മൂന്ന് തവണ സംസ്ഥാന ചാമ്പ്യനായ ക്രിസ്റ്റീനയുടെ ലക്ഷ്യം ദേശീയ ജൂനിയർ ബോക്സിംഗ് കിരീടം

കൊച്ചി: ചുറുചുറുക്കുള്ള ഫുട്‌വർക്ക്, കൃത്യമായ പഞ്ചുകൾ, വേഗത്തിലുള്ള പ്രതിരോധ നീക്കങ്ങൾ, പ്രത്യാക്രമണ പ്രതികരണങ്ങൾ, എല്ലാറ്റിനും ഉപരിയായി സ്‌പോർട്‌സിനോടുള്ള കടുത്ത അഭിനിവേശം…. ഒരു ബോക്‌സറെ മഹത്വത്തിലേക്കുള്ള പാതയിൽ എത്തിക്കുന്ന ഘടകങ്ങളാണ്. അടുത്തിടെ കോഴിക്കോട് നടന്ന സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ സ്വർണം നേടിയ 15 കാരിയായ ക്രിസ്റ്റീന ജോൺസൺ ബോക്സിംഗ് താരത്തിലേക്കുള്ള വഴിയിലാണ്. സബ് ജൂനിയർ വിഭാഗത്തിൽ ആദ്യ രണ്ട് തവണ തുടർച്ചയായി മൂന്ന് തവണ സംസ്ഥാന ചാമ്പ്യനായി. എറണാകുളം തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിനിയായ ക്രിസ്റ്റീനയ്ക്ക് 10 വയസ്സുള്ളപ്പോഴാണ് കൈയ്യുറകളും ബോക്‌സിംഗ് റിംഗും ധരിച്ചുള്ള ശ്രമം ആരംഭിച്ചത്. “ഞാൻ ആയോധന കലകൾ പഠിക്കണമെന്നായിരുന്നു എന്റെ മാതാപിതാക്കളുടെ ആഗ്രഹം. എന്റെ പിതാവ് കുങ്ഫുവിലും ഫിറ്റ്നസ് പരിശീലനത്തിലും അതീവ ശ്രദ്ധാലുവായിരുന്നു. അങ്ങനെ ഞാൻ തായ്‌ക്വോണ്ടോ പഠിക്കാൻ ചേർന്നു. എന്നാല്‍, ചില ക്ലാസുകളിൽ പോയതിനുശേഷം, എനിക്ക് അതിനോട് വലിയ താല്പര്യം…

കേരള അസ്സോസിയേഷന്‍ സ്പോര്‍ട്സ് ഫെസ്റ്റ് ജൂലായ് 30ന്

ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫാ ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്പോര്‍ഡട്സ് ഫെസ്റ്റ് 2022 ജൂലായ് 30ന് ശനിയാഴ്ച നടത്തപ്പെടുന്നു. ഡാളസ് ആല്‍ഫാ റോഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുകയെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കും അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുന്നതാണ്. വിവരങ്ങള്‍ക്ക്: നെബു കുരിയാക്കോസ് 214 392 3596,അനശ്വര്‍ മാമ്പിള്ളി- 203ന 400 92 66, ചെറിയാന്‍ ചൂരനാട് 214 729 2132 എല്ലാവര്‍ഷവും നടത്തിവരാറുള്ള സ്പോര്‍ട്ട് ഫെസ്റ്റവല്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുത്ത പരിപാടി വിജയിപ്പിക്കണമെന്ന് ചെറിയാന്‍ ചൂരനാട് അഭ്യര്‍ത്ഥിച്ചു.

എക്യൂമെനിക്കല്‍ ‘ഗെയിം ഡേ’ ആഗസ്റ്റ് 6-ന് ഫിലാഡല്‍ഫിയായില്‍

ഫിലാഡല്‍ഫിയ: ഡെലവെയര്‍വാലി റീജിയണിലെ 22 ക്രൈസ്തവ ദേവാലയങ്ങളുടെ സ്‌നേഹകൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയ 2022 ആഗസ്റ്റ് 6 ശനിയാഴ്ച്ച ഗെയിം ഡേ സംഘടിപ്പിക്കുന്നു. ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍ എന്നീ മല്‍സര ഇനങ്ങളാണ് ഏകദിനടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാറ്റ്ബറോയിലെ റനിഗേഡ്‌സ് കെല്ലി ബോളിഷ് ജിമ്മില്‍ (2950 Turnpike Drive, Hatboro, PA 19040) രാവിലെ 8 മണി മുതലാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ മല്‍സരിക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ആഗസ്റ്റ് ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണം. ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍ മല്‍സരങ്ങളില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് എക്യൂമെനിക്കല്‍ ഫെല്ലോഷിപ് വക എവര്‍ റോളിംഗ് ട്രോഫിയും ആകര്‍ഷകങ്ങളായ കാഷ് അവാര്‍ഡുകളും ലഭിക്കും.. ഇരു കളികളിലും വ്യക്തിഗത മിഴിവു പുലത്തുന്നവര്‍ക്ക് വിശേഷാല്‍ ട്രോഫികളും ലഭിക്കും. 1987 ല്‍ ഏകദേശം 600 കൂടുംബങ്ങളുള്ള 10 ഇടവകകള്‍ ഒന്നിച്ചുചേര്‍ന്ന് ആരംഭിച്ച ഫിലാഡല്‍ഫിയായിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനം ഇന്ന്…

മൂന്നാമത് ചലഞ്ചേഴ്‌സ് കപ്പ് ന്യൂയോർക്ക് ചലഞ്ചേഴ്‌സിന്

ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മൂന്നാമത് ചലഞ്ചേഴ്‌സ് കപ്പ് സോക്കാർ ടൂർണമെന്റിൽ ന്യൂയോർക്ക് ചലഞ്ചേഴ്‌സ് ജേതാക്കളായി. ജൂലൈ 17 ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ അവർ എഫ് സി സി ഡാളസ് ക്ലബ്ബിനെ ഒന്നിന് എതിരെ അഞ്ച് ഗോളുകൾക് തോൽപ്പിച്ചു. ടൂർണമെന്റിന്റെ ഉൽഘാടനം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് കായിക രംഗത്ത് മലയാളി സമൂഹത്തിനു മാതൃകയാണെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. തോല്‌വികളിലൂടെ മാത്രമേ നമുക് വിജയത്തിലേക്ക് എത്തിച്ചേരുവാൻ പറ്റൂ എന്ന് എഡ്മണ്ട് ഹിലാരിയുടെ ജീവിതം പ്രതിപാദിച്ചുകൊണ്ടു അദ്ദേഹം പറയുകയുണ്ടായി. ജേതാക്കൾക്ക് ടൂർണമെന്റ് സ്പോണ്‍സര്‍മാരായ് പ്രശാന്ത് കോശി (സ്പെഷ്യലിറ്റി റോണ്ടോട്ട്), ബെയ്‌ൻ കുരിയാക്കോസ് (ഇന്ത്യ കഫേ റെസ്റ്റോറന്റ്), ജോർജ് ജോൺ, ജിതിൻ വര്‍ഗീസ് (റോയൽ ഫൈൻസ് ഹോംസ് ), യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ഷിനു ജോസഫ്…

പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഹൂസ്റ്റണിൽ – സെപ്തംബർ 3 ന്

ഹൂസ്റ്റൺ: സെപ്റ്റംബർ 3 ന് ശനിയാഴ്ച ഹൂസ്റ്റൺ നഗരം വോളീബോളിൻ്റെ ആരവങ്ങൾക്ക് കാതോർക്കുന്ന വേദിയാകും. പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ ടൂർണമെൻ്റ് കെങ്കേമമാക്കുന്നതിന് വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആൽവിൻ സിറ്റിയിലുള്ള അപ്സൈഡ് സ്‌പോർട്സ് പ്ലെക്സ് (Upside Sportsplex) എന്ന 6 ഇൻഡോർ വോളീബോൾ കോർട്ടുകളുള്ള സ്‌റ്റേഡിയത്തിൽ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിച്ചു വരുന്നതായി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ചലഞ്ചേർസിന്റെ പ്രസിഡൻ്റ് ജോസ് കുന്നത്ത്, സെക്രട്ടറി തോമസ് തോട്ടപ്ലാക്കിൽ എന്നിവർ അറിയിച്ചു. പന്ത്രണ്ടോളം മികച്ച ടീമുകൾ എവർറോളിംഗ് ട്രോഫിക്കു വേണ്ടി മാറ്റുരക്കുന്ന ഈ ടൂർണമെൻറ് ഭംഗിയായി നടത്തുന്നതിന് മിസ്സൗറി സിറ്റി യിൽ വച്ച് ചേർന്ന മീറ്റിംഗിൽ ജോജി ജോസ് ജനറൽ കൺവീനറും, വിനോദ് ജോസഫ് ജനറൽ കോർഡിനേറ്ററുമായ വിപുലമായ ഒരു കമ്മിറ്റിയേയും തിരഞ്ഞെടുത്തു. അമേരിക്കയുടെ വിവിധ…

ഫിലാഡല്‍ഫിയയില്‍ നാളെ നടക്കാനിരുന്ന സീറോ മലബാര്‍ ഇന്‍റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 10 ലേക്കു മാറ്റി

ഫിലാഡല്‍ഫിയ: ജൂലൈ 9 ശനിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ സെന്‍റ് തോമസ് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പതിനൊന്നാമതു മലയാളി ഇന്‍റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 10 ഞായറാഴ്ച്ച നടത്താനായി മാറ്റിവച്ചിരിക്കുന്നതായി ദേവാലയ ഭാരവാഹികള്‍ അറിയിക്കുന്നു. സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്‍റെ വോളിബോള്‍ കോര്‍ട്ടില്‍ ഞായറാഴ്ച്ച ഉച്ചക്ക് ഒരുമണിമുതല്‍ ടൂര്‍ണമെന്‍റ് ആരംഭിക്കും. ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും പള്ളികളില്‍നിന്നു മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടീമുകള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും. ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിനു സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, കാഷ് അവാര്‍ഡും, വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്കു പ്രത്യേക ട്രോഫികളും ലഭിക്കും. സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ഞായറാഴ്ച്ച ഉച്ചക്ക് ഒരുമണിക്ക് ടൂര്‍ണമെന്‍റ് ഉല്‍ഘാടനം ചെയ്യും. ഇടവകവികാരിയുടെ നേതൃത്വത്തില്‍ കൈക്കാരډാരായ റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, ജോര്‍ജ് വി.…

‘മാഗ്’ ബാസ്കറ്റ്ബാൾ ടൂർണമെന്റ്; സീറോ മലബാർ ടീം ജേതാക്കൾ

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺൻ്റെ നേതൃത്വത്തിൽ നടന്ന ഇരുപത്തിയൊന്നാമത് ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റിൽ സീറോ മലബാർ ടീം ജേതാക്കളായി. ജൂൺ 11, 12 തീയതികളിൽ ഹൂസ്റ്റൺ ട്രിനിറ്റി സെൻ്ററിൽ വച്ച് നടന്ന ബാസ്ക്കറ്റ്ബോൾ മാമാങ്കത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു. ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം മാഗ് പ്രസിഡൻറ് അനിൽകുമാർ ആറന്മുള നിർവഹിച്ചു. മാഗ് കമ്മിറ്റിയംഗം ആൻഡ്രൂസ് ജേക്കബ് സ്വാഗതം അറിയിച്ചു. തുടക്കം മുതൽ വാശിയേറിയ മത്സരങ്ങൾ കൊണ്ട് കാണികളെ ആവേശത്തിലാഴ്ത്തിയ ടൂർണമെൻ്റിൽ അവസാന നിമിഷങ്ങൾ വരെ ലീഡുകൾ മാറിമറിഞ്ഞ സെമിഫൈനൽ ഫൈനൽ മത്സരങ്ങൾ ടൂർണമെൻ്റിൻ്റെ മാറ്റുകൂട്ടി. ആദ്യ സെമിയിൽ സ്ക്വാഡ് 7 ടീമിനെ ഒരു പോയിൻ്റിന് അട്ടിമറിച്ച് ഐ പി സി ഹെബ്രോൺ ടീം (61-60) ഫൈനലിൽ ഇടം തേടിയപ്പോൾ, രണ്ടാം സെമിയിൽ ആദ്യം മുതലേ ആധിപത്യം പുലർത്തിയ സീറോ മലബാർ ടീം ഹൂസ്റ്റൺ ഹീറ്റിനെ പരാജയപ്പെടുത്തി ഫൈനലിൽ…

മാപ്പ്-പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം: ന്യൂജേഴ്‌സി ടീം ജേതാക്കൾ

ഫിലാഡൽഫിയ: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കലാ കായിക സാമൂഹിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (MAP) ആഭിമുഖ്യത്തിൽ ജൂൺ 11, ശനിയാഴ്ച രാവിലെ 8 :30 മുതൽ റെഡ്സ് ബാർ & ഗ്രില്ലിൽ വച്ച് നടന്ന പത്താമത് പോൾ വർക്കി മെമ്മോറിയൽ എവർ റോളിങ് ട്രോഫി 56 – ചീട്ടുകളി മത്സരത്തിൽ ഒന്നാം സമ്മാനമായ ആയിരം ഡോളർ ക്യാഷ് പ്രൈസും ട്രോഫികളും ബോബി വർഗീസ് ക്യാപ്റ്റൻ ആയുള്ള ന്യൂജേഴ്‌സി ടീമും, രണ്ടാം സമ്മാനമായ എഴുന്നൂറ്റി അമ്പത് ഡോളർ ക്യാഷ് പ്രൈസും ട്രോഫികളും സക്കറിയ കുര്യൻ ക്യാപ്റ്റൻ ആയിട്ടുള്ള ഡെലവെയർ ടീമും മൂന്നാം സ്ഥാനമായ അഞ്ഞൂറ് ഡോളർ ക്യാഷ് പ്രൈസും ട്രോഫികളും സുനിൽ നൈനാൻ (വിൻഡ്‌സർ കാനഡ) ക്യാപ്റ്റനായിട്ടുള്ള ഡിട്രോയിറ്റ്‌ ടീമും, നാലാം സ്ഥാനമായ മുന്നൂറ് ഡോളർ ക്യാഷ് പ്രൈസും…

2026 ലോകകപ്പിനുള്ള ആതിഥേയ നഗരങ്ങളെ വെളിപ്പെടുത്തി ഫിഫ; യുഎസിൽ 11 വേദികൾ

ന്യൂയോർക്ക്: 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന വടക്കേ അമേരിക്കയിലെ 16 നഗരങ്ങളെ ഫിഫ വ്യാഴാഴ്ച പ്രഖ്യാപിച്ചു, യുഎസിൽ 11 വേദികൾ, മെക്സിക്കോയിൽ മൂന്ന്, കാനഡയിൽ രണ്ട് വേദികൾ എന്നിവ തിരഞ്ഞെടുത്തു. 2026 ലോകകപ്പ് മൂന്ന് വ്യത്യസ്ത രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ആദ്യ ടൂർണമെന്റായിരിക്കും. കൂടാതെ, മത്സരത്തിൽ 32 ടീമുകളിൽ നിന്ന് 48 ആയി വികസിപ്പിക്കുന്ന ആദ്യ ടൂർണമെന്റും ഇതായിരിക്കും. 2026 ലെ ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഔദ്യോഗികമായി തിരഞ്ഞെടുത്ത യുഎസ് നഗരങ്ങൾ ഇവയാണ്: ന്യൂയോർക്ക്/ന്യൂജേഴ്സി (മെറ്റ്ലൈഫ് സ്റ്റേഡിയം); ലോസ് ഏഞ്ചൽസ് (സോഫി സ്റ്റേഡിയം); ഡാളസ് (AT&T സ്റ്റേഡിയം); സാൻ ഫ്രാൻസിസ്കോ ബേ ഏരിയ (ലെവി സ്റ്റേഡിയം); മിയാമി (ഹാർഡ് റോക്ക് സ്റ്റേഡിയം); അറ്റ്ലാന്റ (മെഴ്സിഡസ്-ബെൻസ് സ്റ്റേഡിയം); സിയാറ്റിൽ (ലുമൻ ഫീൽഡ്); ഹൂസ്റ്റൺ (NRG സ്റ്റേഡിയം); ഫിലാഡൽഫിയ (ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ്); കൻസാസ് സിറ്റി, മോ. (ആരോഹെഡ്…

അഖില കാനഡ സെവൻസ് സോക്കർ ടൂർണമെന്റും കിഡ്സ് സോണുമായി കേരളോത്സവം എഡ്മിന്റണിൽ

എഡ്മന്റൻ: കൈരളി റിയൽറ്റി എഫ് സി കേരള ട്രോഫികൾക്ക് വേണ്ടിയുള്ള അഖില കാനഡ സെവൻസ് ഫുട്ബോൾ ടൂറ്ണമെന്റും, കേരളോത്സവവും ജൂലൈ രണ്ടിന് എഡ്മന്റണിലെ ബ്ലൂ ക്വിൽസ് പാർക്കിൽ നടക്കും. അഖില കാനഡ ടൂര്ണനെന്റിൽ വിജയികൾ ആകുന്നവർക് എഡ്മിന്റണിലെ കൈരളി റിയാലിറ്റി ഗ്രൂപ് സ്പോന്സർ ചെയ്യുന്ന ഫ്‌സി കേരള എവർ റോളിംഗ് ട്രോഫിയും, 2022 ഡോളറും ആണ് സമ്മാനം. റണ്ണേഴ്‌സ് അപ് ആകുന്നവർക് ടൂര്ണണമെന്റ് സംഘാടകരായ എഫ് സി കേരള നൽകുന്ന എവർ റോളിംഗ് ട്രോഫിയും 1001 ഡോളറും ആണ്‌ സമ്മാനം. എഡ്മണ്ട്നിൽ നിന്നുള്ള ടീമുകൾ കൂടാതെ കാൽഗരി, ടോറോന്റോ, സാസ്‌കറ്റൂണ്, റജൈന എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി ഫുട്ബോൾ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും. രാവിലെ ഒൻപത് മുതൽ ആരംഭിക്കുന്ന കേരളോത്സവത്തിൽ കുട്ടികൾക്കായുള്ള ഫെയ്‌സ് പെയിന്റിങ്, ബൗൻസിങ് കാസിൽ, ബലൂണ് കളിപ്പാട്ടങ്ങൾ, എന്നിങ്ങനെ നിരവധി പരിപാടികൾ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയിട്ടുണ്ട്.…