ആകര്‍ഷകമായ പ്രൈസ് മണിയുമായി ആവേശക്കൊടുമുടിയേറുന്ന ടിസാക്ക് അന്താരാഷ്ട്ര വടംവലി മത്സരം ശനിയാഴ്ച

ഹൂസ്റ്റണ്‍: തൊട്ടുമുന്നില്‍ നില്‍ക്കുന്ന എതിരാളിയെ കമ്പക്കയറില്‍ കൊരുത്ത് വലിക്കുന്ന ആവേശോജ്വലമായ ടെക്‌സസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിജയികളെയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെയും കാത്തിരിക്കുന്നത് പതിനായിരക്കണക്കിന് ഡോളറിന്റെ പ്രൈസ് മണി. ടിസാക്ക് അണിയിച്ചൊരുക്കുന്ന ഈ പെരുംപോരാട്ടം, ഓഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച രാവിലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപിക് സെന്ററില്‍ (Fort bend County Epicenter – Indoor air- conditioning) പടഹധ്വനി മഴങ്ങുന്ന അന്തരീക്ഷത്തില്‍ അരങ്ങേറും. പോരാട്ടച്ചൂട് ശമിപ്പിക്കാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടിസാക്കിന്റെ സീസണ്‍-4 മല്‍സരമെന്നത് മറ്റൊരു ചരിത്രമെഴുതും. അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലി മല്‍സരമായിരിക്കുമിത്. കൈയ്യും മെയ്യും മറന്ന് ശക്തിയും ബുദ്ധിയും ഓരേ ബിന്ദുവില്‍ കേന്ദ്രീകരിക്കുന്ന ഈ വടംവലി മല്‍സരത്തില്‍ പങ്കെടുക്കാന്‍ കച്ചമുറുക്കി…

പമ്പ ബോട്ട് റേസ് ക്ലബ് ജലോത്സവം സെപ്റ്റംബർ 4ന്; ലോഗോ ഗവണർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: വെള്ളവും വള്ളവും വള്ളംകളിയും ഒരു ജനതയുടെ ജീവിത താളമായി മാറിയിരിക്കുന്നതായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു.കേരള സംസ്കാരത്തിന്റെ ഭാഗമായ വള്ളംകളികളെ ദേശീയ വേദികളിൽ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടതുണ്ടെന്നും അതുവഴി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള 67-ാമത് ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ കായിക, സാംസ്കാരിക, പാരമ്പര്യമാർഗ്ഗങ്ങളിലേക്ക് യുവതലമുറ ആകർഷിക്കാൻ ഇത്തരം ജലമേളകൾ വലിയൊരു വാതായനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് വിക്ടർ.ടി. തോമസ് അധ്യക്ഷത വഹിച്ചു. ഐഎസ്ആർഒ യുടെ മുൻ സീനിയർ സയന്റിസ്റ്റ് ഡോ. ടി.ജി ഗോപാലകൃഷ്ണൻ നായർ മുഖ്യാതിഥിയായി രുന്നു.വൈസ് ചെയർമാൻ തോമസ് ഫിലിപ്പ് ഡെൽറ്റ, ചീഫ് കോർഡിനേറ്റർ ഡോ. സജി പോത്തൻ തോമസ്,സെക്രട്ടറി പുന്നൂസ് ജോസഫ് എന്നിവർ സംബന്ധിച്ചു. ജലമേളയുടെ പതാക ഉയർത്തൽ…

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിനായി അദാനി ട്രിവാൻഡ്രം റോയൽസ് തയ്യാറെടുക്കുന്നു; കിരീടം ലക്ഷ്യമിട്ട് ടീം പരിശീലനത്തിനായി പോണ്ടിച്ചേരിയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ കിരീടം നേടാൻ ലക്ഷ്യമിടുന്ന അദാനി ട്രിവാൻഡ്രം റോയൽസ് ടീം പരിശീലനത്തിനായി പോണ്ടിച്ചേരിയിലേക്ക് പുറപ്പെട്ടു. വെള്ളിയാഴ്ച കൊച്ചിയിലെ ജെയിൻ യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ ടീം ഉടമയും പ്രോ വിഷൻ സ്പോർട്സ് മാനേജ്മെന്റ് ഡയറക്ടറുമായ ജോസ് പട്ടാര ടീമിനെ ഫ്ലാഗ് ഓഫ് ചെയ്തു. പോണ്ടിച്ചേരിയിലെ പരിശീലന ക്യാമ്പ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ജോസ് പട്ടാര പറഞ്ഞു. പരിചയസമ്പന്നരായ കളിക്കാർക്കും യുവാക്കൾക്കും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങളായി മാറാനുള്ള മികച്ച വേദിയാണിതെന്ന് ടീം ഡയറക്ടർ റിയാസ് ആദം കൂട്ടിച്ചേർത്തു. ഈ വർഷം കെസിഎൽ കിരീടം നേടുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റൻ കൃഷ്ണ പ്രസാദ് വ്യക്തമാക്കി. പോണ്ടിച്ചേരിയിലെ പരിശീലനം ടീമിന്റെ ഐക്യം വർദ്ധിപ്പിക്കാനും തന്ത്രങ്ങൾ മെനയാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ മഴക്കാലം കണക്കിലെടുത്ത്, യാതൊരു തടസ്സവുമില്ലാതെ പരിശീലനം നടത്താൻ…

ഇന്ത്യ vs ഇംഗ്ലണ്ട്: കരുൺ നായരുടെ തകർപ്പൻ അർദ്ധ സെഞ്ച്വറി ഇന്നിംഗ്സ്; ആദ്യ ദിവസം ഇന്ത്യ 206 റൺസ് നേടി

ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ലണ്ടനിലെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്നു. ഈ മത്സരത്തിന്റെ ആദ്യ ദിവസം ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിച്ചു. ഈ ടെസ്റ്റിന്റെ ആദ്യ ദിവസം മഴ തടസ്സപ്പെടുത്തി, ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ടീം ഇന്ത്യ 64 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി യശസ്വി ജയ്‌സ്വാളും കെ.എൽ. രാഹുലും ചേർന്നാണ് ഇന്നിംഗ്‌സ് ആരംഭിച്ചത്. യശസ്വി ജയ്‌സ്വാളിന്റെ രൂപത്തിലാണ് ടീമിന് ആദ്യ തിരിച്ചടി ലഭിച്ചത്. 9 പന്തിൽ 2 റൺസ് നേടിയ ശേഷം ഗസ് ആറ്റ്കിൻസന്റെ പന്തിൽ അദ്ദേഹം എൽ.ബി.ഡബ്ല്യു ആയി പുറത്തായി. ആദ്യ വിക്കറ്റിൽ രാഹുലും ജയ്‌സ്വാളും ചേർന്ന് 10 റൺസ് മാത്രമേ ചേർക്കാൻ കഴിഞ്ഞുള്ളൂ. ഇന്ന്, ആദ്യ സെഷനിൽ തന്നെ കെ.എൽ. രാഹുലിന്റെ രൂപത്തിൽ…

എട്ടാമത് ഫാമിലി സ്പോർട്സ് ഫെസ്റ്റിൽ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (GRMA) മികച്ച പ്രകടനം

കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ കിച്ച്നർ, വാട്ടർലൂ, കേംബ്രിഡ്ജ് നഗരാതിർത്തികളിൽ ഉള്ള എട്ടു ഇന്ത്യൻ അസോസിയേഷനുകൾ സംയുക്തമായി സംഘടിപ്പിച്ച എട്ടാമത് ഫാമിലി സ്പോർട്സ് ഫെസ്റ്റിൽ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (GRMA) മികച്ച പ്രകടനം കാഴ്ച വെച്ചു. 2025 ജൂലൈ 26, 27 തീയതികൾ വാടര്ലൂ പാർക്കിൽ ആണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചത് . വിവിധ അസോസിയേഷനുകൾ തമ്മിൽ ഉള്ള സഹകരണം ഊട്ടി ഉറപ്പിക്കാൻ വേണ്ടി ആണ് 2018 ൽ ഈ സംരഭത്തിനു തുടക്കം കുറിച്ചത്. 3 അസ്സോസിയേഷനുകളുമായി തുടങ്ങി 8 വര്ഷം പിന്നിടുമ്പോൾ പങ്കാളിത്തത്തിൽ മികച്ച വർധന ആണ് ഉള്ളതെന്ന് സംഘാടകർ അറിയിച്ചു. യൂത്ത് വോളീബോളിൽ സർവാധിപത്യം സ്ഥാപിച്ച GRMA ആദ്യ രണ്ടു സ്ഥാനങ്ങളും കരസ്ഥമാക്കി. മുതിർന്നവരുടെ വോളിബാൾ മത്സരത്തിന്റെ ഫൈനലിൽ തെലുഗ് അസ്സോസിയേഷൻ ടീമിനെ പരാജയപ്പെടുത്തി GRMAയുടെ ടീം കപ്പ് സ്വന്തമാക്കി. യൂത്ത് ഫുട്ബോൾ (Soccer)…

ഇന്ത്യ vs ഇംഗ്ലണ്ട്: സച്ചിന്റെയും ബ്രാഡ്മാന്റെയും മികച്ച റെക്കോർഡ് ജോ റൂട്ട് തകർത്തു

മാഞ്ചസ്റ്ററിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ, തന്റെ ടെസ്റ്റ് കരിയറിലെ 38-ാം സെഞ്ച്വറി നേടിയതിലൂടെ, മികച്ച ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോ റൂട്ട് തന്റെ പേരിൽ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചു . 248 പന്തിൽ 14 ഫോറുകൾ ഉൾപ്പെടെ 150 റൺസ് നേടിയ റൂട്ടിന്റെ ഇന്നിംഗ്സ് പല തരത്തിലും പ്രധാനപ്പെട്ടതായിരുന്നു, കാരണം 120 റൺസ് നേടിയതോടെ, ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ദ്രാവിഡ്, കാലിസ്, പോണ്ടിംഗ് എന്നിവരെ മറികടന്ന് റൂട്ട് രണ്ടാം സ്ഥാനത്തെത്തി. ഇപ്പോൾ സച്ചിൻ ടെണ്ടുൽക്കർ (15,921 റൺസ്) മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. തന്റെ ടെസ്റ്റ് കരിയറിലെ 38-ാം സെഞ്ച്വറി നേടി സച്ചിൻ ടെണ്ടുൽക്കറുടെയും ഡോൺ ബ്രാഡ്മാന്റെയും റെക്കോർഡ് റൂട്ട് തകർത്തു എന്നതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിന്റെ ഏറ്റവും വലിയ കാര്യം. സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ (23) നേടിയ…

ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വിലക്ക്: യുഎസ് ഒളിമ്പിക് കമ്മിറ്റി ട്രംപിന്റെ ഉത്തരവിനൊപ്പം

കാലിഫോർണിയ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, വനിതാ ഒളിമ്പിക് കായിക ഇനങ്ങളിൽ യുഎസിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ വിലക്കി യുഎസ് ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി (USOPC). യുഎസ്ഒപിസി സിഇഒ സാറാ ഹിർഷ്‌ലാൻഡ് പോളിറ്റിക്കോയ്ക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ നയം എല്ലാ ദേശീയ കായിക സംഘടനകൾക്കും ബാധകമാണ്. പുതിയ നയം “സ്ത്രീകൾക്ക് ന്യായവും സുരക്ഷിതവുമായ മത്സര അന്തരീക്ഷം ഉറപ്പാക്കുന്നതിന്” ഊന്നൽ നൽകുന്നുവെന്ന് ഹിർഷ്‌ലാൻഡ് വ്യക്തമാക്കി. നേരത്തെ, ട്രാൻസ് അത്‌ലറ്റുകളെക്കുറിച്ച് ഓരോ കായിക സംഘടനയ്ക്കും അവരുടേതായ നയം രൂപീകരിക്കാൻ അനുവാദമുണ്ടായിരുന്നു. “സ്ത്രീകളുടെ കായിക ഇനങ്ങളിൽ നിന്ന് പുരുഷന്മാരെ ഒഴിവാക്കുക” എന്ന തലക്കെട്ടിലുള്ള ട്രംപിന്റെ ഫെബ്രുവരിയിലെ എക്സിക്യൂട്ടീവ് ഉത്തരവാണ് ഈ മാറ്റത്തിന് വഴിവെച്ചത്. ഇത് വേൾഡ് അത്‌ലറ്റിക്സ്, ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) എന്നിവയുമായി യുഎസിനെ എതിർക്കുന്ന നിലപാടിലേക്ക് എത്തിക്കുന്നു. കാരണം, ഈ…

പാക്കിസ്താനെതിരായ ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്‌ക്കെതിരായ ചരിത്രപരമായ T20 പരമ്പര വിജയത്തിന് ശേഷം, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇപ്പോൾ പാകിസ്ഥാനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള T20 പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ക്യാപ്റ്റൻ ലിറ്റൺ ദാസ് വീണ്ടും നയിക്കുന്ന ഈ പരമ്പരയിൽ ബംഗ്ലാദേശ് വിജയിച്ച ടീമിനെ നിലനിർത്തിയിട്ടുണ്ട്. 2025 ജൂലൈ 20, 22, 24 തീയതികളിൽ മിർപൂരിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ പരമ്പര നടക്കും. 2025 ജൂലൈ 16 ബുധനാഴ്ച, ബംഗ്ലാദേശ് ശ്രീലങ്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി, ടി20 ചരിത്രത്തിൽ ആദ്യമായി അവർക്കെതിരെ പരമ്പര നേടി. ഈ വിജയത്തിൽ, ഓൾറൗണ്ടർ മഹേദി ഹസൻ നാല് വിക്കറ്റുകൾ വീഴ്ത്തി, യുവ ബാറ്റ്സ്മാൻ തൻസിദ് ഹസൻ തമീം വെറും 27 പന്തിൽ അർദ്ധസെഞ്ച്വറി നേടി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 0-1 ന് പിന്നിലായിരുന്ന ബംഗ്ലാദേശിന് തിരിച്ചുവരവ് നടത്താൻ കഴിഞ്ഞപ്പോൾ, ഇത് ഇത്തരത്തിലുള്ള രണ്ടാമത്തെ ടി20 പരമ്പര വിജയമാണ്.…

ജൂഡോയിൽ സ്വർണം നേടി ഛത്തീസ്ഗഢിന്റെ മകൾ തായ്‌വാനിൽ ചരിത്രം സൃഷ്ടിച്ചു

തായ്‌വാനിൽ നടന്ന ഏഷ്യൻ കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ ഛത്തീസ്ഗഢില്‍ നിന്നുള്ള രഞ്ജിത കൊരേട്ടി സ്വർണ്ണ മെഡൽ നേടി. ‘എക്സ്’ ലെ മികച്ച നേട്ടത്തിന് രഞ്ജിതയെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് അഭിനന്ദിച്ചുകൊണ്ട് എഴുതി: “തായ്‌പേയിൽ നടന്ന ഏഷ്യൻ കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി കൊണ്ടഗാവിന്റെ മകൾ രഞ്ജിത കൊരേട്ടി ഇന്ത്യയ്ക്കും ഛത്തീസ്ഗഡിനും അന്താരാഷ്ട്ര തലത്തിൽ ബഹുമതികൾ നേടിത്തന്നു. രഞ്ജിതയുടെ ഈ നേട്ടം കൊണ്ടഗാവിനു മാത്രമല്ല, മുഴുവൻ സംസ്ഥാനത്തിനും അഭിമാനകരമാണ്. നമ്മുടെ പെൺമക്കൾ ഇപ്പോൾ ആഗോളതലത്തിൽ തങ്ങളുടെ കഴിവിന്റെ പതാക ഉയർത്തുകയാണ്.” സംസ്ഥാന ശിശുക്ഷേമ കൗൺസിൽ, വനിതാ ശിശു വികസന വകുപ്പ്, സമർപ്പിതരായ പരിശീലകർ എന്നിവരുടെ പിന്തുണയോടെ, കഠിനാധ്വാനത്തിലൂടെയും, സമർപ്പണത്തിലൂടെയും, അദമ്യമായ ആത്മവിശ്വാസത്തിലൂടെയുമാണ് രഞ്ജിത ഈ സ്ഥാനം നേടിയതെന്നും അദ്ദേഹം എഴുതി. രഞ്ജിതയെ പെൺകുട്ടികൾക്കുള്ള പ്രചോദനമായി വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതി, “രഞ്ജിത കൊറേട്ടിയുടെ വിജയം നമുക്കെല്ലാവർക്കും…

അന്താരാഷ്ട്ര വടംവലി മത്സരം ചരിത്രസംഭവമാക്കാൻ ടിസാക്ക് : ഡോ. സഖറിയ തോമസും ജിജു കുളങ്ങരയും ചെയര്‍മാന്മാര്‍

ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തപെടുന്ന സീസൺ 4 അന്താരാഷ്ട്ര വടംവലി ചരിത്രസംഭവമാക്കാൻ ഹൂസ്റ്റൺ നഗരം ഒരുങ്ങുന്നു. വടംവലിയോടൊപ്പം തന്നെ ടെക്സസിലെ കലാ കായികാസ്വാദകരെ ആകർഷിക്കാൻ വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളുവാൻ ശേഷിയുള്ള ഫോർട്ട് ബെൻഡ് കൗണ്ടി എപ്പിസെന്ററിലാണ് (Fort bend County Epicenter – Indoor air- conditioning) ആഗസ്റ്റ് 9 ശനിയാഴ്ചയാണ് മത്സരം. പ്രസിഡന്റ് ഡാനി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ടിസാക്ക് ഡയറക്ടർ ബോർഡ് യോഗത്തിൽ ഇവന്റ് ചെയർമാന്മാരായി ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരായ ഡോ. സഖറിയാ തോമസ് (ഷൈജു), ജിജു കുളങ്ങര എന്നിവരെ തെരഞ്ഞെടുത്തു. ഈ വർഷത്തെ സീസൺ 4 മത്സരം ഒരു ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞുവെന്നു ചെയർമന്മാരായി ചുമതല ഏറ്റെടുത്ത ഡോ. ഷൈജുവും ജിജുവും…