ഡാളസിൽ നിര്യാതനായ ജസ്റ്റിൻ എബ്രഹാമിന്റെ പൊതുദർശനം ശനിയാഴ്ച

ഡാളസ്: ഹൃദയാഘാതത്താൽ ഡാളസിൽ നിര്യാതനായ പത്തനംതിട്ട പുന്നയ്ക്കാട്ട് കിഴക്കേ പുത്തേത്ത് സണ്ണി എബ്രഹാമിന്റെയും കല്ലൂപ്പാറ കൈതയിൽ മുണ്ടോകുളത്ത് മലയിൽ പുത്തൻവീട്ടിൽ സാലി അബ്രഹാമിന്റെയും മൂത്ത മകൻ ജസ്റ്റിൻ എബ്രഹാമിന്റെ (33) പൊതുദർശനം നാളെ (വെള്ളിയാഴ്ച) വൈകിട്ട് 6 മുതൽ 9 മണി വരെ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ (11550 Luna Rd, Farmers Branch, Tx 75234) ദേവാലയത്തിൽ വെച്ച് നടത്തപ്പെടും.

സംസ്കാരം ജനുവരി 21 ശനിയാഴ്ച്ച രാവിലെ 9.30 ന് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ജസ്റ്റിൻ അക്കൗണ്ടിംഗിൽ മാസ്റ്റേഴ്സ് ബിരുദത്തിനു ശേഷം ജെ. ഹിൽബേൺ എന്ന പ്രമുഖ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നതിനോടൊപ്പം സി.പി.എ പഠനം തുടരുകയായിരുന്നു. അവിവാഹിതനായിരുന്നു. ടോബിൻ എബ്രഹാം ഏക സഹോദരൻ ആണ്.

സംസ്കാര ചടങ്ങുകൾ www.unitedmedialive.com ൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: അലക്സ് അലക്സാണ്ടർ 214 289 9192, സോണി ജേക്കബ് 469 767 3434.

Print Friendly, PDF & Email

Leave a Comment

More News