ഷിക്കാഗോ മലയാളി അസോസിയേഷന്റെ സുവര്‍ണജൂബിലി മെഗാ സ്‌പോണ്‍സര്‍ അലക്‌സ് & അച്ചാമ്മ മരുവിത്തറ

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്‍ രൂപം കൊണ്ട്  50 വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികളോടെ ‘സുവര്‍ണജൂബിലി’ ജൂണ്‍ 24 ,2023  ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചു.

12000 ചതുരശ്രയടി വിസ്തീര്‍ണവും 3500ലധികം ആളുകളെ  ഉള്‍ക്കൊള്ളുന്നതിന്  സ്ഥലസൗകര്യവും ഉള്ള  ‘വാട്ടര്‍ഫോര്‍ഡ്’ ബാന്‍ക്വറ്റിലെ ‘ഗ്രാന്‍ഡ് ബാല്‍ റൂമില്‍’ വെച്ച് ആയിരിക്കും ജൂബിലി ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. രാവിലെ 9:00 മുതല്‍ വൈകുന്നേരം 11 മണി വരെയാണ് വിവിധ ഇനം പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തിരിക്കുന്നത്.

സെമിനാറുകള്‍, ക്ലാസുകള്‍, മീറ്റിംഗുകള്‍,  അവാര്‍ഡ് ദാന ചടങ്ങുകള്‍, പ്രമുഖ അതിഥികള്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രതിനിധികള്‍, ഫിലിം ഇന്‍ഡസ്ട്രി പ്രതിനിധികള്‍, എന്റര്‍ടെയിന്‍മെന്റ് പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിവിധ പരിപാടികളാണ് പ്രസ്തുത ദിനത്തില്‍  ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിന്റെ മെഗാ സ്‌പോണ്‍സറായി അലക്‌സ് & അച്ചാമ്മ മരുവിത്തറ എന്നീ കുടുംബത്തിനുവേണ്ടി മീന & ജൂബി വള്ളികളത്തില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സീറോമലബാര്‍ വികാരി ജനറല്‍ റവ. മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ മുളവനാല്‍ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ശേഷം എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംങ്ങളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുകയുണ്ടായി.

കണ്‍വെന്‍ഷന്റെ  ഭാഗമായി കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും നടക്കുന്നതിന് ബുദ്ധിമുട്ടുള്ളതുമായ 50 പേര്‍ക്ക് വീല്‍ചെയര്‍ നല്‍കുന്നതിനും, നിര്‍ധനരായ ഭവനമില്ലാത്ത  അഞ്ചു കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിനും തീരുമാനിച്ചു. കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ലെജി വട്ടരുമഠം , ഫണ്ട് റൈസിംഗ് ചെയര്‍മാന്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യു, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഡോക്ടര്‍ സിബിള്‍ ഫിലിപ്‌സ് , ഫൈനാന്‍സ് ജനറല്‍ കണ്‍വീനര്‍ ജേക്കബ് എന്നിവരാണ്. പ്രസിഡണ്ട് ജോഷി വള്ളിക്കളം , സെക്രട്ടറി ലീല ജോസഫ് , ട്രഷറര്‍ ഷൈനി ഹരിദാസ് , വൈസ് പ്രസിഡണ്ട് മൈക്കിള്‍ മാണി പറമ്പില്‍.

കണ്‍വെന്‍ഷന്റെ വിജയത്തിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .

Print Friendly, PDF & Email

Related posts

Leave a Comment