സാന്തോം ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റ് – 2022 സെപ്റ്റംബർ 2, 3, 4 തീയതികളിൽ

ഡാളസ് : സാന്തോം ലീഗിന്റെ ആഭിമുഖ്യത്തിൽ ഗാർലാൻഡ് ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ സെപ്റ്റംബർ 2,3,4 തീയതികളിൽ T20 ക്രിക്കറ്റ്‌ ടൂർണമെന്റ് ആരംഭിക്കുന്നു. കാലങ്ങളോളം കൂടുതൽ ആളുകളേ ക്രിക്കറ്റിലേക്ക് ആകർഷിക്കുവാനും, തങ്ങളുടെ വരും തലമുറകളിൽ ക്രിക്കറ്റ് എന്ന മാസ്മരിക കായിക വിനോദത്തോട് അവബോധം സൃഷ്ടിക്കുവാനും വേണ്ടി പ്രായം തളർത്താത്ത മനസ്സോടു കൂടി ഒന്നിക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കം, കൗതുകമുണർത്തുകയും സൗഹൃദം വളർത്തുകയുമാണ് സംഘാടകർ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഡാളസിലെ ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ വളരെ ആവേശകരവും മിന്നി തിളങ്ങുന്നതുമായ മത്സരങ്ങൾ ഈ ഓണക്കാലത്ത് സമ്മാനിക്കുന്നതായിരിക്കുമെന്ന് സംഘാടകർ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. ഭാവിയിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി വിപുലമായി മത്സരങ്ങൾ നടത്താനും, അമേരിക്കയിലെ ക്രിക്കറ്റ്‌ ടീമുകളേയൊക്കെ തന്നെ ക്ഷണിക്കാനും, പ്രോത്സാഹനം കൊടുക്കുവാനും ടൂർണമെന്റ് കമ്മിറ്റി ലക്ഷ്യമിടുന്നുണ്ട്. ടൂർണമെന്റ് കമ്മിറ്റി ചീഫ് കോർഡിനേറ്റർ മാത്യു ഒഴുകയിലും, കോർഡിനേറ്റർമാരായ ബിനീഷ് മാത്യുവും ബേബി ഒഴുകയിലും സംയുക്ത പ്രസ്താവനയിലാണ്…

എഡ്മന്റൺ ഈഗിൾസ് കപ്പ് 2022 – സൂപ്പർ ജയൻ്റ്സ് കാൽഗറി ജേതാക്കൾ

കാൽഗറി : എഡ്മന്റൺ ഈഗിൾസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ഈഗിൾസ് കപ്പ് 2022 ആഗസ്റ്റ് 27, 28 തീയതികളിൽ എഡ്മന്റൺ കൊറോനേഷൻ പാർക്കിൽ വെച്ച് നടന്നു. 10 ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ, ഫൈനലിൽ എഡ്മന്റൺ ഈഗിൾസ് നെ പരാജയപ്പെടുത്തി സൂപ്പർ ജയൻ്റ്സ് കാൽഗറി വിജയികളായി. ഈഗിൾസ് കപ്പും 2000 ഡോളർ അടങ്ങിയതായിരുന്നൂ ഒന്നാം സമ്മാനം. സൂപ്പർ ജയൻ്റ്സ് ടീമിലെ രഞ്ജിത്ത് രാജൻ ആണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. ടൂർണമെൻ്റ്ലെ വിക്കറ്റ് കീപ്പർ അവാർഡും രഞ്ജിത്ത് നേടി. ജാക്സൺ – മാൻ ഓഫ് ദി മാച്ച് (ക്വാർട്ടർ ഫൈനൽ) എബിൻ ഫ്രോ – മാൻ ഓഫ് ദി മാച്ച് (സെമി ഫൈനൽ) ശിവ – ബെസ്റ്റ് ബൗളർ എന്നിവരും വ്യക്തിഗത അവാർഡ് ന് അർഹരായി. വളരെ അധികം ആവേശം നിറഞ്ഞ കളികൾ ഈ ടൂർണമെൻ്റിൽ കാണുവാൻ…

ചിക്കാഗോ ഇന്റര്‍നാഷണല്‍ വടംവലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ : 2022 സെപ്റ്റംബര്‍ 5 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി ടൂര്‍ണമെന്റോടുകൂടി സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് ഓണാഘോഷത്തിന് കൊടിയുയരുന്നു. ഇതിന്റെ എല്ലാ തരത്തിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയും ടൂര്‍ണമെന്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട്, വൈസ് പ്രസിഡന്റ് ബൈജു ജോസ് പരുമല, സെക്രട്ടറി മനോജ് വഞ്ചിയില്‍ ട്രഷറര്‍ റോയി മുണ്ടയ്ക്കപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി സാജന്‍ മേലാണ്ടശ്ശേരി, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ സംയുക്തമായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം കുവൈറ്റ്, ലണ്ടന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ താമ്പ, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും കൂടാതെ ചിക്കാഗോയിലെ കരുത്തന്മാരായ 6 ടീമുകളും പങ്കെടുക്കുന്നു. ഏതാണ്ട് 16 ടീമുകള്‍ മാറ്റുരയ്ക്കുന്നതോടു കൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളി…

വി.പി. സത്യന്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റ് ഫിലഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയാ: അന്തരിച്ച ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വി.പി.സത്യന്റെ സ്മരണാര്‍ത്ഥം നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ വി.പി. സത്യന്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റിന് ഫിലഡല്‍ഫിയ ആഴ്‌സണല്‍സ് ആതിഥേയത്വം വഹിക്കുന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന മലയാളി സോക്കര്‍ ക്ലബുകളുടെ കൂട്ടായ്മയാണ് നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗ്(NAMSL). നിരവധി കായിക മാമാങ്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഫിലഡല്‍ഫിയ നഗരത്തില്‍ ലേബര്‍ ഡേ വീക്കെന്‍ഡ് ആയ സെപ്റ്റംബര്‍ 3,4 തീയതികളില്‍ ആണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. NAMSLപ്രസിഡന്റ് സാഖ് മത്തായി, സെക്രട്ടറി മാത്യൂ വറുഗീസ്, ട്രഷറര്‍ ജോ. ചെറുശ്ശേരി കമ്മിറ്റി അംഗങ്ങളായ സജി തോമസ്, ജസ്റ്റിന്‍ ജോസ്്, ഷിബു ഡാനിയേല്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റിന്റെ വിശദാംശങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ മൂന്നാം തീയതിയിലെ മത്സരങ്ങള്‍ BRYN ATHYN COLLEGE STADIUM(2945 COLLEGE DR, BRYN…

അൽ-രിഹ്‌ല’22 ഫുട്ബോൾ ടൂർണമെന്റ്: കൊണ്ടോട്ടി യൂണിറ്റ് ജേതാക്കൾ

കൊണ്ടോട്ടി: എസ്.ഐ.ഒ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 11ന് നടക്കുന്ന എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഏരിയയിലെ വിവിധ യൂണിറ്റുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിച്ച അൽ-രിഹ്‌ല’22 ഇന്റർ-യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റിൽ കൊണ്ടോട്ടി യൂണിറ്റ് ജേതാക്കളായി. ഫൈനലിൽ മേലങ്ങാടി യൂണിറ്റിനെ 3-1ന് പരാജയപ്പെടുത്തിയാണ് കൊണ്ടോട്ടി യൂണിറ്റ് കപ്പുയർത്തിയത്. മേലങ്ങാടി റിക്സ് അറീനയിൽ വെച്ച് നടന്ന ടൂർണമെന്റ് കരിപ്പൂർ എസ്.ഐ അഷ്‌റഫ് ചുക്കാൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി അനീസ്.ടി, ഏരിയ പ്രസിഡന്റ് അജ്‌വദ് സബാഹ്, ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ സെക്രട്ടേറിയറ്റ് അംഗം നൗഷാദ് ചുള്ളിയൻ, സോളിഡാരിറ്റി ഏരിയ സെക്രട്ടറി ശമീം കുന്നംപള്ളി, ജമാഅത്തെ ഇസ്ലാമി മേലങ്ങാടി ഹൽഖ നാസിം അഷ്‌റഫ് ചെമ്പൻ തുടങ്ങിയവർ സംബന്ധിച്ചു.

ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളീബോൾ ടൂർണമെന്റ് സമാപിച്ചു; സെന്റ് ജോസഫ് സീറോ മലബാർ ചർച്ച്‌ ടീം ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തിയ വോളീബോൾ ടൂർണമെന്റിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ചർച്ച്‌ ടീം ചാമ്പ്യന്മാരായി.വാശിയേറിയ ഫൈനൽ മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്‌ ടീമിനെ പരാജയപെടുത്തിയാണ് അവർ വിജയകിരീടമണിഞ്ഞത് (25-22, 20-25,15-10).സെന്റ് മേരീസിന് റണ്ണർ അപ്പ് ട്രോഫിയും ലഭിച്ചു. ടൂർണമെന്റ് ജേതാക്കൾക്ക് റവ.ഫാ. ടി.എം. പീറ്റർ തൈവുള്ളതിൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് ഐസിഇസിഎച്ച് ട്രോഫിയും ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ.ഏബ്രഹാം സഖറിയായും മെഗാ സ്പോൺസർ ചാരുവിള മാത്യു എന്നിവർ ചേർന്ന് സമ്മാനിച്ചു. . ടൂർണമെന്റിലെ മികച്ച കളിക്കാരനായി (എംവിപി) സനൂപ് ജോസി (സെന്റ് ജോസഫ് സീറോ മലബാർ) റയോൺ (ബസ്റ്റ് ഡിഫെൻസ് പ്ലെയർ ) ഷോൺ ജോസി (ബസ്ററ് ഒഫൻസ് പ്ലെയർ) കെവിൻ മാത്യു (ബെസ്ററ് സെറ്റർ) റൈസിംഗ് സ്റ്റാർസായി മിസ്…

ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് 13 ന് ശനിയാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന എക്യൂമെനിക്കൽ വോളിബാൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ നടക്കുന്ന ടൂർണമെന്റിൽ ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ട്രിനിറ്റി സെന്ററിൽ (5810,Almeda Genoa Road, Hoston, TX 77048) വച്ച് നടക്കുന്ന ടൂർണമെന്റ് വിജയിപ്പിയ്ക്കുന്നതിനു എല്ലാ കായിക പ്രേമികളെയും ട്രിനിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നവെന്നു സംഘടകർ അറിയിച്ചു, വിജയികൾക്ക്‌ ചാമ്പ്യൻഷിപ്പ് ട്രോഫികളും എംവിപി, ബസ്റ്റ് ഡിഫെൻസ്, ബസ്റ്റ് ഒഫൻസ്, ബെസ്റ്റ് സെറ്റ്ലെർ തുടങ്ങിയ വ്യക്തിഗത ട്രോഫികളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ജെക്കു സഖറിയ (പ്രസിഡണ്ട്) – 832 466 3153 റവ.ഡോ.ജോബി മാത്യു (സ്പോർട്സ് കൺവീനർ) – 832 806 7144 റജി കോട്ടയം (കോർഡിനേറ്റർ) 832 723…

ഐപിഎസ്എഫ് വൻ വിജയം: ഹൂസ്റ്റൺ സെന്റ്‌ ജോസഫ് ചാമ്പ്യന്മാർ; കൊപ്പേൽ റണ്ണേഴ്‌സ് അപ്പ്

ഓസ്റ്റിൻ : ഓസ്റ്റിന്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സമാപിച്ച ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റ് വൻവിജയം. ഓസ്റ്റിന്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 5, 6, 7 തീയതികളിലായിരുന്നു ഫെസ്റ്റ്. ചിക്കാഗോ രൂപതയിലെ ടെക്സാസ്-ഒക്ലഹോമ റീജണിലെ എട്ടു ഇടവകകളാണ് ഈ കായികമേളയിൽ പങ്കെടുത്തത്. റൌണ്ട് റോക്ക് ഇൻഡോർ സ്പോർട്സ് സെന്റർ, റൌണ്ട് റോക്ക് മൾട്ടി പർപ്പസ് കോംപ്ലക്സ് (ഔട്ട്ഡോർ) എന്നീ സ്പോർട്സ് സ്റ്റേഡിയങ്ങൾ വേദികളായി. 250 പോയിന്റ്‌ നേടി ഹൂസ്റ്റൺ സെന്റ്‌ ജോസഫ് ഫൊറോനാ ഇടവക ഓവറോൾ ചാമ്പ്യരായി. 237.5 പോയിന്റോടെ കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക റണ്ണേഴ്‌സ് അപ്പും നേടി. ഡിവിഷൻ -ബി യിൽ സാൻഅന്റോണിയോ, മക്കാലൻ പാരീഷുകൾ യഥാക്രമം ഒന്നും രണ്ടും സ്‌ഥാനങ്ങളും നേടി. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്‌ ഫെസ്റ്റിന്റെ സമാപനത്തിൽ നടന്ന സമ്മാനദാന…

കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 20-ന്

ലോക പ്രവാസി മലയാളികളുടെ മനസില്‍ ആവേശത്തിരയിളക്കി 12 മത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഈ വരുന്ന ഓഗസ്റ്റ് 20 തിനു കാനഡായിലെ ബ്രാംപ്ടനിലുള്ള Professors Lake ല്‍ വെച്ചു നടക്കുന്നു. കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടന്‍ നഗരത്തെ അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലാഴ്ത്തിയിരിക്കയാണെന്ന് ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്‍മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ ഈ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി. പ്രവാസി ലോകത്ത് നടന്നു വരുന്ന ഏറ്റവും വലിയ ജലോത്സവമായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ അവസാന വട്ട ഒരുക്കങ്ങള്‍ പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനത്തിന്റെ നേതൃത്വത്തില്‍ സംഘാടകര്‍ വിലയിരുത്തി. മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ പൂര്‍ണ്ണമായും മത്സരങ്ങള്‍ക്കായി സമാജം ഏര്‍പ്പെടുത്തുന്ന മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണെന്ന് സമാജം ജനറല്‍ സെക്രട്ടറിയും രജിസ്ട്രേഷന്‍ കോര്‍ഡിനേറ്ററുമായ ബിനു ജോഷ്വാ അറിയിച്ചു. മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായര്‍…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 21-ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണിവരെ മൗണ്ട് പ്രോസ്പക്റ്റിലുളള റെക്പ്ലക്‌സില്‍(Mt.Prospect, Recplex) വച്ച് നടത്തുന്നതാണ്. ഹൈസ്‌ക്കൂള്‍ എട്ടാം ക്ലാസു മുതല്‍ 12-ാം ക്ലാസു വരെയുള്ള കോളേജ് തലത്തിലുള്ളവര്‍ക്കുമായി രണ്ട് ഗ്രൂപ്പായി തിരിച്ചാണ് ബാസ്‌ക്കറ്റ് ബോള്‍ ഗെയിം നടത്തുന്നത്. ചിക്കാഗോ മലയാളി അസോസിയേഷന്‍ ചരിത്രത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കും ബാസ്‌ക്കറ്റ് ബോള്‍ ഗെയിം മത്സരം ഇപ്രാവശ്യം നടത്തുന്നു. വനിതകള്‍ക്ക് എല്ലാതലത്തിലും പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ്. പെണ്‍കുട്ടികള്‍ എട്ടാം ക്ലാസു മുതല്‍ 12-ാം ക്ലാസ്സു വരെയുള്ളവരുടെ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരമാണ് നടക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളെല്ലാം തന്നെ മലയാളികളായിരിക്കണം. Basketball Tournament: Date: 21st August 2022-sunday Time: 8AM to 7PM venue: Recplex, mt. prospect, IL Two section: High School(8 grade-12grade)…