വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ സാധാരണ പൗരന്മാര്ക്ക് അഭയാര്‍്തഥികളെ സ്പോണ്സര് ചെയ്യുന്നതിന് അവസരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജനുവരി 19 വ്യാഴാഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയിലേക്ക് കൊണ്ടു വരുന്ന അഭയാര്‍ത്ഥികളുടെ സാമ്പത്തികവും, താമസവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സ്പോണ്‍സര്‍മാര്‍ ഏറ്റെടുക്കണമെന്ന് പുതിയ പോളിസിയില്‍ നിര്‍ദ്ദേശിക്കുന്നു. പുതിയ പദ്ധതിക്ക് ‘വെല്‍ക്കം കോര്‍പസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. നാലോ അഞ്ചോ അമേരിക്കന്‍ പൗരന്മാര്ക്ക് അഭയാര്‍ത്ഥികളെ ഒരുമിച്ചു സ്പോണ്സര് ചെയ്യുന്നതിനും അവസരം ലഭിക്കും. നാലു ദശാബ്ദങ്ങള്‍ക്കുള്ളില്‍ അഭയാര്‍ത്ഥി വിഷയത്തില്‍ ഇത്രയും ധീരമായ നടപടികള്‍ സ്വീകരിക്കുന്നത് ആദ്യമായാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അറിയിപ്പില്‍ പറയുന്നു. സ്പോണ്‍സര്‍മാര്‍ അഭയാര്‍ത്ഥികളുടെ ചിലവിലേക്ക് ആദ്യമാസം 2275 ഡോളര്‍ സമാഹരിക്കേണ്ടതുണ്ട്. സെക്യൂരിറ്റി ഡെപ്പോസിറ്റ്, വിന്റര്‍ വസ്ത്രങ്ങള്‍ എന്നിവയ്ക്കാണ് ഇത്രയും തുക. മൂന്നു മാസത്തിനുശേഷം ഫെഡറല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകും. ആദ്യ നടപടി എന്ന നിലയില്‍ വര്‍ഷത്തിന്റെ…
Category: AMERICA
ഡാളസ്സില്‍ കോഴിമുട്ട വില കുതിച്ചുയരുന്നു; കള്ളകടത്ത് നടത്തുന്നത് ശിക്ഷാര്‍ഹം
ഡാളസ് : ടെക്സസ് സംസ്ഥാനത്തു പൊതുവേയും ഡാളസ്സില്‍ പ്രത്യേകിച്ചും കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. എല്ലാ നിത്യോപയോഗ വസ്തുക്കളുടേയും വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടെങ്കിലും, അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായാണ് കടകളില്‍ മുട്ട വിലയിലുള്ള കുതിച്ചുകയറ്റം. ഒരു മാസം മുമ്പു ഒരു ഡസന്‍ മുട്ട ഒരു ഡോളറിനു താഴെ ലഭിച്ചിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍(ജനു.19) ഒരു ഡസന്‍ മുട്ടയുടെ വില 5 ഡോളര്‍ 22 സെന്റായി ഉയര്‍ന്നു. അതേ സമയം മെക്സിക്കോയില്‍ നിന്നും അതിര്‍ത്തി കടത്തി നിയമവിരുദ്ധമായി മുട്ട കൊണ്ടു വരുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. 10,000 ഡോളര്‍ വരെ പിഴ ചുമത്തുമെന്നും ഇവര്‍ പറഞ്ഞു. ഈയ്യിടെ അതിര്‍ത്തിയിലൂടെ മുട്ട അനധികൃതമായി കടത്തുന്നുവെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സാന്‍ഡിയാഗൊ ഫില്‍ഡ് ഓപ്പറേഷന്‍സ് കസ്റ്റംസ് ആന്റ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജനിഫര്‍ ഡി.ല.ഒ. പറഞ്ഞു. മെക്സിക്കോ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു ഡസന്‍ മുട്ടക്ക് 3…
മാപ്പ് 2023 ഭരണസമിതി അധികാരത്തിലേറി
ഫിലഡൽഫിയ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയവും വ്യത്യസ്തതയുമാർന്ന പുതുപുത്തൻ പ്രവർത്തന ശൈലിയിലൂടെ ജനമനസ്സുകളിൽ എന്നും ഒന്നാം സ്ഥാനം വഹിക്കുന്ന അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ 2023 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതി അധികാരത്തിൽ വന്നു. ശ്രീജിത്ത് കോമത്ത്, ബെൻസൺ വർഗീസ് പണിക്കർ, കൊച്ചുമോൻ വയലത്ത് എന്നിവർ തലപ്പത്തുള്ള മികച്ച നേതൃത്വ നിരയാണ് മാപ്പിനെ 2023 – ൽ കൂടുതൽ തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ പ്രശസ്തിയുടെ ഉന്നതങ്ങളിൽ എത്തിക്കുവാൻ അമരത്തെത്തിയവർ. മാപ്പിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ശ്രീജിത്ത് കോമത്ത്:ഏൽപ്പിക്കുന്ന കാര്യങ്ങൾക്കു പുറമെ തന്റെ സേവനം ആവശ്യമായ സന്ദർഭങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന മൾട്ടി ടാലന്റഡ് പേഴ്സണാലിറ്റി എന്ന് അനവധി തവണ തെളിയിച്ചിട്ടുള്ള അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയാണ്. പലതവണ മാപ്പിന്റെ ട്രഷറർ ആയും സെക്രട്ടറിയായും മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള ശ്രീജിത്ത്, തികഞ്ഞ ഭാഷാസ്നേഹിയും അറിയപ്പെടുന്ന സാഹിത്യകാരനുമാണ്.…
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് മുഖ്യ വിഷയം പ്രഖ്യാപിച്ചു
“എല്ലാ ജഡത്തിലും ഞാൻ എന്റെ ആത്മാവിനെ പകരും!” (യോവേൽ 2:28) മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിൽ ഈ വർഷത്തെ മുഖ്യ വിഷയം ഇതായിരിക്കും എന്ന് ജനുവരി 8-ന് ന്യൂ യോർക്കിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ( 987 Elmont Rd, North Valley Stream, NY) നടന്ന കോൺഫറൻസ് കിക്ക് ഓഫ് മീറ്റിംഗിൽ അഭിവന്ദ്യ സക്കറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത അറിയിച്ചു. 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) കോൺഫറൻസ് നടക്കും. യൂറോപ്പ് /ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ്…
ഏലിയാമ്മ ഇടിക്കുള നിര്യാതയായി
ഹൂസ്റ്റൺ: പത്തനാപുരം ചാച്ചിപ്പുന്ന കുന്നിത്തറ വീട്ടിൽ പരേതനായ കെ.ഇടിക്കുളയുടെ ഭാര്യ ഏലിയാമ്മ ഇടിക്കുള (94 വയസ്സ്) നിര്യാതയായി. മക്കൾ : ഏബ്രഹാം ഇടിക്കുള, വർഗീസ് ഇടിക്കുള, തോമസ് ഇടിക്കുള, ഷാജിമോൻ ഇടിക്കുള, ഏലിയാമ്മ ജോസഫ് (എല്ലാവരും ഹൂസ്റ്റൺ) പരേതയായ ലീലാമ്മ മാത്യൂസ്. മരുമക്കൾ: സൂസി ഏബ്രഹാം, മേഴ്സി വർഗീസ്, ലില്ലിക്കുട്ടി തോമസ്, ആലീസ് ഷാജിമോൻ,ജോസഫ് ജോർജ് (എല്ലാവരും ഹൂസ്റ്റൺ), വർഗീസ് മാത്യൂസ് (ബാംഗ്ലൂർ) ശവസംസ്കാര ശുശ്രൂഷകൾ ജനുവരി 23 ന് തിങ്കളാഴ്ച രാവിലെ `8 മണിക്ക് ഭവനത്തിലും പത്തനാപുരം ചാച്ചിപ്പുന്ന ശാലേം മാർത്തോമ്മ ദേവാലയത്തിൽ 11:30 നും നടത്തപ്പെടും. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ദേവാലയ സെമിത്തേരിയിൽ മൃത ദേഹം സംസ്കരിക്കും. ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് : https://youtu.be/77pCX73cMM8 കൂടുതൽ വിവരങ്ങൾക്ക്: ഷാജിമോൻ ഇടിക്കുള 713 628 1015 (വാട്സ്ആപ്), (91) 974 436 7490 (ഇന്ത്യ)…
നാലു വയസുകാരി അഥീനയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി പോലീസ്
ഒക്കലഹോമ: കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി . ജനുവരി 10 മുതല്‍ അഥീന ബ്രൗണ്‍ഫീല്‍ഡിനെ കാണാതായ സംഭവത്തിൽ കുട്ടിയുടെ കെയര്‍ ടേക്കറായ അലിഷ്യ ആഡംസ് 31 ഇവോൺ ആഡംസ് 36 എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . നീണ്ടു നിന്ന അന്വേഷത്തിനൊടുവിലാണ് 16 ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ഒക്ലഹോമയിലെ ഗ്രാഡി കൗണ്ടയിലെ ഒരു കുഴിയിൽ കണ്ടെത്തിയത് .പിന്നീട് ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനു ഒക്ലഹോമ മെഡിക്കൽ എ ക്സാമിനേർ ഓഫീസിലേക്ക് മാറ്റി. തിരച്ചിലിന്റെ ഭാഗമായി, അറിയാവുന്ന എല്ലാ ഒഴിഞ്ഞ വീടും പ്രാദേശിക ജലപാതയും ഉള്‍പ്പെടെ സന്നദ്ധപ്രവര്‍ത്തകര്‍ നഗരം മുഴുവന്‍ അരിച്ചുപെറുക്കിയിരുന്നു. കോടതി രേഖകൾ അനുസരിച്ചു അഥീന കഴിഞ്ഞ മാസം കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന സൂചനയാണ് നൽകുന്നത് . ചോദ്യം ചെയ്തപ്പോൾ അലഷ്യ പറഞ്ഞത് തന്റെ ഭർത്താവ് അഥീനയെ കഴുത്തു ഞെരിക്കുകയും അബോധാവസ്ഥയിൽ നിലത്തുവീണ കുട്ടിയുടെ മാറിൽ…
മേരി തോമസ് (72) ലോംഗ് ഐലന്റില്‍ നിര്യാതയായി
ലോംഗ് ഐലന്റ്: ന്യൂയോർക്ക് MTA യിൽ IT ഡിവിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന മേരി തോമസ് (72) അന്തരിച്ചു. പിറവം മേമുഖം കയ്യാലപ്പറമ്പിൽ വർക്കി കുര്യാക്കോസിന്റെയും സാറാമ്മ കുര്യാക്കോസിന്റെയും മകളും, മാവേലിക്കര കങ്കാലിൽ കെ. റ്റി. മാത്യുവിൻ്റേയും തങ്കമ്മ മാത്യുവിൻ്റേയും മകൻ തോമസ് മാത്യുവിന്റെ സഹധര്‍മ്മിണിയുമാണ്. ന്യൂയോർക്ക് ലോംഗ് ഐലന്റ് മർത്തോമ്മ പള്ളി ഇടവാംഗമാണ്. മക്കൾ: റൂണി തോമസ്, റീമി തോമസ്. മരുമക്കൾ: റീതു മാത്യു, ഷോൺ മാത്യുസ്. കൊച്ചു മക്കൾ : Alexis, Jeremy, Conor, Bryce. സഹോദരങ്ങൾ: വറുഗീസ്, ജോൺ (കേരള); ജേക്കബ്, ബാബു (ന്യൂജേഴ്സി) Viewing and Services: LONG ISLAND Marthoma Church, 2350 Merrick Ave. Merrick Friday: 5 PM to 8 PM 8 PM to 8.30 PM Service Part 1 & 2 Saturday:…
ലോക മലയാളി സംഘടന (ഡബ്ല്യു.എംസി) ന്യൂയോക്ക് പ്രോവിന്‍സ് ക്രിസ്മസ് നവവത്സരാഘോഷം സംഘടിപ്പിച്ചു
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യുയോര്‍ക്ക് പ്രോവിന്സിന്റെ ക്രിസ്മസ് – നവവത്സരാഘോഷം ജനുവരി എട്ടാം തീയതി ടൈസന് സെന്റില്‍ ‘ഫ്രണ്ട്സ് ഓഫ് കേരള’ അവതരിപ്പിച്ച ചെണ്ട മേളത്തോടു കുടി അരങ്ങേറി. കുമാരി അജ്ഞന മൂലയില്‍ അമേരിക്കന്‍ ദേശീയ ഗാനവും ഇന്‍ഡ്യന്‍ ദേശീയ ഗാനവും ആലപിച്ചു. വേള്‍ഡ് മലയാളി സംഘടന ന്യൂയോര്‍ക്ക് പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി പ്രൊഫ. സാം മണ്ണിക്കരോട്ട് സ്വാഗത പ്രസംഗം നടത്തി. പ്രോവിന്‍സ് പ്രസിഡന്റ് ജോര്‍ജ് കെ. ജോണിന്റെ അദ്ധ്യഷ പ്രസംഗത്തിനു ശേഷം സംഘടനയുടെ ആഗോള ചെയര്മാന് ഗോപാലപിളള നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. എപ്പിസ്കോപ്പല്‍ സഭ ബിഷപ്പ് വെരി.റവ. ജോണ്‍സി ഇട്ടി ക്രിസ്മസ് ദൂത് നല്കി. റോക്ക്ലാന്‍ഡ് കൗണ്ടി ജനപ്രതിനിധി ഡോ. ആനി പോള്‍, സംഘടനയുടെ ആഗോള ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പളളി, അമേരിക്കന്‍ റീജിയന് ചെയര്മാന് ചാക്കോ കോയിക്കലേത്ത്, പ്രസിഡന്റ് ജോണ്സണ്…
ഹൂസ്റ്റണിൽ നിര്യാതയായ അക്കാമ്മ വര്‍ഗീസിന്റെ പൊതുദർശനം വെള്ളിയാഴ്ച; സംസ്കാരം ശനിയാഴ്ച
ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതയ ഇരവിപേരൂർ ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തില്‍ പരേതനായ സി.ജി. വര്‍ഗീസിന്റെ (ജോയി) ഭാര്യ അക്കാമ്മ വര്‍ഗീസിന്റെ (കുഞ്ഞൂഞ്ഞമ്മ-80) സംസ്കാരം ജനുവരി 21 നു ശനിയാഴ്ച നടത്തും. പരേത കീഴ്വായ്പൂർ കാവില്‍ കുടുംബാംഗമാണ്. പൊതുദർശനം: ജനുവരി 20ന് വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 8:30 വരെ സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് (സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് (Southwest Church of God, 235 Avenue E, Stafford, TX 77477) സംസ്കാരശുശ്രൂഷകൾ ജനുവരി 21 ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് (Southwest Church of God, 235 Avenue E, Stafford, TX 77477) സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം ഫോറസ്റ്റ് പാര്‍ക്ക് വെസ്റ്റ്ഹൈമര്‍ സെമിത്തേരിയില്‍ (12800 Westheimer Rd, Houston, TX…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ സുവര്‍ണജൂബിലി മെഗാ സ്പോണ്സര് അലക്സ് & അച്ചാമ്മ മരുവിത്തറ
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന് രൂപം കൊണ്ട് 50 വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികളോടെ ‘സുവര്‍ണജൂബിലി’ ജൂണ്‍ 24 ,2023 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചു. 12000 ചതുരശ്രയടി വിസ്തീര്‍ണവും 3500ലധികം ആളുകളെ ഉള്‍ക്കൊള്ളുന്നതിന് സ്ഥലസൗകര്യവും ഉള്ള ‘വാട്ടര്‍ഫോര്‍ഡ്’ ബാന്ക്വറ്റിലെ ‘ഗ്രാന്‍ഡ് ബാല്‍ റൂമില്‍’ വെച്ച് ആയിരിക്കും ജൂബിലി ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. രാവിലെ 9:00 മുതല്‍ വൈകുന്നേരം 11 മണി വരെയാണ് വിവിധ ഇനം പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തിരിക്കുന്നത്. സെമിനാറുകള്‍, ക്ലാസുകള്‍, മീറ്റിംഗുകള്‍, അവാര്‍ഡ് ദാന ചടങ്ങുകള്‍, പ്രമുഖ അതിഥികള്‍, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രതിനിധികള്‍, ഫിലിം ഇന്‍ഡസ്ട്രി പ്രതിനിധികള്‍, എന്റര്‍ടെയിന്‍മെന്റ് പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിവിധ പരിപാടികളാണ് പ്രസ്തുത ദിനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിന്റെ മെഗാ സ്പോണ്‍സറായി അലക്സ് & അച്ചാമ്മ മരുവിത്തറ എന്നീ കുടുംബത്തിനുവേണ്ടി മീന & ജൂബി വള്ളികളത്തില് നിന്നും സ്പോണ്‍സര്‍ഷിപ്പ് സീറോമലബാര്‍…
