മാഗ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു ; സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ജേതാക്കൾ

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺൻ്റെ (മാഗ്) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 13 മുതൽ 28 വരെ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ വെച്ചു നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിൽ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ (ബ്ലൂ സ്റ്റാർസ്) ജേതാക്കളായി. ഫൈനൽ മത്സരം കാണുവാൻ എത്തിയ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച  ഫൈനൽ മത്സരത്തിൽ ഓരോവർ ബാക്കി നിൽക്കെ ഒരു വിക്കറ്റിനാണ് ഹൂസ്റ്റൺ വാരിയേഴ്സ് ടീമിനെതിരെ വിജയം കരസ്ഥമാക്കി 2022 മാഗ് എവർ റോളിംഗ് ട്രോഫിയിൽ ബ്ലൂ സ്റ്റാർസ് മുത്തമിട്ടത്. ബ്ലൂ സ്റ്റാഴ്സ് 161/9 (19.0 overs), വാരിയേഴ്സ് 160/7 (20.0 overs). മാഗ് വൈസ് പ്രസിഡൻ്റ് ഫാൻസിമോൾ പള്ളത്തുമഠം ഉദ്ഘാടനം ചെയ്ത ടൂർണമെൻ്റിൽ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ബ്ലൂ ടീം, ഹൂസ്റ്റൺ വാരിയേഴ്സ്, ഹൂസ്റ്റൺ നൈറ്റ്സ്, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ റെഡ് ടീം, ഹൂസ്റ്റൺ ഡാർക് ഹോഴ്സ്, റോയൽ…

പി പി ചെറിയാൻ പി എം എഫ് ഡയറക്ടർ ബോര്‍ഡിലേക്ക്; ഷാജി രാമപുരം മീഡിയ കോർഡിനേറ്റർ

ഡാളസ് : നോർക്കായുടെ അംഗീകാരമുള്ള പ്രവാസി മലയാളികളുടെ ഏക ആഗോള സംഘടനയായ , 56 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) ഡോ ജോസ് കാനാട്ട് ചെയർമാനായുള്ള ഒൻപൻപതംഗ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒഴിവുവന്ന സ്‌ഥാനത്തേക്ക് പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ മീഡിയ കോർഡിനേറ്ററും അമേരിക്കയിലെ മുതിർന്ന് മാധ്യമ പ്രവർത്തകനുമായ പി.പി. ചെറിയാനെ തിരഞ്ഞെടുത്തു. ഗ്ലോബൽ മീഡിയ കോർഡിനേറ്ററായി അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഷാജി രാമപുരം (ഡാളസ്) തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റിയുടെ അമേരിക്കൻ റീജിയൻ പ്രസിഡന്റായി പ്രൊഫ്. ജോയ് പല്ലാട്ടുമഠം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത 2 വർഷത്തേക്കാന് ഭാരവാഹികളുടെ കാലാവധി. പുതിയ ഗ്ലോബൽ ഭാരവാഹികൾ, ഗ്ലോബൽ പ്രസിഡണ്ട് – സലിം. എം.പി (ഖത്തർ), ഗ്ലോബൽ ജനറൽ സെക്രട്ടറി – സാജൻ പട്ടേരി (വിയന്ന, ഓസ്ട്രിയ), ട്രഷറർ – സ്റ്റീഫൻ കോട്ടയം (സൗദി) വൈസ് പ്രസിഡന്റുമാർ…

ഗൃഹാതുരത്വസ്മരണകളുണർത്തി ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണമാഘോഷിച്ചു

ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടനും’ , അസ്സോസിയേഷൻ അംഗങ്ങളായ 11 ചെണ്ടക്കാരടങ്ങിയ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ എത്തിയ ‘മാവേലി തമ്പുരാനും” ഈ വർഷത്തെ ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA) ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി. മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്‌) ആസ്ഥാന കേന്രമായ ‘കേരള ഹൗസ് വേദിയിൽ നടത്തിയ ഓണാഘോഷ പരിപാടികൾ വ്യത്യസ്‍തവും വൈവിദ്ധ്യവുമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. . സെപ്റ്റംബർ 4 ന് ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്കാരംഭിച്ച ആഘോഷ പരിപാടികൾ മൂന്ന് മണിക്കൂർ നീണ്ടു നിന്നു. പ്രസിഡന്റ് ബാബു കൂടത്തിനാലിൽ അധ്യക്ഷത വഹിച്ച ചടങ്ങു സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു വിശിഷ്ഠാതിതിഥികളായ വൈദിക ശ്രേഷ്ഠർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു സഖറിയ…

ഓണ നിലാവ് (കവിത): കെ. ബാലകൃഷ്ണ പിള്ള

ഓണത്തിന് വാര്യത്ത് വാല്യക്കാർ ചെന്നപ്പോൾ വാര്യത്തെ അദ്ദേഹം ചേന നൽകി ചേനയുമായവർ ചാലയിൽ പോയി വിറ്റു ചേലൊത്ത ഓണക്കോടി വാങ്ങി ചേലൊത്ത ഓണക്കോടി വാങ്ങി കോടിയുടുത്തവർ കുന്നംകുളം പോയി ഓണത്തല്ലും നടത്തി … ഉശിരൻ ഓണത്തല്ലും നടത്തി കുടമാളൂർ ചെന്നിട്ട് പൂക്കളം കണ്ട് കട്ടപ്പനപ്പോയി വടംവലി കണ്ട് പുലികളി കണ്ടങ്ങുറിയടി കണ്ട് തലപ്പന്തു കളിയും കണ്ടു തലപ്പന്തു കളിയും കണ്ടു ചിങ്ങമൊരുങ്ങി അണിഞ്ഞു നിൽക്കുന്നത് മന്നനു വേണ്ടിയല്ലേ മാവേലി മന്നനു വേണ്ടിയല്ലേ വണ്ണാത്തി പുള്ളിറങ്ങി കിലുകിലെ പാടുന്നു വാലാട്ടുന്നു വണ്ണാത്തി പുള്ളിറങ്ങി കിലുകിലെ പാടുന്നു വാലാട്ടുന്നു പാടത്തു തത്തമ്മ നെൽക്കതിർ കൊയ്യുന്നു കൊത്തിക്കൊറിക്കുന്നു കൊത്തിക്കൊറിക്കുന്നു ഓണത്തുമ്പി വന്നു മൂളിപ്പാട്ടും പാടി മുറ്റത്തെ തെറ്റിയിൽ പാറി നിന്നു മുറ്റത്തെ തെറ്റിയിൽ പാറി നിന്നു വൈക്കത്തുകാരുടെ തുമ്പി തുള്ളിക്കളി കെങ്കേമമാണെന്നു കേട്ടിട്ടുണ്ട് കെങ്കേമമാണെന്നു കേട്ടിട്ടുണ്ട് തൃക്കാക്കരക്കാർ അപ്പന് പ്രിയമുള്ള തുമ്പപൂവിട്ടു…

ബലിയ്ക്കായ് ബലം പിടിക്കുന്നവര്‍ (ലേഖനം) : ബ്ലെസന്‍ ഹ്യൂസ്റ്റന്‍

മറ്റൊരു കാലത്തുമില്ലാത്ത രീതിയിലുള്ള പ്രതിസന്ധിയാണ് സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സഭ പിളര്‍പ്പിലേക്ക് എന്നുപോലുമുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കാലങ്ങളായി പിന്‍തുടര്‍ന്ന ജനാഭിമുഖ കുര്‍ബ്ബാന മാറ്റിക്കൊണ്ട് ഏകീകൃത കുര്‍ബ്ബാനയായി ത്രോണോസഭിമുഖ കുര്‍ബ്ബാന വേണമെന്ന സീറോ മലബാര്‍ സഭയുടെ സിനഡിന്‍റെ തീരുമാനം എറണാകുളം അങ്കമാലി തൃശ്ശൂര്‍ തുടങ്ങിയ ചില രൂപതകളിലെ മെത്രാന്‍മാരും വൈദീകരും വിശ്വാസികളും എതിര്‍ത്തതോടെയാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. എതിര്‍പ്പിനെതിരെ ശക്തമായ നടപടിയുമായി സിനഡ് രംഗത്ത് വന്നതോടെ അത് മറ്റൊരു തലത്തിലേക്ക് പോയിയെന്നു തന്നെ പറയാം. അതോടെ പള്ളിക്കകത്തു നടന്ന പ്രശ്നങ്ങള്‍ തെരുവില്‍ പോരായി മാറി. ഏകീകൃത കുര്‍ബാനയെന്ന തീരുമാനത്തില്‍ നിന്ന് അണുവിട വ്യതിചലിക്കില്ലെന്ന് സിനഡും സിനഡ് തീരുമാനം നടപ്പാക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപതയും അവരോടൊപ്പം നില്‍ക്കുന്ന ചില രൂപതകളിലെ വൈദീകരും അല്മായരും നിലയുറപ്പിച്ചിരിക്കുകയാണ്. അതോടെ പ്രശ്ന…

2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിച്ചേക്കുമെന്ന് ഡൊണാൾഡ് ട്രംപിന്റെ സൂചന

ന്യൂയോർക്ക്: താൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് “എല്ലാവരും” ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെട്ട ഡൊണാൾഡ് ട്രംപ് 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് ശക്തമായി സൂചിപ്പിച്ചു. 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ ഡെമോക്രാറ്റിക് പാർട്ടി എതിരാളിയായ ജോ ബൈഡനോട് പരാജയം സമ്മതിച്ചിട്ടില്ലാത്ത 76 കാരനായ റിപ്പബ്ലിക്കൻ നേതാവ്, “ഞങ്ങൾ തോറ്റിട്ടില്ല” എന്ന് ഉറപ്പിച്ചു പറയുന്നു. ന്യൂജേഴ്‌സിയിലെ ബെഡ്മിൻസ്റ്ററിലെ ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രം‌പ് സൂചന നല്‍കിയത്. “എല്ലാവരും ഞാൻ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു, ഞാൻ വോട്ടെടുപ്പിൽ മുന്നിട്ട് നിൽക്കുന്നു…സമീപ ഭാവിയിൽ ഞാൻ തീരുമാനമെടുക്കും, ഒരുപാട് ആളുകൾ വളരെ സന്തോഷവാരായിരിക്കുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു. 2024 ൽ വൈറ്റ് ഹൗസിൽ മറ്റൊരു ടേം തേടാനുള്ള തന്റെ തീരുമാനത്തിൽ തൃപ്തരല്ലാത്തവരെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. ബൈഡന്റെ വിജയവും 2021 ജനുവരിയിൽ…

ബ്രിട്ടനിലെ രാജ്ഞി എലിസബത്ത് II (96) അന്തരിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി (96) അന്തരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ സ്‌കോട്ട്‌ലന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ ആനി രാജകുമാരിയും മക്കളായ ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍, ചെറുമകന്‍ വില്യം രാജകുമാരന്‍ എന്നിവരും രാജ്ഞിയുടെ അവസാന നിമിഷങ്ങളിൽ അടുത്തുണ്ടായിരുന്നതായി ക്ലാരൻസ് ഹൗസും കെൻസിംഗ്ടൺ പാലസ് ഓഫീസുകളും അറിയിച്ചു. രാജ്ഞിയുടെ കൊച്ചുമക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും സ്കോട്ടിഷ് എസ്റ്റേറ്റിലെത്തിയിട്ടുണ്ട്. രാജാവ് അന്തരിച്ചതിനാൽ, മൂത്തമകൻ ചാൾസ് 14 കോമൺവെൽത്ത് രാജ്യങ്ങളുടെ പുതിയ രാജാവും രാഷ്ട്രത്തലവനുമായി രാജ്യത്തെ ദുഃഖത്തിൽ നയിക്കും. ഇതുവരെ വെയിൽസ് രാജകുമാരനായിരുന്നു ചാൾസ്. “രാജ്ഞി ഇന്ന് ഉച്ചയ്ക്ക് ബൽമോറലിൽ സമാധാനപരമായി മരിച്ചു. രാജാവും രാജ്ഞി ഭാര്യയും ഇന്ന് വൈകുന്നേരം ബാൽമോറലിൽ തുടരും, നാളെ ലണ്ടനിലേക്ക്…

യുഎസും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സാധാരണമാക്കുന്നതിനെ അംഗീകരിക്കുന്നില്ല: റഷ്യ

കാബൂളിലെ റഷ്യൻ എംബസിക്ക് സമീപം നടന്ന ഭീകരാക്രമണത്തിന് മറുപടിയായി റഷ്യൻ ഫോറിൻ ഇന്റലിജൻസ് സർവീസിന്റെ (എസ്‌വിആർ) പ്രസ്താവനയില്‍, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കുന്നതിൽ ഉയർന്നുവരുന്ന പുരോഗതി അമേരിക്കയും സഖ്യകക്ഷികളും അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. ഐആർഎകളിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കുന്നതിൽ ഉയർന്നുവരുന്ന പുരോഗതിയിൽ നിന്ന് യു എസിനും അതിന്റെ സഖ്യകക്ഷികൾക്കും പ്രയോജനമില്ലെന്ന് വ്യക്തമാണ്. അഫ്ഗാനിസ്ഥാനിലെ പാശ്ചാത്യ രാജ്യങ്ങളുടെ ദീർഘകാല സാന്നിധ്യം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനും സുരക്ഷാ സാഹചര്യം വഷളാക്കാനും തീവ്രവാദത്തിന്റെ വ്യാപനത്തിനുള്ള സങ്കേതമാക്കാനും മാത്രമേ സഹായിച്ചിട്ടുള്ളൂവെന്ന് പ്രസ്താവന അവകാശപ്പെട്ടു. “റഷ്യയുമായുള്ള ആഗോള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥാനവും സ്വാധീനവും ശക്തിപ്പെടുത്തുന്നത് തടയാൻ പടിഞ്ഞാറ് ശ്രമിക്കുന്നു” എന്ന് ഫോറിൻ ഇന്റലിജൻസ് സർവീസ് ഊന്നിപ്പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഏകോപിപ്പിച്ചതും വ്യവസ്ഥാപിതവുമായ അന്താരാഷ്ട്ര സഹകരണം നിരസിച്ചതിന്റെ യുക്തിസഹമായ അനന്തരഫലമാണ് ഐആർഎയിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ വർദ്ധനവ്. ഒരു വ്യക്തിയുടെയോ…

ഡാലസിൽ വേൾഡ് മലയാളി കൗൺസിൽ, നോർത്ത് ടെക്‌സാസ് ഓണം ആഘോഷിച്ചു

ഡാളസ് : വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂഎംസി ), നോർത്ത് ടെക്‌സാസ് പ്രോവിന്സിന്റെ ആഭിമുഖ്യത്തില്‍ ഡാലസിൽ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡാളസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു സെപ്റ്റംബർ അഞ്ചിന് രാവിലെ മുതൽ ഓണാഘോഷങ്ങൾ അരങ്ങേറിയത്. മുഖ്യാതിഥി റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പ, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, അമേരിക്ക റീജിയന്‍ പ്രസിഡണ്ട് ജോൺസൺ തലച്ചെല്ലൂർ, റീജിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശാന്താ പിള്ള, പ്രൊവിൻസ് പ്രസിഡന്റ് സുകു വർഗീസ്, ചെയർപേഴ്‌സൺ ആൻസി തലച്ചെല്ലൂർ , സെക്രട്ടറി സ്മിതാ ജോസഫ്, ട്രഷറർ സിറിൾ ചെറിയാൻ എന്നീ സംഘടനാ ഭാരവാഹികള്‍ ചേർന്ന് നിലവിളക്കു കൊളുത്തി ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സുകു വർഗീസ് സ്വാഗതമാശംസിച്ചു. റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പ ഓണസന്ദേശം നല്‍കി. വിശ്വമാനവികതയുടേയും, സാഹോദര്യത്തിന്റേയും, സമൃദ്ധിയുടെയും, സമത്വത്തിന്റെയും ഉത്സവമായ ഓണക്കാലം മാവേലിയുടെ ഉദാത്തമായ…

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക പിക്നിക് ശ്രദ്ധേയമായി

ഹൂസ്റ്റൺ : ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക പിക്നിക് സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ദേവാലയത്തോട് ചേർന്നുള്ള ട്രിനിറ്റി സെന്റെറിൽ വച്ച് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. വികാരി റവ. സാം.കെ ഈശോ, അസിസ്റ്റന്റ് വികാരി റവ റോഷൻ വി. മാത്യൂസ് എന്നിവരോടൊപ്പം പിക്നിക് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി. പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ പ്രായത്തിലുള്ളവർക്കുമായി നവീന കായിക മത്സരങ്ങൾ ഉൾപ്പെടുത്തി നടത്തിയ വിവിധ കായിക വിനോദ പരിപാടികൾ പിക്നിനീക്കിന് മാറ്റു കൂട്ടി. വിജു വർഗീസിൻറെ നേതൃത്വത്തിൽ ജൈജു കുരുവിള, എബ്രഹാം മാത്യു (ആനന്ദ്), റിജു രാജൻ, മോജി ജോൺ, തുടങ്ങിയവർ കായിക വിനോദ പരിപാടികൾക്ക് നേതൃത്വം നൽകി കസേര കളി, കോൺ റിങ് ടോസ്സ് ഗെയിം, ബലൂൺ ട്രെയിൻ, ബോട്ടിൽ ഫ്ളിപ്സ് ഗെയിം, ദമ്പതികൾക്ക് വേണ്ടി നടത്തിയ ‘മനപ്പൊരുത്തം’ തുടങ്ങിയ കായിക…