ചിക്കാഗോ: തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷച്ച് മാർ ജേക്കബ്ബ് തുങ്കുഴി പിതാവിൻ്റെ നിര്യാണത്തിൽ ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയി ആലപ്പാട്ട് ആകാധമായ ദുഖം രേഘപ്പെടുത്തി. 1930-ൽ പാലാ വിളക്കുമാടത്ത് കർഷക കുടുംബത്തിലാണ് തുങ്കുഴി പിതാവിൻ്റെ ജനനം. കുടുംബം പിന്നിട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറി. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് ആകുന്നതിനു മുമ്പ് അദ്ദേഹം മാനന്തവാടി രുപതായുടെ പ്രഥമ ബിഷപ്പ് , താരേശേരി രൂപതാ ബിഷപ്പ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജീവൻ ടിവിയുടെ സ്ഥാപക ചെർമാനായിരുന്ന അദ്ദേഹം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തിൻ്റെയും ചീച്ചി ആസ്ഥാനമായ സിസ്‌റ്റേഴ്സ് ഓഫ് സെൻ്റ് ജോസഫ് ദ വർക്കർ ഭക്ത സമൂഹത്തിൻ്റെയും സ്ഥാപകൻ കൂടിയാണ്. അഭിവന്ദ്യ മാർ ജോക്കബ്ബ് തൂങ്കുഴി പിതാവ് ജീവിത വിശുദ്ധിയും ലാളിത്യവും ജീവിതത്തിൽ കാത്തുസൂക്ഷിച്ച മഹത് വ്യക്തിയാണെന്ന് മാർ ജോയി…
Category: MEMORIES (പാവനസ്മരണ)
പാവനസ്മരണ
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവ് മേരി തോമസിന്റ് നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവും പ്രയാറ്റുകുന്നേൽ കുട്ടപ്പന്റെ (സംസ്‌സ്ഥാന വോളിബോൾ താരവും KSRTC ഓഫീസറുമായിരുന്ന )സഹധർമ്മണി മേരി തോമസ് (അമ്മണി 80 ) കേരളത്തിൽ നിര്യാതയായി. കലൂർ തേലമണ്ണിൽ കുടുബാംഗമാണ്. വളരെ വളരെക്കാലം ചിക്കാഗോയിൽ താമസിച്ചിരുന്ന മേരി തോമസ് കുറച്ചു കാലമായി കേരളത്തിൽ വിശ്രമ ജീവിതം നയിച്ച് വരുകയായിരുന്നു. മക്കൾ : പ്രീത , പ്രിൻസ് , പ്രദീപ് , പ്രവീൺ (ഫൊക്കാന ) മരുമക്കൾ : ജോസ് പെരിഞ്ചേരി,അനിത പുല്ലാട്ടു , മിറ്റ്സി പീരുമേട് ,സുനു ഇടക്കാടെത്തു പുത്തൻ വീട്ടിൽ (എല്ലാവരും US ആണ് ) കൊച്ചുമക്കൾ :ടിന്റു & റീഗൻ ,ടിജോ & ആർച്ചന , നിധിൻ & മേഴ്‌സി ,നാഥൻ ,മായാ ,ഷോൺ ,റയാൻ ,റോഹിൻ , റൂബിൻ കൊച്ചുമക്കൾ :സ്റ്റീവൻ ,സ്റ്റാൻലി ,സോഫി ,ലൂക്ക് ,ഐറിസ്. പൊതുദര്‍ശനം…
ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം അനിരുദ്ധന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം
ന്യൂയോർക്ക് : ഫൊക്കാനയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തികളിൽ പ്രമുഖനും ഫൊക്കാനയുടെ പ്രഥമ പ്രസിഡൻ്റും ആയിരുന്ന ഡോ. എം അനിരുദ്ധന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം. മൂന്ന് തവണ ഫൊക്കാന പ്രസിഡൻ്റ് ആയി സേവനമനുഷ്ടിച്ച ഡോ. അനിരുദ്ധൻ ഫൊക്കാനയുടെ എക്കാലത്തേയും മികച്ച പ്രസിഡൻ്റാണ് . ഫൊക്കാനയെ അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയാക്കുന്നതിലും, ജനകിയമാക്കുന്നതിലും ശ്രീ അനിരുദ്ധൻ വഹിച്ച പങ്ക് വളരെ വലുതാണ്. 1983 ൽ ആദ്യ പ്രസിഡന്റ് ആയ ഡോ. എം അനിരുദ്ധൻ അന്നുമുതൽ മുതൽ 2024 സജിമോൻ ആന്റണി പ്രസിഡന്റ് ആയി നേതൃത്വം ഏൽക്കുബോഴും ഫൊക്കാനയുടെ തലതൊട്ടപ്പനായി നിലകൊണ്ട അദ്ദേഹത്തിന്റെ നേതൃത്വപാടവം ഫൊക്കാനക്ക് എന്നും ഒരു മുതൽക്കൂട്ട് ആയിരുന്നു . പ്രവാസി ഇന്ത്യക്കാരുടെ സാമൂഹികക്ഷേമത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ശ്രീ .അനിരുദ്ധന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട് .യു.എസ്.എ.യിലെ നാഷണൽ ഫുഡ്…
പ്രൊഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തില്‍ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ആദ്യ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് പ്രൊഫ.കെ.എസ്. ആന്റണിയുടെ നിര്യാണത്തില്‍ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി. ചങ്ങനാശ്ശേരി സ്വദേശിയായ പ്രൊഫ. ആന്റണി കേരളത്തിലെ പ്രമുഖ കോളേജായ സെന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍ നിന്നും 1952 കാലഘട്ടത്തില്‍ ഫിസിക്‌സില്‍ ഡിഗ്രി പൂര്‍ത്തിയാക്കി ബീഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സും കരസ്ഥമാക്കി. 1957-61 കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1961-ല്‍ ഷിക്കാഗോയിലേക്ക് കുടിയേറുകയും, 1967-ല്‍ ഡിവോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. കോളേജ് ഓഫ് ഇല്ലിനോയിസില്‍ ഫാര്‍മസിയില്‍ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്‍ജിനീയറിംഗ് കോളേജില്‍ എന്‍ജിനീയറിംഗ് പഠനത്തിനോടനുബന്ധിച്ച് സെയില്‍ ടെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി ചെയ്തിട്ടുണ്ട്. 1994-ല്‍ ഇന്റര്‍നാഷ്ണല്‍ സോയില്‍ ടെസ്റ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും റിസേര്‍ച്ച് ഡയറക്ടറായി വിരമിച്ചു. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി ഇന്‍ ഷിക്കാഗോയില്‍ റിട്ടയര്‍മെന്റിനുശേഷം…
എം.എന്‍.സി. നായരുടെ നിര്യാണത്തില്‍ നായര്‍ അസോസിയേഷന്‍ അനുശോചിച്ചു
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ സ്ഥാപക പ്രസിഡന്റും എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്‍റുമായിരുന്ന എം.എന്‍.സി. നായരുടെ നിര്യാണത്തില്‍ അസോസിയേഷന്‍ അതിയായ ദുഃഖം രേഖപ്പെടുത്തി. പ്രസിഡന്‍റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന അനുശോചന മീറ്റിംഗില്‍ അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്ത് അനുശോചനം അറിയിച്ചു. നമ്മുടെ സമുദായ നേതാവിന്‍റെ വേര്‍പാടില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രസിഡന്‍റ് അരവിന്ദ് പിള്ള പറഞ്ഞു. അദ്ദേഹത്തോടൊപ്പം അമേരിക്കയിലും നാട്ടിലും പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിട്ടുള്ള പ്രസന്നന്‍ പിള്ള അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയത്തെ അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നേതൃത്വപാടവവും ജനസമ്പര്‍ക്കവും വിധേയത്വവും ഒരുപിടി മുന്നിലായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ വേര്‍പാട് സംഘടനയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നും സതീശന്‍ നായര്‍ പറഞ്ഞു. കൂടാതെ സുരേഷ് നായര്‍ മിനിസോട്ട, രാജ് നായര്‍, ദീപക് നായര്‍, വിജി നായര്‍,…
കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ അനുശോചന യോഗം കൂടി
കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 01 നു അനുശോചനം യോഗം കൂടി അന്തരിച്ച ശ്രീ. വിജയകുമാർ (കുഞ്ഞുമണിയേട്ടൻ) നും, പ്രൊഫ. വി പി വിജയമോഹൻ നും, ആദരാഞ്ജലികൾ അർപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷധികാരി ശ്രീമതി ശശികല ടീച്ചറിന്റെ അഭിവന്ദ്യ ഭര്ത്താവും,കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രവർത്തനങ്ങൾക്ക് എന്നും വഴികാട്ടിയുമായിരുന്ന ശ്രീ. വിജയകുമാർ (70 വയസ്സ്) ന്റെ നിര്യാണത്തിൽ KHFC അഗാധ ദുഃഖം രേഖപ്പെടുത്തി. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മണിയേട്ടൻ തന്റെ ജീവിതം സനാതന ധർമ്മ പരിപാലനത്തിനായി ഉഴിഞ്ഞുവച്ചായാലും,മുഴുവൻ സമയ സാന്ത ധർമ്മ പ്രവർത്തകനുമായിരുന്നു. ആർ.എസ്സ് എസ്സ് ശബരിഗിരി സംഘ ജില്ലയുടെ സംഘചാലകും,തിരുവല്ല മാക്ഫാസ്റ്റ് കോളേജ് പ്രൊഫസറും മായിരുന്ന ഡോ.വി.പി. വിജയമോഹന്‍ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രമുഖ പ്രഭാഷകരിൽ ഒരാളും, KHFC യുടെ പ്രവർത്തനങ്ങളെ വിലയിരുത്തി മാർഗ്ഗ…
എബ്രഹാം തെക്കേമുറി അനുസ്മരണം ഓഗസ്റ്റ് 23 ന്
ഡാളസ്: മലയാള സാഹിത്യത്തിലും സംഘടനാ പ്രവർത്തനങ്ങളിലും ബഹുമുഖ വ്യക്തിമുദ്ര പതിപ്പിച്ച എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ കേരള ലിറ്ററി സൊസൈറ്റി ഡാളസ്, (കെഎൽഎസ്) ഭരണസമിതി, ആഗസ്റ്റ് 17 നു ഗാർലൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ കൂടിയ യോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. തെക്കേമുറിയുടെ അകാലവിയോഗത്തിൽ ദുഃഖമറിയിച്ചുകൊണ്ടുള്ള അനുശോചന കുറിപ്പ് പ്രസിഡന്റ് ഷാജു ജോൺ സമ്മേളനത്തിൽ വായിച്ചു. മനോഹരങ്ങളായ നിരവധി കവിതകളും എബ്രഹാം തെക്കേമുറി രചിച്ചിട്ടുണ്ട്. ഗ്രീൻകാർഡ്, പറുദീസയിലെ യാത്രക്കാർ, ശൂന്യമാകുന്ന മ്ലേച്ഛത, സ്വർണ്ണക്കുരിശ് എന്നീ നോവലുകൾ ശ്രദ്ധേയമായി. സാഹിത്യ, രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം ശക്തമായി രേഖപ്പെടുത്തിക്കൊണ്ട് നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെഎൽഎസ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ തെക്കേമുറി ദേശീയ സാഹിത്യ സംഘടനയായ ലാനയുടെയും പ്രസിഡന്റ് , സെക്രട്ടറി, വിവിധ ലാന കൺവൻഷനുകളുടെ ചെയർമാൻ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലും സജീവസാന്നിധ്യം ആയിരുന്നു. കേരള സാഹിത്യ…
പ്രവാസി മലയാളികളുടെ ഉറ്റ ചങ്ങാതി പരേതനായ എബ്രഹാം തെക്കേമുറിക്കു കണ്ണുനീർ പ്രണാമം: എബി തോമസ്
മലയാള സാഹിത്യത്തിൽ വിമർശങ്ങളുടെ അമ്പുകൾ വാരിയെറിഞ്ഞു നർമ രസം നിറഞ്ഞ വാക്കുകളാൽ ധന്യനാക്കിയ പരേതനായ തെക്കേമുറി വായനക്കരായ മലയാളികളുടെ മനസ്സുകളിൽ എക്കാലവും ജീവിക്കുമെന്നും ദുംഖിതായിരിക്കുന്ന കുടുംബങ്ങൾക്കും ബന്ധു മിതാധികൾക്കും ഈശ്വരൻ ആശ്വാസം നൽകട്ടെ എന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അറിയിച്ചു. ചുരുക്കത്തിൽ എബ്രഹാം തെക്കേമുറി 45 വർഷം മുൻപ് അമേരിക്കയുടെ മണ്ണിൽ ആദ്യമാ യി കാലു കുത്തിയത് കേരളത്തിൽ മലയാള ഭാഷയിൽ പ്രിന്റ് ചെയ്ത കുറെ കഥകളും കവിതകളുമായി ആയിട്ടായിരുന്നു. 1980ൽ ഹൂസ്റ്റൺ വിമാനത്താവളത്തിൽ ആദ്യമായി എത്തിച്ചേർന്നപ്പോ ൾ 1978-ൽ തുടക്കമിട്ട ഉപാസന എന്ന പ്രസിദ്ധീകരണത്തിനു വേണ്ട എഴുത്തു വിഭവങ്ങളായിരുന്നു അവ. മലയാള കൃതികൾ പ്രിന്റുചെയ്യാൻ പാടു പെടുന്ന കാലത്ത് അക്ഷരങ്ങൾ കേരളത്തിലേക്ക് അയച്ചു പ്രസിദ്ധീകരണം നടത്തുവാൻ ഏതാണ്ട് ഒന്നരമാസത്തോളം വേണ്ടി വരുമായിരുന്നു.വളരെ പരിശ്രമം വേണ്ടി വന്ന ഉപാസന പ്രസിദ്ധീകരണത്തിന്റെ പത്രാധിപൻ…
കേരളാ കൾച്ചറൽ ഫോറത്തിൻ്റെ സ്ഥാപക പ്രസിഡന്റ ടി. എസ്. ചാക്കോക്ക് കണ്ണീർ പൂക്കൾ
കേരളാ കൾച്ചറൽ ഫോറത്തിൻ്റെ സ്ഥാപക പ്രസിഡന്റും അസോസിയേഷന്റെ പേട്രനും ആയിരുന്ന ടി. എസ് ചാക്കോയുടെ നിര്യണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. ചാക്കോച്ചായൻ ഞങ്ങളുടെ അസോസിയേഷന്റെ നേടും തൂൺ ആയിരുന്നു. അദ്ദേഹം പ്രസിഡന്റ് ആയാലും അല്ലെങ്കിലും അസോസിയേഷന്റെ കാര്യത്തിൽ അദ്ദേഹം എന്നും മുന്നിൽ ഉണ്ടാകും. ചാക്കോച്ചായൻ ഇല്ലാത്ത ഞങ്ങളുടെ കുട്ടായിമയെപറ്റി ചിന്തിക്കാനേ കഴിയില്ല. 1983 ൽ അമേരിക്കൻ മലയാളികളെ ഫൊക്കാന എന്ന ആശയത്തിലൂടെ ഒരു കൊടിക്കീഴിൽ കൊണ്ടുവന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് ടി.എസ് ചാക്കോ. ഫൊക്കാനയുടെ ലേബലിൽ അദ്ദേഹത്തത്തെ എവിടെയും കാണാമായിരുന്നു . അങ്ങനെ നാല് പതിറ്റാണ്ട് അമേരിക്കൻ മലയാളികൾക്കൊപ്പം, അവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ടി. എസ് ചാക്കോ അമേരിക്കൻ മലയാളികൾക്ക് ചാക്കോച്ചായൻ ആയി മാറി. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബർഗൻ കൗൺസിലിൻ്റെ ദേശീയ പുരസ്കാരമാണ്.…
പിതൃ നിർവിശേഷമായ സ്നേഹത്തോടെ എന്നെ ചേർത്ത് നിർത്തിയ ചാക്കോച്ചൻ വിടവാങ്ങുമ്പോൾ: ജോർജ് തുമ്പയിൽ
അസാധാരണമായ അടുത്ത ബന്ധങ്ങളും, സൗഹൃദ നിർഭരമായ പുഞ്ചിരിയോട് കൂടിയ പ്രോത്സാഹനവും, ശുദ്ധമായ ധന്യ ജീവിതവും കൊണ്ട് എല്ലാവർക്കും പ്രാപ്യനായിത്തീർന്ന, പ്രത്യേകിച്ച് എനിക്കുണ്ടായിരിക്കുന്ന വ്യക്തിപരമായ നഷ്ടബോധവും രേഖപ്പെടുത്തട്ടെ. ജീവിത മരുഭൂയാത്രയിൽ മായാത്ത കാല്പാടുകൾ ഇട്ടിട്ടുപോയവരുടെ പട്ടികയിൽ പെടുന്നു എനിക്കേറെ പ്രിയങ്കരനായ ചാക്കോച്ചന്റെ (ടി എസ് ചാക്കോ)യുടെ മരണവാർത്തയും. നാട്ടിൽ നിന്നുള്ള വാർത്തകളോർത്ത് മനസേറെ വിങ്ങുന്ന സമയത്ത് തന്നെയാണ് ഈ മരണവാർത്തയും കടന്നുവന്നിരിക്കുന്നത്. ഷിരൂരിലെ അർജുനെ മണ്ണിടിച്ചിലിൽ കാണാതായ വാർത്തയ്ക്ക് പിന്നാലെ വയനാട്ടിലെ ദുരന്തവാർത്തയുമെത്തിയത് മനസ് അക്ഷരാർത്ഥത്തിൽ മടുപ്പിച്ചു കളഞ്ഞിരുന്നു . അതിനൊപ്പം തന്നെയാണ് പുത്ര നിർവിശേഷമായ കരുതലുമായ് എന്റെ വളർച്ചയിൽ സ്നേഹം പകർന്ന് എന്നും ഒപ്പം നിന്ന ചാക്കോച്ചന്റെ വിയോഗ വാർത്തയുമെത്തുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ അമേരിക്കയിൽ വന്നകാലത്ത് ‘മലയാളം പത്ര’ത്തിൽ പ്രവർത്തിക്കുന്ന സമയം. അന്ന് ജോൺ ഏബ്രഹാം ടീനക്ക് മേയർ സ്ഥാനത്തേക്ക് ആദ്യമായി മത്സരിക്കുന്നു. ജോൺ ഏബ്രഹാമിന്റെ സ്ഥാനാർത്ഥിത്വത്തെ…
