വി.പി. സത്യന്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റ് ഫിലഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയാ: അന്തരിച്ച ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വി.പി.സത്യന്റെ സ്മരണാര്‍ത്ഥം നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ വി.പി. സത്യന്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റിന് ഫിലഡല്‍ഫിയ ആഴ്‌സണല്‍സ് ആതിഥേയത്വം വഹിക്കുന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന മലയാളി സോക്കര്‍ ക്ലബുകളുടെ കൂട്ടായ്മയാണ് നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗ്(NAMSL). നിരവധി കായിക മാമാങ്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഫിലഡല്‍ഫിയ നഗരത്തില്‍ ലേബര്‍ ഡേ വീക്കെന്‍ഡ് ആയ സെപ്റ്റംബര്‍ 3,4 തീയതികളില്‍ ആണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

NAMSLപ്രസിഡന്റ് സാഖ് മത്തായി, സെക്രട്ടറി മാത്യൂ വറുഗീസ്, ട്രഷറര്‍ ജോ. ചെറുശ്ശേരി കമ്മിറ്റി അംഗങ്ങളായ സജി തോമസ്, ജസ്റ്റിന്‍ ജോസ്്, ഷിബു ഡാനിയേല്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റിന്റെ വിശദാംശങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ മൂന്നാം തീയതിയിലെ മത്സരങ്ങള്‍ BRYN ATHYN COLLEGE STADIUM(2945 COLLEGE DR, BRYN ATHYN, PA, 19009), നാലാം തീയതിയിലെ മത്സരങ്ങള്‍ NORTHEST HIGH SCHOOL STADIUM(1601 COTTMAN AVE, Philadelphia, PA 19111) എന്നീ സ്ഥലങ്ങളിലായാണ് നടക്കുന്നത്. ടീമുകളും അവയ്ക്കു നേതൃത്വം നല്‍കുന്നവരുടേയും പേരുകള്‍ ഇപ്രകാരമാണ്.

ഫിലഡല്‍ഫിയ ആഴ്‌സണല്‍ എഫ്‌സി: ജോയി കളപ്പറമ്പത്ത്, ബെന്‍ ഫിലിപ്പ് , മാത്യു വര്‍ഗീസ്, കെവിന്‍ ജോസഫ്, എഫ്.സി.കരോള്‍ട്ടന്‍, ജിജോ ജോസഫ്, ടോം വാഴേക്കാട്ട്, വിനോദ് ചാക്കോ, അനീഷ് തെക്കേടം, പ്രദീപ് ഫിലിപ്പ്, ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്‌സ്, ജേക്കബ് ജോണ്‍, അജിത് വര്‍ഗീസ്, ജോസഫ് പോള്‍, സച്ചിന്‍ ജോണ്‍, സിജോ സ്റ്റീഫന്‍.

ന്യൂയോര്‍ക്ക് മലയാളി സോക്കര്‍ ക്ലബ്ബ്: സാഖി മത്തായി, ആല്‍ബിന്‍ കണ്ണാടന്‍, നെവിന്‍ നമ്പ്യാര്‍, ഡാനിയേല്‍ ഒഡീഹി, ഹ്യൂസ്റ്റണ്‍ യുണൈറ്റഡ്, ആഷാന്ത് ജേക്കബ് , ലൂയിസ് മോറ ടോറസ്, അജിത് നായര്‍, തോമസ് വര്‍ക്കി. റോയല്‍ കേരളാ സ്‌കാര്‍ബോറോ, കാനഡ മാത്യൂ, ദേവസ്യാ, ഡാനിടോം.

ചിക്കാഗോ ഹണ്ടേഴ്‌സ് : സാമു തോമസ്, ജോസഫ്, റെജി സ്റ്റീഫന്‍, ബാള്‍ട്ടിമോര്‍ കില്ലാഡീസ് സോക്കര്‍ ക്ലബ്, ജോ ചെറുശേരി, ഷിബു സാമുവേല്‍. അമേരിക്കന്‍ മലയാളി സോക്കര്‍ കളിക്കാരെയും സോക്കര്‍ പ്രേമികളെയും ഒരു കുടകീഴില്‍ കൊണ്ടുവരുവാന്‍ വി.പി.സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റ് പ്രചോദനമാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഫില്ലി ആഴ്‌സണല്‍ ഭാരവാഹികളായ ജോയി കളപ്പറമ്പത്ത്, ബെന്‍ ഫിലിപ്പ് എന്നിവരോടൊപ്പം ഫിലഡല്‍ഫിയായിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കളും ഏവരെയും സഹോദര്യ നഗരമായ ഫിലാഡല്‍ഫിയായിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News