ചിക്കാഗോ സെന്റ്‌ മേരീസ് ക്നാനായ ദൈവാലയത്തിലെ പ്രധാന തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യക മാതാവിൻറെ സ്വർഗ്ഗാരോപണ ദർശനത്തിരുനാൾ   ആഗസ്റ്റ് 7 മുതൽ 15 വരെ തീയതികളിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു. വികാരി ജനറാളും ഇടവക വികാരിയുമായ റവ.ഫാ. തോമസ് മുളവനാൽ ആഗസ്റ്റ് 7 ന്‌ ഞായറാഴ്ച കൊടി ഉയർത്തിയാണ് തിരുനാളിന് ആരംഭം കുറിച്ചത്.

പരിശുദ്ധ ദൈവമാതാവിലൂടെ ഇടവക സമൂഹത്തിന് നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾക്കും സുരക്ഷയ്ക്കും നന്ദി പറയുവാനുള്ള അവസരമായി തിരുനാൾ മാറണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു.

ഫാ. ലിജോ കൊച്ചുപറമ്പിൽ സന്ദേശം നല്കി. തുടർന്നു വന്ന ദിവസങ്ങളിൽ ദിവ്യബലി അർപ്പിക്കുകയും വചനസന്ദേശം നൽകുകയും നൊവേന അർപ്പിക്കുകയും ചെയ്തത് റവ. ഫാ. ജെറി മാത്യു, റവ.ഫാ. തോമസ് കടുകപ്പള്ളി റവ.ഫാ. ബോബൻ വട്ടുംപുറത്ത് എന്നിവരാണ്.

നിയുക്ത ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഓഗസ്റ്റ് 11 വ്യാഴാഴ്ച വൈകിട്ട് വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം നൽകി. യുവജന ദിനമായി ആചരിച്ച ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് സീറോ മലബാർ കത്തീഡ്രൽ അസി. വികാരി റവ.ഫാ. ജോബി വെള്ളൂക്കുന്നേൽ വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം നൽകി. അന്നേദിവസം കൂടാരയോഗങ്ങളുടെയും യുവജന മിനിസ്ട്രിയുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. സേക്രഡ് ഹാർട്ട് ഫൊറോന വികാരി റവ.ഫാ. എബ്രഹാം മുത്തോലത്ത് ഓഗസ്റ്റ് 13 ശനിയാഴ്ച വൈകിട്ട് വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം നൽകി. തുടർന്ന് കപ്ലോൻ വാഴ്ചയും,നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും അണിനിരന്ന കലാസന്ധ്യയും അരങ്ങേറി.

ഓഗസ്റ്റ് 14ന് പ്രധാന തിരുനാൾ ദിനത്തിലെ റാസ കുർബാനയ്ക്കു റവ.ഡോ. പോൾ പൂവത്തിങ്കൽ (CMI) മുഖ്യ കാർമ്മികത്വം വഹിച്ചു. റവ.ഫാ. തോമസ് മുളവനാൽ, റവ.ഫാ ലിജോ കൊച്ചുപറമ്പിൽ, റവ.ഫാ.ജോർജ് ദാനവേലിൽ’ എന്നിവർ സഹകാർമ്മികരായിരുന്നു. കോട്ടയം അതിരൂപത ചാൻസലർ റവ. ഫാ.ജോൺ ചേന്നകുഴി തിരുനാൾ സന്ദേശം നല്ലി. തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, കഴുന്ന് എടുക്കൽ, അടിമ വയ്ക്കൽ, സ്നേഹവിരുന്ന്, ആദ്യ ഫലങ്ങളുടെ വാശിയേറിയ ലേലം എന്നിവയും ഉണ്ടായിരുന്നു. കോവിഡ് വ്യാപനം അല്പം ശമിച്ചിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ആളുകൾ വിവിധ ദിവസങ്ങളിലായി ക്രമീകരിച്ച തിരുനാൾ തിരുക്കർമ്മങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. ആരാധനാ സമൂഹത്തിന്റെ ആത്മാർദ്ധമായ സഹകരണം കൊണ്ടും സാന്നിധ്യം കൊണ്ടും പ്രാർത്ഥന കൊണ്ടും തിരുനാൾ ഭക്തിസാന്ദ്രമായി.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് തിരുനാൾ കമ്മിറ്റി കൺവീനർ ജീനോ കക്കാട്ടിലിന്റെ നേതൃത്വത്തിൽ കൈക്കാരന്മാരായ സാബു കട്ടപ്പുറം, കുഞ്ഞച്ചൻ കുളങ്ങര, അലക്സ് മുല്ലപ്പള്ളി, ജെയിംസ് കിഴക്കേവാലിയിൽ, അമൽ കിഴക്കേക്കുറ്റ്, ഓഫീസ് സെക്രട്ടറി റവ. സിസ്റ്റർ സിൽവേരീയുസ്, പി.ആർ.ഒ സ്റ്റീഫൻ ചോളളംബേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ, അക്കൗണ്ടൻറ് ജെയിംസ് മന്നാകുളം എന്നിവരോടൊപ്പം വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ ടോമി നേടിയകാല, പീറ്റർ കുളങ്ങര, അനിൽ മറ്റത്തികുന്നേൽ, ചാക്കോച്ചൻ മറ്റത്തിപ്പറമ്പിൽ, മത്തച്ചൻ ചെമ്മാച്ചേൽ, ജോസ് പിണർക്കയിൽ, സാജു കണ്ണമ്പള്ളി (KVTV), സജി പൂത്തൃക്കയിൽ, ശാരി വണ്ടന്നൂർ, ബൈജു കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് പോൾസൺ കുളങ്ങര, സാബു കട്ടപ്പുറം, ജോസ് ഐക്കരപ്പറമ്പിൽ, തോമസ് ഐക്കരപ്പറമ്പിൽ, സാബു നടുവീട്ടിൽ, സിബി കൈതയ്ക്ക തൊട്ടിയിൽ, ചാക്കോച്ചൻ കിഴക്കേക്കുറ്റ്, ബിനോയി പൂത്തറ, അമൽ കിഴക്കേക്കുറ്റ്, ആൽബിൻ ബിജു പൂത്തറ, ജെറിൻ കിഴക്കേക്കുറ്റ് എന്നിവരാണ്.

15 ാം തീയതി തിങ്കളാഴ്ച മരിച്ചവർക്കു വേണ്ടി തിരുനാൾ ആചരിച്ചു. സിമിത്തേരിയിൽ ഒപ്പീസും മരിച്ച വിശ്വാസികൾക്കു വേണ്ടി ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടത്തി. തിരുനാൾ ആഘോഷം സജീവ മാക്കാൻ സഹകരിച്ച എല്ലാ കമ്മറ്റി അംഗങളെയും വികാരി റവ. ഫാ. തോമസ് മുളവനാൽ അഭിനന്ദിച്ചു.

Print Friendly, PDF & Email

Leave a Comment

More News