പാം ഇന്റര്‍നാഷണലിന്റെ ‘ഓർമയിലെ പൂമരം’ പ്രകാശനം ചെയ്യുന്നു

കാൽഗറി: പാം ഇന്റര്‍നാഷണൽ (ഗ്ലോബൽ അലംനൈ ഓഫ് എൻ.എസ്.എസ്. പോളിടെക്നിക് കോളേജ്, പന്തളം) കലാലയ സ്‌മൃതികൾ ഉണർത്തി, കലാലയത്തിന്റെ 1961 ൽ പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ പൂർവ വിദ്യാർഥികൾ മുതൽ 2021ൽ പുറത്തിറങ്ങിയ പൂർവ വിദ്യാർത്ഥികൾ വരെ ഭാഗഭാക്കായ ‘ഓർമയിലെ പൂമരം’ എന്ന പുസ്തകത്തിന്റെ പ്രകാശനം 2022 നവംബർ 13 ഞായറാഴ്ച രാവിലെ 9 മണിക്ക് ഷാർജ പുസ്തകോത്സവത്തിൽ ദേശീയ അവാർഡ് ജേതാക്കളായ ശ്രീമതി നഞ്ചിയമ്മയുടെയും, ശ്രീമതി ഉമാ പ്രേമന്റേയും മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്നു. പാം ഭാരവാഹിയായ അനിൽ തലവടിയും, പ്രതാപൻ തായാട്ടും എഡിറ്റര്‍മാരായുള്ള ഈ പുസ്തകം ഹരിതം ബുക്ക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഈ ചടങ്ങിലേക്ക് പന്തളം എൻ.എസ്.എസ്. പോളിടെക്നിക് കോളേജിലെ എല്ലാ പൂർവ വിദ്യാർത്ഥികളേയും പാം ഇന്റെർനാഷണൽ സാദരം സ്വാഗതം ചെയ്യുന്നു.  

ട്രംപിന്റെ അസ്തമയവും റോൺ ഡിസാന്റിസിന്റെ ഉദയവും

യുഎസ് രാഷ്ട്രീയത്തിലേക്ക് ശക്തമായ ഒരു തിരിച്ചു വരവിനു പദ്ധതികൾ ആവിഷ്കരിച്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസ്തമയവും അതോടൊപ്പം ഫ്ലോറിഡാ സംസ്ഥാനത്തു അജയ്യനായി നിലകൊള്ളുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തനായ നേതാവും വീണ്ടും ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട റോൺ ഡി സാന്റിസിന്റെ ഉദയവുമാണ് ഏറ്റവും ഒടുവിൽ ലഭിച്ച ഇടക്കാല തെരഞ്ഞെടുപ്പിൻറെ ഫലങ്ങൾ നൽകുന്ന സൂചന ട്രംപ് പിന്തുണക്കുകയും പ്രചാരണം നടത്തുകയും ചെയ്ത ഭൂരിഭാഗം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ പരാജയവും ഇതിലേക്കുതന്നെ വിരൽ ചൂണ്ടുന്നു . നിര്‍ണായക സ്റ്റേറ്റായ പെന്‍സില്‍വാനിയയില്‍ ട്രമ്പ് പ്രചരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തെങ്കിലും ട്രംപ് പിന്തുണച്ച ഡോ. മെഹ്‌മറ്റ് ഓസ് പരാജയപ്പെട്ടു ന്യൂഹാംപ്‌ഷെയറില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി മാഗി ഹസനില്‍ നിന്ന് കനത്ത പരാജയമാണ് ട്രംപ് പിന്തുണച്ച ഡൊണാള്‍ഡ് സി ബോള്‍ഡക് ഏറ്റുവാങ്ങിയത്. മാഗി ഹസന് 54.2% വോട്ടുകളും ബോള്‍ഡകിന് 43.9% വോട്ടുകളുമാണ് ലഭിച്ചത്. പെന്‍സില്‍വാനിയയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന…

ഷിനു ജോർജ് സൈമൺ (45) കണക്ടിക്കട്ടിൽ നിര്യാതനായി

ന്യൂയോർക്ക് : അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖനും ഫോമയുടെ മുൻ ഓഡിറ്ററുമായ പി. .റ്റി. തോമസിൻറെ മകൾ ഡോക്ടർ ലിസ്റ്റി തോമസിന്റെ ഭർത്താവ് ഷിനു ജോർജ് സൈമൺ (45 വയസ്സ്) ചൊവ്വാഴ്ച രാവിലെ നിര്യാതനായി. കണക്‌ടിക്കട്ടിൽ ബ്രിഡ്‌ജ്‌പോർട്ട് ഒപ്ടിമസ് ഹെൽത്ത് സെന്ററിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്‌യുകയായിരുന്നു. രാവിലെ ഓഫീസിൽ എത്തിയ ഷിനുവിന് ഹൃദയസ്തംഭനം മൂലം മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം കൊല്ലശ്ശേരിൽ ശ്രി എബ്രഹാം അന്നമ്മ സൈമൺ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഷിനു. നൈജീരിയയിൽ 1977 ൽ ആയിരുന്നു ജനനം. മക്കൾ: ലുക്ക് ജോർജ് സൈമൺ, തോമസ് ഇമ്മാനുവേൽ സൈമൺ, സേലാ ആൻ സൈമൺ സംസ്കാര ശുശ്രൂഷയുടെ ക്രമീകരണം പിന്നീട് അറിയിക്കുന്നതാണ്

അശോകൻ കേശവൻ, കവിതാ മേനോൻ കെ എച് എൻ എ കൺവെൻഷൻ കൺവീനർമാർ

ഹ്യൂസ്റ്റൺ: 2023 നവംബറിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ദ്വൈവാർഷിക കൺവെൻഷൻറെ കൺവീനർമാരായി അശോകൻ കേശവൻ (ഹ്യൂസ്റ്റൺ), കവിത കെ മേനോൻ (കാനഡ)എന്നിവരെ തിരഞ്ഞെടുത്തതായി പ്രസിഡണ്ട് ജി കെ പിള്ള, കൺവെൻഷൻ ചെയർമാൻ രഞ്ജിത് പിള്ള എന്നിവർ അറിയിച്ചു. കെ എച് എൻ എ യുടെ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചിട്ടുള്ള അശോകൻ കേശവൻ കഴിഞ്ഞ നാൽപതു വർഷമായി ഹൂസ്റ്റണിലെ പൊതുരംഗങ്ങളിൽ സജീവ പ്രവർത്തകനാണ്. കേരള ഹിന്ദു സൊസൈറ്റി, ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രം സെക്രട്ടറി, ട്രെഷറർ, ട്രസ്‌ടീബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2003 ൽ നടന്ന കെ എച് എൻ എ ഹ്യൂസ്റ്റൺ കൺവെൻഷൻ കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ വർക്കിലും നിയമത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ശ്രീമതി കവിത കെ മേനോൻ കാനഡയിൽനിന്നുള്ള പ്രവർത്തകയാണ്. സ്ത്രീ സമത്വം കുട്ടികളുടെ പരിരക്ഷ എന്നീ വിഷയങ്ങളിൽ…

പ്രവീണ മേനോൻ മന്ത്രയുടെ വിഷ്വൽ മീഡിയ കോർഡിനേറ്റർ

മന്ത്രയുടെ വിഷ്വൽ മീഡിയ കോർഡിനേറ്ററായി പ്രവീണ മേനോനെ തിരഞ്ഞെടുത്തു. മീഡിയ രംഗത്ത് അവർക്കുള്ള പരിചയം മന്ത്രക്കു മുതൽ കൂട്ടാകുമെന്നു മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു. തൃശൂർ സ്വദേശിനിയായ ശ്രീമതി പ്രവീണ മേനോൻ കുടുംബത്തോടൊപ്പം രണ്ട് പതിറ്റാണ്ടിലേറെയായി ന്യൂജേഴ്‌സിയിലാണ് താമസിക്കുന്നത്. 17-ാം വയസ്സിൽ വിഷ്വൽ മീഡിയയിൽ എംസി, നർത്തകി, നൃത്തസംവിധായകൻ, സൗന്ദര്യമത്സര ജേതാവ്, മോഡൽ എന്നീ നിലകളിൽ അവർ കേരളത്തിൽ ജീവിക്കുമ്പോൾ തന്നെ തന്റെ കരിയർ ആരംഭിച്ചു. അമേരിക്കയിലേക്ക് മാറിയതിന് ശേഷവും അവൾ വിഷ്വൽ മീഡിയയോടുള്ള അഭിനിവേശം തുടർന്നു.നിലവിൽ ഡെൽ ടെക്‌നോളജീസിലെ ഗ്ലോബൽ അലയൻസ് എക്‌സിക്യൂട്ടീവായി പ്രൊഫഷണലായി ജോലി ചെയ്യുന്ന അവർ, ന്യൂജേഴ്‌സി മേഖലയിലും പരിസരത്തുമുള്ള വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റികളിലുടനീളമുള്ള ഇവന്റുകളുടെ അവതാരകയായും നൃത്തസംവിധായകയായും നർത്തകിയായും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു . ഇന്ത്യയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും ഒന്നിലധികം തത്സമയ സ്റ്റേജ് ഷോകൾ, സോഷ്യൽ മീഡിയ…

കേരളത്തിലെ വ്യാജ സാംസ്‌കാരിക ദുരന്തങ്ങൾ

കേരളത്തിൽ പുതിയൊരു രാഷ്ട്രീയ സംസ്‌കാരം ഇരമ്പിനീങ്ങുന്നു. ഇന്ത്യയിൽ തൊഴിൽരഹിതരുടെ ഹൃദയസ്പന്ദനങ്ങൾ കൂടുകയാണ്. 2014-ൽ ബി.ജെ.പി. സർക്കാർ ഭരണത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി നിസ്സങ്കോചം പ്രഖ്യാപിച്ചത് രണ്ട് കോടി തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ്. അങ്ങനെ സംഭവിച്ചില്ല. അതിനിടയിലാണ് നാടുവാഴികളെപോലെ ചില കക്ഷി രാഷ്ട്രീയക്കാർ അഴിമതി നടത്തി ഇന്ത്യയിലെങ്ങും പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ നടക്കുന്നതൊന്നും അഭിനന്ദനീയനങ്ങളല്ല. ജാതീ യമായ ജീർണ്ണതകൾ, പട്ടിണി, ദാരിദ്ര്യം ഇന്ത്യയിലെങ്ങും തലയുയർത്തി നിൽക്കുമ്പോൾ എങ്ങും പാഞ്ഞെത്തുന്നത് രാഷ്ട്രീയ സ്വജന പക്ഷവാത നിയമനങ്ങളാണ്. രാഷ്ട്രീയത്തിൽ മാത്രമല്ല കലാസാഹിത്യ സാംസ്‌കാരിക ഏത് രംഗമെടുത്താലും വ്യാജന്മാരെ ഓരോരോ രാഷ്ട്രീയപാർട്ടികൾ കുത്തിനിറച്ചിരിക്കുന്നത് കാണാം. മുൻ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അങ്ങനെ പലരുമുണ്ട്. ഇത് അത്യന്തം ഗുരുതര വീഴ്ചകളാണ്. കാലാകാലങ്ങളായി സമൂഹത്തിൽ നീറിപ്പുകയുന്ന ഈ വ്യാജ പ്രത്യുപകാര നീതിനിഷേധങ്ങൾ ചോദ്യശരങ്ങളായി ആത്മസംഘർഷങ്ങളിലേക്ക് വഴിനടത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാനവപുരോഗതിയെ സോഷ്യലിസത്തിന്റെ പാതയിൽ സാമൂഹ്യവും ധാർമ്മികവുമായ…

സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കൂടുതല്‍ വാർഷിക വരുമാനം ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ക്ക്; കുറവ് മെയ്ന്‍ ഗവര്‍ണ്ണര്‍ക്ക്

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ന്യൂയോര്‍ക്കിലെ ഗവര്‍ണ്ണര്‍ കാത്തി ഹോച്ചുലാണെന്ന് റിപ്പോര്‍ട്ട്. വാർഷിക ശമ്പളമായി 225000 ഡോളറാണ് ആഗസ്റ്റ് 2021 മുതല്‍ 2023 വരെ ഗവര്‍ണ്ണര്‍ക്ക് ലഭിച്ചത്. സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കുറവു വരുമാനം മെയ്ന്‍ വര്‍ണ്ണര്‍ക്കാണ് (70,000). കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ രണ്ടാം സ്ഥാനത്തും (209747), മൂന്നാം സ്ഥാനം പെന്‍സില്‍വാനിയ (201729). ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന് ലഭിക്കുന്ന വാർഷിക വരുമാനം (153750). ഗവര്‍ണ്ണര്‍മാരുടെ വാർഷിക വരുമാനത്തെകുറിച്ചു കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച ബുക്ക് ഓഫ് സ്റ്റേറ്റ്‌സി (2021)ലാണ് വിവരങ്ങള്‍ ലഭിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ വാർഷിക വരുമാനത്തില്‍ എട്ടാം സ്ഥാനത്താണ് (181670). 48, 49 സ്ഥാനത്തെ സംസ്ഥാനങ്ങളായ അരിസോണ കൊളറാഡോ എന്നിവയിലെ ഗവര്‍ണ്ണര്‍മാര്‍ക്ക് യഥാക്രമം 95000, 92700 ഡോളറും വാർഷിക ശമ്പളമായി ലഭിക്കുന്നു. ഗവര്‍ണ്ണര്‍മാരുടെ ശമ്പളം…

ഇന്ത്യാക്കാര്‍ക്ക് യു എസ് വിസ പ്രൊസസിംഗ് സമയം അടുത്ത വര്‍ഷം കുറയുമെന്ന് യു എസ് എംബസി

ന്യൂഡൽഹി: യു എസ് വിസകൾ അനുവദിക്കുന്നതിനുള്ള കാത്തിരിപ്പ് കാലയളവ് 2023 വേനൽക്കാലത്ത് ഗണ്യമായി കുറയുമെന്ന് എംബസി ഉദ്യോഗസ്ഥര്‍. ഇത് ഏകദേശം 1.2 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂഡല്‍ഹിയിലെ യുഎസ് എംബസി ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച പറഞ്ഞു. അമേരിക്കന്‍ വിസ അനുവദിക്കുന്നതില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. അടുത്ത വർഷം പകുതിയോടെ സ്ഥിതിഗതികൾ കോവിഡ്-19-ന് മുമ്പുള്ള നിലയിലേക്ക് കൊണ്ടുവരുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യുഎസ് വിസയ്ക്കുള്ള അപേക്ഷകളിൽ വലിയ ഉയർച്ചയുണ്ടായ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വിസ അനുവദിക്കുന്നതിനുള്ള നീണ്ട കാത്തിരിപ്പ് സമയം കണക്കിലെടുത്ത്, കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും “ഡ്രോപ്പ് ബോക്സ്” സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നിരവധി സംരംഭങ്ങളും യുഎസ് ആവിഷ്കരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിമാസം ഒരു ലക്ഷത്തോളം വിസകൾ അനുവദിക്കാനാണ് പദ്ധതി. ഇന്ത്യക്കാർക്കുള്ള എച്ച് (എച്ച് 1 ബി),…

നബീല സയ്യദ് ഇല്ലിനോയ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം വനിത

ചിക്കാഗോ: അട്ടിമറി വിജയത്തിലൂടെ ഇല്ലിനോയ് ജനപ്രതിനിധി സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം വനിത എന്ന പദവി നബീല സയ്യദിന്. നബീലക്ക് 22234(52.3%) വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 20250(47.7%) വോട്ടുകളാണ്. ഇല്ലിനോയ് 51 ഹൗസ് ഡിസ്ട്രിക്റ്റില്‍ നിന്നും മത്സരിച്ച നബീല പരാജയപ്പെടുത്തിയത് നിലവിലുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ക്രിസ് ബോസിനെയാണ്. സഭയിലെത്തുന്ന  ആദ്യ സൗത്ത് ഏഷ്യന്‍ എന്ന ബഹുമതിയും ഇവര്‍ക്ക് ലഭിക്കും. ഇല്ലിനോയിയിലെ പലാറ്റിന്‍ ജനിച്ചു അവിടെയുള്ള പബ്ലിക് സ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച നബീല കമ്മ്യൂണിറ്റി ഓര്‍ഗനൈസറായി ഹോം ടൗണില്‍ തന്നെ സേവനം അനുഷ്ഠിച്ചിരുന്നു. വോട്ടിങ്ങിനുള്ള അവകാശം, ഗര്‍ഭഛിദ്രാവകാശം, വിദ്യാഭ്യാസം, ടാക്‌സ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് ഇവര്‍ തിരഞ്ഞെടുപ്പു പ്രചരണം നടത്തിയത്. ഡെമോക്രാറ്റുകളെ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കുന്നതിന് പണം സ്വരൂപിക്കുന്നതിനായി എമിലിയുടെ ലിസ്റ്റ് (EMILY’s List) ഉൾപ്പെടെ വിവിധ പുരോഗമന സംഘടനകളുമായി സയ്യിദ്…

നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ – പ്രവാസി മലയാളി ഗോഡ്‍ലി മേബിൾ

കാൽഗറി : 19-ാം വയസ്സിൽ ട്രാൻസ്‌പോർട്ട് കാനഡയിൽ നിന്ന് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് ലൈസൻസ് കരസ്ഥമാക്കിയ നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് കാനഡ കാൽഗറിയിൽ നിന്നുമുള്ള പ്രവാസി മലയാളി ഗോഡ്‍ലി മേബിൾ. 2022 മാർച്ചിൽ കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത എന്ന റെക്കോർഡും മേബിൾ കരസ്ഥമാക്കിയിരുന്നു. കൂടാതെ, ഇന്ത്യൻ വംശജയായ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഫ്ലൈറ്റ് ഇൻസ്ട്രക്ടർ എന്നീ റെക്കോർഡുകളും മേബിൾ സ്വന്തമാക്കിയിരിക്കുകയാണ്. എയർ ലൈൻ ക്യാപ്റ്റൻ ആകാനുള്ള തൻ്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഒരു നേട്ടത്തോടുകൂടി മേബിൾ കൈവരിച്ചിരിക്കുന്നത്. കാൽഗറി ബിഷപ്പ് മക്നാലി ഹൈസ്കൂളിൻ നിന്ന് ഹൈസ്കൂൾ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം സ്പ്രിംഗ് ബാങ്ക് എയർ ട്രൈനിംഗ് കോളേജിൽ…