മലപ്പുറത്തോട് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത് അനീതി: റസാഖ് പാലേരി

മലപ്പുറം : മലപ്പുറം ജില്ല വികസനത്തിന്റെ സർവ്വ മേഖലയിലും നേരിടുന്ന വിവേചനത്തിന് അറുതി വരുത്തുന്നതിന് പുതിയ ജില്ല അനിവാര്യമാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി പറഞ്ഞു.

വികസനത്തിന്റെ അടിസ്ഥാന ഘടകമായി സർക്കാർ പരിഗണിക്കുന്നത് റവന്യൂ ജില്ലയെയാണ്. ധനവിനിയോഗത്തിന്റെ മാനദണ്ഡം ജനസംഖ്യാനുപാതികമാകാതിരിക്കുന്നതാണ് മലപ്പുറം ജില്ല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി .

വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ചെറുകിട വ്യവസായം, ഉൽപാദന മേഖല, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും വലിയ അസന്തുലിതത്വം കാണാം. കേരളം ഭരിച്ച കക്ഷികൾ മലപ്പുറത്തെ ജനങ്ങളോട് മാപ്പ്പറഞ് തെറ്റ് തിരുത്താൻ തെയ്യാകാമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ജില്ല എന്ന മലപ്പുറത്തിന്റെ ന്യായമായ ആവിശ്യം വർഗീയവത്കരിച്ചു കാണാനാണ് രാഷ്ട്രീയ കക്ഷികൾ ശ്രമിക്കുന്നത്. മലപ്പുറത്തിന്റെ ന്യായമായ ആവിശ്യത്തിന് ശക്തമായ ജനകീയ സമരത്തിന് വെൽഫെയർ പാർട്ടി മുന്നിട്ടിറങ്ങും എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി വണ്ടൂർ നടന്ന വെൽഫെയർ പാർട്ടി മേഖല നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ പ്രേമ ജി പിഷാരടി, ജ്യോതിവാസ് പറവൂർ, ജില്ലാ നേതാകളായ സഫീര്‍ ഷാ കെ.വി, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം എന്നിവർ സംസാരിച്ചു. റംല മമ്പാട് നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment