പാം ഇന്റര്‍നാഷണലിന്റെ ‘ഓർമയിലെ പൂമരം’ പ്രകാശനം ചെയ്യുന്നു

കാൽഗറി: പാം ഇന്റര്‍നാഷണൽ (ഗ്ലോബൽ അലംനൈ ഓഫ് എൻ.എസ്.എസ്. പോളിടെക്നിക് കോളേജ്, പന്തളം) കലാലയ സ്‌മൃതികൾ ഉണർത്തി, കലാലയത്തിന്റെ 1961 ൽ പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ പൂർവ വിദ്യാർഥികൾ മുതൽ 2021ൽ പുറത്തിറങ്ങിയ പൂർവ വിദ്യാർത്ഥികൾ വരെ ഭാഗഭാക്കായ ‘ഓർമയിലെ പൂമരം’ എന്ന പുസ്തകത്തിന്റെ പ്രകാശനം 2022 നവംബർ 13 ഞായറാഴ്ച രാവിലെ 9 മണിക്ക് ഷാർജ പുസ്തകോത്സവത്തിൽ ദേശീയ അവാർഡ് ജേതാക്കളായ ശ്രീമതി നഞ്ചിയമ്മയുടെയും, ശ്രീമതി ഉമാ പ്രേമന്റേയും മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്നു.

പാം ഭാരവാഹിയായ അനിൽ തലവടിയും, പ്രതാപൻ തായാട്ടും എഡിറ്റര്‍മാരായുള്ള ഈ പുസ്തകം ഹരിതം ബുക്ക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

ഈ ചടങ്ങിലേക്ക് പന്തളം എൻ.എസ്.എസ്. പോളിടെക്നിക് കോളേജിലെ എല്ലാ പൂർവ വിദ്യാർത്ഥികളേയും പാം ഇന്റെർനാഷണൽ സാദരം സ്വാഗതം ചെയ്യുന്നു.

 

Print Friendly, PDF & Email

Leave a Comment

More News