും കണക്കിലെടുത്ത്, ദുബായിയെയും വടക്കൻ എമിറേറ്റ്‌സിനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ നാലാമത്തെ ഫെഡറൽ ഹൈവേ നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ 170 ബില്യൺ ദിർഹത്തിന്റെ വമ്പിച്ച അടിസ്ഥാന സൗകര്യ പദ്ധതിയുടെ ഒരു പ്രധാന ഭാഗമാണ് ഈ പദ്ധതി. ഈ പുതിയ ഹൈവേയ്ക്ക് 120 കിലോമീറ്റർ നീളമുണ്ടാകുമെന്ന് ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം വ്യക്തമാക്കി. ഒരു വശത്ത് ആറ് വരികളും മറുവശത്ത് ആറ് വരികളുമായി ആകെ 12 വരികൾ ഇതിനുണ്ടാകും. പ്രതിദിനം ഏകദേശം 360,000 വാഹനങ്ങൾക്ക് സുഖകരമായി കടന്നുപോകാൻ കഴിയുന്നത്ര വീതിയുള്ളതായിരിക്കും ഈ റോഡ്. നിലവിൽ ഒരു സാധ്യതാ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. 2030 ഓടെ ഇത് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയൊരു ഹൈവേ നിർമ്മിക്കുക മാത്രമല്ല, നിലവിലുള്ള റോഡുകളും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അൽ ഇത്തിഹാദ് റോഡിൽ (E11) ആറ് പുതിയ പാതകൾ കൂടി…

സംസ്ഥാന ബജറ്റ് പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല: പ്രവാസി വെൽഫെയർ

ഖത്തര്‍: സംസ്ഥാന ബജറ്റില്‍ ഇത്തവണയും പ്രവാസികളുടെ ആവശ്യങ്ങള്‍ വേണ്ട വിധം പരിഗണിക്കപ്പെട്ടില്ലെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രവാസികളുടെ മടങ്ങി വരവിനെ കുറിച്ച് ബഡ്ജറ്റിൽ പരാമർശമുണ്ടെങ്കിലും മടങ്ങി വരുന്നവരെ പുനരധിവസിപ്പിക്കാനുള്ള പപ്രത്യേക പദ്ധതികൾ ഇല്ല. കൂടാതെ ഇതിനായി നീക്കി വെച്ചതാകട്ടെ നിലവിലെ നോർക്ക പദ്ധതിയിലൂടെയുള്ള നാമമാത്രമായ തുക മാത്രമാണ്‌. സാങ്കേതിക കാരണങ്ങളാൽ ക്ഷേമ പദ്ധതിയുടെ അടവ് പൂർത്തിയാക്കാൻ കഴിയാത്ത പ്രവാസികൾക്ക് അതിനുള്ള സംവിധാനത്തെ കുറിച്ച് ബഡ്ജറ്റിൽ പരാമർശമില്ല. ക്ഷേമ പദ്ധതികള്‍ ആകര്‍ശകമാക്കാനുള്ള ഒരു പരാമര്‍ശവും ഇല്ലെന്നതും വർദ്ധനവോ മാറ്റ് ആനുകൂല്യങ്ങളോ പ്രവാസികൾക്കായി പ്രഖ്യാപിച്ചിട്ടില്ലെന്നും അവഗണനയുടെ ആഴം കൂട്ടുന്നു. നിലവിൽ നടന്നു വരുന്ന പദ്ധതികൾക്ക് നാമ മാത്രമായ തുക മാറ്റി വെക്കുകമാത്രമാണ് പുതിയ ബജറ്റ് ചെയ്‍തിട്ടുള്ളത്. മറ്റു ക്ഷേമ പദ്ധതികൾ പോലെ പ്രവാസി ക്ഷേമവും കുടിശ്ശിക പരിഹരിക്കാനുള്ള ശ്രമം ഇല്ല. ഏതൊരു കേരളീയനെയും പോലെ പ്രവാസികളെ ഏറ്റവും…

യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: ദുബായിലും ഷാർജയിലും മൂടൽമഞ്ഞിന് സാധ്യത; താപനില 15 ഡിഗ്രിയിലേക്ക് താഴുമെന്ന് പോലീസ് മുന്നറിയിപ്പ്

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മൂടൽമഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ദുബായ്, ഷാർജ തുടങ്ങിയ പ്രധാന നഗരങ്ങളിൽ താപനില കുറഞ്ഞിട്ടുണ്ട്, റോഡുകളിൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ദൃശ്യപരത പൂജ്യത്തോടടുത്ത് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 31 വരെ നേരിയ മൂടൽമഞ്ഞ് നിലനിൽക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതിയ റെഡ് അലേർട്ട് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ജനുവരി 21 ന് ദൃശ്യപരത 1,000 മീറ്ററിൽ താഴെയായപ്പോൾ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ദുബായിലും ഷാർജയിലും കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം അബുദാബിയിൽ ഇത് 14 ഡിഗ്രിയിലേക്ക് താഴാം. പകൽ സമയത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കും പ്രതീക്ഷിക്കുന്നത്, താപനില ഉയരും. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, വേഗത പരിധിക്കുള്ളിൽ വാഹനമോടിക്കണമെന്നും, ആവശ്യമുള്ളപ്പോൾ ഫോഗ്…

മാരത്തണ്‍ എന്‍ഡ്യൂറന്‍സ് റണ്ണറും കൊമേഴ്‌സ്യല്‍ പൈലറ്റുമായ ക്യാപ്റ്റന്‍ ദീപക് മഹാജന് ഖത്തര്‍ ടെകിന്റെ ആദരം

ദോഹ: ഖത്തറിലെ പ്രമുഖ മാന്പവര്‍ സ്ഥാപനമായ ഖത്തര്‍ ടെക്, ദീര്‍ഘദൂരം ഓട്ടമത്സരങ്ങളിലെ അതുല്യ നേട്ടങ്ങളും ഫിറ്റ്‌നസിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പരിഗണിച്ച്, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ മാരത്തണ്‍എന്‍ഡ്യൂറന്‍സ് റണ്ണറും കൊമേഴ്‌സ്യല്‍ പൈലറ്റുമായ ക്യാപ്റ്റന്‍ ദീപക് മഹാജനെ ആദരിച്ചു. ഖത്തര്‍ ടെക് ഓഫീസില്‍ നടന്ന അനുമോദന ചടങ്ങില്‍, കഠിനമായ വ്യോമയാന തൊഴില്‍ ജീവിതത്തിനിടയിലും കര്‍ശനമായ പരിശീലനത്തിലൂടെ കായികരംഗത്ത് ഉന്നത നേട്ടങ്ങള്‍ കൈവരിക്കുന്നതിലൂടെ യുവതലമുറയ്ക്കും തൊഴില്‍ രംഗത്തുള്ളവര്‍ക്കും മാതൃകയായ വ്യക്തിത്വമാണ് ക്യാപ്റ്റന്‍ മഹാജനെന്ന് ഖത്തര്‍ ടെക് മാനേജ്‌മെന്റ് വിലയിരുത്തി. വിവിധ രാജ്യങ്ങളിലായി നടന്ന നിരവധി മാരത്തണുകളും അള്‍ട്രാ എന്‍ഡ്യൂറന്‍സ് റേസുകളും വിജയകരമായി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ ദീപക് മഹാജന്‍, മാനസിക ശക്തിയുടെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ യാത്ര സമര്‍പ്പണം, സഹനം, ലക്ഷ്യബോധം എന്നിവയുടെ ഉദാത്ത ഉദാഹരണമാണെന്ന് ഖത്തര്‍ ടെക് നേതൃത്വം വ്യക്തമാക്കി. ചടങ്ങില്‍ സംസാരിച്ച ഖത്തര്‍ ടെക്കിന്റെ മാനേജിംഗ് ഡയറക്ടര്‍…

ഭരണഘടനാ മൂല്യങ്ങൾ നിലനിർത്താൻ പൗരന്മാര്‍ ഒന്നിച്ച് നില്‍ക്കണം: പ്രവാസി വെല്‍ഫെയര്‍

ദോഹ: രാജ്യത്തിന്റെ മഹത്തായ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പൗരന്മാർ ഒന്നിച്ചു നിൽക്കണമെന്നും പൗരന്മാരുടെ കൈയ്യിലാണ്‌ റിപ്പബ്ലിക്കിന്റെ ഭാവിയെന്നും പൗരന്മാര്‍ ഒന്നിച്ച് നിന്നാലേ റിപ്പബ്ലിക്ക്‌ നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാനാവൂ എന്നും പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സദസ്സ് അഭിപ്രായപ്പെട്ടു. ഭരണഘടനയുടെയും രാഷ്ട്രസങ്കൽപത്തിന്റെയും ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം, പരമാധികാരം എന്നിവയാണ് നമ്മുടെ പ്രധാന മൂല്യങ്ങൾ. ജനാധിപത്യ മൂല്യങ്ങൾ അട്ടിമറിക്കപ്പെടാതിരിക്കാന്‍ അംബേദ്കറുടെ ആശയങ്ങളെ മുറുകെ പിടിച്ച് ബഹുസ്വരത ശക്തിപ്പെടുത്തണം. അടിസ്ഥാന വിഭാഗങ്ങളൂടെ അവകാശം ഹനിക്കുന്ന നിയമങ്ങൾ ചർച്ച കൂടാതെ പാസാക്കപ്പെടുന്നതിലും പൗരവകാശങ്ങൾ ചില ഘട്ടങ്ങളിൽ ലംഘിക്കപ്പെടുന്നത് തടയാനും ജനാധിപത്യ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് റിപ്പബ്ലിക് ദിന സദസ്സില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ബഹുഭാഷയും ബഹുസ്വരതയുമാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും ജാതിമത ചിന്തകൾക്ക് അതീതമായി ഇന്ത്യയെ ഒന്നായി കാണാൻ സാധിക്കണം. നമ്മുടെ ഭരണഘടനാശിൽപ്പികളും രാഷ്ട്ര നായകരും ഉയർത്തിപ്പിടിച്ച നമ്മുടെ പാരമ്പര്യത്തെ ശക്തിപ്പെടുത്താൻ നമുക്ക്…

900-ലധികം ഇന്ത്യൻ തടവുകാരെ യു എ ഇ വിട്ടയക്കുന്നു

അബുദാബി: റിപ്പബ്ലിക് ദിനത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) 900-ലധികം ഇന്ത്യൻ തടവുകാർക്ക് സന്തോഷ വാര്‍ത്ത ലഭിച്ചു. മാനുഷിക പരിഗണനയുടെ ഭാഗമായി ഈ തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ഇന്ത്യൻ എംബസിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കൂടാതെ, രേഖകൾ തയ്യാറാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഒരു പ്രധാന സൂചനയാണ് ഈ തീരുമാനം. മോചിപ്പിക്കപ്പെടുന്ന തടവുകാർക്ക് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്ന് യുഎഇ സർക്കാർ വ്യക്തമാക്കി. കടമില്ലാതെ അവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയുന്ന തരത്തിൽ എല്ലാ കോടതി പിഴകളും ശിക്ഷകളും അടയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ആകെ 2,937 തടവുകാർക്ക് മാപ്പ് നൽകാനാണ് പ്രസിഡന്റ് അംഗീകാരം നൽകിയിരിക്കുന്നത്. 2026 ജനുവരി 23-ന് ഇന്ത്യൻ എംബസിക്ക് ഔദ്യോഗിക പട്ടിക ലഭിച്ചു. അതനുസരിച്ച് എല്ലാത്തരം കോടതി, ഇമിഗ്രേഷൻ പിഴകളും…

അമേരിക്കയ്‌ക്കെതിരെ മിഡിൽ ഈസ്റ്റ് ഒന്നിക്കുന്നു; ഇറാനെതിരായ ആക്രമണങ്ങൾക്ക് സൗദി അറേബ്യ വ്യോമാതിർത്തി നൽകില്ല

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ, യു എസ് യുദ്ധക്കപ്പലുകള്‍ മിഡിൽ ഈസ്റ്റിലേക്ക് പ്രവേശിച്ചു. അതേസമയം, സൗദി അറേബ്യയുടെ നിര്‍ണ്ണായക നീക്കം ട്രം‌പിനെ ഞെട്ടിച്ചു. മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, മിഡിൽ ഈസ്റ്റിൽ യുഎസ് യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും എത്തുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എപ്പോൾ വേണമെങ്കിലും ഇറാനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ടേക്കാമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. അതേസമയം, സൗദി അറേബ്യ യുഎസിന് കാര്യമായ തിരിച്ചടി നൽകിയിരിക്കുകയാണ്. ഇറാനെതിരായ സൈനിക ആക്രമണത്തിന് തങ്ങളുടെ വ്യോമാതിർത്തിയോ കരയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക സാന്നിധ്യം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതും പ്രാദേശിക രാജ്യങ്ങൾ സമ്മർദ്ദം അനുഭവിക്കുന്നതുമായ സമയത്താണ് ഈ പ്രസ്താവന. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും തമ്മിൽ ഒരു ഫോൺ സംഭാഷണം…

ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപബ്‌ളിക് ദിനം ആവശ്യപ്പെടുന്നത്

ദോഹ:  ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ  ശക്തി  ഇന്ത്യന്‍ ഭരണഘടനയാണെന്നും ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപബ്‌ളിക് ദിനം ആവശ്യപ്പെടുന്നതെന്നും റിപബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും അല്‍ സുവൈദ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും സമത്വവും അവകാശങ്ങളും ഉറപ്പാക്കുന്ന ഭരണഘടനയാണ് രാജ്യത്തെ ഐക്യത്തോടെ മുന്നോട്ട് നയിക്കുന്നത്. ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണസംവിധാനം ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തമാക്കുന്നു. ജനാധിപത്യം എന്നത് വോട്ടുചെയ്യുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്റെ മുന്നില്‍ സമത്വം, മാധ്യമസ്വാതന്ത്ര്യം, സാമൂഹിക നീതി എന്നിവയെല്ലാം ചേര്‍ന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം. ഈ മൂല്യങ്ങള്‍ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്.അതിനാല്‍, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത് ഒരു വിശേഷണം മാത്രമല്ല; അത് നമ്മള്‍ കാത്തുസൂക്ഷിക്കേണ്ട ഒരു മഹത്തായ പൈതൃകമാണ്. ജനാധിപത്യ മൂല്യങ്ങള്‍ ജീവിതത്തില്‍…

അമേരിക്കൻ ആക്രമണഭീതിയിൽ ഖമേനി ഒളിവിൽ; മകൻ ഇറാന്റെ നേതൃത്വം ഏറ്റെടുത്തു

ഇറാനും അമേരിക്കയും തമ്മിൽ ഏറ്റുമുട്ടലിനുള്ള സാധ്യത വർദ്ധിച്ചുവരികയാണ്. റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ടെഹ്‌റാനിലെ ഒരു പ്രത്യേക ഭൂഗർഭ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. സർക്കാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്, മുതിർന്ന സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർ യുഎസ് ആക്രമണ സാധ്യതയെ ഗുരുതരമായ ഭീഷണിയായി വിലയിരുത്തിയതായി റിപ്പോർട്ട് പറയുന്നു, ഇതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. അതേസമയം, ഖമേനി തന്റെ മകനെ എക്സിക്യൂട്ടീവ് കമാൻഡ് ഏൽപ്പിച്ചു. ഈ ഭൂഗർഭ സൗകര്യം നിരവധി പരസ്പരബന്ധിതമായ തുരങ്കങ്ങളുള്ള വളരെ സുരക്ഷിതവും ഉറപ്പുള്ളതുമായ ഒരു സ്ഥലമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖമേനിയുടെ മൂന്നാമത്തെ മകൻ മസൂദ് ഖമേനി നിലവിൽ സുപ്രീം നേതാവിന്റെ ഓഫീസിന്റെ ഉത്തരവാദിത്തം വഹിക്കുന്നുണ്ടെന്നും സർക്കാരിന്റെ എക്സിക്യൂട്ടീവ് ബ്രാഞ്ചുമായുള്ള പ്രധാന ബന്ധ കേന്ദ്രമായി തുടരുന്നുവെന്നും സ്രോതസ്സുകൾ അവകാശപ്പെട്ടു. അതേസമയം, മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക വിന്യാസം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. യുഎസ്…